Bigg Boss Malayalam 3: ഈ അറുപത് വയസ്സിനിടെ ഞാൻ അനുഭവിക്കാത്തതൊന്നും ഇല്ല; ഫിറോസിന് കലക്കൻ മറുപടി നൽകി ഭാഗ്യലക്ഷ്‌മി

Bigg Boss Malayalam 3: തന്നെ കുറിച്ച് ആര് എന്ത് വൃത്തികേട് പറഞ്ഞാലും തനിക്ക് ഒരു കുഴപ്പവുമില്ലെന്ന് ഭാഗ്യലക്ഷ്‌മി പറഞ്ഞു

Bigg Boss Malayalam 3: ഭാഗ്യലക്ഷ്‌മിയിൽ നിന്ന് വ്യക്തിപരമായ കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ച ഫിറോസ് ആകെ ജാള്യാവസ്ഥയിലായ കാഴ്‌ച ഇന്നത്തെ എപ്പിസോഡിൽ കണ്ടു. തന്റെ വ്യക്തിപരമായ കാര്യങ്ങൾ വിവരിക്കാൻ താൽപര്യമില്ലെന്നു വളരെ പരുക്കൻ ഭാഷയിലാണ് ശ്രീലക്ഷ്‌മി പറഞ്ഞത്.

തന്നെ കുറിച്ച് ആര് എന്ത് വൃത്തികേട് പറഞ്ഞാലും തനിക്ക് ഒരു കുഴപ്പവുമില്ലെന്ന് ഭാഗ്യലക്ഷ്‌മി പറഞ്ഞു. തന്റെ മക്കൾക്കോ മരുമക്കൾക്കോ മറ്റുള്ള കുടുംബാംഗങ്ങൾക്കോ ഇതേ കുറിച്ചൊന്നും ഒരു ആശങ്കയുമില്ലെന്ന് ഭാഗ്യലക്ഷ്‌മി വ്യക്തമാക്കി.

“എനിക്ക് അറുപത് വയസ് ആകാൻ പോകുന്നു. ഈ അറുപത് വയസ്സിനിടയിൽ ഞാൻ അനുഭവിക്കാത്തതൊന്നും ഇല്ല. ചെറിയ പ്രായം തൊട്ട് ഈ പ്രായം വരെ കുറേ സാഹചര്യങ്ങളിലൂടെ ഞാൻ കടന്നുപോയി. ഇനിയൊന്നും ഇല്ല. അതുകൊണ്ട് വേറൊന്നിനെ കുറിച്ചും ആകുലതയില്ല,” ഫിറോസിനോട് ഭാഗ്യലക്ഷ്‌മി പറഞ്ഞു.

Bigg Boss Malayalam 3: പൊട്ടിത്തെറിച്ച് റംസാൻ; വെറുതെ തിളയ്ക്കണ്ടെന്ന് ഋതു, ബിഗ് ബോസ് മത്സരാർഥികൾ നേർക്കുന്നേർ

എത്ര പറഞ്ഞിട്ടും പരാതി തീരാത്ത ഡിംപലിനെയും ഇന്നത്തെ എപ്പിസോഡിൽ കാണാം. ചെറിയ ചെറിയ കാര്യങ്ങൾക്കാണ് ഡിംപൽ അസ്വസ്ഥയാകുന്നതും പരാതി പറയുന്നതും.

‘ദേവാസുരം’ ഗെയ്‌മിന്റെ തുടർച്ചയായിരുന്നു ഇന്ന് ആദ്യം. രാജകുടുംബത്തിൽ നിന്ന് മത്സരാർഥിയായി എത്തിയ നോബി അതിവേഗം പൊട്ടിച്ചിരിക്കുകയും അസുരനാകുകയും ചെയ്യേണ്ടി വന്നത് ഇന്നത്തെ രസകരമായ കാഴ്‌ചയായിരുന്നു. മറ്റ് മത്സരാർഥികളെല്ലാം അവസാനം വരെ പിടിച്ചുനിന്നു.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 february 24 episode live updates mohanlal

Next Story
കാർത്തുവിന്റെ കല്യാണം കാണാൻ ചെമ്പരത്തി, നീയും ഞാനും ജോഡികളുംkarthikadeepam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com