Bigg Boss Malayalam Season 3 latest Episode 19 April Highlights: ബിഗ് ബോസ് വീട്ടിൽ രാജാവും പ്രജകളുമുണ്ടോ ?

Bigg Boss Malayalam Season 3 Latest Episode 19 April Live Online Updates: ബിഗ് ബോസ് വീട്ടിൽ ഇന്ന്

Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3 latest Episode 19 April Highlights: കണ്ണുമടച്ചു നിങ്ങൾ വിശ്വസിക്കുന്ന വ്യക്തിയാര്, എന്ന പ്രതി ദിന ടാസ്ക്കിലാണ് കിടിലൻ ഫിറോസ് മണികുട്ടന്റെ 11 പ്രജകൾ എന്ന പ്രയോഗം ഉപയോഗിച്ചത്. എന്നാൽ അത് സഹ മത്‌സരാർഥികളെ ചൊടിപ്പിച്ചു. സായിയും, റംസാനുമടക്കമുള്ളവർ  തങ്ങൾ ആരുടേയും പ്രജകളല്ലെന്നും കിടിലൻ ഫിറോസിനോട് പറയുന്നു. താൻ മറ്റുള്ളവരാൽ സ്വാധീനിക്കപ്പെടുന്നുവന്നു മണിക്കുട്ടൻ മോഹൻലാലിൽനോട് പറഞ്ഞതിനെ സന്ധ്യ ചോദ്യം ചെയ്യുന്നു. എന്നാൽ പലപ്പോഴും സന്ധ്യ തന്റെ നിലപാടുകളിൽ നിന്ന് മാറി നടക്കുന്നത് മത്സാർത്ഥികൾ ചൂണ്ടികാണിക്കുന്നു.

Read more: സൂര്യ എന്തിനാണ് ഇങ്ങനെ പിറകെ നടക്കുന്നത്? മണിക്കുട്ടന്റെ മാതാപിതാക്കൾ ചോദിക്കുന്നു

ഇന്നത്തെ ദിവസത്തിന്റെ മറ്റൊരു പ്രത്യേകത ഓപ്പൺ നോമിനേഷനായിരുന്നു. സൂര്യ , സന്ധ്യ , ഡിംപ്ൾ, സായി, അനൂപ് എന്നിവരായിരുന്നു നോമിനേഷൻ ആയത്. റംസാൻ റംസാന്റെ നോമിനേഷൻ ഫ്രീ കാർഡ് ഉപയോഗിച്ചില്ല . താൻ അധ്വാനിച്ചു നേടിയ നോമിനേഷൻ ഫ്രീ കാർഡ് മറ്റൊരാൾക്ക് വേണ്ടി കൊടുക്കാൻ തനിയ്ക്ക് താത്പര്യമില്ലായെന്ന് റംസാൻ ഉറപ്പിച്ചു പറഞ്ഞു.

റംസാന്റെ സുഹൃത്തായ ഋതുവിനും, നോമിനേഷൻ ഫ്രീ കാർഡ് മത്സരത്തിൽ റംസാനൊപ്പം അവസാനം വരെ പിടിച്ചു നിന്ന അനൂപിനും കൊടുക്കാതെയിരുതെയിരുന്നതു വരും ദിവസങ്ങളിൽ വീട്ടിൽ ചർച്ചയായേക്കാം.

പതതാം ആഴ്ച തുടങ്ങുന്നത് തന്നെ പരസ്പരമുള്ള വാഗ്വാദങ്ങളിലൂടെയാണ്. കിടിലൻ ഫിറോസ് തന്നെക്കുറിച്ചുള്ള കാര്യങ്ങളൊക്കെ മുന്നേ അറിഞ്ഞു വന്നാണ് കളിയ്ക്കുന്നതെന്നു അഡോണിയോട് ഡിമ്പൽ പറയുന്നു .  സൂര്യ പതിവ് തെറ്റിയ്ക്കാതെ ക്യാമറയുടെ മുന്നിൽ വന്നു നിന്ന് മണിക്കുട്ടനെ ക്കുറിച്ചുള്ള പരാതികളും പരിഭവങ്ങളും തുടരുന്നു.

ഋതു ‘പോടാ, പോടി’ എന്ന് വിളിച്ച വിഷയത്തിൽ ഋതു മോഹൻലാലിന്റെ വാരാന്ത്യ എപ്പിസോഡിൽ കള്ളം പറഞ്ഞുവെന്നു റംസാൻ ആരോപിയ്ക്കുന്നു. കിടിലൻ ഫിറോസും സൂര്യയും മണി ഓപ്പൺ നോമിനേഷനിൽ സൂര്യയെ പരാമർശിച്ചു സംസാരിക്കുന്നതിനെ കുറിച്ചാണ് പറയുന്നത്. മണിക്കെതിരെ ഒരായുധം നോക്കിയിരുന്ന ഫിറോസ്സ്  തനിയ്ക്ക് കിട്ടിയ ഒരു വജ്രായുധമായാണ് സൂര്യയുടെ പുതിയ വിഷയത്തെ കാണുന്നത്.

അറുപത്തി നാലാം ദിവസത്തെസ്പോന്സർഡ് ടാസ്ക് കേരളാ മാട്രിമോണി ഒരുക്കിയ അവിവാഹിതരായ മത്സരാത്ഥികൾ തങ്ങളുടെ മാട്രിമോണി  പ്രൊഫൈൽ അവതരിപ്പിയ്ക്കുക എന്നതായിരുന്നു. അതിൽ നിന്നും പൊരുത്തമുള്ള ഒരു ജോഡിയായി അഡോണിയെയും ഡിമ്പലിനെയും വിവാഹിതരായ മത്സരാർത്ഥികൾ ചേർന്നു   കണ്ടെത്തി.  കേരള മാട്രിമോണി വിജയികൾക്കായി കാൻഡിൽ ലൈറ്റ് ഡിന്നറാണ് സമ്മാനമായി ഒരുക്കിയത്.

പ്രമോ

ഈ ആഴ്ച മത്സരാർഥികൾക്കായി ബിഗ് ബോസ് ഒരുക്കുന്നത് ഒരു നാട്ടുകൂട്ടം ടാസ്‌കാണ്. പരസ്പരമുള്ള വാഗ്‌വാദം ഈ മത്സരത്തിലും തുടരുന്നതായി കാണാം.

Read more: Bigg Boss Malayalam Season 3 Latest Episode 18 April Highlights: ബിഗ് ബോസ് പത്താമത്തെ ആഴ്ചയിലേയ്ക്

Live Updates
12:34 (IST) 19 Apr 2021
മിത്രങ്ങൾ ശത്രുക്കളാവുന്നുവോ? വാക്ക്പോരുമായി ഋതുവും റംസാനും

ബിഗ് ബോസ് വീട്ടിൽ നല്ലൊരു സൗഹൃദം സൂക്ഷിക്കുന്ന മത്സരാർത്ഥികളാണ് റംസാനും ഋതു മന്ത്രയും. ഇരുവരും തമ്മിലുള്ള അടുപ്പം പ്രണയമാണോ എന്നുവരെ ഒരു സമയത്ത് ബിഗ് ബോസ് വീട്ടിലെ മറ്റു മത്സരാർത്ഥികളിൽ സംശയമുണർത്തിയിരുന്നു. എന്നാൽ പ്രണയമല്ല, സൗഹൃദം മാത്രമാണ് തങ്ങൾക്കിടയിലുള്ളതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. ഇടയ്ക്ക് ഒക്കെ അല്ലറചില്ലറ വഴക്കുകളും ഇവർക്കിടയിൽ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ, പരസ്പരം പോരടിക്കുന്ന ഋതുവിനെയും റംസാനെയുമാണ് പുതിയ പ്രമോയിൽ കാണുന്നത്.

Web Title: Bigg boss malayalam season 3 episode 19 april live online updates

Next Story
സൂര്യ എന്തിനാണ് ഇങ്ങനെ പിറകെ നടക്കുന്നത്? മണിക്കുട്ടന്റെ മാതാപിതാക്കൾ ചോദിക്കുന്നുBigg Boss manikuttan, Bigg Boss manikuttan parents interview, Bigg Boss manikuttan parents talks about surya, Bigg Boss Surya Manikuttan love, Oviya tamil bigg boss, Oviya Aarav love story, Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, Bigg Boss Tamil, Oviya Helen, oviya single, oviya aarav love, oviya film, bigg boss tamil latest, bigg boss tamil contestants, oviya films, bigg boss malayalam season 3 today episode, Bigg Boss malayalam surya love story, Bigg Boss malayalam surya manikuttan love story, Bigg Boss malayalam trolls
The moderation of comments is automated and not cleared manually by malayalam.indianexpress.com