scorecardresearch

കിടിലം ഫിറോസിന്റെ കുടുംബത്തോടും ആരാധകരോടും മാപ്പ് പറഞ്ഞ് ഡിംപലിന്റെ സഹോദരി

‘നാട്ടുകൂട്ടം’ ടാസ്കിനിടെ ഫിറോസ് ഡിംപലിനെതിരെ നടത്തിയ ആരോപണങ്ങൾ പപ്പയെ മാനസികമായി തളർത്തിയിരുന്നുവെന്ന ഡിംപലിന്റെ അമ്മയുടെ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു

Bigg Boss, dimpal bhal kidilam firoz fight, dimpal bhal father death, dimpal bhal mother interview,Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination,

Bigg Boss Malayalam Season 3: ബിഗ് ബോസ് വീടിനകത്ത് മത്സരാർത്ഥികൾ തമ്മിൽ പോര് മുറുകുമ്പോൾ വെളിയിൽ ആരാധകർ തമ്മിലും ഏറ്റുമുട്ടുകയാണ്. മത്സരാർത്ഥികളുടെ ഫാൻസ് ആർമികൾ തമ്മിലുള്ള ഏറ്റുമുട്ടലുകളും പോർവിളികളും സോഷ്യൽ മീഡിയയിലും നിത്യ കാഴ്ചയാവുകയാണ്.

ബിഗ് ബോസ് ടാസ്കിനിടെ ഡിംപൽ ഭാലിനെ അധിക്ഷേപിച്ചുകൊണ്ടുള്ള കിടിലത്തിന്റെ ആരോപണങ്ങൾ ഏറെ വിവാദമുണ്ടാക്കിയിരുന്നു. ആ സംഭവങ്ങൾ ഡിംപലിന്റെ പിതാവിനെ മാനസികമായി തളർത്തിയിരുന്നു എന്നു വെളിപ്പെടുത്തലുമായി ഡിംപലിന്റെ അമ്മയുടെ ഒരു വീഡിയോയും ഇന്നലെയാണ് യൂട്യൂബിൽ പ്രത്യക്ഷപ്പെട്ടത്. ഒരു സ്വകാര്യ ഓൺലൈൻ ചാനലാണ് വീഡിയോ പുറത്തുവിട്ടത് . എന്നാൽ വീഡിയോ പുറത്തു വന്നു ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ, ഡിംപലിന്റെ പിതാവിന്റെ മരണത്തിന് കാരണം കിടിലം ഫിറോസ് എന്ന രീതിയിൽ വളച്ചൊടിച്ചുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും പലരും കിടിലം ഫിറോസിനെതിരെ സൈബർ​ ആക്രമണം അഴിച്ചുവിടുകയും ചെയ്തു.

സംഭവത്തിൽ, കിടിലം ഫിറോസിന്റെ കുടുംബത്തോടും ആരാധകരോടും മാപ്പ് ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡിംപലിന്റെ സഹോദരി തിങ്കൾ ഭാൽ.​ആരെയും വേദനിപ്പിക്കാനല്ല അത്തരമൊരു അഭിമുഖം അമ്മ കൊടുത്തതെന്നും അത് വളച്ചൊടിക്കപ്പെടുകയായിരുന്നുവെന്നും തിങ്കൾ പറയുന്നു. വിവാദമായതോടെ വീഡിയോ യൂട്യൂബിൽ നിന്നും പിൻവലിക്കുകയും ചെയ്തിരുന്നു.

നാട്ടുകൂട്ടം ടാസ്കിൽ നിന്നും തുടങ്ങിയ വഴക്ക്

ബിഗ് ബോസ് വീട്ടിൽ ഏറെ കോളിളക്കം നേടിയ ടാസ്കുകളിൽ ഒന്നായിരുന്നു ‘നാട്ടുക്കൂട്ടം’ ടാസ്ക്. ടാസ്കിനിടെ ഡിംപൽ ഭാലിന് എതിരെ കടുത്ത ആരോപണങ്ങളായിരുന്നു ഫിറോസ് ഉന്നയിച്ചത്. തന്റെ രോഗാവസ്ഥയെ ഡിംപൽ ജനപ്രീതി ലഭിക്കാനും സിംപതി നേടാനുമായി ഉപയോഗിക്കുന്നുവെന്നും ബിഗ് ബോസിന്റെ സ്പെഷൽ കിഡാണ് ഡിംപൽ എന്നുമായിരുന്നു ഫിറോസിന്റെ പരാമർശം. ഇതൊക്കെ എന്റെ പപ്പയും അമ്മയും കേട്ടാൽ അവർക്ക് സഹിക്കാനാവില്ല എന്നായിരുന്നു കണ്ണീരോടെ ഡിംപൽ പറഞ്ഞത്. ഈ സംഭവങ്ങൾ ബിഗ് ബോസ് വീട്ടിലും പ്രേക്ഷകർക്ക് ഇടയിലും ഏറെ കോളിളക്കം ഉണ്ടാക്കുകയും ഫിറോസിനെതിരെ ബിഗ് ബോസ് അച്ചടക്കനടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.

Read More: Bigg Boss Malayalam Season 3: ബിഗ് ബോസ് വീട്ടിലെ കുളപ്പുള്ളി അപ്പൻ ട്രസ്റ്റ്; തലങ്ങും വിലങ്ങും ട്രോളി ട്രോളന്മാർ

ഫിറോസ് വീട്ടിൽ നിൽക്കണോ പുറത്തുപോവണോ എന്ന് ഡിംപലിനു തീരുമാനിക്കാനുള്ള അവകാശവും മോഹൻലാൽ ഡിംപലിനു നൽകിയിരുന്നു. എന്നാൽ “എന്റെ മനസ്സമാധാനത്തിനു വേണ്ടി ഞാൻ അയാൾക്കു മാപ്പു കൊടുക്കുകയാണ്,” എന്നായിരുന്നു ഡിംപലിന്റെ മറുപടി. ബിഗ് ബോസ് വീട്ടിലെ കിടിലത്തിന്റെ ശേഷിക്കുന്ന ദിനങ്ങൾ ഡിംപലിന്റെ ദയയായിരുന്നു. നാട്ടുകൂട്ടം ടാസ്ക് കഴിഞ്ഞ് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ഡിംപൽ ഭാലിന്റെ പിതാവ് മരിച്ചുവെന്ന വാർത്ത ബിഗ് ബോസ് വീടിനെ തേടിയെത്തിയതും പിതാവിന്റെ അന്ത്യകർമ്മങ്ങൾ ചെയ്യാനായി ഡിംപൽ ഷോ വിട്ട് പുറത്തുപോയതും.

ഡിംപലിന്റെ പിതാവിന്റെ മരണവിവരം കിടിലം ഫിറോസിനെയും ഏറെ തളർത്തിയിരുന്നു. ബിഗ് ബോസിന്റെ കൺഫെഷൻ റൂമിലെത്തിയ കിടിലം ഫിറോസ് താൻ കാരണമാണോ ഡിംപലിന്റെ പിതാവ് മരിച്ചതെന്ന് ചോദിച്ച് പൊട്ടിക്കരയുകയും മനസ്താപപ്പെടുകയും ചെയ്തിരുന്നു. പിതാവിന്റെ മരണാനന്തരചടങ്ങുകളും ക്വാറന്റൈയ്നും പൂർത്തിയാക്കി ഡിംപൽ കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് വീട്ടിലേക്ക് തിരികെയെത്തിയത്.

നാട്ടുകൂട്ടം ടാസ്കിനിടെയുള്ള ആ എപ്പിസോഡ് ഡിംപലിന്റെ പപ്പയെ ഏറെ സങ്കടപ്പെടുത്തിയിരുന്നെന്നും അതിനെ കുറിച്ച് വിഷമത്തോടെ സംസാരിച്ചിരുന്നുവെന്നുമാണ് ഇന്നലെ പുറത്തിറങ്ങിയ വീഡിയോയിൽ ഡിംപലിന്റെ അമ്മ പറഞ്ഞത്. ആ എപ്പിസോഡിനു ശേഷം പപ്പ മാനസികമായി അസ്വസ്ഥനായിരുന്നുവെന്നും അവർ പറയുന്നു. ഒരു ഗെയിമിനു വേണ്ടി ആരും ഇത്ര ചീപ്പായി സംസാരിക്കുന്നത് ശരിയല്ലെന്നും ഡിംപലിനെ മാത്രമല്ല കാൻസർ കമ്മ്യൂണിറ്റിയെ മുഴുവൻ അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു കിടിലം ഫിറോസിന്റെ അന്നത്തെ വാക്കുകൾ എന്ന് പപ്പ അഭിപ്രായപ്പെട്ടെന്നും അവർ പറയുന്നു.

Read More: ഫീനിക്സ് പക്ഷിയെ പോലെ ഡിംപൽ; വരവേറ്റ് ആരാധകർ

ഡിംപലിന് മജിസിയയും മണിക്കുട്ടനുമായി ഉണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ചും അവർ സംസാരിച്ചു. മജിസിയ ഡിംപലിന്റെ സുഹൃത്താണെന്ന് പറയുമ്പോഴും വീടിനകത്ത് വലിയ പിന്തുണ കാണിക്കാത്ത കാര്യത്തെ കുറിച്ച് പപ്പ പറയുമായിരുന്നുവെന്നും ഡിംപലിന് സ്പോർട്സിനോടുള്ള ഇഷ്ടമാണ് മജിസിയ എന്ന കായികതാരത്തിലേക്ക് അടുപ്പിച്ചതെന്നും അവർ പറഞ്ഞു.

മണിക്കുട്ടനും ഡിംപലും തമ്മിലുള്ള സൗഹൃദം പപ്പയ്ക്കും തനിയ്ക്കുമെല്ലാം ഏറെ സന്തോഷം നൽകിയിരുന്നുവെന്നും ഡിംപലിന് കൂട്ടായി മണിക്കുട്ടൻ അവിടെയുള്ളത് പപ്പയ്ക്ക് ഏറെ ആശ്വാസമായിരുന്നെന്നാണ് ഡിംപലിന്റെ അമ്മ പറയുന്നത്. “മണിക്കുട്ടൻ പോയപ്പോൾ ഡിംപലിന്റെ സങ്കടവും കരച്ചിലും കണ്ട് പപ്പയ്ക്കും സങ്കടമായി, അവന് മോളോട് പറഞ്ഞിട്ടു പോയ്ക്കൂടെ എന്നു പറയുന്നുണ്ടായിരുന്നു. പക്ഷേ മണിക്കുട്ടൻ തിരിച്ചുവന്നത് കാണാൻ പപ്പ ഉണ്ടായില്ല,” അവർ പറഞ്ഞു.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 3 dimpal bhal kidilam firoz fight affected her father dimpals mother interview thinkal bhal apologize to firoz family

Best of Express