Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍
രാജ്യത്ത് 58,419 പുതിയ കേസുകള്‍; 7.29 ലക്ഷം പേര്‍ ചികിത്സയില്‍
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

Bigg Boss Malayalam: ആരാവും ഫൈനലിൽ എത്തുക? ലക്ഷ്മി ജയൻ പറയുന്നു

Bigg Boss Malayalam Season 3: ആരാവും ഫൈനലിൽ എത്തുന്ന മത്സരാർത്ഥികൾ എന്ന ചോദ്യത്തിന് ലക്ഷ്മി ജയൻ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 March 01 episode, Bigg Boss malayalam day 16, bigg boss malayalam season 3 today episode, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3, ie malayalam, ​Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

Bigg Boss Malayalam 3: ‘ബിഗ് ബോസ്’ മലയാളത്തിന്റെ മൂന്നാമത്തെ സീസൺ 16 ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞു. മത്സരാർത്ഥികൾ ബിഗ് ബോസ് വീടിനകത്ത് രണ്ടാഴ്ച പിന്നിടുമ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ആരാവും ഫൈനലിലെത്തുക എന്ന രീതിയിലുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. കഴിഞ്ഞ ആഴ്ച ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തു പോയത് ലക്ഷ്മി ജയനാണ്. ആരാവും ഫൈനലിൽ എത്തുക? എന്ന ചോദ്യത്തിന് ലക്ഷ്മി ജയൻ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Read more: Bigg Boss Malayalam 3: ഫിറോസ് ഖാൻ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ തുടരുന്നു; താക്കീത് നൽകി ബിഗ് ബോസ്

മണിക്കുട്ടൻ, ഡിംപൽ, ഫിറോസ്, നോബി എന്നിവരുടെ പേരുകളാണ് ലക്ഷ്മി പ്രധാനമായും പറഞ്ഞത്. “എന്റെ കണക്കുക്കൂട്ടലുകൾ വെച്ചിട്ട് ആദ്യം എന്റെ മനസ്സിൽ തോന്നുന്നത് മണിക്കുട്ടൻ വരും എന്നാണ്. നിരവധി തവണ ഞാനത് പറഞ്ഞിട്ടുണ്ട്. മറ്റൊരാൾ ഡിംപലാണ്. ഡിംപൽ വളരെ സ്മാർട്ടായിട്ടാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. സൈക്കോളജിസ്റ്റ് ആയതോണ്ട് നൂറു കണ്ണുകളും നൂറു ചെവിയുമാണ് ഡിംപൽ അവിടെ നിൽക്കുന്നത്.”

“മര്യാദയ്ക്ക് കളിയ്ക്കുകയാണെങ്കിൽ ഫിറോസ് ഇക്കയും വരാൻ സാധ്യതയുണ്ട്. എന്നാൽ അദ്ദേഹത്തിന് ഇടയ്ക്ക് ഒരു ചാഞ്ചാട്ടമുണ്ട്. എവിടെ എന്തൊക്കെ പറയണം, എവിടെ കൈവിട്ടുപോവുന്നു എന്നതിൽ പുള്ളിക്കൊരു പിടിയും കിട്ടുന്നില്ല. പിന്നെയുള്ളത് നോബി ചേട്ടനാണ്. വണ്ടർഫുൾ പ്ലെയർ ആണ്, നല്ല എന്റർടെയിനറാണ്. ഇനി ഒരാളുടെ നെഗറ്റീവ് പറയേണ്ട ഒരു ഘട്ടത്തിൽ നോബിച്ചേട്ടൻ എങ്ങനെയാണ് അത് ഹാൻഡിൽ ചെയ്യുക എന്നെനിക്കറിയില്ല. അനൂപും റംസാനുമാണ് നന്നായി കളിക്കുന്ന രണ്ടുപേർ. ഞാനീ പറഞ്ഞ ആളുകൾക്കെല്ലാം ഫൈനലിലേക്ക് വരാനുള്ള കഴിവുള്ളവരാണ്,” ലക്ഷ്മി പറയുന്നു.

Read more: Bigg Boss Malayalam 3: ആദ്യ 15 ദിവസങ്ങൾ പൂർത്തിയാക്കുമ്പോൾ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 finalists lakshmi jayan prediction

Next Story
Bigg Boss Malayalam 3: ആദ്യ 15 ദിവസങ്ങൾ പൂർത്തിയാക്കുമ്പോൾBig boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 March 01 episode, Bigg Boss malayalam day 16, bigg boss malayalam season 3 today episode, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3, ie malayalam, ​Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com