/indian-express-malayalam/media/media_files/uploads/2021/05/Dimpal-Bhal-3.jpg)
Bigg Boss Malayalam Season 3: ബിഗ് ബോസ് മലയാളം സീസൺ മൂന്നിൽ നിന്നും ഒരു പൊട്ടിക്കരച്ചിലോടെ ഷോ വിട്ട് പോയ ഡിംപൽ ഭാൽ മലയാളി പ്രേക്ഷകരെ കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തിയത്. അച്ഛന്റെ മരണത്തെ തുടർന്നായിരുന്നു ഡിംപൽ ഷോ വിട്ട് പോയത്. ഇപ്പോഴിതാ, ഡിംപൽ ഷോയിലേക്ക് തിരിച്ചെത്തുന്നു എന്ന വാർത്തയാണ് ആരാധകരെ സന്തോഷിപ്പിക്കുന്നത്.
ഇന്നലെയാണ് ഏഷ്യാനെറ്റ് ഇതുമായി ബന്ധപ്പെട്ട പ്രമോ പുറത്തുവിട്ടത്. ഇന്ന് സംപ്രേക്ഷണം ചെയ്യുന്ന പെരുന്നാൾ ദിന പ്രത്യേക എപ്പിസോഡിലാണ് ഡിംപൽ തിരിച്ചെത്തുന്നത്.
Read more: ഡിംപൽ; മലയാളികൾ മകളായി നെഞ്ചിലേറ്റിയ പെൺകുട്ടി
ഈ സീസണിലെ ഏറ്റവും കരുത്തുറ്റ മത്സരാർത്ഥികളിൽ ഒരാളാണ് ഡിംപൽ. ഫൈനൽ ഫൈവിലെത്താൻ യോഗ്യതയുള്ള മത്സരാർത്ഥിയെന്ന രീതിയിൽ ആദ്യം മുതൽ തന്നെ വലിയ പ്രേക്ഷകപിന്തുണയാണ് ഡിംപലിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒപ്പം മണിക്കുട്ടനുമായുള്ള ഡിംപലിന്റെ സൗഹൃദവും ഈ സീസണിൽ പ്രേക്ഷകരുടെ ഇഷ്ടം കവർന്നിരുന്നു.
ഡിംപലിന്റെ സഹോദരി തിങ്കളും ഡിംപലിന്റെ വരവ് പ്രേക്ഷകരെ അറിയിച്ചുകൊണ്ട് ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. "അവളിൽ വിശ്വാസമർപ്പിക്കുകയും അവൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും സ്നേഹിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി. ഡിംപൽ, നീ ഉള്ളിൽ അമർത്തിപിടിക്കുന്ന വേദന എനിക്കറിയാം. ഒപ്പം എനിക്ക് ഉറപ്പുണ്ട്, ആ ചിരിക്കുന്ന മുഖം നീ കാത്തുസൂക്ഷിക്കുമെന്നും." തിങ്കൾ കുറിക്കുന്നു.
ഡിംപൽ ഷോയിൽ നിന്നും പോയതോടെ മാനസികമായി തളർന്ന മണിക്കുട്ടനെയും പ്രേക്ഷകർ കണ്ടതാണ്. ഇപ്പോൾ തന്റെ പ്രിയപ്പെട്ട കൂട്ടുകാരി തിരിച്ചെത്തുമ്പോൾ ഏറ്റവും സന്തോഷിക്കുന്നതും മണിക്കുട്ടൻ തന്നെ. നിറഞ്ഞ കണ്ണുകളുമായി ഡിംപലിനെ സ്വാഗതം ചെയ്യുന്ന മണിക്കുട്ടനെയാണ് പ്രമോയിൽ കാണാൻ സാധിക്കുന്നത്.
Read more: Bigg Boss Malayalam 3: ഡിംപലിനെ തോളിലെടുത്ത് മണിക്കുട്ടൻ; പ്രേക്ഷകരുടെ മനസ് കവരുന്ന സൗഹൃദം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us