scorecardresearch
Latest News

Bigg Boss Malayalam: സ്റ്റാർ മാജിക്കിനോട് വിട പറഞ്ഞ് നോബി ‘ബിഗ് ബോസ്സി’ലേക്കോ?

Bigg Boss Malayalam: സ്റ്റാർ മാജിക്ക് പ്രോഗ്രാമിൽ നിന്നും കുറച്ചുനാളത്തേക്ക് വിട്ടു നിൽക്കുകയാണെന്ന് നോബി വ്യക്തമാക്കിയിരുന്നു

Bigg Boss Malayalam: സ്റ്റാർ മാജിക്കിനോട് വിട പറഞ്ഞ് നോബി ‘ബിഗ് ബോസ്സി’ലേക്കോ?

Bigg Boss Malayalam Season 3 coming soon: മലയാളം റിയാലിറ്റി ഷോകൾക്ക് പുതിയ മാനം നൽകിയ ബിഗ്ഗ് ബോസ് മലയാളത്തിന്റെ മൂന്നാമത്തെ സീസൺ ഫെബ്രുവരി പകുതിയോടെ സംപ്രേക്ഷണം ആരംഭിക്കാൻ ഇരിക്കെ ആരൊക്കെയാണ് ഇത്തവണ മത്സരാർത്ഥികൾ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. നടൻ നോബി മാർക്കോസിന്റെ പേരാണ് പ്രധാനമായും ഉയർന്നു കേൾക്കുന്ന പേരുകളിൽ ഒന്ന്.

ഫ്ളവേഴ്സ് ചാനലിലെ സ്റ്റാർ മാജിക്ക് പ്രോഗ്രാമിലെ സ്ഥിരം സാന്നിധ്യമായ നോബി കുറച്ചുനാളത്തേക്ക് പ്രോഗ്രാമിൽ നിന്നും വിട്ടുനിൽക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതും നോബി ഇത്തവണ ബിഗ് ബോസിൽ മത്സരിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുകയാണ്.

മോഹൻലാൽ തന്നെയാണ് ഇത്തവണയും അവതാരകനായി എത്തുന്നത്. ഫെബ്രുവരി 14നാവും ഷോ തുടങ്ങുക എന്നാണ് സൂചന. എന്നാൽ ഡേറ്റുമായി ബന്ധപ്പെട്ട് ചാനൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. പുതിയ സീസൺ ഉടൻ എത്തുന്നു എന്ന വിവരം മോഹൻലാൽ തന്നെയാണ് പ്രമോ വീഡിയോയിലൂടെ അറിയിച്ചത്.

Read More: ഒരു കോടി രൂപ എന്ത് ചെയ്യും? പഴയ എപ്പിസോഡുകള്‍ കാണുമോ?: ‘ബിഗ്‌ ബോസ്’ വിജയി സാബുമോനുമായി അഭിമുഖം

ഷോ തുടങ്ങാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കൊണ്ടിരിക്കുകയാണ് ചാനൽ. ഉടൻ തന്നെ കൂടുതൽ വിവരങ്ങൾ അനൗൺസ് ചെയ്യുമെന്നാണ് ചാനലുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.

ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസൺ കോവിഡിന്റെ പശ്ചാത്തലത്തിൽ ഫിനാലെ നടത്താതെ അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ ഡോ. രജത് കുമാർ എന്ന മത്സരാർത്ഥിയായിരുന്നു സമൂഹമാധ്യമങ്ങളിൽ ഏറെ ഓളം സൃഷ്ടിച്ച ഒരാൾ. എന്നാൽ മറ്റൊരു മത്സരാർത്ഥിയുടെ കണ്ണിൽ മുളകു തേച്ച വിവാദവുമായി ബന്ധപ്പെട്ട് ഡോ. രജത് കുമാർ ഷോയിൽ നിന്നും പുറത്തുപോവേണ്ടി വരികയും അത് ഏറെ കോലാഹലങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.

Read more: കുടത്തിലെ ഭൂതത്തെ തുറന്നു വിട്ട ‘ബിഗ് ബോസ്’

ബിഗ്ഗ് ബോസിന്റെ ആദ്യ സീസണും മലയാളം ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രീതി നേടിയിരുന്നു. ടിവി അവതാരകനായ സാബുമോൻ ബിഗ്ഗ് ബോസ് ടൈറ്റിൽ നേടിയപ്പോൾ പേളി മാണിയും മോഡലും നടനുമായ ഷിയാസ് കരീമുമാണ് റണ്ണർ അപ്പ് പുരസ്കാരങ്ങൾ നേടിയത്. ബിഗ് ബോസ് ഹൗസിലെ പേളി- ശ്രീനീഷ് അരവിന്ദ് പ്രണയവും തുടർന്നുള്ള ഇരുവരുടെയും വിവാഹവുമെല്ലാം വാർത്താ പ്രാധാന്യം നേടിയിരുന്നു.

അടുത്ത സീസണിൽ ആരൊക്കെയാവും മത്സരാർത്ഥികൾ എന്നറിയാനുള്ള ആകാംക്ഷയിലാണ് ബിഗ്ഗ് ബോസ് ആരാധകർ. 16 മത്സരാർത്ഥികളാവും ഈ സീസണിലും ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 3 contestants noby marcose star magic

Best of Express