ബിഗ് ബോസ് മലയാളം സീസണിൽ ഏറെ ജനപ്രീതി നേടിയ മത്സരാർത്ഥികളിൽ ഒരാളാണ് സായി വിഷ്ണു. മണിക്കുട്ടൻ കഴിഞ്ഞാൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടാനായ സായി വിഷ്ണു ബിഗ് ബോസ് സീസൺ മൂന്നിലെ ഫസ്റ്റ് റണ്ണർ അപ്പ് ആയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, ഏറെ നാളായുള്ള ഒരു സ്വപ്നം സഫലമായ സന്തോഷം പങ്കുവയ്ക്കുകയാണ് സായി.
“എന്റെയും സുഹൃത്തുക്കളുടെയും ഏറെ നാളായുള്ള സ്വപ്നമായിരുന്നു ഒരു പ്രൊഡക്ഷൻ ഹൗസ് എന്നത്. ഇപ്പോൾ അത് സത്യമായിരിക്കുകയാണ്. അരുവി എന്നാണ് അതിന്റെ പേര്. ഇന്ന് രാത്രി യൂട്യൂബ് ചാനലിലൂടെ ലോഗോ ലോഞ്ച് ചെയ്യുകയാണ്. എല്ലാവരുടെയും സപ്പോർട്ടും പ്രാർത്ഥനയും കൂടെ വേണം,” സായി വിഷ്ണു പറയുന്നു.
സായിയ്ക്ക് ആശംസകളുമായി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.
സാധാരണക്കാരുടെ പ്രതിനിധിയായി ബിഗ് ബോസ് ഹൗസിലെത്തിയ മത്സരാർത്ഥിയാണ് സായി. ഗ്രൂപ്പിസത്തിന്റെ ഭാഗമാവാതെ, തനിയെ കളിച്ച സായിയെ നിലപാടുകളാണ് പ്രേക്ഷകർക്കിടയിൽ സായിയെ പ്രിയപ്പെട്ടവനാക്കിയത്.
Read more: ഒടുവിൽ ഞാൻ എന്തെങ്കിലുമൊക്കെ ആയെടാ; ഫിനാലെ വേദിയിൽ പൊട്ടിക്കരഞ്ഞ് മണിക്കുട്ടൻ