Bigg Boss Malayalam 3: സായി വിഷ്ണു വളരെ ക്യാമറ കോൺഷ്യസ് ആയാണ് പെരുമാറുന്നത് എന്നാണ് ഡിംപലിന്റെ നിരീക്ഷണം. മണിക്കുട്ടനുമായി ഇക്കാര്യം ചർച്ച ചെയ്യുകയാണ് ഡിംപൽ. അതേസമയം, ഹൗസിൽ എത്തി രണ്ടു ദിവസത്തിനകം തന്നെ ഇമോഷണലി വീക്കായി പെരുമാറിയതിനെ കുറിച്ച് വീണ്ടുവിചാരത്തോടെ ചിന്തിക്കുകയാണ് സജ്ന.​ ഇനി ഹൗസിനകത്ത് താൻ സ്ട്രോങ്ങായി നിൽക്കുമെന്നാണ് സജ്ന ഇതിനെകുറിച്ച് ലക്ഷ്മിയോട് പറയുന്നത്.

Read more: Bigg Boss Malayalam 3: ബിഗ് ബോസ് ഹൗസിൽ സായി ഫോൺ ഉപയോഗിച്ചോ? കൺഫ്യൂഷൻ അടിച്ച് സോഷ്യൽ മീഡിയ

ബിഗ് ബോസ് വീട്ടിലെ ജീവിതം 12 ദിവസം പൂർത്തിയാകുമ്പോൾ അടുത്ത ക്യാപ്റ്റനെ തിരഞ്ഞെടുക്കാൻ മത്സരാർത്ഥികളോട് ബിഗ് ബോസ് ആവശ്യപ്പെട്ടു. മികച്ച പ്രകടനം കാഴ്ച വച്ചതിന്റെ അടിസ്ഥാനത്തിൽ ലക്ഷ്മി, മണിക്കുട്ടൻ എന്നിവരാണ് ഇരു ടീമുകളിൽ നിന്നുമായി ക്യാപ്റ്റൻസി ടാസ്കിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഒപ്പം ഏറ്റവും മികച്ച മത്സരാർത്ഥിയായി നോബിയേയും ഹൗസിലെ മറ്റു അംഗങ്ങൾ ചേർന്ന് തിരഞ്ഞെടുത്തു. ഒമ്പത് പേരാണ് നോബിയുടെ പേര് പറഞ്ഞത്.

മോശം പ്രകടനം കാഴ്ച വച്ച മത്സരാർത്ഥികളായി തിരഞ്ഞെടുക്കപ്പെട്ടത് കിടിലം ഫിറോസ്, സായ് വിഷ്ണു എന്നിവരാണ്. ജയ് വിളിച്ചും പാട്ടുപാടിയുമാണ് ഇരുവരെയും മറ്റ് അംഗങ്ങൾ ജയിലിലേക്ക് അയച്ചത്. ഫിറോസ് സ്വമേധയാ ജയിലിൽ പോവാൻ റെഡിയായി മുന്നോട്ട് വന്നപ്പോൾ മറ്റു മത്സരാർത്ഥികൾ നോമിനേറ്റ് ചെയ്തതിനെ തുടർന്നാണ് സായ് ജയിലിൽ എത്തിയത്. ജയിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഫിറോസ് ഫൺ മൂഡിൽ എടുത്തപ്പോൾ സായ് അക്കാര്യത്തിൽ അൽപ്പം അസ്വസ്ഥനാണ്.

സജ്നയും സംഘവും തന്നെ ടാർഗറ്റ് ചെയ്ത് പരിഹസിക്കുന്നുണ്ടോ എന്നതാണ് ഭാനുവിന്റെ സംശയം. ഇക്കാര്യം അനൂപ്, സന്ധ്യ, റംസാൻ എന്നിവരുമായി ചർച്ച ചെയ്യുകയാണ്. ഫിറോസ്- സജ്ന ടീമിന്റെ ടാർഗറ്റ് ചെയ്തുള്ള ഗെയിം വീടിനകത്ത് ഇനിയെന്തൊക്കെ അസ്വസ്ഥതകൾക്കും പുകച്ചിലുകൾക്കും കാരണമാകുമെന്ന് കണ്ടറിയണം.

Read more: Bigg Boss Malayalam 3: ഇരവാദം ഉയർത്തിപ്പിടിച്ച് സജ്നയും ഫിറോസും; പരസ്പരം കലഹിച്ച് മത്സരാർത്ഥികൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook