Bigg Boss Malayalam 3: ബിഗ് ബോസ് മലയാളം സീസണ്‍ 3 മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുകയാണ്. വീക്കെൻഡ് എലിമിനേഷനു വേണ്ടി എത്തിയിരിക്കുകയാണ് മോഹൻലാൽ. ഋതു മന്ത്ര, സായ് വിഷ്‍ണു, കിടിലം ഫിറോസ്, ഭാഗ്യലക്ഷ്‍മി, സന്ധ്യ മനോജ്, അഡോണി ടി ജോണ്‍, ലക്ഷ്‍മി ജയന്‍ എന്നിവരാണ് ഇത്തവണ നോമിനേഷൻ ലിസ്റ്റിലുള്ളത്.

Read more: Bigg Boss Malayalam 3: ‘അവർ ഞങ്ങളെ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ടു, സ്വർണം കടത്താൻ നിർബന്ധിച്ചു’: അനുഭവകഥ പങ്കുവച്ച് ഏഞ്ചൽ

മത്സരാർത്ഥികളിൽ പലരും ഹൗസിലെ നിയമങ്ങൾ തെറ്റിക്കുന്നു എന്ന് ചൂണ്ടികാണിച്ചുകൊണ്ടാണ് മോഹൻലാൽ എപ്പിസോഡ് ആരംഭിച്ചത്. പലരും മൈക്ക് പൊത്തിപ്പിടിച്ചും അഴിച്ചുവെച്ചുമൊക്കെ സംസാരിക്കുന്നത് കണ്ണിൽപ്പെട്ട കാര്യമാണ് മോഹൻലാൽ സംസാരിക്കുന്നത്. ബാത്ത് റൂമിലും ഉറങ്ങുമ്പോഴും മാത്രമേ മൈക്ക് അഴിച്ചുവെയ്ക്കാൻ മത്സരാർത്ഥികൾക്ക് അനുവാദമുള്ളൂ. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്ന് മോഹൻലാൽ മത്സരാർത്ഥികളോട് ആവശ്യപ്പെട്ടു.

ഈ ആഴ്ചയിൽ നോമിനേഷനിലുള്ള മത്സരാർത്ഥികൾക്ക് ഋതു മന്ത്ര, സായ് വിഷ്‍ണു, കിടിലം ഫിറോസ്, ഭാഗ്യലക്ഷ്‍മി, സന്ധ്യ മനോജ്, അഡോണി ടി ജോണ്‍, ലക്ഷ്‍മി ജയന്‍, ഡിംപൽ ബാൽ എന്നിവർക്ക് പ്രത്യേകം ടാസ്കും നൽകി. ലക്ഷ്മി ജയനാണ് ഈ ആഴ്ച ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തേക്ക് പോയത്. സങ്കടത്തോടെയാണ് മത്സരാർത്ഥികൾ ലക്ഷ്മിയെ യാത്രയാക്കിയത്.

“ഇത്രയും പേരുടെ കണ്ണു നനയിച്ചു കൊണ്ടാണ് ഞാൻ പോവുന്നത്. അവരെല്ലാം എന്നെ ഒരുപാട് സ്നേഹിക്കുന്നു എന്ന് അറിയുന്നതു തന്നെ സന്തോഷമാണ്,” ലക്ഷ്മി വിടവാങ്ങലിനിടെ പറഞ്ഞു. “വളരെ ഓപ്പൺ ആയ വ്യക്തിയാണ്. പെട്ടെന്ന് സന്തോഷവും സങ്കടവും വരും. ഇതെന്റെ സ്വഭാവമാണ്. ഇഷ്ടമുള്ള ആളുകളെ കുറിച്ച് പറയുമ്പോൾ എന്റെ കണ്ണുനിറയും.” പെട്ടെന്ന് കരയുന്ന തന്റെ സ്വഭാവം ഏറെ തെറ്റിദ്ധരിക്കപ്പെട്ടാറുണ്ടെന്നും ലക്ഷ്മി പറഞ്ഞു.

ചെറിയ ചെറിയ കാര്യങ്ങൾക്ക് വഴക്ക് ഉണ്ടാക്കുന്ന സജ്നയെ കുറിച്ച് മത്സരാർത്ഥികൾ ചിലർ നടത്തിയ അഭിപ്രായപ്രകടനം സജ്നയെ സങ്കടപ്പെടുത്തുന്ന ഒന്നായിരുന്നു. തുടർന്ന് ഇതിനെ കുറിച്ച് സജ്നയും ഫിറോസും സംസാരിക്കുന്നതിനിടെ ഫിറോസിന്റെ ഉപദേശം സജ്നയെ കരയിപ്പിക്കുകയാണ്. ഒടുവിൽ, സജ്നയെ മണിക്കുട്ടനും സൂര്യയും ഫിറോസും ചേർന്ന് ആശ്വസിപ്പിച്ചു.

Read more: Bigg Boss Malayalam 3: ബിഗ് ബോസ് ഹൗസിൽ സായി ഫോൺ ഉപയോഗിച്ചോ? കൺഫ്യൂഷൻ അടിച്ച് സോഷ്യൽ മീഡിയ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook