Latest News
ഡോക്ടറെ മര്‍ദിച്ച സംഭവം: കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
ഇന്ന് സംസ്ഥാന വ്യാപകമായി കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ ഒപി ബഹിഷ്കരണം
മുട്ടില്‍ മരം മുറി: പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും
ജോസഫൈന്റെ പരാമര്‍ശം: പരിശോധിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് പരിശീലന മത്സരങ്ങള്‍ വേണം; ആവശ്യവുമായി ബി.സി.സി.ഐ
51,667 പുതിയ കേസുകള്‍; 6.12 ലക്ഷം പേര്‍ ചികിത്സയില്‍

Bigg Boss Malayalam 3: ആരാവും ഫൈനലിൽ എത്തുക? ഏഞ്ചൽ പറയുന്നു

Bigg Boss Malayalam Season 3: ബിഗ് ബോസ് ഹൗസിൽ നിന്നും ഈ സീസണിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ മത്സരാർത്ഥിയാണ് ഏഞ്ചൽ

Angel Thomas, Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 finalist, bigg boss malayalam season 3 finalist angel thomas prediction, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3

Bigg Boss Malayalam 3: ‘ബിഗ് ബോസ്’ മലയാളത്തിന്റെ മൂന്നാം സീസൺ 28 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. മൂന്നാമത്തെ മത്സരാർത്ഥിയും ബിഗ് ബോസ് ഹൗസിൽ നിന്നും പടിയിറങ്ങിയിരിക്കുകയാണ്, ഏഞ്ചൽ തോമസാണ് ഇന്നലെ എലിമിനേഷനിൽ പുറത്തായിരിക്കുന്നത്. മുൻ ആഴ്ചകളിൽ ലക്ഷ്മി ജയൻ, മിഷേൽ ആൻ ഡാനിയേൽ എന്നിവരും ബിഗ് ബോസ് വീട്ടിൽ നിന്നും ഔട്ടായിരുന്നു.

Read more: Bigg Boss Malayalam 3: വിനയായത് ലവ് സ്ട്രാറ്റജിയോ? ഏഞ്ചൽ മറുപടി പറയുന്നു 

വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് ഹൗസിലെത്തിയ മത്സരാർത്ഥിയായിരുന്നു ഏഞ്ചൽ. ചിരിയും കുട്ടിക്കളി മാറാത്ത പ്രകൃതവുമായി വളരെ പെട്ടെന്ന് തന്നെ ഹൗസ് മെന്പേഴ്സുമായി സൗഹൃദം ഉറപ്പിക്കാൻ ഏഞ്ചലിനു സാധിച്ചിരുന്നു. എന്നാൽ ഗെയിമുകളിലും പെർഫോമൻസിലും വേണ്ടത്ര മികവ് പുലർത്താൻ കഴിയാതെ ഇരുന്നതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയിലെ നോമിനേഷൻ ലിസ്റ്റിൽ ഏഞ്ചൽ ഇടം നേടി. എന്നാൽ വോട്ടിംഗിൽ ഏറെ പിന്നിലായി പോയതോടെ ഏഞ്ചലിന് ബിഗ് ബോസ് ഹൗസ് വിട്ട് ഇറങ്ങേണ്ടി വരികയായിരുന്നു.

ആരാവും ഫൈനലിൽ എത്തുക? എന്ന ചോദ്യത്തിന് ഏഞ്ചൽ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “റംസാൻ, ഫൈനലിൽ​ എത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്ന ഒരാൾ റംസാനാണ്. മിക്കവാറും ഇങ്ങനെ പോയാൽ സജ്ന- ഫിറോസും ഫൈനലിലുണ്ടാവും, എല്ലാവരെയും വെറുപ്പിച്ച് വെറുപ്പിച്ച്… പിന്നെ മണിക്കുട്ടൻ ചേട്ടൻ, അനൂപ് ചേട്ടൻ എന്നിവരുമുണ്ടാവും. മറ്റാരും ഫൈനലിൽ ലിസ്റ്റിൽ എത്തുമെന്ന് തോന്നുന്നില്ല,” ഏഞ്ചൽ പറയുന്നു.

ബിഗ് ബോസ് വീടിനകത്ത് അഡോണിയുമായി ഏഞ്ചലിനുണ്ടായിരുന്ന സൗഹൃദം സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരുന്നു. വീക്ക്‌ലി എപ്പിസോഡിൽ മോഹൻലാൽ അതിഥിയായി എത്തിയപ്പോഴും അഡോണി- ഏഞ്ചൽ ബന്ധത്തെ കുറിച്ചുള്ള ചില രഹസ്യങ്ങൾ മറ്റു മത്സരാർത്ഥികളുമായി പങ്കുവച്ചിരുന്നു.

Read more Bigg Boss Stories Here:

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 finalists angel thomas prediction

Next Story
Bigg Boss Malayalam 3: എംജി കോളേജിലെ ഞങ്ങളുടെ കില്ലാടി സീനിയർ; മോഹൻലാലിനെ ട്രോളി മണിക്കുട്ടൻBig boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 March 14 episode, Bigg Boss malayalam day 28, bigg boss malayalam season 3 today elimination, bigg boss malayalam season 3 today episode, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3, ie malayalam, ​Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com