Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

Bigg Boss Malayalam Season 3 latest Episode 11 April Live updates: ജയിൽ അനുഭവങ്ങൾ ഋതു ഒരു പ്രചോദനമായോ?

Bigg Boss Malayalam Season 3 Latest Episode 11 April Live Online Updates: ബിഗ്ഗ് ബോസ്സ് വീട്ടിലെ 56ആം ദിവസ കാഴ്ചകൾ

Bigg Boss Malayalam Season 3 Latest Episode 11 April Highlights: ജയിൽനിന്ന് ഋതു പറഞ്ഞത് സ്വയം വിലയിരുത്താനും അതിനനുസരിച്ചു തന്റെ ജീവിതവീക്ഷണം ഒന്നവലോകനം ചെയ്യാനും ജയിൽവാസം അവരെ സഹായിച്ചുവെന്നാണ്.

എന്നാൽ അങ്ങനെ ഒരു സ്വയം അവലോകനത്തിന് സജ്ജന ഫിറോസ് ദമ്പതികൾ തെയ്യാറുകുന്നുവോയെന്ന് സംശയമാണ്.തലേന്നത്തെ വഴക്കിന്റെ ഹാങ്ങ് ഓവറിൽ തന്നെയാണ് സജ്‌ന തുടരുന്നതെന്നു ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ‘ഈ ഇത്തിളുകൾക്കു എന്തിനു വില കൊടുക്കണം?’ എന്നാണു സജ്നയോട് പൊളി ഫിറോസ് ചോദിക്കുന്നത്. ‘മനസ്സിൽ ഒന്ന് വെച്ച് പുറമെ ഒന്ന് പെരുമാറാൻ എനിക്കാവില്ലയെന്നു സജ്ന മറുപടി പറയുന്നു. അതിൽ നിന്ന് ഇരുവരേയും കഴിഞ്ഞ ദിവസത്തെ സംഭവം വല്ലാതെ ബാധിച്ചിട്ടുണ്ടെന്നു വ്യക്തമാണ്.

രമ്യ പണിക്കർ  ഫിറോസ് സജ്ജന ടീമിലേയ്ക്ക് ചുവടു മാറ്റുന്നോ?

മടങ്ങി വന്ന ദിവസം തന്നെ ഫിറോസിനോടും സജ്ജനയോടും വലിയ വാഗ്വാദത്തിനു മുതിർന്ന രമ്യ ഇപ്പോൾ  സജന ഫിറോസ് ടീമിന് മാനസികപിന്തുണ നൽകുന്നതായാണ് കാണുന്നത്. സജ്നയെ ആശ്വസിപ്പിക്കുന്നുണ്ട് രമ്യ. അതിനിടയിൽ ‘നിന്റെ ചിരി കെടുത്താൻ എനിക്ക് മാത്രമേ അവകാശമുള്ളു’ എന്നു  പൊളി ഫിറോസ്സ് സജ്നയോട്
പറയുന്നത് കൂടുതൽ സാമൂഹിക മാധ്യമ ചർച്ചകൾക്ക് വഴിവെയ്ക്കുമെന്നുറപ്പാണ്.

പൊളി ഫിറോസ് സ്ഥിരമുണ്ടാക്കുന്ന വഴക്കുകൾ കാരണം മറ്റു പ്രശ്ങ്ങൾ പുറമേയ്ക്ക് വരാതെ ഒതുങ്ങി പോകുന്നുവെന്ന നിരീക്ഷണമാണ് സന്ധ്യ രമ്യയോട് പങ്കു വെയ്ക്കുന്നത്.

ഇന്നത്തെ എപ്പിസോഡിന്റെ മറ്റൊരു ആകർഷണം സൂപ്പർ മാർക്കറ്റ് ടാസ്ക്കായിരുന്നു. വ്യക്തിഗത പോയിന്റ് അനുസരിച്ചു ഓരോ ആളിനും ലക്ഷ്വറി ഭക്ഷണ സാധനങ്ങൾ തിരഞ്ഞെടുക്കാമെന്നതായിരുന്നു ടാസ്ക്. മത്സരാർത്ഥികളുടെ പേരെഴുതിയ കൂടെയിലാണ് വിഭവങ്ങളുടെ പടമടങ്ങിയ കാർഡ് എടുത്തു ഇടേണ്ടത്. ആദ്യം ചെന്ന മത്സാർത്ഥികൾ ഓരോന്നിന്റെയും സാധനം ഓർത്തു പറഞ്ഞത് പിന്നീട്  വന്നവർക്കു വിഭംഗങ്ങൾ എളുപ്പം തിരഞ്ഞെടുക്കാൻ സഹായകമായി .

ശ്രീ മോഹൻലാൽ വരാതിരുന്നത് കൊണ്ട് തന്നെ ക്യാപ്റ്റൻസി ടാസ്സ്ക്കും 56മത്തെ ദിവസം നടന്നു.

കാപ്റ്റന്സിക്കു മത്സരിക്കുന്നവർ പെനാലിറ്റി ഷൂട്ട് ഔട്ട് പോലെ കണ്ണ് കെട്ടി ഗോൾ പോസ്റ്റിൽ ഗോൾ അടിയ്ക്കുകയ്ക്കുക എന്നതായിരുന്നു ടാസ്ക്.

ഡിംമ്പലും , കിടിലൻ ഫിറോസും റംസാനും ഗോൾ പോസിറ്റിന്റെ ഹൃദയ ഭാഗം തകർത്ത് ഗോൾ പായിച്ചെങ്കിലും, റംസാനും കിടിലവും തമ്മിൽ പോയിന്റ് ഡ്രോ ആയതിനെ തുടർന്ന് അവർ തമ്മിൽ വീണ്ടും മത്സരിച്ചു 3 ന് എതിരെ 5 ഗോൾ നേടി റംസാൻ ഒന്നാമതെത്തി, ക്യാപ്റ്റനായി.

ഒൻപതാമത്തെ ആഴ്ചയിലെ ക്യാപ്റ്റൻസി വഴി ഫൈനൽ ഫൈവ്ലേക്കുള്ള തന്റെ യാത്ര സുഗമമാകുകയാണോ റംസാൻ ?

ഈ പ്രാവശ്യം ക്യാപ്റ്റനായത് വഴി ഇനി 77 ദിവസം റംസാൻ സുരക്ഷിതനായിയെ ന്നാണ് പൊളി ഫിറോസും അഡോണിയും പറയുന്നത്. കാരണം അടുത്ത നോമിനേഷനിൽ റംസാൻ വരില്ല അതിന്റെ അടുത്ത നോമിനേഷനിൽ വന്നാൽ നോമിനേഷൻ കാർഡ് ഉപയോഗിച്ച് സ്വയം സേഫ് ആകാൻ റംസാന് കഴിയും. ഇതോടു കൂടി ഫൈനൽ ഫൈവിലേക്കുള്ള ഏറ്റവും സാധ്യതയുള്ള മത്‌സരാർഥിയായി റംസാൻ മാറുകയാണ് എന്നവർ നിരീക്ഷിക്കുന്നു.

കിടിലൻ ഫിറോസ്സ് ഇത്ര ചീപ്പാണോ ?

ഡാസ്ലർ ഏറ്റർനാ സ്പോന്സർ ചെയ്ത മെയ്ക്ക് ഓവർ ടാസ്‌ക്കിനു ഒടുവിലാണ് ഡിംപൽ കിടിലൻ ഫിറോസിനെ ചീപ്പ്ന്നു വിളിയ്ക്കുകയും, അതു വലിയൊരു വഴക്കിലേയ്ക്ക് നീങ്ങുകയും ചെയ്‌തത്‌.

ടാസ്‌ക് മൂന്ന് പേരടടങ്ങുന്ന നാല് ഗ്രൂപ്പുകളായി തിരിഞ്ഞു ഒരാളെ ജഡ്‌ജിയായി തിരഞ്ഞെടുത്തു മത്സരിക്കുകയെന്നതായിരുന്നു. കിടിലൻ ഫിറോസായിരുന്നു ജഡ്ജ് . അഡോണിയും, രമ്യയും ചേര്ന്നാണ് ഡിംപിളിനെ ഒരുക്കിയത്. സന്ധ്യയും അനൂപും ചേർന്ന് 80 കളിലെ നായികയെപോലെ സൂര്യയെ ഒരുക്കി. റംസാനും, മണിയും ചേർന്ന് സായിയെയും.ഋതുവിനെ നവവധുവിന്റെ രീതിയിൽ സജ്ന ഫിറോസ് നോബി ടീം ഒരുക്കി. എന്നാൽ കിടിലൻ ഫിറോസ് വിജയിയായി തിരഞ്ഞെടുത്തത്, സൂര്യ, സന്ധ്യ, അനൂപ് ഇവരടങ്ങിയ ടീംനെയാണ് .

തന്റെ വിധി നിർണ്ണയത്തിൽ ഫിറോസ് നൽകിയ വിശദീകരണം ടീമിന് സ്വീകാര്യമായില്ല. താൻ ഈ രംഗത്ത് പ്രവർത്തിക്കുന്നയാളാണെന്നും ഫിറോസിനെക്കാൾ തനിക്കു എക്സ്പീരിയൻസ് ഉണ്ടെന്നുമുള്ള വിധത്തിൽ ഡിംബൽ സംസാരിച്ചത് കിടിലം ഫിറോസിനെ ചൊടിപ്പിച്ചു. എന്നാൽ താൻ തന്റെ എക്സ്പീരിയൻസ് പങ്കു വെയ്ക്കാൻ ശ്രമിക്കുകയാണെന്നും അത് ചെവിക്കൊള്ളാൻ ഫിറോസ് തെയ്യാറാകുന്നുമില്ലയെന്നു പറഞ്ഞു ഡിംപ്ൾ പിണങ്ങി പോകുന്നു.

പിന്നീട് അഡോണിയോട് ഫിറോസിന്റെ ‘ഫ്രെയിം ടോക്ക് ‘ താൻ ഇന്ന് തന്നെ അവസാനിപ്പിക്കുന്നുവന്നു പറയുന്നുണ്ട് ഡിംപ്ൾ . അപ്പോഴേയ്ക്കും തന്റെ ടാസ്കിനിടയിൽ തന്നെ ‘ചീപ്പ് ‘ എന്നു വിളിയ്കുക വഴി ഡിംപ്ൾ ബിഗ് ബോസ്സ് വീടിന്റെ നിയമങ്ങൾ തെറ്റിയ്ക്കുകയാണെന്നു പറഞ്ഞു കിടിലവുമെത്തുന്നു.

അതിനു വിശദീകരണം വേണമെന്നും ഇല്ലെങ്കിൽ താൻ കൺഫഷൻ റൂമിൽ പോകുമെന്നും കിടിലൻ ഡിംപലിനോട് പറയുന്നു. താൻ ഒരു വിശദീകരണവും നൽകില്ലെന്നും, പൊതുജനം താന്നെ വിചാരണ ചെയ്തോട്ടേന്നും ഡിംപ്ൾ തിരിച്ചടിയ്ക്കുന്നു.

താൻ വന്ന ദിവസം മുതൽ കിടിലം തന്നെ മാനസികമായി പീഡിപ്പിക്കുകയായാണെന്നാണ് അവരുടെ ഭാഷ്യം.

എന്നാൽ ഈ വിഷയത്തിൽ വീട് രണ്ടു തട്ടിലാണ് എന്നാണു മനസ്സിലാകുന്നത്, റംസാനും അഡോണിയുമടക്കമുള്ളവർ ഡിംപിളിനെ ആശ്വസിപ്പിയ്ക്കുമ്പോൾ ഋതുവും നോബിയും കിടിലം ഫിറോസിന്റെ ഭാഗത്താണ് ന്യായമെന്നു പറയുന്നു.

പ്രമോ

വീണ്ടും രമ്യയും ഫിറോസും തമ്മിൽ കൊമ്പു കോർക്കുന്നോ ? ‘നിന്റെ ചിലവിലല്ല ഞാൻ കിടക്കുന്നതെന്നു ‘ പൊളി ഫിറോസിന്റെ നേരെ വിരൽ ചൂണ്ടി രമ്യ പറയാൻ കാരണമെന്നതാവും ?’ പൊളി ഫിറോസ് ദിവസേന രമ്യ പണിക്കർക്ക് മെസ്സേജ് അയക്കാറുണ്ടാരുന്നോ ?

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 episode 11 april live online updates

Next Story
Bigg Boss Malayalam Season 3 Latest Episode 10 April Highlights: പാത്രം കഴുക്കി വെയ്ക്കുന്നതിൻ്റെ പേരിലും അടിപിടിയും വാഗ്വാദങ്ങളും.
The moderation of comments is automated and not cleared manually by malayalam.indianexpress.com