Latest News
Tokyo Olympics: ടേബിള്‍ ടെന്നിസ്: ശരത് കമാല്‍ പുറത്ത്; ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ജയം
29,689 പേര്‍ക്ക് കോവിഡ്; 132 ദിവസത്തിലെ കുറഞ്ഞ നിരക്ക്; 415 മരണം
ഐ.എസ്.ആര്‍.ഒ. ചാരക്കേസ്: നമ്പി നാരായണന്‍ ഉള്‍പ്പെട്ട ഭൂമി ഇടപാടുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

ഡിംപലിന്റെ സഹോദരിയെ തേടി പാത്തു എത്തിയപ്പോൾ

Bigg Boss Malayalam Season 3: ബിഗ് ബോസ് വീട്ടിൽ ഏറെ ആഘോഷിക്കപ്പെട്ട സൗഹൃദങ്ങളിൽ ഒന്നാണ് ഡിംപലും മജിസിയയും തമ്മിലുള്ളത്

majiziya, thinkal bhal, dimpal bhal

Bigg Boss Malayalam Season 3: ബിഗ് ബോസ് മലയാളം സീസൺ മൂന്നിൽ ഏവരുടെയും ഇഷ്ടം കവർന്ന സൗഹൃദങ്ങളിൽ ഒന്നായിരുന്നു ഡിംപലും മജിസിയ ഭാനുവും തമ്മിലുള്ളത്. കഴിഞ്ഞ ആഴ്ചയിലെ എലിമിനേഷനിൽ മജിസിയ ഔട്ടാവുകയും ബിഗ് ബോസ് ഹൗസിനോട് വിടപറയുകയും ചെയ്തിരുന്നു. കണ്ണീരോടെയാണ് ഡിംപൽ തന്റെ പാത്തുവിനെ യാത്രയാക്കിയത്.

ഇപ്പോഴിതാ, ഡിംപലിന്റെ സഹോദരി തിങ്കളിനൊപ്പമുള്ള മജിസിയയുടെ ചിത്രമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. തിങ്കളും മലയാളികൾക്ക് ഏറെ സുപരിചിതയായ മുഖമാണ്. ‘മലയാളി ഹൗസ്’ എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായിരുന്നു തിങ്കൾ ബാൽ.

 

View this post on Instagram

 

A post shared by Dr. Majiziya Bhanu (@majiziya_bhanu)

 

View this post on Instagram

 

A post shared by Dr. Majiziya Bhanu (@majiziya_bhanu)

ടാസ്കുകളിലും ഗെയിമിലുമെല്ലാം മികച്ച പെർഫോമൻസ് കാഴ്ച വച്ച മജിസിയ ഇത്ര പെട്ടെന്ന് ഔട്ട് ആവേണ്ട മത്സരാർത്ഥിയായിരുന്നില്ല എന്നാണ് പൊതുവെ പ്രേക്ഷകരുടെ പ്രതികരണം. വീടിനകത്തെ ഗ്രൂപ്പിസത്തിന്റെ ഭാഗമായി സന്ധ്യയും നോബിയും പോലെ അത്ര സജീവമല്ലാത്ത മത്സരാർത്ഥികൾ വീടിനകത്ത് തുടരുമ്പോൾ മജിസിയയെ പോലെ ആക്റ്റീവ് ആയൊരു മത്സരാർത്ഥി പുറത്തുപോവേണ്ടി വന്നത് ദൗർഭാഗ്യകരമാണെന്നും പ്രേക്ഷകർ വിലയിരുത്തുന്നുണ്ട്.

Read more: Bigg Boss Malayalam 3: ആരാവും ഫൈനലിൽ എത്തുക? മജിസിയ പറയുന്നു

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 contestant majiziya bhanu visits dimpals sister thinkal bhal

Next Story
‘കൂടെവിടെ’യിലെ അദിതി ടീച്ചറുടെ വിശേഷങ്ങൾsree dhanya , koodevide, koodevide serial aditi teacher
The moderation of comments is automated and not cleared manually by malayalam.indianexpress.com