Bigg Boss Malayalam Season 3: ലോക ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയതും ശ്രദ്ധേയവുമായ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2018ല്‍ മലയാള ടെലിവിഷന്‍ ലോകത്തേക്കും ആദ്യമായി ബിഗ് ബോസ് എത്തിയപ്പോള്‍ മികച്ച വരവേല്‍പ്പാണ് ഈ റിയാലിറ്റി ഷോയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ, മലയാളം ബിഗ് ബോസിന്റെ സീസണ്‍ മൂന്നിനെ കുറിച്ചുള്ള ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്.

Read more: Uppum Mulakum: ഇങ്ങനെയൊരു ഏട്ടനും അനിയനുമെന്ന് പ്രേക്ഷകർ; ചിരിപ്പിച്ചും കണ്ണു നനയിപ്പിച്ചും ബിജുവും ബിനോജും

ബിഗ് ബോസ് മലയാളം സീസൺ മൂന്നിനുള്ള ഒരുക്കങ്ങൾ അണിയറയിൽ നടക്കുന്നുവെന്നും ഉടൻ തന്നെ അടുത്ത സീസൺ ആരംഭിക്കുമെന്ന രീതിയിലുമാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. കോവിഡ് ലോക്ക്ഡൗൺകാലത്തും ഹിന്ദിയിലും തമിഴിലും തെലുങ്കിലും ബിഗ് ബോസിന്റെ പുതിയ സീസണുകൾ ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ചർച്ചകൾ സജീവമാകുന്നത്. എന്നാൽ, ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാമത്തെ സീസൺ ഉടനെയില്ല എന്നാണ് ചാനലുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 2021 ൽ മാത്രമേ അടുത്ത സീസൺ ആരംഭിക്കൂ.

ചെന്നൈ ഇ വി പി ഫിലിം സിറ്റിയിൽ ഒരുക്കിയ സെറ്റിലായിരുന്നു മലയാളം ബിഗ് ബോസിന്റെ രണ്ടാം സീസൺ ചിത്രീകരിച്ചിരുന്നത്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ഷോ പൂർത്തിയാക്കാനാവാതെ മത്സരാർത്ഥികളെ തിരിച്ചയക്കുകയായിരുന്നു.

ഹിന്ദി ബിഗ് ബോസിന്റെ പതിനാലാം സീസൺ ആണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. സൽമാൻ ഖാൻ തന്നെയാണ് ഇത്തവണയും അവതാരകനായി എത്തിയിരിക്കുന്നത്. തമിഴിൽ കമലഹാസനും തെലുങ്കിൽ നാഗാർജുനയുമാണ് ബിഗ് ബോസ് അവതാരകർ.

Bigg Boss Reality Show: ബിഗ് ബോസിന്റെ പ്രത്യേകതകള്‍

പരിപാടിയുടെ ഭാഗമാകുന്ന ഓരോ മത്സരാര്‍ത്ഥിയും 24 മണിക്കൂറും നിരീക്ഷണത്തിലായിരിക്കുമെന്നതാണ് ബിഗ് ബോസിന്റെ പ്രത്യേകത. ‘ബിഗ് ബോസി’ന്റെ ഭാഗമാകുന്നിടത്തോളം കാലം അവര്‍ക്ക് സ്വകാര്യതയില്ല എന്നതാണ് സത്യം. ശുചിമുറിയില്‍ ഒഴികെ മറ്റെല്ലായിടത്തും ക്യാമറകള്‍ അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കും. രാവിലെ ഉണരുന്നതു മുതല്‍ ഉറങ്ങുന്നതുവരെ അവരുടെ ജീവിതം മറ്റുള്ളവര്‍ക്കു മുന്നില്‍ തുറന്നിരിക്കും. അവരെ ലോകം മുഴുവന്‍ കാണുമ്പോഴും അവര്‍ ആരെയും കാണില്ല എന്നതാണ് കൗതുകകരമായ കാര്യം.

ഓരോ ആഴ്ചയിലും മത്സരാര്‍ത്ഥികള്‍ക്ക് ചെയ്യേണ്ട ടാസ്‌കുകള്‍ നല്‍കും. ഇത് ഭംഗിയായി ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ മുന്നോട്ടുള്ള പോക്ക്. അത് തീരുമാനിക്കേണ്ടത് പ്രേക്ഷകര്‍ കൂടിയാണ്. എസ്എംഎസ് വഴിയോ ഓണ്‍ലൈനായോ പ്രിയപ്പെട്ട മത്സരാര്‍ത്ഥിക്ക് വോട്ട് ചെയ്യുകയും അവരെ നൂറു ദിവസം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യാം. കുറഞ്ഞ വോട്ട് ലഭിക്കുന്ന മത്സരാര്‍ത്ഥി പുറത്താകും. മാത്രമല്ല, പരിപാടിയുടെ നിയമങ്ങള്‍ പാലിക്കാതിരിക്കുന്നവര്‍ക്കും തക്കതായ ശിക്ഷ ലഭിക്കും.

പരിപാടിയുടെ നിയന്ത്രണം മുഴുവന്‍ ‘ബിഗ് ബോസി’ന്റെ കൈയ്യിലായിരിക്കും. അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ചു മാത്രമേ ഇവര്‍ക്ക് നീങ്ങാന്‍ സാധിക്കൂ. അതേസമയം പ്രത്യേകിച്ചൊരു സ്‌ക്രിപ്‌റ്റൊന്നും ഇല്ലാത്ത പരിപാടിയാണിത്. ബിഗ് ബോസിനെ കാണാന്‍ മത്സരാര്‍ത്ഥികള്‍ക്ക് സാധിക്കില്ല. അദ്ദേഹത്തിന്റെ ശബ്ദം മാത്രമേ കേള്‍ക്കൂ. ഇനി ആര്‍ക്കെങ്കിലും ബിഗ് ബോസിനോട് സംസാരിക്കാനുണ്ടെങ്കില്‍, കണ്‍ഫഷന്‍ റൂം ഉണ്ടായിരിക്കും. അവിടെ പോയി ഇരുന്ന് മനസു തുറക്കാം. അതേസമയം, ‘ബിഗ് ബോസി’നെ കാണാന്‍ സാധിക്കില്ല.

Read more: Bigg Boss Malayalam 2: മത്സരാർത്ഥികൾക്കൊപ്പം മോഹൻലാലിന്റെ സെൽഫി; ബിഗ് ബോസ് മലയാളം സീസൺ 2 അവസാനിച്ചു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook