Latest News

Bigg Boss Malayalam 3: ഒരു സൈക്കോളജിസ്റ്റ് ഇങ്ങനെയാണോ പെരുമാറേണ്ടത്? സോഷ്യൽ മീഡിയയിൽ ഡിംപലിനെതിരെ വിമർശനം

Bigg Boss Malayalam Season 3: ഡിംപലിന്റെ വിവാദ പ്രസ്താവന മോഹൻലാൽ വീക്ക്‌ലി എപ്പിസോഡിൽ ചോദ്യം ചെയ്യണമെന്നും ഡിംപലിനെ കൊണ്ട് മാപ്പ് പറയിപ്പിക്കണമെന്നുമാണ് പ്രേക്ഷകരുടെ ആവശ്യം

Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 March 15 episode, Bigg Boss malayalam day 29, bigg boss malayalam season 3 Sai Dimpal fight, Sai Dimpal fight, ബിഗ് ബോസ്, ബിഗ് ബോസ് മലയാളം, സായി ഡിംപൽ വഴക്ക്, Indian express malayalam, IE malayalam

Bigg Boss Malayalam Season 3: ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ഏറ്റവും ശക്തയായ മത്സരാർത്ഥികളിൽ ഒരാളായി കരുതപ്പെടുന്ന ആളാണ് ഡിംപൽ ബാൽ. തുടക്കം മുതൽ മികച്ച പ്രേക്ഷകപിന്തുണ നേടാൻ ഡിംപലിന് കഴിഞ്ഞിരുന്നു. എന്നാൽ അടുത്തിടെ ഹൗസിനകത്തെ ഡിംപലിന്റെ ചില ഇടപെടലുകളും സംസാരവും നിലപാടുകളുമൊക്കെ മത്സരാർത്ഥികൾക്കും പ്രേക്ഷകർക്കും യോജിക്കാനാവാത്ത രീതിയിലുള്ളതായിരുന്നു. ഇപ്പോഴിതാ, സായിയുമായുള്ള വഴക്കിനിടെ ഡിംപൽ നടത്തിയ ചില പരാമർശങ്ങൾ ആണ് രൂക്ഷവിമർശനത്തിന് കാരണമായിരിക്കുന്നത്.

Read more: Bigg Boss Malayalam 3: വടയക്ഷിയെ വരെ അടിച്ചുമാറ്റാനൊരുങ്ങി മീശമാധവൻ; കിടിലൻ പെർഫോമൻസുമായി മണിക്കുട്ടനും ഋതുവും

സംഭവം ഇങ്ങനെ; ഇന്നലെ ഡിംപലിന് ആയിരുന്നു ബിഗ് ബോസ് മോണിംഗ് ടാസ്ക് നൽകിയത്. ഓരോരുത്തരെയും വിളിച്ച് അവരവരുടെ സ്വഭാവത്തിൽ വരുത്തേണ്ട നല്ല ഗുണത്തെ കുറിച്ച് പറഞ്ഞ് കൊടുക്കുക എന്നതായിരുന്നു ഡിംപലിന് കിട്ടിയ ടാസ്ക്. കിടിലം ഫിറോസ്, ഋതു, ഫിറോസ് ഖാൻ എന്നിവരെയെല്ലാം വിളിച്ചു വരുത്തി വളരെ പോസിറ്റീവായാണ് ഡിംപൽ സംസാരിച്ചത്.

അടുത്തത് സായിയുടെ ഊഴമായിരുന്നു. “സായിയുടെ ചിന്തകൾ നല്ലതാണ്, പക്ഷേ ആക്ഷനിൽ അതിന്റെ 20 ശതമാനം മാത്രമേ കാണിക്കുന്നുള്ളൂ. പെട്ടെന്ന് പ്രകോപിതനാവുന്ന കാര്യം കൺട്രോൾ ചെയ്യുക,” എന്നതായിരുന്നു ടാസ്കിന്റെ ഭാഗമായി ഡിംപൽ സായിക്ക് നൽകിയ ഉപദേശം. മോണിംഗ് ടാസ്ക് പോലും പലപ്പോഴും തന്റെ പ്രതിഷേധങ്ങളും വിമർശനങ്ങളും അറിയിക്കാനുള്ള വേദിയായി ഉപയോഗിക്കുന്ന സായി ഇത്തവണയും ഡിംപലിനോട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു. ഡിംപൽ പറഞ്ഞ നിർദേശങ്ങൾ ഉദാഹരണസഹിതം വ്യക്തമാക്കാമോ എന്ന് സായി ആവശ്യപ്പെട്ടു. ഇതിപ്പോൾ ടാസ്കിന്റെ സമയം ആണ്, ടാസ്ക് കഴിഞ്ഞ് സംസാരിക്കാം എന്നായിരുന്നു ഡിംപലിന്റെ മറുപടി.

ടാസ്കിനു ശേഷം ബാത്ത് റൂം ഏരിയയിൽ വെച്ച് ഡിംപലും സായിയും ഈ വിഷയം വീണ്ടും സംസാര വിഷയമാക്കി. ഡിംപൽ പലപ്പോഴും കേൾക്കാനുള്ള ക്ഷമ കാണിക്കുന്ന എന്നായിരുന്നു സായിയുടെ കുറ്റപ്പെടുത്തൽ. ഡിംപലിനെ ദേഷ്യം പിടിപ്പിക്കുന്ന രീതിയിൽ സംസാരിച്ച സായിയോട് ഈ ആറ്റിറ്റ്യൂഡിൽ ആണ് സംസാരമെങ്കിൽ എനിക്ക് നിന്നോട് സംസാരിക്കാൻ താല്പര്യമില്ല” എന്നാണ് ഡിംപൽ പറഞ്ഞത്. ഇരുവരും തമ്മിലുള്ള സംസാരം ഒടുക്കം വാക്കേറ്റമായി മാറി.

ഇരുവരും തമ്മിലുള്ള വാഗ്വാദങ്ങൾ കനത്തതോടെ ക്യാപ്റ്റൻ റംസാനും മറ്റു മത്സരാർത്ഥികളും പ്രശ്നത്തിൽ ഇടപെട്ട് രണ്ടുപേരെയും പിടിച്ചുമാറ്റി. ഇതിനിടയിൽ ആയിരുന്നു ഡിംപലിന്റെ വിവാദമായ പരാമർശം. “തലയ്ക്ക് സുഖമില്ലാത്തവരെയാണോ ബിഗ് ബോസ് ഹൗസിന് അകത്തേക്ക് കയറ്റി വിടുന്നത്,” എന്നാണ് ബിഗ് ബോസിനോട് ഡിംപൽ ചോദിക്കുന്നത്.

പലപ്പോഴും സോഷ്യൽ മീഡിയയുടെ വിമർശനം ഏറ്റുവാങ്ങിയിട്ടുള്ള മത്സരാർത്ഥിയാണ് സായി. ദേഷ്യം വരുമ്പോൾ മത്സരാർത്ഥികളോട് തട്ടി കയറുകയും മോശമായി പെരുമാറുകയും ഒക്കെ ചെയ്യുന്നതിന്റെ പേരിൽ മുൻപും സായി വിമർശിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്നലത്തെ പ്രശ്നത്തിൽ, ഒരു സൈക്കോളജിസ്റ്റ് കൂടിയായ ഡിംപലിന്റെ പരാമർശം കടുത്തുപോയി എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.

ആളുകളുടെ മാനസികാരോഗ്യത്തെ കുറിച്ച് പഠിക്കുകയും ആ മേഖലയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ആളിൽ നിന്നുമുണ്ടായ പരാമർശം വളരെ ബാലിശവും അശ്രദ്ധ നിറഞ്ഞതുമായി എന്നും തന്റെ മുന്നിലെത്തുന്ന മാനസിക പ്രശ്നമുള്ള ആളുകളോട് എമ്പതി ഉണ്ടായിരിക്കേണ്ട ഒരു സൈക്കോളജിസ്റ്റ് എന്ത് പ്രകോപനത്തിന്റെ പുറത്തായാലും മറ്റൊരാളെ തലയ്ക്ക് സുഖമില്ലാത്ത ആൾ എന്നു വിശേഷിപ്പിച്ചത് ഉചിതമായില്ല എന്നുമാണ് പ്രേക്ഷകർ ഒന്നടക്കം പറയുന്നത്. ഡിംപലിന്റെ ഈ വിവാദ പ്രസ്താവന മോഹൻലാൽ വീക്ക്‌ലി എപ്പിസോഡിൽ ചോദ്യം ചെയ്യണമെന്നും ഡിംപലിനെ കൊണ്ട് മാപ്പ് പറയിപ്പിക്കണമെന്നുമാണ് മറ്റൊരു വിഭാഗം പ്രേക്ഷകർ ആവശ്യപ്പെടുന്നത്.

Read more: എനിക്കും അഡോണിയ്ക്കും വേറെ പ്രണയമുണ്ട്, നിങ്ങൾ കണ്ടതൊന്നും സത്യമല്ല; വെളിപ്പെടുത്തലുമായി ഏഞ്ചൽ ലൈവിൽ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 dimpal sai fight video

Next Story
Bigg Boss Malayalam 3: എനിക്കും അഡോണിയ്ക്കും വേറെ പ്രണയമുണ്ട്, നിങ്ങൾ കണ്ടതൊന്നും സത്യമല്ല; വെളിപ്പെടുത്തലുമായി ഏഞ്ചൽ ലൈവിൽAngel Thomas, Angel Thomas adoni friendship, Angel Thomas Adoni relationship, Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 finalist, bigg boss malayalam season 3 finalist angel thomas prediction, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3
The moderation of comments is automated and not cleared manually by malayalam.indianexpress.com