Bigg Boss Malayalam 3: ‘എന്റെ കോസ്റ്റ്യൂമിനെക്കുറിച്ച് കമന്റ് ചെയ്യരുത്’; റംസാനോട് കടുപ്പിച്ച് ഡിംപൽ

Bigg Boss Malayalam Season 3 February 15 Episode: വ്യത്യസ്ത അഭിരുചികളും ഇഷ്ടങ്ങളും അഭിപ്രായങ്ങളുമുള്ള ഈ 14 മത്സരാർത്ഥികളുടെ ദിനരാത്രങ്ങൾ ഇനി മുന്നോട്ട് എങ്ങനെയാവും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ

Bigg Boss Malayalam 3:  പ്രണയദിനത്തിൽ മറ്റൊരു ബിഗ് ബോസ് സീസണു കൂടി ശുഭാരംഭം കുറിച്ചിരിക്കുകയാണ്. സമൂഹത്തിന്റെ പല മേഖലകളിൽനിന്നുള്ള 14 മത്സരാർത്ഥികളാണ് ഇത്തവണ ബിഗ് ബോസ് ഹൗസിലെ അന്തേവാസികൾ. ബിഗ് ബോസ് വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ എവിടെയും. ഒപ്പം മത്സരാർത്ഥികളുടെ ആർമികളും അണിയറയിൽ സജീവമായി കൊണ്ടിരിക്കുകയാണ്.

Read more: Bigg Boss Malayalam Season 3: ബിഗ് ബോസ് മത്സരാർത്ഥികളെ കുറിച്ച് കൂടുതലറിയാം

നടൻ നോബി മാർക്കോസ്, സൈക്കോളജിസ്റ്റായ ഡിംപൽ ബാൽ, ആർ ജെ കിടിലം ഫിറോസ്, നടൻ മണികുട്ടൻ, പവർ ലിഫ്റ്റിങ് ചാമ്പ്യന്‍ മജിസിയ ഭാനു, ആർ ജെ സൂര്യ മേനോൻ, പാട്ടുകാരിയും വയനിലിസ്റ്റുമായ ലക്ഷ്മി ജയൻ, ഡിജെയും മോഡലുമായ സായ് വിഷ്ണു ആർ, സീരിയൽ താരം അനൂപ് കൃഷ്ണൻ, മഹാരാജാസ് കോളേജിലെ പി എച്ച് ഡി വിദ്യാർത്ഥി അഡോണി ടി ജോൺ, ഡി ഫോർ ഡാൻസ് ഫെയിം റംസാൻ മുഹമ്മദ്, പാട്ടുകാരിയും മോഡലുമായ ഋതു മന്ത്ര, യോഗ പരിശീലകയും നർത്തകിയുമായ സന്ധ്യ മനോജ്, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നിവരാണ് ഇത്തവണത്തെ മത്സരാർത്ഥികൾ.

വ്യത്യസ്ത അഭിരുചികളും ഇഷ്ടങ്ങളും അഭിപ്രായങ്ങളുമുള്ള ഈ 14 മത്സരാർത്ഥികളുടെ ദിനരാത്രങ്ങൾ ഇനി മുന്നോട്ട് എങ്ങനെയാവും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.

Bigg Boss Malayalam Season 3: ഒന്നാം ദിനക്കാഴ്ചകൾ

ആട്ടവും പാട്ടുമായി ബിഗ് ബോസ് ഹൗസിലെ ആദ്യദിനം ആരംഭിച്ചു. ഡിംപലിന്റെ മുടിയാണ് ബിഗ് ബോസ് ഹൗസിലെ ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ഭാഗ്യലക്ഷ്മി കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്യാൻ ഇടയായ സംഭവത്തെ കുറിച്ച് ഹൗസിലെ അംഗങ്ങളോട് സംസാരിച്ചു. തന്റെ പേര് ഡിംപൽ ബാൽ എന്നാണെന്നും തെറ്റിച്ചു പറയരുതെന്നുമാണ് ഡിംപലിന്റെ റിക്വസ്റ്റ്.

Bigg Boss day 1
അലൈപായുതേ കണ്ണാ… ലക്ഷ്മിയുടെ പാട്ടിന് ചുവടുവെച്ച് സന്ധ്യ

ഡിംപലിന്റെ പിറന്നാൾ​ ആഘോഷങ്ങളും ഹൗസിൽ അരങ്ങേറി. ഋതു മന്ത്രയും ലക്ഷ്മി ജയനും പാട്ടുകൾ പാടി. ലക്ഷ്മിയുടെ പാട്ടിന് സന്ധ്യ ചുവടുവെച്ചു. ലാൽ ജോസിന്റെയും ജനാർദന ന്റെയും ശബ്ദം അവതരിപ്പിച്ചാണ് അനൂപ് കൃഷ്ണൻ ഹൗസ് മെമ്പേഴ്സിന്റെ കയ്യടി നേടിയത്. ലക്ഷ്മിയും മജിസിയയും തമ്മിലുള്ള പഞ്ചഗുസ്തി മത്സരത്തിൽ മജിസിയയാണ് ജയം നേടിയത്.

Read more: Bigg Boss Malayalam Season 3: ബിഗ് ബോസിനായി മോഹൻലാൽ വാങ്ങുന്ന പ്രതിഫലം

ആ കൊച്ച് പാന്റിടാൻ മറന്നു എന്ന റംസാൻ കമന്റ് അടിച്ചതിന് ‘ഒരിക്കലും എന്റെ കോസ്റ്റ്യൂമിനെ കുറിച്ച് കമന്റ് പറയരുത്’ എന്നാണ് ഡിംപൽ പറഞ്ഞത്. ഡിംപലിന്റെ ആ പ്രതികരണം സഹ മത്സരാർത്ഥികളിൽ അമ്പരപ്പ് ഉണ്ടാക്കുകയും കിടിലം ഫിറോസും ലക്ഷ്മിയും റംസാനും പിന്നീട് അക്കാര്യം ചർച്ച ചെയ്യുകയുമാണ്. പിന്നീട് റംസാൻ ഡിംപലിനോട് സോറി പറഞ്ഞ് പ്രശ്നം അവസാനിപ്പിച്ചു.

Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, Big boss malayalam season 3 episode 1, bigg boss malayalam season 3 february 15 episode, bigg boss malayalam season 3 today episode, bigg boss malayalam, mohanlal bigg boss malayalam, moanlal, bigg boss malayalam 3, bigg boss malayalam season 3, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 3 participants, bigg boss malayalam season 3 contestants, bigg boss malayalam season 3 house, bigg boss malayalam 2021, bigg boss malayalam 2021 contestants list, bigg boss malayalam 2021 live, bigg boss malayalam 2021 launch live, bigg boss malayalam 3 launch, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, Mohanlal, മോഹൻലാൽ, Mohanlal's Remuneration, Mohanlal's Remuneration for Bigg Boss, Mohanlal's Remuneration bigg boss season, Mohanlal bigg boss salary, മോഹൻലാൽ പ്രതിഫലം ബിഗ് ബോസ്, Bigg Boss Season 3 Episode 1, ബിഗ് ബോസ് മലയാളം സീസണ്‍ 3,Big boss 3, ബിഗ് ബോസ് 3, Bhagyalakshmi, noby marcose, noby marcose bigg boss, star magic noby marcose, star magic latest episode, Mohanalal Big Boss, Big Boss Malayalam Contestants, Big Boss Malayalam Season 3 Contestants

ഫിറോസിനോട് സങ്കടം പറഞ്ഞ് സൂര്യ. താനത്ര എന്റർടെയിനറോ സ്മാർട്ടോ അല്ല, ഷോയിൽ താൻ ഡൗൺ ആയി പോവുന്നുണ്ടോ എന്ന ആശങ്ക തനിക്കുണ്ടെന്നാണ് സൂര്യ പറയുന്നത്. സഹ മത്സരാർത്ഥികളായ നോബിയും ലക്ഷ്മിയുമൊക്കെ തമാശയായി പറഞ്ഞ ചെറിയ കാര്യങ്ങൾ പോലും തനിക്ക് വിഷമം ഉണ്ടാക്കിയെന്നും സൂര്യ പറയുന്നു. എല്ലാവർക്കും എപ്പോഴും സ്മാർട്ടായിരിക്കാൻ കഴിയില്ലെന്നും ജെനുവിൻ ആയി നിന്നാൽ മതിയെന്നുമാണ് സൂര്യയ്ക്ക് ഫിറോസിന്റെ ഉപദേശം.

പിന്നീട് നോബിയും ഭാഗ്യലക്ഷ്മിയും റംസാനും അഡോണിയും സന്ധ്യയും ഒന്നിച്ചിരിക്കുന്ന വേളയിൽ ഈ വിഷയം എടുത്തിട്ട് സൂര്യയെ മോട്ടിവേറ്റ് ചെയ്യുകയാണ് ഫിറോസും സഹ മത്സരാർത്ഥികളും. “എനിക്ക് സങ്കടം വന്നു, ഒന്നു കരഞ്ഞപ്പോൾ ഞാൻ ഓകെ ആയി,” എന്നാണ് പിന്നീട് ഇതിനെ കുറിച്ച് സൂര്യ സായ് വിഷ്ണുവിനോട് പറഞ്ഞത്.

സൂര്യയ്ക്ക് പിന്നാലെ അടുത്ത കരച്ചിൽ ലക്ഷ്മിയുടേതായിരുന്നു. അമ്മയെ കുറിച്ചും മകനെ കുറിച്ചും തന്റെ ജീവിതസാഹചര്യങ്ങളെ കുറിച്ചുമെല്ലാം ഭാഗ്യലക്ഷ്മിയോടും നോബിയോടും പറയുന്നതിനിടയിലാണ് ലക്ഷ്മി വിതുമ്പിയത്. മകന് അമ്മയും അച്ഛനുമായി ജീവിക്കുന്ന വ്യക്തിയാണ് താനെന്നും ലക്ഷ്മി പറഞ്ഞു. പിന്നീട് പാട്ടും തമാശകളുമൊക്കെയായി സഹമത്സരാർത്ഥികൾ ലക്ഷ്മിയേയും ഉത്സാഹവതിയാക്കി. ആൺ ശബ്ദത്തിലും പെൺശബ്ദത്തിലും പാട്ടുപാടി ലക്ഷ്മിയും പിന്നാലെ ബിഗ് ബോസ് ഹൗസിൽ ഓളം തീർത്തു.

ആദ്യം ബോളിനായി മത്സരിച്ചത് ഡിംപലും റംസാനുമാണ്. എന്നാൽ റംസാനെ തോൽപ്പിച്ച് ഡിംപൽ ബോൾ കരസ്ഥമാക്കി. ഡിംപലും സൂര്യയും തമ്മിലുള്ള അടുത്ത മത്സരത്തിൽ സൂര്യ ജയിച്ചു. എന്നാൽ അടുത്ത റൗണ്ടിൽ തന്നെ സൂര്യയിൽ നിന്നും ഭാഗ്യലക്ഷ്മി ബോൾ കൈക്കലാക്കി. പിന്നീട് വന്ന നോബിയേയും മണിക്കുട്ടനെയും ഭാഗ്യലക്ഷ്മി തോൽപ്പിച്ചെങ്കിലും മജിസിയയ്ക്ക് മുന്നിൽ മുട്ടുമടക്കേണ്ടി വന്നു.

അടുത്ത ഊഴം മജിസിയയും ഋതു മന്ത്രയും തമ്മിലായിരുന്നു, ഇത്തവണ ഋതു മന്ത്രയാണ് ബോൾ എടുത്തത്. എന്നാൽ സായ് വിഷ്ണു എത്തിയതോടെ ഋതു മന്ത്ര തോറ്റു. പിന്നാലെ വന്ന സന്ധ്യയും സായ് വിഷ്ണുവിനു മുന്നിൽ തോറ്റു. എന്നാൽ സായ് വിഷ്ണുവിനെ തോൽപ്പിച്ചുകൊണ്ട് ലക്ഷ്മി എത്തിയതോടെ കഥ മാറി. സായ് വിഷ്ണു, ഫിറോസ്, അനൂപ്, റംസാൻ എന്നിവരെ നാലു പേരെയും തോൽപ്പിച്ച് ഗെയിമിൽ ഏറ്റവും കൂടുതൽ പോയിന്റെ കരസ്ഥമാക്കാൻ ലക്ഷ്മിയ്ക്ക് ആയി.

നാലു പേരെ തോൽപ്പിച്ച് ലക്ഷ്മിയും മൂന്നു പേരെ തോൽപ്പിച്ച് ഭാഗ്യലക്ഷ്മിയും ക്യാപ്റ്റൻസി ടാസ്കിലേക്ക് യോഗ്യത നേടി. ക്യാപ്റ്റൻസി ടാസ്കിൽ ആര് ജയിക്കും? ആരാവും ബിഗ് ബോസ് സീസൺ 3ലെ ആദ്യ ക്യാപ്റ്റൻ? എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരമാവും നാളത്തെ എപ്പിസോഡ്.

Read more: Bigg Boss Malayalam 3: തന്റെ മടിയിൽ കിടന്നു മരിച്ച ജൂലിയറ്റിന്റെ ഓർമ്മയിൽ കണ്ണീരണിഞ്ഞ് ഡിമ്പൽ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 february 15 episode live updates mohanlal

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express