Bigg Boss Malayalam 3: ബിഗ് ബോസിലെ വാരാന്ത്യ എപ്പിസോഡ് ആയതിനാൽ തന്നെ മോഹൻലാൽ എത്തുന്ന ദിവസമാണിന്ന്. കഴിഞ്ഞ ഒരാഴ്ചയിലെ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്. ശേഷം അഡോണി തന്റെ ജീവിത ചുറ്റുപാടുകളെക്കുറിച്ച് മനസ് തുറക്കുന്നു. മുട്ടകടക്കാരന്റെ മകനായതിനാൽ അവഗണിക്കപ്പെട്ടടുത്ത് നിന്ന് ഇപ്പോൾ ബിഗ് ബോസിലേക്ക് എത്തി നിക്കുന്ന അവസ്ഥ തന്റെ ഒരു വിജയമാണെന്ന് അഡോണി പറഞ്ഞു.
വാരാന്ത്യ പതിപ്പിൽ എത്തിയ മോഹൻലാലിനായി സർപ്രൈസ് ഒരുക്കി മത്സരാർഥികൾ. പാട്ടും നൃത്തവുമായാണ് അവർ മോഹൻലാലിനെ വരവേറ്റത്. പിന്നീട് കഴിഞ്ഞ ഒരാഴ്ചത്തെ അനുഭവങ്ങൾ ഓരോരുത്തരും മോഹൻലാലിനോട് തുറന്നു പറയുകയാണ്.
മലയാള സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ദൃശ്യം 2 റിലീസ് ചെയ്തതിന് ശേഷം മോഹൻലാൽ മത്സരാർഥികൾക്കൊപ്പമുള്ള ആദ്യ എപ്പിസോഡായതിനാൽ തിരിച്ച് മത്സരാർഥികൾക്കും മോഹൻലാൽ ഒരു സർപ്രൈസ് കരുതിയുന്നു. ജോർജുകുട്ടിയായിട്ടായിരുന്നു എപ്പിസോഡിന്റെ രണ്ടാം ഭാഗത്ത് മോഹൻലാൽ എത്തിയത്.
ഞാന്‍ ആരാണെന്ന് മനസിലായോന്നുള്ള ചോദ്യത്തിന് ജോര്‍ജുക്കുട്ടി എന്ന് എല്ലാവരും ഒരുമിച്ച് പറഞ്ഞു. ‘എന്റെ വീട്ടില്‍ റാണിയും പിള്ളേരും ബിഗ് ബോസ് എപ്പോഴും കാണും. ദൃശ്യം 2 ഇന്നലെ റിലീസ് ചെയ്തു. അതുമായി ബന്ധപ്പെട്ട് എന്തോ ടാസ്ക് തന്നിട്ടുണ്ടല്ലോന്ന് മത്സരാര്‍ഥികളോട് മോഹന്‍ലാല്‍ ചോദിക്കുന്നു. ദൃശ്യത്തിന്റെ കഥ പറയാനുള്ള അവസരമായിരുന്നു.
ഭാഗ്യലക്ഷ്മിയാണ് തുടക്കം കുറിച്ചത്. ജോര്‍ജുക്കുട്ടിയുടെ വീട്ടില്‍ നിന്നുള്ള കഥയാണ് വായിച്ചത്. പിന്നാലെ അനൂപ് കൃഷ്ണന്, ഫിറോസ് എന്നിവര്‍ നോക്കി വായിക്കുന്നു. മുന്പത്തെക്കാളും മെലിഞ്ഞ് സുന്ദരനാണെന്ന അവസാന വാചകത്തില്‍ മോഹന്‍ലാല്‍ കണ്ണുകള്‍ പൊത്തി നാണം അഭിനയിക്കുന്നുണ്ട്.