scorecardresearch

Latest News

Bigg Boss Malayalam: തുമ്പീ ചെവി പൊത്തിക്കോ, ഇതൊന്നും കുട്ടികൾ കേൾക്കാൻ കൊള്ളൂല; ഭാഗ്യലക്ഷ്മിയോട് മണിക്കുട്ടൻ

Bigg Boss Malayalam Season 3: ഫിറോസ് ഖാന് ബിഗ് ബോസ് ഉടനെ മണികെട്ടിയില്ലെങ്കിൽ അവിടുത്തെ എഡിറ്റർമാർ ബീപ്പ് ശബ്ദമിട്ട് ക്ഷീണിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതികരണം

Bigg Boss Firoz Khan Anoop Krishnan fight, Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 March 07 episode, Bigg Boss malayalam day 20, bigg boss malayalam season 3 today episode, Bigg Boss malayalam surya love story, Bigg Boss malayalam surya manikuttan love story, Bigg Boss malayalam trolls, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3

Bigg Boss Malayalam Season 3: അനൂപിനെ ലക്ഷ്യം വെച്ചുകൊണ്ട് ഫിറോസ് ഖാൻ ആസൂത്രണം ചെയ്ത ഫൈറ്റ് ബിഗ് ബോസ് വീടിനകത്ത് പുതിയ പ്രശ്നങ്ങൾക്ക് തിരി കൊളുത്തിയിരിക്കുകയാണ്. റംസാന്റെ ഡാൻസ് പെർഫോമൻസിനു പിറകെയായിരുന്നു അനൂപിനെ പ്രവോക്ക് ചെയ്യാനായി ഫിറോസ് ഖാൻ സംസാരിച്ചു തുടങ്ങിയത്.

റംസാൻ നൃത്തം ചെയ്യുമ്പോൾ താനെന്തിനാണ് സജ്നയെ മുന്നിൽ നിന്നും പിടിച്ചുമാറ്റിയതെന്ന് എന്ന് ചോദിച്ചാണ് ഫിറോസ് കലഹം തുടങ്ങിയത്. എന്റെ ടാസ്കിന്റെ ഇടയിലും മീശമാധവൻ​ ആയെത്തിയ മണിക്കുട്ടനും ഉൾപ്പെടെയുള്ളവർ വേദിയിൽ പെർഫോം ചെയ്തപ്പോൾ താൻ ക്യാമറ മറഞ്ഞു നിന്നുകൊണ്ട് മുന്നിൽ വന്ന് ഡാൻസ് ചെയ്തില്ലേ, അതെന്തിനായിരുന്നു എന്ന് കുത്തികുത്തിചോദിക്കുകയാണ് ഫിറോസ്. ഈ വീടിനകത്ത് ഇരട്ടത്താപ്പ് കാണിക്കുന്ന ആൾ അനൂപാണെന്നും ഫിറോസ് ആരോപിച്ചു.

അനൂപും വിട്ടു കൊടുക്കാതെ ഫിറോസിനോട് കലഹിച്ചു. ഒടുവിൽ വഴക്ക് അതിരു വിട്ടതോടെ അനൂപിനെതിരെ അസഭ്യവർഷം ചൊരിയുകയാണ് ഫിറോസ്. ബീപ്പ് ബീപ്പ് ശബ്ദത്തോടെ സെൻസർ ചെയ്താണ് ബിഗ് ബോസ് ഫിറോസിന്റെ സംഭാഷണം സംപ്രേഷണം ചെയ്തത്. ഹൗസ് മെന്പേഴ്സ് പലരും അസ്വസ്ഥതയോടെയാണ് വീടിനകത്തെ വാദപ്രതിവാദങ്ങൾ കേട്ടിരുന്നത്.

വഴക്കിനിടെ ഭാഗ്യലക്ഷ്മിയ്ക്ക് അരികിലൂടെ പോയ മണിക്കുട്ടന്റെ ഡയലോഗ് ആണ് കൂട്ടത്തിൽ ശ്രദ്ധേയമായത്. “തുമ്പീ ചെവി പൊത്തിക്കോ, ഇതൊന്നും കുട്ടികൾ കേൾക്കാൻ കൊള്ളൂല,” എന്നാണ് മണിക്കുട്ടൻ ഭാഗ്യലക്ഷ്മിയോട് പറയുന്നത്. ‘കളിയാട്ടം’ ടാസ്ക് പ്രകാരം അഞ്ചുവയസ്സുകാരിയുടെ വേഷമാണ് ഭാഗ്യലക്ഷ്മിയ്ക്ക് വീക്കിലി ടാസ്കിൽ കിട്ടിയിരിക്കുന്നത്.

Read more: Bigg Boss Malayalam 3: ബിഗ് ബോസ് നൽകിയ നിർദ്ദേശം കേട്ട് തലയ്ക്ക് കൈവെച്ച് ഭാഗ്യലക്ഷ്മി; വീഡിയോ

‘കളിയാട്ടം’ ടാസ്കിന്റെ ഭാഗമായുള്ള കോസ്റ്റ്യൂമിൽ ആയതിനാൽ കൺട്രോൾ ചെയ്ത് പ്രതികരിച്ച അനൂപ് ഗെയിം കഴിഞ്ഞ് വേഷം അഴിച്ചുവച്ചതോടെ ഫിറോസിന് അരികിലേക്ക് വന്ന് വീണ്ടും വഴക്ക് തുടങ്ങി. ഇവിടെ ക്യാമറയ്ക്ക് മുന്നിൽ ആയതുകൊണ്ടും അടി വീഴില്ല​ എന്നുറപ്പുള്ളതും കൊണ്ടല്ലേ നീ ഇങ്ങനെ സംസാരിക്കുന്നത്, ധൈര്യമുണ്ടെങ്കിൽ പുറത്തുവെച്ച് കാണൂ എന്നായിരുന്നു അനൂപിന്റെ വെല്ലുവിളി. ആ വെല്ലുവിളിയിൽ പ്രകോപിതനായ ഫിറോസ്, ഇവിടുത്തെ സൈലന്റ് കില്ലറാണ് നീ എന്നാണ് അനൂപിനെ വിശേഷിപ്പിച്ചത്.

വഴക്കുകൾക്ക് ഒടുവിൽ രണ്ടുപേരെയും ബിഗ് ബോസ് കൺഫെഷൻ റൂമിലേക്ക് വിളിച്ചുവരുത്തി. എന്താണ് നിങ്ങൾ തമ്മിലുള്ള പ്രശ്നം എന്നു ചോദിച്ചു മനസ്സിലാക്കി. പ്രശ്നങ്ങൾ പറഞ്ഞു തീർക്കുക, നീട്ടി കൊണ്ടുപോയി അനാവശ്യ കലഹങ്ങൾ ഉണ്ടാക്കരുതെന്ന് ബിഗ് ബോസ് ഇരുവർക്കും വാണിംഗ് നൽകി. “ഇത് കുടുംബപ്രേക്ഷകർ കാണുന്ന പ്രോഗ്രാം ആണ്, മര്യാദയോടെ പെരുമാറുക. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാതിരിക്കുക,” എന്നായിരുന്നു ബിഗ് ബോസിന്റെ ഉപദേശം.

അനൂപും ഫിറോസും തമ്മിലുള്ള വഴക്ക് ആദ്യം വീടിനകത്ത് അസ്വസ്ഥതകൾ ഉണ്ടാക്കിയെങ്കിലും പിന്നീട് അക്കാര്യം പറഞ്ഞ് ചിരിക്കുകയാണ് അംഗങ്ങളിൽ പലരും. “അളിയാ, നമ്മളിവിടുന്ന് ഇറങ്ങുമ്പോൾ പത്തു ദിവസം റൂമെടുത്ത് ചിരിക്കാനുള്ള വകയുണ്ട്,” എന്നാണ് നോബി മണിക്കുട്ടനോട് പറഞ്ഞത്. കിടിലം ഫിറോസ്, റംസാൻ എന്നിവരും വീടിലെ സംഭവവികാസങ്ങൾ പറഞ്ഞ് ചിരിയിൽ പങ്കാളികളായി.

ബീപ്പ് ശബ്ദം നിറഞ്ഞ പുതിയ എപ്പിസോഡിനോട് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫിറോസ് ഖാന്റെ പൊളിച്ചടുക്കൽ നാടകത്തിന് ബിഗ് ബോസ് ഉടനെ മണികെട്ടിയില്ലെങ്കിൽ അവിടുത്തെ എഡിറ്റർമാർ ബീപ്പ് ശബ്ദമിട്ട് ക്ഷീണിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതികരണം.

Read more: Bigg Boss Malayalam 3: അങ്ങനെ ആരുമിപ്പോൾ ഉറങ്ങേണ്ട, നട്ടപ്പാതിരയ്ക്കും ടാസ്ക് കൊടുത്ത് ബിഗ് ബോസ്; വീഡിയോ

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 3 firoz khan anoop krishnan huge fight