Latest News

കടുത്ത തീരുമാനവുമായി മോഹന്‍ലാല്‍, ഫിറോസും സജ്നയും ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്ത്

Bigg Boss Malayalam Season 3: ബിഗ് ബോസ് വീട്ടിൽ നിന്നും ഈ സീസണിൽ ആദ്യമായി എലിമിനേഷൻ പ്രക്രിയയിലൂടെ അല്ലാതെ, ശിക്ഷാവിധികളുടെ ഭാഗമായി പുറത്തുപോവുന്ന മത്സരാർത്ഥികളാണ് ഫിറോസും സജ്നയും

Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3: ബിഗ് ബോസ് മലയാളം സീസൺ മൂന്നിൽ നിന്നും അപ്രതീക്ഷിതമായി സജ്നയും ഫിറോസ് ഖാനും പുറത്തേക്ക്. വീടിനകത്തെ സഹമത്സരാർത്ഥികളെ മാനസികമായും വ്യക്തിപരമായും ആക്രമിക്കുകയും പല തവണ ബിഗ് ബോസിൽ നിന്നും ശിക്ഷാനടപടികൾ ഏറ്റുവാങ്ങിയിട്ടും തെറ്റു തിരുത്താതെ മുന്നോട്ടു പോവുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഫിറോസിനെയും സജ്നയേയും ഷോയിൽ നിന്നും പുറത്താക്കിയിരിക്കുന്നത്.

വീടിനകത്തെ സ്ത്രീകളെ അധിക്ഷേപിക്കുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്യുന്ന ഫിറോസ് ഖാന് എതിരെ സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ജനവികാരം ഫിറോസ് ഖാനും സജ്നയ്ക്കും എതിരെയായതോടെയാണ് ഷോയിൽ നിന്നും ബിഗ് ബോസ് ഇരുവരെയും പുറത്താക്കിയത്.

വിഷുവിനു ബിഗ്ഗ് ബോസ്സ് കുടുംബാംഗങ്ങളെ കാണാനെത്തുമെന്നു മുൻപെ അറിയിച്ചിരുന്ന മോഹൻലാൽ ഒരു ദിവസം നേരത്തെ തന്നെ പ്രശ്‍നങ്ങൾ പരിഹരിയ്ക്കാനും ചില തീരുമാനങ്ങൾ അറിയിക്കാനുമായി ബിഗ് ബോസ് വീട്ടിലേക്ക് എത്തുകയായിരുന്നു. ഫിറോസിൽ നിന്നും വ്യക്തിഹത്യ നേരിടേണ്ടി വന്ന സൂര്യയ്ക്കും രമ്യയ്ക്കും തങ്ങളുടെ പ്രശ്‌നങ്ങൾ എന്താണെന്നു തുറന്നു പറയാൻ ആദ്യം തന്നെ മോഹൻലാൽ അവസരം നല്കി. അതിനിടയിൽ ഇടപെടാൻ ശ്രമിച്ച ഫിറോസ് ഖാന് ശക്തമായ ഭാഷയിൽ താക്കീതു നൽകുകയും ചെയ്തു.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രശ്‍നങ്ങളെക്കുറിച്ചു ഓരോ വനിതാമത്സരാർത്ഥിയ്ക്കും പറയാനുള്ളത് എന്തൊക്കെയാണെന്നും അദ്ദേഹം കേട്ടു. വ്യക്തിഹത്യയും ഫിറോസിന്റെ പൊതുവെയുള്ള സ്ത്രീവിരുദ്ധതയുമാണ് മത്സരാർത്ഥികളും ചർച്ചാവിഷയമായി മുന്നോട്ട് വച്ചത്. ഫിറോസ് ഖാൻ ഇത് വരെ ബിഗ് ബോസ് വീട്ടിലെ സ്ത്രീകളോട് എങ്ങനെ പെരുമാറി എന്നത് വ്യക്തമാക്കുന്ന ഒരു വീഡിയോയും മോഹൻലാൽ മത്സരാർത്ഥികൾക്കായി പ്ലേ ചെയ്ത് കാണിച്ചു.

കുടുംബങ്ങളും കുട്ടികളും കാണുന്ന ബിഗ്ഗ് ബോസ്സ് പോലെഒരു പരിപാടിയ്ക്കു അതിന്റെതായ ചില നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ടെന്നും അത് പാലിക്കേണ്ടതുണ്ടെന്നും, മത്സാർത്ഥികൾ അത് തെറ്റിച്ചാൽ അതിന്റെ പ്രത്യഘാതങ്ങളുണ്ടാകുമെന്നും ലാൽ പ്രേക്ഷകരോടായി പറയുകയുണ്ടായി.

അതിനു ശേഷം സഹമത്‌സരാർത്ഥികളോട്, ഫിറോസ് ഖാൻ ദമ്പതികളുമായി അവർക്കു ഓരോരുത്തവർക്കുമുള്ള അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ചും, ഈ പ്രശ്നങ്ങൾക്ക് അവർ കാണുന്ന പരിഹാരമെന്തെന്നും അന്വേഷിക്കുകയുണ്ടായി.

അതിനു ശേഷം അവരെ രണ്ടു പേരെയും വീട്ടിൽ നിന്നു ബാഗ് പായ്ക്ക് ചെയ്തു തന്റെ അടുത്തേയ്ക്കു വരാൻ മോഹൻലാൽ ആവശ്യപ്പെട്ടു. അതിനനുസരിച്ചു ബിഗ്ഗ് ബോസ്സ് കുടുംബത്തോട് യാത്രപറഞ്ഞു ഫിറോസും സജ്നയും ബിഗ്ഗ് ബോസ്സ് വീടിന്റെ പടിയിറങ്ങി. നിങ്ങൾ നല്ല ഗെയിം കാഴ്ച വച്ച മത്സരാർത്ഥികളായിരുന്നുവെങ്കിലും നിങ്ങളുടെ പല പ്രവൃത്തികളും ഈ പരിപാടിയുടെ നിയമങ്ങൾക്ക് വിരുദ്ധമായതു കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെന്ന് ലാൽ അവരോടു പറഞ്ഞു.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 firoz sajna eviction

Next Story
Biggboss Malayalam Season 3 latest Episode 13 April Live updates : അപ്രതീക്ഷിത ട്വിസ്റ്റ്‌Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com