scorecardresearch

Bigg Boss Malayalam 3: ആരാവും ഫൈനലിൽ എത്തുക? മജിസിയ പറയുന്നു

Bigg Boss Malayalam Season 3: ബിഗ് ബോസ് ഹൗസിൽ നിന്നും ഈ സീസണിൽ പുറത്തിറങ്ങുന്ന അഞ്ചാമത്തെ മത്സരാർത്ഥിയാണ് മജിസിയ

Bigg Boss Malayalam Season 3: ബിഗ് ബോസ് ഹൗസിൽ നിന്നും ഈ സീസണിൽ പുറത്തിറങ്ങുന്ന അഞ്ചാമത്തെ മത്സരാർത്ഥിയാണ് മജിസിയ

author-image
Television Desk
New Update
Majiziya Bhanu, Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 finalist, bigg boss malayalam season 3 finalist Majiziya Bhanu prediction, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3, ie malayalam, ​Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

Bigg Boss Malayalam 3: 'ബിഗ് ബോസ്' മലയാളത്തിന്റെ മൂന്നാം സീസൺ 42 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. അഞ്ചാമത്തെ മത്സരാർത്ഥിയും ബിഗ് ബോസ് ഹൗസിൽ നിന്നും പടിയിറങ്ങിയിരിക്കുകയാണ്. മജിസിയ ബാനുവാണ് ഇന്നലെ എലിമിനേഷനിൽ പുറത്തായിരിക്കുന്നത്. മുൻ ആഴ്ചകളിൽ ലക്ഷ്മി ജയൻ, മിഷേൽ ആൻ ഡാനിയേൽ, ഏഞ്ചൽ, രമ്യ പണിക്കർ എന്നിവരും ബിഗ് ബോസ് വീട്ടിൽ നിന്നും ഔട്ടായിരുന്നു.

Advertisment

Read more: Bigg Boss Malayalam 3: നീയാണ് പോരാളി; ഡിംപലിനെ അഭിനന്ദിച്ച് മോഹൻലാൽ

ആരാവും ഫൈനലിൽ എത്തുക? എന്ന ചോദ്യത്തിന് മജിസിയ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "എനിക്ക് കൃത്യമായി ഒരു ഐഡിയയില്ല. 24 മണിക്കൂറും ക്യാമറയ്ക്ക് മുന്നിൽ അല്ലേ, പക്ഷേ എന്താണ് പുറത്ത് സംപ്രേക്ഷണം ചെയ്യുന്നത്, പ്രേക്ഷകർ എന്താണ് കാണുന്നത് എന്നതിനെ കുറിച്ച് ധാരണയില്ല. മണിക്കുട്ടൻ ചേട്ടൻ, അഡോണി എന്നിവർ ഫൈനലിൽ ഉണ്ടാവും എന്നു തോന്നുന്നു. മറ്റാരെ കുറിച്ചും എനിക്ക് അങ്ങനെ തോന്നുന്നില്ല," മജിസിയ പറയുന്നു.

പവർ ലിഫ്റ്റിംഗ് ചാമ്പ്യയും മോഡലുമായ മജിസിയ ഭാനു ബിഗ് ബോസ് ഹൗസിലെ വേറിട്ട സാന്നിധ്യമായിരുന്നു. വടകര സ്വദേശിയായ മജിസിയയുടെ പവർ ലിഫ്റ്റിംഗ് ലോകത്തേക്കുള്ള യാത്ര ഏറെ പ്രചോദനം പകരുന്ന ഒന്നായിരുന്നു. ബിഗ് ബോസ് വീടിനകത്തെ കായിക മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ച വച്ച മജിസിയ, ഇത്ര നേരത്തെ എലിമിനേഷനിൽ വരേണ്ട ആളായിരുന്നില്ല എന്ന് പൊതുവെ പ്രേക്ഷകർക്കിടയിൽ അഭിപ്രായമുണ്ട്.

Advertisment

വീടിനകത്ത് എല്ലാവരുമായും നല്ല സൗഹൃദം സൂക്ഷിച്ചിരുന്ന മത്സരാർത്ഥി കൂടിയായിരുന്നു മജിസിയ. എന്നാൽ ഡിംപൽ ബാലുമായുള്ള മജിസിയയുടെ സൗഹൃദം പ്രേക്ഷകരുടെയും ഇഷ്ടം കവർന്നിരുന്നു.

Read more: Bigg Boss Malayalam 3: ഇതാര്? ബിഗ് ബോസ് വീട്ടിലെ സൂര്യയും കിടിലവും അല്ലയോ? സോഷ്യൽ മീഡിയ ചോദിക്കുന്നു

Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: