Bigg Boss Malayalam Season 3: ബിഗ് ബോസ് വീട്ടിലെ എട്ടാം ദിവസവും സന്തോഷത്തോടെ തുടങ്ങിയെങ്കിലും ഇതൊരു മത്സരത്തിന്റെ ആരംഭമാണെന്ന ബിഗ് ബോസിന്റെ മുന്നറിയിപ്പ് നോമിനേഷൻ ചൂടിലേക്ക് വീടിനെയും മത്സരാർഥികളെയും എത്തിക്കുന്നു. സാനിധ്യംകൊണ്ടും വ്യക്തിത്വംകൊണ്ടും വീട്ടിൽ തുടരാൻ യോഗ്യരല്ലാത്തവരെയാണ് നോമിനേറ്റ് ചെയ്യേണ്ടതെന്ന് ബിഗ് ബോസ് നിർദേശം നൽകുന്നു.

Read more: Bigg Boss Malayalam Season 3: ഒരു ആപ്പിൾ ഉണ്ടാക്കിയ പുകിൽ; ഫിറോസിനെ കൈയ്യോടെ പിടികൂടി മോഹൻലാൽ

ആദ്യമെത്തിയ നോബി ഋതു മന്ത്രയെയും സായ് വിഷ്ണുവിനെയുമാണ് നോമിനേറ്റ് ചെയ്തത്. അവർ ഇനിയും സജീവമാകണമെന്ന് നോബി പറഞ്ഞു. സായിനെയും ഋതുവിനെയും ഡിമ്പലും നോമിനേറ്റ് ചെയ്യുന്നു. കിടിലം ഫിറോസ് വ്യക്തിപരമായി അധിക്ഷേപിക്കാൻ ശ്രമിക്കുന്നു, ഉപദേശിക്കുന്നു എന്നീ കാരണങ്ങളാൽ ഒന്നിലധികം പേർ അഭിപ്രായപ്പെട്ട് നോമിനേറ്റ് ചെയ്തു. മടിയും സത്യസന്ധത ഇല്ലായ്മയും ക്യാമറയ്ക്കുവേണ്ടി മാത്രം സംസാരിക്കുന്ന കാരണത്താലും ലക്ഷ്മിയും നോമിനേറ്റ് ചെയ്യപ്പെടുന്നു. മണിക്കുട്ടൻ ശക്തനായ മത്സരാർഥിയാണെന്ന് തെളിയിക്കാൻ എരിതീയിൽ എണ്ണയൊഴിക്കുന്ന വ്യക്തിയാണെന്ന് റംസാൻ ആരോപിക്കുന്നു.

ബിഗ് ബോസ് ഹൗസിലെ ആദ്യത്തെ നോമിനേഷൻ പ്രക്രിയയിൽ ഏഴു വോട്ട് നേടിയത് ഋതു മന്ത്ര ആണ്. നാലു വോട്ടുകളുമായി ഫിറോസും ലക്ഷ്മിയും നോമിനേഷൻ ലിസ്റ്റിൽ ഇടം പിടിച്ചു. ഡിംപൽ, സന്ധ്യ എന്നിവർ മൂന്നു വോട്ടുകളും സായ്, അഡോണി, ഭാഗ്യലക്ഷ്മി എന്നിവർ രണ്ട് വോട്ടും നേടി.

Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, Big boss malayalam season 3 episode 5, bigg boss malayalam season 3 february 15 episode, bigg boss malayalam season 3 today episode, bigg boss malayalam, mohanlal bigg boss malayalam, moanlal, bigg boss malayalam 3, bigg boss malayalam season 3, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 3 participants, bigg boss malayalam season 3 contestants, bigg boss malayalam season 3 house, bigg boss malayalam 2021, bigg boss malayalam 2021 contestants list, bigg boss malayalam 2021 live, bigg boss malayalam 2021 launch live, bigg boss malayalam 3 launch, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, Mohanlal, മോഹൻലാൽ, Mohanlal's Remuneration, Mohanlal's Remuneration for Bigg Boss, Mohanlal's Remuneration bigg boss season, Mohanlal bigg boss salary, മോഹൻലാൽ പ്രതിഫലം ബിഗ് ബോസ്, Bigg Boss Season 3 Episode 1, ബിഗ് ബോസ് മലയാളം സീസണ്‍ 3,Big boss 3, ബിഗ് ബോസ് 3, Bhagyalakshmi, noby marcose, noby marcose bigg boss, star magic noby marcose, star magic latest episode, Mohanalal Big Boss, Big Boss Malayalam Contestants, Big Boss Malayalam Season 3 Contestants, ie malayalam, ​Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

ബിഗ് ബോസ് ഹൗസിലെ ആദ്യ നോമിനേഷനിൽ ഏറ്റവും കൂടുതൽ വോട്ട് (7 വോട്ട്) നേടിയത് ഋതു മന്ത്രയാണ്

കഴിഞ്ഞയാഴ്ച മത്സരാർഥികൾ അവരുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചുമെല്ലാം മനസ് തുറന്ന ദിവസങ്ങളായിരുന്നു. ഇതിൽ ഡിംപൽ പറഞ്ഞ അകാലത്തിൽ തന്നെ വിട്ടുപിരിഞ്ഞ ജൂലിയറ്റ് എന്ന ആത്മസുഹൃത്തിന്റെ കഥ മറ്റ് മത്സരാർഥികളുടെയും കണ്ണ് നിറയിക്കുന്നതായിരുന്നു. എന്നാൽ ഇത് ഡിമ്പൽ മെനഞ്ഞ കഥയാണെന്ന് മിഷേൽ ആരോപിക്കുന്നു. അങ്ങനെയെങ്കിൽ വിളിച്ചിരുത്തി ചോദിക്കണമെന്ന് ഫിറോസ് ഖാൻ പറയുന്നു.

ഇതിനെതുടർന്ന് ഇരുവരും ചേർന്ന് ഡിംപലിനോട് ചോദിക്കുന്നു. എന്നാൽ ഡിംപൽ പൊട്ടിക്കരഞ്ഞതോടെ വീട്ടിൽ പ്രശ്നം ഗുരുതരമായി. പുറത്ത് നിന്ന് കണ്ടിട്ട് വന്ന കഥ എങ്ങനെ അകത്ത് വന്ന് പറയാമെന്ന് കിടിലം ഫിറോസ് ചോദിക്കുന്നു. എന്തുകാരണത്താലായാലും വ്യക്തി വികാരങ്ങളെവെച്ച് കളിക്കല്ലെന്ന് മജിസിയ ഭാനുവും പറയുന്നു.

അപ്പോഴും പൊട്ടിക്കരയുകയാണ് ഡിംപൽ. ജൂലിയറ്റിനെക്കുറിച്ച് സംസാരിച്ച് തന്നെ വേദനിപ്പിക്കല്ലെന്നും അവൾ തന്റെ മോളാണെന്നും പറഞ്ഞ് ഡിംപൽ വിതുമ്പുന്നു. മജിസിയയും ഭാഗ്യലക്ഷ്മിയും ഋതുവുമെല്ലാം ചേർന്ന് ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫലമുണ്ടാകുന്നില്ല.

Read more: Bigg Boss Malayalam Season 3: ബിഗ് ബോസ് ചരിത്രത്തിലെ ആദ്യ താരദമ്പതികൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook