Latest News

Bigg Boss Malayalam Season 3 latest Episode 12 April Highlights: പൊളി ഫിറോസിനോട് തത്വശാസ്ത്രം പറയാൻ ശ്രമിച്ച് സ്വയം വെട്ടിലാകുന്ന ഋതു മന്ത്ര

Bigg Boss Malayalam Season 3 Latest Episode 12 April Highlights: ബിഗ്ഗ് ബോസ്സ് വീട്ടിലെ 56ആം ദിവസ കാഴ്ചകൾ

Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

രാവിലെ പരസ്പരം സംസാരിക്കുന്നതിനിടയിലാണ്‌ പ്രപഞ്ചത്തിലെ എല്ലാ ജീവികൾക്കും നമ്മൾ മതിപ്പ് നൽകുമ്പോൾ നമ്മുടെ ജീവിതവും മികച്ചതാകുമെന്നു ഋതു പൊളി ഫിറോസിനോട് പറയുന്നത്.

‘ഈ പറഞ്ഞതിന് വിരുദ്ധമായല്ലേ കഴിഞ്ഞ ദിവസം നിങ്ങൾ എല്ലാവരും ചേർന്ന് എന്നെ കോർണർ ചെയ്തതതെന്നു ഫിറോസ് തിരിച്ചു ചോദിയ്ക്കുന്നു.’ ഒരു ഭാര്യയെന്ന നിലയിൽ നിങ്ങൾ തെറ്റ് ചെയ്യുമ്പോൾ അത് ചൂണ്ടികാണിക്കേണ്ട ബാധ്യത സജനയ്ക്കുണ്ടെന്നും, സജ്ന അത് ചെയ്യാത്തത് താൻ വിമർശിക്കുകയായിരുന്നുവെന്നും, തന്റെ ഭർത്താവായിരുന്നുവെങ്കിൽ താൻ ഒരു ഭാര്യയെന്ന നിലയിൽ അത് ചെയ്തേനെയെന്നും ഋതു പറയുന്നു.’ എന്നാൽ തന്റെ സ്ഥിരം അടവായ സംസാരത്തിൽ നിന്ന് ചില വാക്കുകൾ മാത്രമടർത്തിമാറ്റി മറുവാദമുന്നയിക്കുന്ന രീതി പൊളി ഫിറോസ് ഇവിടേയും തുടരുന്നു. ഫിറോസിനെ ഋതു ഒരു ഉദാഹരണത്തിനു ഭർത്താവ് എന്ന് പറഞ്ഞതിനെ, നിങ്ങൾ എന്നെ ഭർത്താവായി സങ്കൽപ്പിച്ചോയെന്നു ചോദിച്ചു ഫിറോസ് വാക്കുപോര് തുടങ്ങുന്നു.

നിങ്ങളുടെ വിവരമില്ലായ്മാ കൊണ്ടാണ് നിങ്ങൾക്കിങ്ങനെ തോന്നുവെന്നു പറയുന്ന ഋതുവിനോട് വിഷായാധിഷ്‌ഠിതമായി സംസാരിക്കാതെ, അവരുടെ ഭാഷശൈലിയെയും ഇംഗ്ലീഷ് ഉപയോഗത്തെയും കളിയാക്കുന്ന ഫിറോസ് ഒരവസരത്തിൽ ഋതുവിനെ പാഗൽ ലഡ്കിയെന്നു വരെ വിളിയ്ക്കുന്നു. ഇത്തരം വാക്കുകൾ ഒരു സമൂഹത്തിൽ ഉപയോഗിയ്ക്കുമ്പോൾ ഫിറോസ് സൂക്ഷിക്കണമെന്നു ഋതു വീണ്ടും മുന്നറിയിപ്പു നൽകുന്നു.

ഒന്ന് മുതൽ പതിമൂന്നു വരെയുള്ള സ്ഥാനങ്ങൾക്കാണ് അവർ പരസ്പരം മത്സരിക്കുന്നത്‌. ‘എനിക്ക് ഒന്നാം സ്ഥാനം വേണമെന്നതിനു ഞാൻ ഏതറ്റം വരെയും മത്സരിക്കുമെന്ന്’ പൊളി ഫിറോസ് പറയുമ്പോൾ തന്നെ പരസ്പരമുള്ള ചർച്ച വാക്കേറ്റത്തിലേയ്ക്ക് നീങ്ങുമെന്നുറപ്പാണ്.

ബിഗ്ഗ് ബോസ്സ് വീടിനെ പടക്കളമാക്കിയ സ്ഥാന നിർണ്ണയ ടാസ്‌ക്

ഒന്ന് മുതൽ 13 വരെയുള്ള സ്ഥാനങ്ങൾ പരസ്പരം ചർച്ച ചെയ്തു തീരുമാനിക്കുകയെന്നതായിരുന്നു ഇന്നത്തെ ഡെയ്‌ലി ടാസ്‌ക്.

ഒന്നാം സ്ഥാനത്തിനു വേണ്ടി ഫിറോസ് ദമ്പതികളും, രമ്യയും, സായിയും മത്സരിച്ചപ്പോൾ, തന്റെ പേർസണൽ കാര്യം പുറത്തു പറയുമെന്ന് പറഞ്ഞു തന്നോട് പൊളി ഫിറോസ് സംസാരിച്ചതിനെക്കുറിച്ചു രമ്യ പറയുന്നു. രമ്യ നനഞ്ഞ ഓലപ്പടക്കമാണെന്നും അതിനെ വെള്ളമൊഴിച്ചു കിടത്താൻ തനിക്കറിയാമെന്നും പൊളി ഫിറോസ് പറയുന്നു. ഒരു ക്യാപ്റ്റൻസി ടാസ്കിൽ പോലും വരാത്ത രമ്യയെ ഒരു ഗയിമറായി കാണാൻ കഴിയില്ലായെന്നു പൊളി ഫിറോസ് പറയുന്നു.

എന്നാൽ വീണ്ടും ഫിറോസ് രമ്യയുടെ വ്യകതിപരമായ കാര്യങ്ങളിലെ പരാമർശിച്ചു സംസാരിക്കാൻ ശ്രമിച്ചത് വലിയ വഴക്കിൽ കലാശിയ്ക്കുന്നു.പല കാര്യങ്ങൾ പറഞ്ഞും സഹമത്സരാർത്ഥികളെ ബ്ലാക്‌മെയ്ൽ ചെയ്യുന്ന ആളാണ് പൊളി ഫിറോസ്, കിടിലനും, സായിയും, അടക്കമുള്ളവർ ആരോപിയ്ക്കുന്നു. ഒന്നിലേറെ പെൺകുട്ടികളെ പല തവണയായി ഫിറോസ് ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്ന് കിടിലൻ ഫിറോസ് ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകളെ ബഹുമാനിയ്ക്കുന്നു വന്നു പറയുന്ന പൊളി ഫിറോസ് സജ്നയെ പോലും തന്റെ പുരുഷമേധാവിത്വം വെച്ചു കണ്ടിഷൻ ചെയ്തു പെൺകുട്ടിയെ പറ്റിയ്ക്കുകയാണ് എന്നാണു കിടിലൻ ഫിറോസിന്റെ അഭിപ്രായം.

ചൂട് പിടിച്ച വാക്കേറ്റത്തിനിടയിൽ എല്ലാ ബിഗ്ഗ് ബോസ്സ് കുടുംബാഗങ്ങളും, രമ്യ തന്നെയും, തന്നെക്കുറിച്ചു അറിയുന്ന കാര്യം പൊതു വേദിയിൽ പറയാനാവശ്യപ്പെടുന്നുവെങ്കിലും പൊളി ഫിറോസ് ഒഴിഞ്ഞു മാറുകയാണ്. ഇതേ വിഷയത്തിൽ സൂര്യയും ഫിറോസിനോട് വാദിക്കുന്നുവെങ്കിലും ഫിറോസ്പി ടികൊടുക്കാതെ വഴുതി മാറുകയാണ്. മോഹൻലാൽ വരുന്ന എപ്പിസോഡിൽ ഈ വിഷയം വീണ്ടും ചർച്ചയാകുമെന്നുറപ്പാണ്.

സ്ഥാനനിർണ്ണയ ഡസ്ക്കിൽ ഈ ബഹളങ്ങൾക്കിടയിലും ചില ബുദ്ധിപരമായ തിരഞ്ഞെടുക്കലുകൾ നടന്നു 3 ആം സ്ഥാനത്തിനു വേണ്ടി മത്സരിച്ച മണിക്കുട്ടൻ പത്താം നമ്പറിൽ പോയി നിന്ന് പറഞ്ഞതു ഒരാൾ പത്താം നമ്പർ തിരഞ്ഞെടുത്താൽ അയാൾ മികച്ച കളിക്കാരനല്ലാതാകുന്നില്ല , കാരണം ലോക പ്രശസ്ത ക്രിക്കറ്ററായ സച്ചിന്റെ നമ്പർ പത്താണെന്നാണു.

ഒടുവിൽ ബിഗ്ഗ് ബോസ്സ് ഇടപ്പെട്ടു സ്ഥാന നിർണ്ണയം പൂർത്തിയാക്കാൻ പറഞ്ഞതിനെ തുടർന്നു രമ്യ ഒന്നാം സ്ഥാനത്തും, അഡോണി രണ്ടാമതും, റംസാൻ മൂന്നാമതും ,ടിമ്പൽ നാലാമതും , അനൂപ് അഞ്ചാമതുമായി സ്ഥാന നിർണ്ണയം നടത്തി 13-ാം സ്ഥാനത്തിനു ഫിറോസ്സിനെയും സജ്‌നയേയും തിരഞ്ഞെടുത്തു. ടാസ്ക് കഴിഞ്ഞിട്ടും പൊളി ഫിറോസ് സായിയും മണിക്കുട്ടനുമായുള്ള വാഗ്വാദം തുടരുകയാണ്.

മണിക്കുട്ടൻ പൊളി ഫിറോസിനോട്, ഫിറോസിനു സ്വന്തം നിലപാടുകൾ പറയാം പക്ഷെ പെൺകുട്ടികളെ ബ്ലാക്‌മെയ്ൽ ചെയ്‌താൽ താൻ പടികടന്നു പോകേണ്ടി വന്നാലും ഫിറോസ് അതിന്റെ പ്രത്യാഘതമറിയുമെന്നു’ തറപ്പിച്ചു പറയുന്നു. ഈ പ്രശ്‌നം ശ്രീ മോഹൻലാൽ വരുന്ന വിഷു എപ്പിസോഡ് വരെ നീളുമെന്നു ഏതാണ്ട്‌ ഉറപ്പാണ്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 episode 12 april live online updates

Next Story
കൊടുത്താൽ കൊല്ലത്തും കിട്ടും; ഫിറോസിന്റെ തേരോട്ടത്തിന് തടയിട്ട് ബിഗ് ബോസ് താരങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com