Latest News

ചക്ക് എന്ന് പറയുമ്പോൾ കൊക്ക് എന്നു കേൾക്കുന്ന​ പൊളി ഫിറോസ്

Bigg Boss Malayalam Season 3: സംസാരത്തിനിടയിൽ ഋതു പറഞ്ഞ ഉദാഹരണം ഏറ്റുപിടിച്ചായിരുന്നു ഫിറോസിന്റെ പോര്

Bigg Boss, Bigg Boss Malayalam, Bigg Boss Firoz Khan Rithu fight, Bigg Boss Malayalam trolls, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results

Bigg Boss Malayalam Season 3: ബിഗ് ബോസ് വീടിനകത്ത് നടക്കുന്ന ഓരോ ചർച്ചകളെയും സംവാദങ്ങളെയും തന്നിഷ്ടപ്രകാരം വളച്ചൊടിച്ച് പുതിയ വഴക്കുകൾ സൃഷ്ടിക്കാൻ ഒരു പ്രത്യേക കഴിവു തന്നെയുള്ള മത്സരാർത്ഥിയാണ് പൊളി ഫിറോസ്. പലപ്പോഴും മറ്റു മത്സരാർത്ഥികൾ ഫിറോസിനോട് തുറന്ന ചർച്ചയ്ക്ക് തയ്യാറാകുമ്പോൾ സംസാരത്തിനിടയിൽ പറഞ്ഞുപോവുന്ന ഏതെങ്കിലും പദപ്രയോഗമോ ഉദാഹരണമോ ഗൗരവത്തിലെടുത്ത് ഫിറോസ് വഴക്കുകൾക്ക് തിരി കൊളുത്തുന്നത് ബിഗ് ബോസ് വീട്ടിലെ സ്വാഭാവികമായ കാഴ്ചയാണ്.

ഇന്നലെ ഋതുവുമായുള്ള സംസാരത്തിനിടയിലും ഋതു ഉദാഹരണമായി പറഞ്ഞ ഒരു വാക്കെടുത്തിട്ടായിരുന്നു ഫിറോസിന്റെ പോര്. ഫിറോസ്- ഋതു വഴക്കിനു പിന്നാലെ ഇപ്പോഴിതാ, സോഷ്യൽ മീഡിയയിലും ഫിറോസിനെതിരെ ട്രോളുകൾ നിറയുകയാണ്.

തനിയെ ഇരുന്ന് ആകാശം നോക്കി സംസാരിക്കുന്ന ഋതുവിന് അടുത്തെത്തിയ ഫിറോസാണ് സംസാരത്തിന് തുടക്കമിട്ടത്. പ്രപഞ്ചത്തിലെ എല്ലാ ജീവികൾക്കും നമ്മൾ മതിപ്പ് നൽകുമ്പോൾ നമ്മുടെ ജീവിതവും മികച്ചതാകുമെന്ന് ഋതു ഫിറോസിനോട് പറഞ്ഞു.

“ഈ പറഞ്ഞതിന് വിരുദ്ധമായല്ലേ കഴിഞ്ഞ ദിവസം നിങ്ങൾ എല്ലാവരും ചേർന്ന് എന്നെ കോർണർ ചെയ്തതതെന്ന്?” ഫിറോസ് തിരിച്ചു ചോദിച്ചു.’ ഒരു ഭാര്യയെന്ന നിലയിൽ നിങ്ങൾ തെറ്റ് ചെയ്യുമ്പോൾ അത് ചൂണ്ടികാണിക്കേണ്ട ബാധ്യത സജനയ്ക്കുണ്ടെന്നും, സജ്ന അത് ചെയ്യാത്തത് താൻ വിമർശിക്കുകയായിരുന്നുവെന്നും, തന്റെ ഭർത്താവായിരുന്നുവെങ്കിൽ താൻ ഒരു ഭാര്യയെന്ന നിലയിൽ അത് ചെയ്തേനെയെന്നും ഋതു മറുപടി നൽകി.

‘നിങ്ങളെന്റെ ഭർത്താവായിരുന്നെങ്കിൽ’ എന്ന ഋതുവിന്റെ പ്രയോഗം വഴക്കിനുള്ള കാരണമായി എടുത്ത ഫിറോസ് നിങ്ങൾ എന്നെ ഭർത്താവായി സങ്കൽപ്പിച്ചല്ലേ എന്നു ചോദിച്ചാണ് ഋതുവിനോട് വാക്ക് പോര് തുടങ്ങിയത്. എന്റെ ഭാര്യയാവാനുള്ള യാതൊരു യോഗ്യതയും നിങ്ങൾക്കില്ലെന്നു പറഞ്ഞ് തന്റെ പതിവു ശൈലിയിൽ ഋതുവിനെ അധിക്ഷേപിക്കുകയും ചെയ്യുന്ന ഫിറോസിനെയാണ് ഇന്നലെ പ്രേക്ഷകർ കണ്ടത്.

ഒന്ന് മുതൽ 13 വരെയുള്ള സ്ഥാനങ്ങൾ പരസ്പരം ചർച്ച ചെയ്തു തീരുമാനിക്കാനായി ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയ ഡെയ്‌ലി ടാസ്‌കിനിടയിലും ഋതുവിനെതിരെയുള്ള ആയുധമായി ഫിറോസ് ഇക്കാര്യം എടുത്തിട്ടു.

Read more: കൊടുത്താൽ കൊല്ലത്തും കിട്ടും; ഫിറോസിന്റെ തേരോട്ടത്തിന് തടയിട്ട് ബിഗ് ബോസ് താരങ്ങൾ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 firoz khan rithu mandra fight trolls

Next Story
Bigg Boss Malayalam Season 3 latest Episode 12 April Highlights: പൊളി ഫിറോസിനോട് തത്വശാസ്ത്രം പറയാൻ ശ്രമിച്ച് സ്വയം വെട്ടിലാകുന്ന ഋതു മന്ത്രBigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express