Latest News

Bigg Boss Malayalam 3: തന്റെ മടിയിൽ കിടന്നു മരിച്ച ജൂലിയറ്റിന്റെ ഓർമ്മയിൽ കണ്ണീരണിഞ്ഞ് ഡിമ്പൽ

Bigg Boss Malayalam 3: ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ മൂന്നാം ദിനവും പാട്ടും ആട്ടവും ആരംഭിച്ചു. മൂന്നാം ദിനം തന്നെ നോമിനേഷനും മത്സരാർഥികളുടെ സ്വഭാവുമെല്ലാം ചർച്ചയാവുകയാണ്. ഡിമ്പലും ഋതുവുമാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. പിന്നാലെ കിടിലം ഫിറോസ് ലക്ഷ്മി ജയന്റെ നല്ല സ്വഭാവങ്ങളെ പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ആത്മസുഹൃത്തിനെക്കുറിച്ച് മനസ് തുറക്കുകയാണ് ഡിമ്പൽ ഭാൽ. ഇറാനിൽ നിന്നുമെത്തിയ മാസ തന്നെ നന്ദി പറയാനും ചിരിക്കാനും പഠിപ്പിച്ചെന്നും മാസയെ പോലെ ഒരാളെ പോലെ തനിക്കല്ലാതെ ആർക്കും കിട്ടില്ലെന്നും അഭിമാനത്തോടെ […]

Bigg Boss Malayalam 3: ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ മൂന്നാം ദിനവും പാട്ടും ആട്ടവും ആരംഭിച്ചു. മൂന്നാം ദിനം തന്നെ നോമിനേഷനും മത്സരാർഥികളുടെ സ്വഭാവുമെല്ലാം ചർച്ചയാവുകയാണ്. ഡിമ്പലും ഋതുവുമാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. പിന്നാലെ കിടിലം ഫിറോസ് ലക്ഷ്മി ജയന്റെ നല്ല സ്വഭാവങ്ങളെ പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ്.

ആത്മസുഹൃത്തിനെക്കുറിച്ച് മനസ് തുറക്കുകയാണ് ഡിമ്പൽ ഭാൽ. ഇറാനിൽ നിന്നുമെത്തിയ മാസ തന്നെ നന്ദി പറയാനും ചിരിക്കാനും പഠിപ്പിച്ചെന്നും മാസയെ പോലെ ഒരാളെ പോലെ തനിക്കല്ലാതെ ആർക്കും കിട്ടില്ലെന്നും അഭിമാനത്തോടെ ഡിമ്പൽ പറയുന്നു. ഒപ്പം നോട്ടത്തിലൂടെ സംസാരിക്കാൻ സാധിച്ചിരുന്ന സ്കൂൾമേറ്റ് ജൂലിയറ്റിനെക്കുറിച്ചും ഡിമ്പൽ മനസ് തുറന്നു.

അകാലത്തിൽ തന്റെ മടിയിൽ കിടന്നു മരിച്ച ജൂലിയറ്റിന്റെ ഓർമ്മയിൽ കണ്ണീരണിഞ്ഞ ഡിമ്പൽ മറ്റ് മത്സരാർഥികളെയും കണ്ണ് നിറച്ചു. ഇതിന് ശേഷം ഫീനിക്സ് പക്ഷിയെ പോലെ ഉയർന്നുവന്ന തന്റെ കഥയും ഡിമ്പൽ പങ്കുവെച്ചു. കട്ടപ്പന ഓശാനം സ്കൂളിൽ നിന്നും മാരക രോഗത്തെ തുടർന്ന് ഡൽഹിയിലേക്ക് പോയ അനുഭവവും അത്ഭുതകരമായ തിരിച്ചു വരവും ഡിമ്പൽ രസകരമായി അവതരിപ്പിച്ചു.

മജീസിയായും തന്റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുകയും ആ കഥകൾ പ്രേക്ഷകർക്കായി പറഞ്ഞു. ബിഡിഎസിന് പഠിക്കുമ്പോഴാണ് ബോക്സറാകാനുള്ള ആഗ്രഹമുണ്ടായതെന്നും ദിവസവും 60 കിലോമീറ്റർ യാത്ര ചെയ്ത് കോഴിക്കോട് പോയി ബോക്സിങ് പഠിക്കാൻ പോയ കഥയും പിന്നീട് പരിശീലകന്റെ നിർദേശ പ്രകാരം പവർ ലിഫ്റ്റിങ്ങിലേക്കും മാറിയ കഥയും മജീസിയ പറഞ്ഞു.

ഒരു മാസത്തിനുള്ളിൽ തന്നെ ജില്ലാ ചാംപ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ മജീസിയ തന്റെ സ്വഭാവത്തെക്കുറിച്ചും മാതാപിതാക്കൾ നൽകിയ പിന്തുണയെക്കുറിച്ചും വാചാലയായി. ആദ്യ തവണ തന്നെ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും സ്വർണം സ്വന്തമാക്കിയ കഥ മറ്റ് മത്സരാർഥികളെ ആവേശത്തിലാക്കി. രാജ്യാന്തര തലത്തിൽ ഇന്ത്യയ്ക്കായി വെള്ളിമെഡൽ നേടിയപ്പോൾ തനിക്ക് വലിയ തിരിച്ചറിവ് ഉണ്ടായെന്നും തന്നെ മാറ്റിയെന്നും ഭാനു പറഞ്ഞു.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 february 17 episode live updates mohanlal

Next Story
Bigg Boss Malayalam Season 3: ആത്മവിശ്വാസത്തിന്റെ മറ്റൊരു പേര് ഡിംപൽ ബാൽBig boss, ബിഗ് ബോസ്, Big Boss Malayalam Season 3, Big boss malayalam season 3 episode 1, bigg boss malayalam season 3 february 15 episode, bigg boss malayalam season 3 today episode, bigg boss malayalam, mohanlal bigg boss malayalam, moanlal, bigg boss malayalam 3, bigg boss malayalam season 3 malayalam updates, bigg boss malayalam season 3 malayalam news, bigg boss malayalam season 3 first day malayalam news, ബിഗ് ബോസ് 3 മലയാളം ന്യൂസ്, dimpal bhal, Bigg Boss dimpal bhal photos, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com