ഐശ്വര്യ റായിയെ അനുകരിച്ച് വീണ്ടും സൂര്യ; വീഡിയോ

സൂര്യയ്ക്ക് ഒപ്പം ചുവടുകളുമായി ബിഗ് ബോസ് താരം സന്ധ്യ മനോജും ഉണ്ട്

Soorya Menon, Soorya G Menon, Bigg Boss, Manikuttan Soorya, Soorya Menon cyber attack, Soorya Menon instagram, Soorya Menon Aishwarya Rai look, Soorya menon viral dance, സൂര്യ മേനോൻ

ബിഗ്ബോസ് മലയാളം സീസൺ മൂന്നിലെ പ്രധാന മത്സരാർഥികളിൽ ഒരാളായിരുന്നു സൂര്യ മേനോൻ. ബിഗ് ബോസിൽ എത്തുന്നതിനു മുൻപ് സിനിമാ, സീരിയലിലുകളിലൂടെ അഭിനയ രംഗത്തും മോഡലിംഗിലും ടെലിവിഷൻ ഷോകളിൽ അവതരികയായും സൂര്യ സജീവമായിരുന്നു. ഐശ്വര്യ റായ്‌യുടെ മേക്ക് ഓവർ ലുക്കുകൾ പരീക്ഷിച്ചു കൊണ്ടുള്ള സൂര്യയുടെ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലായിട്ടുണ്ട്.

ഇപ്പോഴിതാ, ഐശ്വര്യറായ് അവിശ്വസനീയമാക്കിയ ഒരു ഡാൻസിനൊപ്പം ചുവടു വെയ്ക്കുകയാണ് സൂര്യ. ‘ജീൻസ്’ എന്ന ചിത്രത്തിലെ കണ്ണോട് കാൺബതെല്ലാം തലൈവാ എന്ന ചിത്രത്തിന് അനുസരിച്ചാണ് സൂര്യയുടെ ചുവടുകൾ. ഒപ്പം ബിഗ് ബോസ് മത്സരാർത്ഥിയും നർത്തകിയുമായ സന്ധ്യ മനോജിനെയും കാണാം.

വിക്രമും ഐശ്വര്യയും അഭിനയിച്ച രാവൺ എന്ന ചിത്രത്തിലെ ഒരു രംഗം അവതരിപ്പിച്ചുകൊണ്ടും അടുത്തിടെ സൂര്യ എത്തിയിരുന്നു. “ഐശ്വര്യ എന്റെ പ്രിയപ്പെട്ട നടിയാണ്, അതുകൊണ്ടാണ് അവരുടെ ലുക്ക് അനുകരിക്കുന്നത്, അതിനെ അങ്ങനെ എടുക്കണം’ എന്നും സൂര്യ വീഡിയോക്ക് താഴെ കുറിച്ചിട്ടുണ്ട്.

ഐശ്വര്യ റായ് അഭിനയിച്ച നിരവധി സിനിമകളുടെ മേക്കോവർ സീരിസ് സൂര്യ നടത്തിയിരുന്നു. മേക്കോവർ ലവർ എന്നാണ് സൂര്യ തന്നെ സ്വയം വിശേഷിപ്പിക്കുന്നത്.

കേരളത്തിലെ ആദ്യത്തെ ഫീമെയ്ൽ ഡിജെ കൂടിയാണ് സൂര്യ. ഐശ്വര്യ റായിയുടെ കണ്ണുകളുമായി സാമ്യമുണ്ടെന്ന പേരിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തി കൂടിയാണ്. മോഹൻലാലിനൊപ്പം ‘കാണ്ഡഹാറിൽ’ അഭിനയിച്ചിട്ടുണ്ട്.

Read more: ഐശ്വര്യ റായിയെ ഓർമ്മിപ്പിച്ച് ബിഗ് ബോസ് താരം; സൂര്യ മേനോനെ കുറിച്ച് കൂടുതലറിയാം

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 contestant soorya j menon sandhya manoj dance video

Next Story
കല്യാണമിങ്ങെത്തി; ഒരു സങ്കടം മാത്രം ബാക്കി; വിവാഹവിശേഷം പങ്കുവച്ച് എലീന പടിക്കൽAlina Padikkal, Alina Padikkal wedding, Alina Padikkal wedding date, Alina Padikkal getting married, Alina Padikkal boyfriend, Alina Padikkal engagement, Alina Padikkal photos, എലീന പടിക്കൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express