Bigg Boss Malayalam 3: ബിഗ് ബോസിലേക്ക് പുതിയ മത്സരാർഥികളായി ദമ്പതികളും അഡാർ ലവ് താരവും

മത്സരം ഒരാഴ്ച പിന്നിടുമ്പോൾ പുതിയ മത്സരാർഥികൾകൂടി ബിഗ് ബോസിലേക്ക് എത്തുന്നത്

Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, Mohanlal's Remuneration, Mohanlal's Remuneration for Bigg Boss, Mohanlal's Remuneration bigg boss season, Mohanlal bigg boss salary, മോഹൻലാൽ പ്രതിഫലം ബിഗ് ബോസ്, Bigg Boss Season 3 Episode 1, ബിഗ് ബോസ് മലയാളം സീസണ്‍ 3,Big boss 3, ബിഗ് ബോസ് 3, Bhagyalakshmi, noby marcose, noby marcose bigg boss, star magic noby marcose, star magic latest episode, Mohanalal Big Boss, Big Boss Malayalam Contestants, Big Boss Malayalam Season 3 Contestants, ie malayalam, ​Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

Bigg Boss Malayalam 3: ബിഗ് ബോസ് മൂന്നാം സീസൺ ഒരാഴ്ച പിന്നിടുമ്പോൾ തങ്ങളെ ആളുകൾ ഇഷ്ടപ്പെടുന്നുണ്ടോയെന്ന ആശങ്കയിലാണ് പല മത്സരാർഥികളും. ഇന്നലെ മോഹൻലാൽ എത്തി എല്ലാവർക്കും ആർമിയും ഫാൻസുമെല്ലാം ഉണ്ടെന്ന് പറഞ്ഞെങ്കിലും തന്നെ ആളുകൾ ഇഷ്ടപ്പെടുന്നുണ്ടോയെന്ന് ലക്ഷ്മി സൂര്യയോടും തിരിച്ചും ആശങ്ക പങ്കു വയ്ക്കുന്നു.

മത്സരം ഒരാഴ്ച പിന്നിടുമ്പോൾ പുതിയ മത്സരാർഥികൾകൂടി ബിഗ് ബോസിലേക്ക് എത്തുന്നത്. ടെലിവിഷൻ അവതാരകനും നർത്തകനും ഫിറോസും പത്നി സജ്നയുമാണ് പുതിയ മത്സരാർഥികൾ. രണ്ടുപേരാണെങ്കിലും ഒരു മത്സരാർഥി എന്ന നിലയിലാകും ബിഗ് ബോസിലുണ്ടാവുക. ഒപ്പം ഒരു അഡാർ ലൗ എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പരിചിതമായ മുഖം മിഷേൽ ആൻ ഡാനിയേലും പുതിയ മത്സരാർഥിയാവുകയാണ്.

Read more: Bigg Boss Malayalam 3: ബിഗ് ബോസ് മത്സരാർഥികളെ മുഴുവൻ കണ്ണീരിലാഴ്ത്തി മണിക്കുട്ടൻ

മറ്റ് ഭാഷകളിലെ ബിഗ് ബോസ് ഷോ കണ്ടിട്ടാണ് ഞങ്ങള്‍ അങ്ങോട്ട് എത്തുന്നതെന്നാണ് ഫിറോസും സജ്‌നയും പറയുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ ബന്ധം ഞങ്ങളുടെ മകനാണ്. അവനെ പുറത്ത് നിര്‍ത്തിയാണ് അങ്ങോട്ട് വരുന്നതെന്നുള്ള സങ്കടം മാത്രമേ ഉള്ളു. മറ്റ് മത്സരാര്‍ഥികളുടെ ഒരാഴ്ചത്തെ പ്രകടനം കണ്ടു. എല്ലാവരും മാസ്റ്റര്‍പ്ലാന്‍ ഉള്ളവരാണ്. ആ പുലിക്കുട്ടികള്‍ക്ക് ഇടയിലേക്കാണ് ഞങ്ങള്‍ ചെല്ലുന്നതെന്ന് ഫിറോസ് പറയുമ്പോള്‍ അവരെക്കാളും വലിയ പുലിക്കുട്ടി നമ്മാളായിരിക്കുമെന്ന് സജ്‌ന ഓര്‍മ്മപ്പെടുത്തുന്നു.

ബിഗ് ബോസിലേക്ക് താന്‍ വന്നത് ഗെയിം കളിക്കാനും ജയിക്കാനുമാണെന്ന് മോഹന്‍ലാലിനോട് മിഷേല്‍ പറയുന്നു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഷോ ബിഗ് ബോസ് ആണ്. മറ്റ് മത്സരാര്‍ഥികളുടെ ഒരാഴ്ചത്തെ മത്സരം കണ്ട് കഴിഞ്ഞു. അവിടെ വരാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം. ജെനുവിന്‍ ആയി ഗെയിം കളിക്കുന്നവരെ സപ്പോര്‍ട്ട് ചെയ്യണമെന്നാണ് മിഷേല്‍ പറയുന്നത്.

വീട്ടിലെത്തുന്നതിന് മുമ്പ് തന്നെ പുതിയ മത്സരാർഥികൾക്ക് മോഹൻലാൽ ആദ്യ ടാസ്ക് നൽകിയിരിക്കുകയാണ്. ഇതിനോടകം മത്സരത്തിന്റെ ഭാഗമായിരുന്നവർ നേടിയെടുത്ത ലക്ഷ്വറി ബജറ്റ് പോയിന്റിൽ നിന്നും സാധനങ്ങൾ വാങ്ങാനായിരുന്നു ടാസ്ക്. എന്നാൽ 2800 പോയിന്റിൽ നിന്നും 1270 പോയിന്റുകൾ മാത്രമാണ് മൂവരും ചേർന്ന് ഉപയോഗിച്ചത്.

വരുന്ന ആഴ്ചയിലേക്ക് വീടിനെ നയിക്കാനുള്ള ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള ടാസ്ക്കും മോഹൻലാൽ നിയോഗിച്ചത് പുതിയ മത്സരാർഥികളെയാണ്. മൂവരും ചേർന്ന് സൂര്യയെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. പുതിയ ക്യാപ്റ്റൻ വിവിധ ടീമുകളെയും അവരുടെ ഉത്തരവാദിത്വങ്ങളും ഏൽപ്പിച്ചുകൊടുക്കുന്നു.

Read more: Bigg Boss Malayalam Season 3: ബിഗ് ബോസ് ചരിത്രത്തിലെ ആദ്യ താരദമ്പതികൾ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 february 21 episode live updates mohanlal

Next Story
Bigg Boss Malayalam 3: ജോർജുക്കുട്ടി ബിഗ് ബോസിൽ; ദൃശ്യം 2വിന്റെ വ്യത്യസ്ത കഥകളുമായി മത്സരാർഥികൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com