Latest News

ഫിനാലെ ഷൂട്ടിനായി ബിഗ് ബോസ് താരങ്ങൾ ചെന്നൈയിലേക്ക്; ചിത്രങ്ങൾ

ഫിനാലെയ്ക്കായി താരങ്ങൾ ഓരോരുത്തരായി ചെന്നൈയിലെത്തി തുടങ്ങിയെന്നാണ് റിപ്പോർട്ട്

Bigg Boss finale

Bigg Boss Malayalam Season 3: ബിഗ് ബോസ് മലയാളം മൂന്നാം സീസണിന്റെ ഫിനാലെയ്ക്കായുള്ള കാത്തിരിപ്പിലാണ് ഏറെ നാളായി പ്രേക്ഷകർ. ഇപ്പോഴിതാ, ഫിനാലെ ഷൂട്ടിനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകർ. ഫിനാലെ ഷൂട്ടിനായി താരങ്ങൾ ഓരോരുത്തരായി ചെന്നൈയിൽ എത്തി തുടങ്ങിയിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

സന്ധ്യ മനോജ്, സൂര്യ മേനോൻ, രമ്യ പണിക്കർ എന്നിവർക്കൊപ്പം എയർപോർട്ടിൽ നിന്നുള്ള​ ചിത്രങ്ങളും വീഡിയോകളും ഡിംപൽ ബാൽ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിട്ടുണ്ട്. ചെന്നൈയിൽ തിരിച്ചെത്തിയതിന്റെ സന്തോഷത്തിൽ മണിക്കുട്ടനും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഒരു ചിത്രം പങ്കുവച്ചിട്ടുണ്ട്.

ഷൂട്ടിംഗിന് അനുമതി കിട്ടിയാലുടൻ ഫിനാലെ ഷൂട്ട് നടത്താനുള്ള കാത്തിരിപ്പിലായിരുന്നു അണിയറപ്രവർത്തകരും. എന്നാവും ഫിനാലെ എപ്പിസോഡ് സംപ്രേഷണം ചെയ്യുക എന്ന കാര്യത്തിൽ ചാനൽ ഇതുവരെ ഔദ്യോഗികസ്ഥിരീകരണം നൽകിയിട്ടില്ല.

കോവിഡിന്റെ പശ്ചാത്തലത്തിൽ ബിഗ് ബോസ് സീസൺ മൂന്നിന്റെ ചിത്രീകരണം 95-ാം ദിവസം നിർത്തിവയ്‌ക്കുകയായിരുന്നു. തുടർന്ന്, ശേഷിക്കുന്ന എട്ടു മത്സരാർത്ഥികളെ നേരിട്ട് ഫൈനലിസ്റ്റുകളായി പ്രഖ്യാപിച്ച് വോട്ടിംഗിലൂടെ വിജയിയെ കണ്ടെത്താനായി വോട്ടിംഗ് നടത്തുകയായിരുന്നു.

Read more: ആരാവും ബിഗ് ബോസ് വിജയി? സോഷ്യൽ മീഡിയയുടെ പ്രവചനമിങ്ങനെ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 contestants reach airport for grand finale dimpal manikuttan

Next Story
നിങ്ങൾ മലയാളികളല്ലേ, വിവാഹം എപ്പോൾ? ലൈവിൽ ഒന്നിച്ച് അമ്മയറിയാതെ താരം ശ്രീതുവും നിഖിലുംAmmayariyathe Serial, അമ്മയരിയാതെ, Nikhil Nair, Sreethu Krishnan
The moderation of comments is automated and not cleared manually by malayalam.indianexpress.com