scorecardresearch

Bigg Boss Malayalam 3: ‘ഇവന്മാരുടെ കാര്യം ഞാനേറ്റു’, റംസാൻ സായി ടീമിനെ വെല്ലുവിളിച്ച് ഫിറോസ്; ഒടുവിൽ സംഭവിച്ചത്

Bigg Boss Malayalam Season 3: ഗെയിമിനിടെ ഫിറോസ് ഖാനു പറഞ്ഞ അക്കിടി പറഞ്ഞ് ചിരിക്കുകയാണ് നോബിയും ടീമും

Bigg Boss Malayalam 3: ‘ഇവന്മാരുടെ കാര്യം ഞാനേറ്റു’, റംസാൻ സായി ടീമിനെ വെല്ലുവിളിച്ച് ഫിറോസ്; ഒടുവിൽ സംഭവിച്ചത്

Bigg Boss Malayalam Season 3: പൊതുവേ സമാധാനപൂർണമായൊരു ആഴ്ചയാണ് ബിഗ് ബോസ് ഹൗസിൽ കടന്നുപോയത്. ചെറിയ ചില അസ്വാരസ്യങ്ങളും വഴക്കുകളുമൊക്കെ ഉണ്ടായെങ്കിലും അതിനെ വലിയ പ്രശ്നമാക്കാതെ സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കുകയാണ് ത്സരാർത്ഥികൾ ചെയ്തത്. ‘കുഴൽപന്തുകളി’ ആയിരുന്നു ഈ ആഴ്ച മത്സരാർത്ഥികൾക്ക് ലഭിച്ച വീക്ക്‌ലി ടാസ്ക്. നല്ല ടീം സ്പിരിറ്റോടെ മത്സരാർത്ഥികൾ പങ്കെടുത്ത ടാസ്കിനിടെ രസകരമായ ചില സംഭവങ്ങളും ഉണ്ടായി.

ഗ്രീൻ, എല്ലോ എന്നിങ്ങനെ രണ്ടു ടീമായി തിരിഞ്ഞായിരുന്നു കുഴിപന്തുകളിയുടെ മൂന്നും നാലും ഘട്ടങ്ങൾ സംഘടിപ്പിച്ചത്. ഫിറോസ്, സജ്ന, ഭാഗ്യലക്ഷ്മി, ഡിംപൽ, മജിസിയ, സന്ധ്യ, അനൂപ്, കിടിലം ഫിറോസ് എന്നിവരാണ് ഗ്രീൻ ടീമിൽ മത്സരിച്ചത്. മണിക്കുട്ടൻ, നോബി, റംസാൻ, അഡോണി, സായ്, സൂര്യ, ഋതു എന്നിവരായിരുന്നു എല്ലോ ടീമിലെ അംഗങ്ങൾ. ബസ്സർ ശബ്ദം അടിക്കുമ്പോൾ ബോൾ കൈക്കലാക്കാൻ കുറച്ചുപേരെ നിയോഗിച്ച് ബാക്കിയുള്ളവർ എതിർ ടീമിനെ പ്രതിരോധിക്കുക എന്ന സ്ട്രാറ്റജിയാണ് ഇരു ടീമുകളും കൈകൊണ്ടത്.

ഗെയിമിന്റെ ബസ്സർ ശബ്ദം അടിക്കുന്നതിനു മുൻപ് ഫിറോസ് ഖാൻ മുഴക്കിയ വെല്ലുവിളിയും അതിനെ എതിർ ടീം അംഗങ്ങൾ കൈകാര്യം ചെയ്ത രീതിയുമാണ് ഇപ്പോൾ പ്രേക്ഷകരെയും മത്സരാർത്ഥികളെയും ഒരുപോലെ ചിരിപ്പിക്കുന്നത്. റംസാൻ, അഡോണി, സായി ടീമിനെ ചൂണ്ടി ഇവന്മാരുടെ കാര്യം ഞാനേറ്റു എന്നായിരുന്നു ഫിറോസിന്റെ കമന്റ്.

എന്നാൽ ബസ്സർ ശബ്ദം തുടങ്ങിയതോടെ ഗെയിം ഏരിയയിൽ നിന്നും ഫിറോസിനെ തൂക്കിയെടുത്ത് ട്രെഡ്മില്ലിന്റെ അരികിൽ കൊണ്ട് ഇരുത്തുന്ന റംസാനെയും സായിയേയുമാണ് പിന്നെ പ്രേക്ഷകർ കണ്ടത്.

ഗെയിമിനു ശേഷവും ഇക്കാര്യം പറഞ്ഞ് ചിരിക്കുകയാണ് നോബി, മണിക്കുട്ടൻ, കിടിലം ഫിറോസ്, ഭാഗ്യലക്ഷ്മി, സന്ധ്യ, അനൂപ് തുടങ്ങിയവർ. മൂപ്പർക്കത് പറയാതെ അങ്ങ് ചെയ്താൽ പോരായിരുന്നോ, ഇത് പിള്ളേർക്ക് പൊളിച്ചടുക്കാൻ സമയം കൊടുത്തതു പോലെയായെന്നാണ് മത്സരാർത്ഥികളുടെ വിലയിരുത്തൽ.

Read more: Bigg Boss Malayalam 3: ഡിംപലിനെ തോളിലെടുത്ത് മണിക്കുട്ടൻ; പ്രേക്ഷകരുടെ മനസ് കവരുന്ന സൗഹൃദം

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 3 firoz khan sai ramzan adoni funny scenes in between weekly task

Best of Express