Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

Bigg Boss Malayalam Season 3 latest Episode 20 April Highlights: മുഖം മൂടികൾ വലിച്ചു നീക്കാൻ ബിഗ് ബോസ് നൽകിയ മോർണിംഗ് ആക്ടിവിറ്റി

Bigg Boss Malayalam Season 3 Latest Episode 20 April Live Online Updates: ബിഗ് ബോസ് വീട്ടിലെ 65-ാം ദിവസക്കാഴ്ചകൾ

Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3 Latest Episode 20 April Highlights: ഓരോ ദിവസവും മത്സാർത്ഥികൾ തമ്മിലുള്ള സംഘർഷം കൂടി വരുകയും, അവർക്കിടയിലെ കളിക്കാരും, കബളിപ്പിക്കലുകാരും മറ നീക്കി പുറത്തുവരികയും ചെയ്യുകയാണ്.

അതിനു ആക്കം കൂട്ടുന്ന തരത്തിലുള്ള മത്സരങ്ങളാണ് ബിഗ് ബോസും ഒരുക്കുന്നത്. അറുപത്തിഅഞ്ചാം ദിവസത്തെ ഡൈയിലി ടാസ്ക് തന്നെയെടുത്താൽ ബിഗ് ബോസ് വീട്ടിൽ നിങ്ങൾക്കു ‘ഏറ്റവും കൂടുതൽ തലവേദന സൃഷ്ടികയ്ക്കുന്ന വ്യക്തിയാർ’ എന്നതായിരുന്നു ടാസ്ക്.

ഋതുമന്ത്രയെ  ‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ’ എന്ന് വിളിച്ചുതു ഋതുവിന്റെ സുഹൃത്തായിരുന്ന റംസാനാണ്. അവർക്കിടയിലെ അസ്വാരസങ്ങൾ അടങ്ങിയിട്ടില്ല എന്നതിന്റെ സൂചന കൂടിയ ഈ പരസ്യ പ്രഖ്യാപനത്തെ കാണേണ്ടിയിരിക്കുന്നു.

മണികുട്ടനും, ഡിമ്പലിനും അനൂപിനും പറയാനുണ്ടായിരുന്നത് ഫിറോസിനെക്കുറിച്ചാണ്. പ്രേക്ഷകരും ബിഗ് ബോസ് വീട്ടിലെ പലരും കരുതുന്നത് പോലെ ‘ ബിഗ് ബോസ് വീട്ടിൽ നിന്ന് സ്ത്രീകൾ പുറത്താകുന്നുവെന്നു’ ആദ്യം പറഞ്ഞത് സന്ധ്യ അല്ലെന്നു ഇന്ന് വെളിവായി. അത് ഫിറോസാണ് ആദ്യം പറഞ്ഞതെന്നു സന്ധ്യയോടുള്ള  ഫിറോസിന്റെ സംസാരത്തിൽ നിന്നും വ്യക്തമാണ്.‌

 ജൂനിയർ മാൻഡ്രേക് എന്ന പ്രതിമ പോലെയാണ് ഫിറോസ്സെന്നു അനൂപ് വിശേഷിപ്പിച്ചു. കിടിലൻ ഫിറോസ് ഓരോ വ്യക്തികൾക്കും മറുപടി കൊടുക്കാൻ ശ്രമിച്ചത്‌ വീണ്ടും വാഗ്‌വാദത്തിലേയ്ക് നീണ്ടു. എല്ലാവരെയും ചൊറിയുന്ന സ്വഭാവം വീണ്ടും കിടിലൻ ഫിറോസ് പുറത്തെടുത്തു തുടങ്ങിയോ? പൊളി ഫിറോസ് വീട്ടിൽ നിറഞ്ഞു നിന്ന സമയത്ത് ചില വാക്കുകളിൽ പിടിച്ചു അതിനെ പെരുപ്പിച്ചു കാണിക്കുന്ന സ്വഭാവം ഒന്ന് കുറച്ചതായിരുന്നു.

കഴിഞ്ഞ കുറെ ദിവസങ്ങളായി, അത് മണികുട്ടനും സായ്ക്കും, ടിമ്പലിനും നേരെ ഒളിപ്പോരായി എടുത്തു തുടങ്ങിയെങ്കിലും, ഇന്ന് അത് അനൂപിന് നേരെയും തൊടുത്തു തുടങ്ങി. മറ്റു മത്‌സരാർഥികളെ വൈകാരികമായി തളർത്തുകയാണ് കിടിലത്തിന്റെ ലക്ഷ്യമെന്ന് തോന്നുന്നു. പതതാംആഴ്ചയിലെ നീതിമാനായി തിരഞ്ഞെടുത്തത് നോബിയെയാണ്.

വാക്ക് വാളാക്കി പരസ്പരം വെട്ടി വീഴ്ത്തി നാട്ടുക്കൂട്ടം വീക്കിലി ടാസ്ക്

രാജാവ് പ്രജ എന്നൊക്കെ കേട്ടാൽ പൊതുവെ അലർജിയുള്ള ബിഗ് ബോസ് അംഗങ്ങൾക്ക് ഇക്കുറി നാട്ടുകൂട്ടം നടത്തി പരസ്പരം പൊതു വിചാരണ ചെയ്യാനുള്ള ടാസ്ക് ആണ് നല്കിയിരിയ്ക്കുന്നത്.

ആദ്യം മണിക്കുട്ടൻ ഋതുമന്ത്രയെയാണ് നാട്ടുകൂട്ടത്തിന്റെ ചോദ്യം ചെയ്യലിനായി വിളിച്ചത്.

അഡോണിയ്ക്ക് ചോദിക്കാനുണ്ടായിരുന്നത്, താൻ മുൻ സീസണുകൾ കണ്ടിട്ടില്ലായെന്നു പറയുന്ന ഋതു, അതിനെ അസാധുവാകുന്ന പല പ്രവര്ത്തികളും ചെയ്തിട്ടുണ്ടെന്നും, പല ഡബിൾ സ്റ്റാൻഡേർഡുകളും വീട്ടിൽ എടുക്കാറുണ്ടെന്നും അവർ ആരോപിച്ചു. റംസാൻ തന്റെ നോമിനേഷൻ ഫ്രീ കാർഡ്
നൽകാത്തതിനാലാണ് അവരുടെ ഇടയിലെ ബന്ധത്തിന് വിള്ളൽ വീണതെന്നും സായി ആരോപിച്ചു. ഒരാളെ ഋതു ജാതിപ്പെരു പറഞ്ഞു അധിക്ഷേധിപ്പിച്ചതിനെ മണിക്കുട്ടൻ ചൂണ്ടിക്കാണിച്ചു.

സൂര്യ ‘വ്യക്തിത്വമില്ലായ്മ’ എന്ന കുറ്റം ആരോപിച്ചു സന്ധ്യയെ നാട്ടുകൂട്ടത്തിനു വിളിച്ചു. സ്ത്രീ ശാക്തീകരണമെന്ന വിഷയത്തിൽ പലപ്പോഴും പറച്ചിലിൽ മാത്രമാണ് സന്ധ്യയ്ക്കു ഉള്ളതെന്നും, എന്നാൽ അത് പ്രവർത്തിയിൽ സന്ധ്യ കാണിക്കാറില്ലെന്നും അഡോണിയുടെ നാട്ടുകൂട്ടം ടീം ആരോപിച്ചു. ചോദ്യങ്ങളെ സന്ധ്യക്ക്‌ ഭയമാണെന്നായിരുന്നു അവരുടെ മറ്റൊരു ആരോപണം. താൻ ഒരിക്കൽ പുറത്ത് പോകുമെന്ന് ഭാഗ്യ ലക്ഷ്മി പറയുമ്പോൾ എന്ത് കൊണ്ട് സ്ത്രീകളുടെ പുരോഗമനത്തിനു സംസാരിക്കുന്ന വേണ്ടി സംസാരിക്കുന്ന സന്ധ്യ തനിയ്ക്ക് വേണ്ടി എന്ത് കൊണ്ട് സാംസാരിച്ചില്ലയെന്നു സൂര്യ ചോദിച്ചു.

ഇന്നത്തെ ടാസ്ക്കിനു അനുവദിച്ച സമയം കഴിഞ്ഞെങ്കിലും ഇരു ടീമുകളും നാളെ പരസപരം ചോദിക്കേണ്ട ചോദ്യങ്ങൾക്കു മൂർച്ച കൂട്ടുന്ന തിരക്കിലാണ്.

സ്വന്തം പ്രതിച്ഛായ നോക്കി കളിക്കുകയും എങ്ങനെയെങ്കിലും ക്യാപ്റ്റനാകാൻ ശ്രമിക്കുകയും ചെയ്യുന്ന ആൾ മാത്രമാണ് മണികുട്ടനെന്നു റംസാൻ പറയുന്നു. നാളത്തെ നാട്ടുകൂട്ടത്തിൽ അതവർ മണിക്കുട്ടനെതിരെയുള്ള ആരോപണവുമായി ഉന്നയിക്കണമെന്നു പറയുന്നുണ്ട്.

പ്രോമോ

കിടിലൻ ഫിറോസിനെയാണ് നാളെ വിചാരണ ചെയ്യുന്നത് അത് ഫിറോസും ഡിമ്പലും തമ്മിലുള്ള വാക്കേറ്റമായി മാറുന്നുണ്ട്.

Live Updates

Web Title: Bigg boss malayalam season 3 episode 20 april live online updates

Next Story
എന്നെയും കുടുംബത്തെയും ഇനിയും ക്രൂശിക്കരുത്; അപേക്ഷയുമായി കൊല്ലം സുധിKollam Sudhi, Kollam Sudhi issue, Kollam Sudhi financial scam, Kollam Sudhi family, കൊല്ലം സുധി, കൊല്ലം സുധി സാമ്പത്തിക തട്ടിപ്പ്, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com