Bigg Boss Malayalam 3: ഡിംപലിന്റെ ചായപ്രേമം വീണ്ടും ബിഗ് ബോസ് ഹൗസിൽ ചർച്ചയാവുകയാണ്. ബ്രേക്ക് ഫാസ്റ്റ് ടേബിളിൽ വെച്ച് വീണ്ടും ചായയുടെ കാര്യം എടുത്തിട്ട ഭാഗ്യലക്ഷ്മിയോട് മുഷിയുകയാണ് ഡിംപൽ. ഭക്ഷണം കഴിക്കുന്ന നേരത്ത് ഭക്ഷണത്തിന്റെ കണക്ക് പറയരുത്. അത് ബേസിക് മാനേഴ്സ് ആണെന്നാണ് ഡിംപൽ ബിഗ് ബോസ് കുടുംബാംഗങ്ങളോട് പറയുന്നത്. “ഭക്ഷണ കാര്യത്തിൽ കൺട്രോൾ ചെയ്തല്ല ഗെയിം ഉണ്ടാക്കേണ്ടത്,” എന്ന് ബിഗ് ബോസിനോടും ഡിംപൽ കയർക്കുകയാണ്. ക്രിട്ടിസിസവും ഉപദേശവും പറ്റില്ല എന്നതാണ് ഡിംപലിന്റെ പ്രശ്നമെന്നാണ് ഭാഗ്യലക്ഷ്മിയുടെ നിരീക്ഷണം.
‘ദേവാസുരം’ ഗെയ്മിന്റെ തുടർച്ച ഇന്നും അരങ്ങേറി. ഇന്നലെ ദേവന്മാരായ ടീം ഇന്ന് അസുരന്മാരായി മാറിയാണ് ഗെയിം കളിച്ചത്. നിലവിൽ ദേവന്മാരുടെ ടീം ഏഴ് പോയിന്റ് നേടിയിരിക്കുകയാണ്. അതിനാൽ തന്നെ ഇത്തവണ ജയിച്ചാൽ മാത്രമേ രണ്ടാമത്തെ ടീമിന് ലക്ഷ്വറി ബജറ്റ് ടാസ്കിൽ പങ്കെടുക്കാനാവൂ.
കുടുംബാംഗങ്ങൾ ഒന്നിച്ച് ഇരുന്ന വീടിനകത്തെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനിടയിൽ ഇരവാദം വീണ്ടും ചർച്ചയാക്കുകയാണ് കിടിലം ഫിറോസ്. “ഈ സീസണിൽ നമുക്ക് ഇര വേണ്ട” എന്ന കിടിലം ഫിറോസിന്റെ കമന്റിന് “ഇരയെന്നത് സീസൺ ബെയ്സ് ആയ ഒന്നല്ല,” എന്നായിരുന്നു ഫിറോസ് ഖാന്റെ മറുപടി.
കൂടുതൽ പൊട്ടിത്തെറികളിലേക്കും കുറ്റപ്പെടുത്തലുകളിലേക്കുമാണ് കുടുംബാംഗങ്ങളുടെ തുറന്ന സംസാരം വഴിവെച്ചത്. ഫിറോസിനോട് ഭാഗ്യലക്ഷ്മിയും അനൂപും കയർക്കുകയാണ്. ഫിറോസ് ഖാനെ എല്ലാവരും മനപൂർവ്വം അവഗണിക്കുന്നതായി എനിക്ക് ഫീൽ ചെയ്യുന്നുണ്ട് എന്ന് ഭാര്യ സജ്ന കൂടി പരാതിപ്പെടുന്നതോടെ പ്രശ്നം രൂക്ഷമാകുകയാണ്.
വ്യക്തിപരമായ കാര്യങ്ങൾ കുത്തികുത്തി ചോദിക്കുകയാണ് ഫിറോസ് ഖാൻ എന്നാണ് ഭാഗ്യലക്ഷ്മിയുടെ പരാതി. മനപൂർവ്വം അസ്വസ്ഥതയുണ്ടാക്കാനായി സംസാരിച്ചതിനെ ചൊല്ലിയാണ് ഭാഗ്യലക്ഷ്മി ഫിറോസിനോട് കയർത്തത്.
അതേസമയം, അനൂപ് ആരാണെന്നു ചോദിക്കാൻ മാത്രം കൊല്ലത്തു നിന്നു വന്ന ഫിറോസ് ഖാൻ ആയിട്ടില്ല എന്നാണ് അനൂപ് കയർക്കുന്നത്. എല്ലാവരുടെയും കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നു എന്നതാണ് നിലവിൽ മത്സരാർത്ഥികളിൽ കൂടുതൽ പേർക്കും ഫിറോസ് ഖാനെ കുറിച്ചുള്ള പരാതി.