കൊടുത്താൽ കൊല്ലത്തും കിട്ടും; ഫിറോസിന്റെ തേരോട്ടത്തിന് തടയിട്ട് ബിഗ് ബോസ് താരങ്ങൾ

Bigg Boss Malayalam Season 3: ഇത്ര നാളും ഫിറോസ് ഖാന്റെ ഭാഗത്തുനിന്നും ഏൽക്കേണ്ടി വന്ന അവഹേളനങ്ങൾക്കും മാനസികാക്രമണത്തിനും മുതലും പലിശയും കൂട്ടുപലിശയും ചേർത്താണ് മറ്റു മത്സരാർത്ഥികൾ മറുപടി നൽകിയത്

Bigg Boss Malayalam Season 3: വൈൽഡ് കാർഡ് എൻട്രിയായി എത്തിയ അന്നുമുതൽ മറ്റ് മത്സരാർത്ഥികളെ മാനസികമായി തളർത്തുക എന്ന ഗെയിം തന്ത്രം പുറത്തെടുക്കുകയും ബിഗ് ബോസ് ഹൗസിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്ത മത്സരാർത്ഥിയാണ് ഫിറോസ് ഖാൻ. ഫിറോസിന്റെ പൊളിച്ചടുക്കൽ സ്ട്രാറ്റജിയ്ക്ക് സജ്നന കൂടെ പിന്തുണ നൽകുന്നത് മത്സരാർത്ഥികളിൽ പലർക്കും ഇരുവരോടുമുള്ള വിദ്വേഷത്തിനു കാരണമായിരുന്നു. ഇപ്പോഴിതാ, 50 ദിവസത്തിലേറെ നീണ്ടു നിന്ന ഫിറോസിന്റെ തേരോട്ടത്തിന് കടിഞ്ഞാണിട്ടിരിക്കുകയാണ് സഹമത്സരാർത്ഥികൾ.

കഴിഞ്ഞ ദിവസത്തെ വീക്ക്‌ലി എപ്പിസോഡിനിടയിലാണ് ബിഗ് ബോസിലെ മറ്റു മത്സരാർത്ഥികൾ ഒറ്റക്കെട്ടായി ഫിറോസ് ഖാനും സജ്നയ്ക്കും എതിരെ തിരിഞ്ഞത്. കഴിഞ്ഞ ആഴ്ചയിലെ വീക്ക്‌ലി ടാസ്കായ ടാലന്റ് ഷോയ്ക്ക് ഒടുവിൽ മോശം മത്സരാർത്ഥികളെ തിരഞ്ഞെടുത്ത് ജയിലിലേക്ക് അയക്കാൻ ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നിർദ്ദേശം നൽകിയതിന് ഇടയിലാണ് സംഭവം.

ടാലന്റ് ഷോയിൽ മത്സരാർത്ഥികൾ ഓരോരുത്തർക്കും പോയിന്റ് നൽകിയ രീതയിൽ അനീതി നടന്നു എന്ന് ആരോപിച്ചായിരുന്നു ഫിറോസ് ഖാൻ ബഹളം വെച്ചത്. ജയിൽ നോമിനേഷനിടെ ഇക്കാര്യം എടുത്തിട്ട് നോമിനേഷൻ വേള ബഹളമയമാക്കിയതിനെ തുടർന്ന് മത്സരാർത്ഥികൾ ഒറ്റക്കെട്ടായി ഫിറോസിനും സജ്നയ്ക്കും എതിരെ തിരിയുകയായിരുന്നു. എങ്ങനെ കളിക്കണം, എങ്ങനെ പോയിന്റുകൾ വീതം വെയ്ക്കണം എന്നൊക്കെയുള്ള കാര്യങ്ങൾ ഓരോ മത്സരാർത്ഥിയുടെയും ഇഷ്ടമാണ്, അത് എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത് ഫിറോസ് ഖാൻ അല്ല എന്നായിരുന്നു എല്ലാവരും ഒറ്റ സ്വരത്തിൽ പറഞ്ഞത്.

വാക്കേറ്റം കയ്യാങ്കളിയോളം എത്തിയതോടെ പ്രശ്നങ്ങൾ തുറന്നു സംസാരിച്ച് ഇതിനൊരു തീരുമാനമുണ്ടാക്കണമെന്ന് ബിഗ് ബോസ് മത്സരാർത്ഥികളോട് ആവശ്യപ്പെട്ടു. അതോടെ ഓരോരുത്തരായി വന്നു നിന്ന് ഫിറോസ് ഖാനുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ തുറന്നു ചർച്ച ചെയ്യാൻ തുടങ്ങി. 56 ദിവസമായി പലരീതിയിൽ ഫിറോസിന്റെ ഭാഗത്തുനിന്നും തങ്ങൾക്ക് കിട്ടികൊണ്ടിരിക്കുന്ന അവഹേളനങ്ങൾക്കും വ്യക്തിഹത്യയ്ക്കും മുതലും പലിശയും കൂട്ടുപലിശയും ചേർത്ത് മത്സരാർത്ഥികൾ മറുപടി നൽകി. മാലപടക്കത്തിനു തീ കൊളുത്തിയതുപോലെ ഫിറോസിനെതിരെയുള്ള മത്സരാർത്ഥികളുടെ വിമർശമെത്തിയതോടെ സജ്ന കരച്ചിൽ ആരംഭിച്ചു. പെട്ടെന്നുള്ള സഹമത്സരാർത്ഥികളുടെ ആക്രമണത്തിൽ ഫിറോസിനും അടിപതറി.

“ഇവിടുത്തെ 15 മത്സരാർത്ഥികളുടെയും വ്യക്തിജീവിതം എടുത്തിട്ട് നിങ്ങൾ അവിടെ ഗെയിം കളിച്ചപ്പോൾ ഓർത്തില്ല അല്ലേ, അവർക്കും വീട്ടിൽ കുടുംബവും അവരെ സ്നേഹിക്കുന്നവരും ഉണ്ടെന്ന്. നിങ്ങളുടെ പേർസണൽ ലൈഫിൽ ഇടപെട്ടപ്പോൾ സങ്കടം വരുന്നുണ്ടല്ലേ സജ്നക്ക്? ആദ്യവിവാഹത്തിൽ സജ്‌ന ഒരുപാട് അബ്യൂസുകൾക്ക് ഇരയായതല്ലേ, എന്നിട്ടും ഇപ്പോൾ ഭർത്താവ് മറ്റുള്ള സ്ത്രീകളെ അപമാനിക്കുമ്പോൾ ചിരിച്ചു ആസ്വദിക്കുകയല്ലാതെ മറുത്തൊരു അക്ഷരം പോലും പറയുന്നില്ലല്ലോ?” എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് മറ്റു മത്സരാർത്ഥികളിൽ നിന്നും സജ്നയ്ക്കും ഫിറോസിനും നേരിടേണ്ടി വന്നത്.

തന്നെ ഫെയ്ക്ക് എന്ന് വിശേഷിപ്പിച്ച സജ്നയ്ക്ക് സൂര്യയും മറുപടി കൊടുത്തു. “എങ്ങനെ വസ്ത്രം ധരിക്കണം എന്നത് എന്റെ മാത്രം അവകാശമാണ്. ഷോയിൽ ഞാൻ മോഡേൺ വസ്ത്രങ്ങൾ ധരിക്കണോ നാടൻ ധരിക്കണോ എന്നു ഞാൻ തീരുമാനിക്കും. അതിൽ കമന്റ് പറയാൻ മറ്റാർക്കും അവകാശമില്ല,” എന്നാണ് സൂര്യ ഉറച്ച ശബ്ദത്തിൽ പറഞ്ഞത്. സൂര്യയെ പിന്തുണച്ച് മറ്റ് മത്സരാർത്ഥികളും രംഗത്തെത്തി.

കർമ്മ ഒരു ബൂമറാങ്ങ് പോലെയാണ്, കൊടുത്താൽ തിരിച്ചു കിട്ടും എന്നാണ് പ്രേക്ഷകർ ഒന്നടക്കം പറയുന്നത്. സജ്നയുടെയും ഫിറോസിന്റെയും കർമ്മഫലമാണ് കഴിഞ്ഞ എപ്പിസോഡിൽ ഇരുവർക്കും തിരിച്ചുകിട്ടിയതെന്നും പ്രേക്ഷകർ വിലയിരുത്തുന്നു.

Read more: ക്യാപ്റ്റൻസി ടാസ്‌കെന്ന കടമ്പ ചാടിക്കടക്കാനാവാതെ ഫിറോസും സജ്നയും; കർമ്മ ബൂമറാങ്ങ് പോലെയാണെന്ന് പ്രേക്ഷകർ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 contestants against firoz khan sajna after jail nomination

Next Story
Bigg Boss Malayalam Season 3 latest Episode 11 April Live updates: ജയിൽ അനുഭവങ്ങൾ ഋതു ഒരു പ്രചോദനമായോ?
The moderation of comments is automated and not cleared manually by malayalam.indianexpress.com