scorecardresearch
Latest News

ക്രാവ് മാഗ പരിശീലനത്തിൽ ഋതു മന്ത്ര; ചിത്രങ്ങൾ, വീഡിയോ

ബിഗ് ബോസ് ഷോയിലൂടെ സുപരിചിതയായി മാറിയ താരമാണ് ഋതു മന്ത്ര

Rithu Manthra, Bigg Boss Malayalam, Bigg Boss Malayalam Season 3

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ശ്രദ്ധ നേടിയ താരമാണ് ഋതു മന്ത്ര. മോഡലിങ്ങ് രംഗത്തു കൂടി ബിഗ് ബോസിലെത്തിയ ഋതു ഫൈനലിസ്റ്റുകളിലൊരായിരുന്നു. 2018 ലെ ഫെമിന മിസ്സ് ഇന്ത്യ വിജയിയായ ഋതു സിനിമാലോകത്തും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഓപ്പറേഷൻ ജാവ, കിങ്ങ് ലയർ എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു.

സോഷ്യൽ മീഡിയയിൽ സജീവമായ ഋതു ഇടയ്ക്ക് ഫൊട്ടൊഷൂട്ട് ചിത്രങ്ങളും മറ്റും പങ്കുവയ്ക്കാറുണ്ട്. ഇസ്രായേൽ അയോധന കലയായ ക്രാവ് മാഗ പഠിപ്പിക്കുന്ന വീഡിയോയാണ് ഋതു ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. “നിങ്ങൾ കുനിഞ്ഞു നിൽക്കുന്ന സമയത്തും എതിരാളിയുടെ കണ്ണിൽ തന്നെ നോക്കുക” എന്നാണ് താരം പോസ്റ്റിനു താഴെ കുറിച്ചത്. എതിരാളികളുമായി ഏറ്റുമുട്ടുന്നതിന്റെ ചിത്രങ്ങളും ഋതു പങ്കുവച്ചിട്ടുണ്ട്.

രാജൻ വർഗ്ഗീസിനു കീഴിലുള്ള ക്രാവ് മാഗ ഫെഡറേഷൻ ഓഫ് ഇന്ത്യയിലാണ് ഋതു പരിശീലനം നേടുന്നത്. ഋതുവിനെ അഭിനന്ദിച്ച് ഫാൻസ് പേജുകളും കമന്റു ചെയ്തിട്ടുണ്ട്. ഇസ്രായേൽ പ്രതിരോധ സേന വികസിപ്പിച്ചെടുത്ത ആയോധന കലയാണ് ക്രാവ് മാഗ.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 3 contestant rithu manthra training krav maga