Latest News

Bigg Boss Malayalam 3: വിക്ടിം ഗെയിം കളിക്കുന്ന സൂര്യ, പ്രതികരണങ്ങൾ കടുപ്പിച്ച് ഡിംപൽ; ബിഗ് ബോസ് മത്സരാർത്ഥികളുടെ പ്രകടനം ഇതുവരെ

Bigg Boss Malayalam 3: മുൻ സീസണുകൾ കണ്ടും കൃത്യമായി നിരീക്ഷിച്ചുമാണ് പല മത്സരാർത്ഥികളും ഹൗസിലേക്ക് എത്തിയിരിക്കുന്നതെന്ന് വ്യക്തമാവുന്ന രീതിയിലാണ് പലരുടെയും വീടിനകത്തുള്ള ഇടപെടൽ

Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, Big boss malayalam season 3 episode 1, bigg boss malayalam season 3 february 15 episode, bigg boss malayalam season 3 today episode, bigg boss malayalam, mohanlal bigg boss malayalam, moanlal, bigg boss malayalam 3, bigg boss malayalam season 3 malayalam updates, bigg boss malayalam season 3 malayalam news, bigg boss malayalam season 3 first day malayalam news, ബിഗ് ബോസ് 3 മലയാളം ന്യൂസ്, bigg boss malayalam season 3, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 3 participants, bigg boss malayalam season 3 contestants, bigg boss malayalam season 3 house, bigg boss malayalam 2021, bigg boss malayalam 2021 contestants list, bigg boss malayalam 2021 live, bigg boss malayalam 2021 launch live, bigg boss malayalam 3 launch, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, Mohanlal, മോഹൻലാൽ, Mohanlal's Remuneration, Mohanlal's Remuneration for Bigg Boss, Mohanlal's Remuneration bigg boss season, Mohanlal bigg boss salary, മോഹൻലാൽ പ്രതിഫലം ബിഗ് ബോസ്, Bigg Boss Season 3 Episode 1, ബിഗ് ബോസ് മലയാളം സീസണ്‍ 3,Big boss 3, ബിഗ് ബോസ് 3, Bhagyalakshmi, noby marcose, noby marcose bigg boss, star magic noby marcose, star magic latest episode, Mohanalal Big Boss, Big Boss Malayalam Contestants, Big Boss Malayalam Season 3 Contestants, ie malayalam, ​Indian express malayalam

Bigg Boss Malayalam 3:  മറ്റൊരു ബിഗ് ബോസ് സീസൺ കൂടി എത്തിയിരിക്കുകയാണ്. സമൂഹത്തിന്റെ പല മേഖലകളിൽനിന്നുള്ള 14 മത്സരാർത്ഥികളുമായി ആരംഭിച്ച ബിഗ് ബോസിന്റെ പുതിയ സീസണിൽ യൂത്തിനാണ് കൂടുതൽ പ്രാമുഖ്യം നൽകിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലും ബിഗ് ബോസ് വിശേഷങ്ങളും മത്സരാർത്ഥികളെ കുറിച്ചുള്ള വിലയിരുത്തലുകളും കണ്ടസ്റ്റന്റ്സിന്റെ ആർമികൾ തമ്മിലുള്ള പോർവിളിയുമൊക്കെ തുടങ്ങി കഴിഞ്ഞു.

നടൻ നോബി മാർക്കോസ്, സൈക്കോളജിസ്റ്റായ ഡിംപൽ ബാൽ, ആർ ജെ കിടിലം ഫിറോസ്, നടൻ മണികുട്ടൻ, പവർ ലിഫ്റ്റിങ് ചാമ്പ്യന്‍ മജിസിയ ഭാനു, ആർ ജെ സൂര്യ മേനോൻ, പാട്ടുകാരിയും വയനിലിസ്റ്റുമായ ലക്ഷ്മി ജയൻ, ഡിജെയും മോഡലുമായ സായ് വിഷ്ണു ആർ, സീരിയൽ താരം അനൂപ് കൃഷ്ണൻ, മഹാരാജാസ് കോളേജിലെ പി എച്ച് ഡി വിദ്യാർത്ഥി അഡോണി ടി ജോൺ, ഡി ഫോർ ഡാൻസ് ഫെയിം റംസാൻ മുഹമ്മദ്, പാട്ടുകാരിയും മോഡലുമായ ഋതു മന്ത്ര, യോഗ പരിശീലകയും നർത്തകിയുമായ സന്ധ്യ മനോജ്, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നിവരാണ് ഇത്തവണ ബിഗ് ബോസിൽ ഉള്ളത്.

ബിഗ് ബോസ് ഹൗസിൽ ആദ്യദിനം പിന്നിടുമ്പോൾ മത്സരാർത്ഥികളുടെ പ്രകടനം എങ്ങനെയെന്ന് നോക്കാം. മുൻ സീസണുകൾ കണ്ടും കൃത്യമായി നിരീക്ഷിച്ചുമാണ് പല മത്സരാർത്ഥികളും ഹൗസിലേക്ക് എത്തിയിരിക്കുന്നതെന്ന് വ്യക്തമാവുന്ന രീതിയിലാണ് പലരുടെയും വീടിനകത്തുള്ള ഇടപെടൽ.

ഡിംപൽ ബാൽ

തന്റെ വസ്ത്രധാരണത്തെ കുറിച്ച് കമന്റ് പറഞ്ഞ റംസാനോടുള്ള ഡിംപലിന്റെ പ്രതികരണമാണ് ആദ്യദിനത്തിലെ ശ്രദ്ധേയമായ കാഴ്ചകളിൽ ഒന്ന്. ലോങ്ങ് ഷർട്ട് ധരിച്ചെത്തിയ ഡിംപലിനെ നോക്കി ‘ആ കൊച്ച് പാന്റിടാൻ മറന്നു’ എന്നായിരുന്നു റംസാന്റെ കമന്റ്. ‘ഒരിക്കലും എന്റെ കോസ്റ്റ്യൂമിനെ കുറിച്ച് കമന്റ് ചെയ്യരുത്’ എന്നായിരുന്നു ഡിംപലിന്റെ താക്കീത്. ഡിംപലിന്റെ പെട്ടെന്നുള്ള പ്രതികരണം സഹ മത്സരാർത്ഥികളിൽ അമ്പരപ്പ് ഉണ്ടാക്കുകയും ചർച്ചയ്ക്ക് വഴിവെയ്ക്കുകയും ചെയ്തു. തമാശരൂപേണ പറഞ്ഞുപോയ ആ കമന്റിന് റംസാൻ ഒടുവിൽ ഡിംപലിനോട് സോറി പറഞ്ഞതോടെയാണ്  പ്രശ്നം അവസാനിച്ചത്.

Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, Big boss malayalam season 3 episode 1, bigg boss malayalam season 3 february 15 episode, bigg boss malayalam season 3 today episode, bigg boss malayalam, mohanlal bigg boss malayalam, moanlal, bigg boss malayalam 3, bigg boss malayalam season 3, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 3 participants, bigg boss malayalam season 3 contestants, bigg boss malayalam season 3 house, bigg boss malayalam 2021, bigg boss malayalam 2021 contestants list, bigg boss malayalam 2021 live, bigg boss malayalam 2021 launch live, bigg boss malayalam 3 launch, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, Mohanlal, മോഹൻലാൽ, Mohanlal's Remuneration, Mohanlal's Remuneration for Bigg Boss, Mohanlal's Remuneration bigg boss season, Mohanlal bigg boss salary, മോഹൻലാൽ പ്രതിഫലം ബിഗ് ബോസ്, Bigg Boss Season 3 Episode 1, ബിഗ് ബോസ് മലയാളം സീസണ്‍ 3,Big boss 3, ബിഗ് ബോസ് 3, Bhagyalakshmi, noby marcose, noby marcose bigg boss, star magic noby marcose, star magic latest episode, Mohanalal Big Boss, Big Boss Malayalam Contestants, Big Boss Malayalam Season 3 Contestants

ലക്ഷ്മിയുമായുള്ള സംസാരത്തിനിടയ്ക്ക് ജൻഡർ ഇഷ്യൂസിനെ കുറിച്ചും പ്രശ്നങ്ങളോട് എങ്ങനെ സെലക്റ്റീവ് ആയി പ്രതികരിക്കാം എന്നതിനെ കുറിച്ചുമൊക്കെയുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുന്നുണ്ട് ഡിംപൽ. ഒരു ദിവസം കൊണ്ടു തന്നെ സഹ മത്സരാർത്ഥികൾക്ക് ഇടയിൽ തന്റെ നിലപാടുകളും അഭിപ്രായങ്ങളുമെല്ലാം അവതരിപ്പിക്കാനും ഹൗസിലെ തന്റെ സാന്നിധ്യം രേഖപ്പെടുത്താനും ഡിംപലിനു കഴിയുന്നുണ്ട്.

സൂര്യ മേനോൻ

മറ്റുള്ളവരുടെ വ്യക്തിപ്രഭയിൽ താൻ നിഷ്‌പ്രഭമായി പോവുമോ എന്ന ആത്മവിശ്വാസക്കുറവും ഉൾഭയവുമാണ് സൂര്യയെ അസ്വസ്ഥതയാക്കുന്നത്. മാറി നിന്ന് ക്യാമറക്കണ്ണുകളോട് സംസാരിച്ചും കരഞ്ഞുമൊക്കെ ശ്രദ്ധ നേടാൻ ശ്രമിക്കുന്നുണ്ട് സൂര്യ. തന്റെ മാനസികാവസ്ഥയും സഹമത്സരാർത്ഥികളിൽ നിന്നും ഉണ്ടായ പ്രതികരണങ്ങൾ എങ്ങനെ തന്നെ ബാധിച്ചു എന്നുമൊക്കെ ആർ ജെ കാലത്ത് സഹപ്രവർത്തകനായിരുന്ന ഫിറോസിനോട് സൂര്യ പങ്കുവയ്ക്കുന്നുമുണ്ട്. പിന്നീട് അഡോണിയോടും സായ് വിഷ്ണുവിനോടുമെല്ലാം കരഞ്ഞതിന്റെയും തന്റെ ആത്മവിശ്വാസക്കുറവിന്റെയും പിറകിലുള്ള കാരണങ്ങൾ വ്യക്തമാക്കാനും സാധൂകരിക്കാനുമാണ് സൂര്യയുടെ ശ്രമം.

Read more: ഐശ്വര്യറായിയെ ഓർമ്മിപ്പിച്ച് ബിഗ് ബോസ് താരം; സൂര്യ മേനോനെ കുറിച്ച് കൂടുതലറിയാം

അസുഖത്തെ തുടർന്ന് ഓർമ്മക്കുറവും വിക്കും വന്നത് തന്നെ വല്ലാതെ ബാധിച്ചിട്ടുണ്ടെന്നും താനൊരു ഒതുങ്ങിയ ജീവിതത്തിലേക്ക് മാറി കഴിഞ്ഞ ആളായിരുന്നു, അതിനാൽ തന്നെ ഇവിടെ നിൽക്കുമ്പോൾ പല കോംപ്ലക്സുകളും ഫീൽ ചെയ്യുന്നുണ്ട് എന്നുമാണ് സൂര്യ തുറന്നുപറയുന്നത്. ആത്മവിശ്വാസക്കുറവുള്ള ഒരു മത്സരാർത്ഥി എന്ന ലേബലാണ് ആദ്യദിനത്തിലെ പ്രകടനങ്ങൾ കൊണ്ട് സൂര്യ പ്രേക്ഷകരുടെ മനസ്സിൽ ഉണ്ടാക്കിയെടുക്കുന്നത്. മുൻ സീസണിൽ രജിത്ത് കുമാർ കളിച്ച വിക്ടിം ഗെയിമിനെ ഓർമ്മപ്പെടുത്തുന്നുമുണ്ട് സൂര്യ.

ലക്ഷ്മി ജയൻ

സൂര്യയ്ക്ക് പിന്നാലെ ബിഗ് ബോസിൽ ഉയർന്ന അടുത്ത  കരച്ചിൽ ലക്ഷ്മിയുടേതായിരുന്നു. ഭാഗ്യലക്ഷ്മിയോടും നോബിയോടുമായി അമ്മയെ കുറിച്ചും മകനെ കുറിച്ചും തന്റെ ജീവിതസാഹചര്യങ്ങളെ കുറിച്ചുമെല്ലാം പറയുന്നതിനിടയിലാണ് ലക്ഷ്മി വിതുമ്പിയത്. മകന് അമ്മയും അച്ഛനുമായി ജീവിക്കുന്ന വ്യക്തിയാണ് താനെന്നും മകൻ തന്നെ അബ്ബ എന്നാണ് വിളിക്കുന്നതെന്നും ലക്ഷ്മി പറയുന്നു. വൈകാരികമായി ബാലൻസ് ചെയ്യാൻ അറിയാത്ത മത്സരാർത്ഥിയാണ് ലക്ഷ്മിയെങ്കിലും പാട്ടിലും ഗെയിമിലെയുമെല്ലാം മികവ് ലക്ഷ്മിയ്ക്ക് അനുഗ്രഹമാവുന്നുണ്ട്.

ആൺ ശബ്ദത്തിലും പെൺശബ്ദത്തിലും പാട്ടുപാടി ബിഗ് ബോസ് ഹൗസിൽ ഓളം തീർക്കുന്നുണ്ട് ലക്ഷ്മി. ക്യാപ്റ്റൻസി ടാസ്കിനു മുന്നോടിയായി നടന്ന ബോൾ ഗെയിമിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കിയതും ലക്ഷ്മിയാണ്. ഇതിലൂടെ, ആദ്യ ദിനം തന്നെ ക്യാപ്റ്റൻസി ടാസ്കിലേക്കുള്ള യോഗ്യത നേടാൻ ലക്ഷ്മിയ്ക്ക് കഴിഞ്ഞു. ഒരു മത്സരാർത്ഥി എന്ന രീതിയിൽ ലക്ഷ്മിയെ സംബന്ധിച്ച് അതൊരു നേട്ടമാണ്.

ഭാഗ്യലക്ഷ്മി

തന്റെ സമപ്രായക്കാരായ, പെട്ടെന്ന് സൗഹൃദത്തിൽ ആകാൻ കഴിയുന്ന മത്സരാർത്ഥികൾ ബിഗ് ബോസ് ഹൗസിൽ ഇല്ല എന്നതാണ് ഭാഗ്യലക്ഷ്മി നേരിടുന്ന പ്രശ്നം. എന്നാൽ ഗെയിമിന്റെ സമയം വരുമ്പോൾ, തന്റെ മക്കളുടെ പ്രായം വരുന്ന കുട്ടികൾക്കൊപ്പം കട്ടയ്ക്ക് നിൽക്കുന്നുണ്ട് ഭാഗ്യലക്ഷ്മി. സഹമത്സരാർത്ഥികൾ അവരുടെ പ്രശ്നങ്ങൾ പറയുമ്പോൾ അവരെ ആശ്വസിപ്പിക്കാനും ആത്മവിശ്വാസം പകരാനുമൊക്കെ ശ്രമിക്കുന്നുമുണ്ട്. എന്നിരുന്നാലും തന്റെ കംഫർട്ട് സോൺ ഇതുവരെ ബ്രേക്ക് ചെയ്യാൻ ഭാഗ്യലക്ഷ്മിയ്ക്ക് ആയിട്ടില്ല.

കിടിലം ഫിറോസ്

ഒരു വല്ല്യേട്ടൻ ഫിഗറാവാനുള്ള ശ്രമമാണ് ആദ്യം മുതൽ ആർ ജെ ഫിറോസിന്റെ ഭാഗത്തുനിന്നും കാണുന്നത്. തന്നോട് വിഷമം പറയുന്ന സൂര്യയെ ആശ്വസിപ്പിക്കുന്നതും മറ്റുള്ളവരുടെ സഹായത്തോടെ കൂട്ടത്തിൽപ്പെടുത്തി മോട്ടിവേറ്റ് ചെയ്തെടുക്കുന്നതുമെല്ലാം ഇതിനുദാഹരണം തന്നെ. ഗെയിമിനെ കുറിച്ച് ഏറെ ബോധവാനാണ് ഫിറോസ്, ഒപ്പം കൃത്യമായി സഹമത്സരാർത്ഥികളെ നിരീക്ഷിക്കുന്നുമുണ്ട്. ഡിംപൽ കോസ്റ്റ്യൂം വിഷയത്തിൽ റംസാനോട് നടത്തിയ പ്രതികരണം ചാനൽ എങ്ങനെയാണ് സംപ്രേഷണം ചെയ്യുക, പ്രമോ എങ്ങനെയാവും എന്നൊക്കെയുള്ള ഫിറോസിന്റെ നിരീക്ഷണങ്ങളും കിറുകൃത്യം തന്നെ.

അതേസമയം, ഒറ്റയ്ക്ക് മാറിയിരുന്ന് കരയുകയും ക്യാമറയോട് സംസാരിക്കുകയും ചെയ്യുന്ന സഹമത്സരാർത്ഥികളുടെ പ്രകടനത്തിനെ ചെറിയ രീതിയിൽ ട്രോളുകയും ചെയ്യുന്നുണ്ട് ഫിറോസ്. ഈ സീസണിൽ ആരെയും ഒറ്റയ്ക്ക് മാറി ഇരിക്കാനോ ഒറ്റപ്പെടാനോ അനുവദിച്ചുകൂടാ എന്നാണ് ഫിറോസ് വീട്ടിലെ മറ്റു അംഗങ്ങളോട് പറയുന്നത്.

റംസാൻ

പുറത്ത് എങ്ങനെയോ അതുപോലെ തന്നെ അകത്തും പെരുമാറാൻ ശ്രമിക്കുന്ന റംസാനെയാണ് കാണാൻ കഴിയുക. ഗെയിം ആണെന്ന ആലോചനയില്ലാതെ ഉടനടിയുള്ള സംഭാഷണങ്ങളും പ്രതികരണങ്ങളുമാണ് റംസാനിൽ കാണാൻ കഴിയുക. അതിന്റെ ഫലമാണ് ഡിംപലിനോടുള്ള റംസാന്റെ കമന്റ്. എന്നാൽ ഡിംപലിന്റെ പ്രതികരണം കടുത്തപ്പോൾ ഡിംപലിനോട് മാപ്പ് പറയാൻ മടിക്കുന്നുമില്ല റംസാൻ.

അനൂപ് കൃഷ്ണൻ

ഹൗസിനകത്തെ ചർച്ചകളിലും സംഭവങ്ങളിലുമെല്ലാം സാന്നിധ്യമാവുന്നുണ്ടെങ്കിലും തന്റെ അഭിപ്രായങ്ങൾ ശക്തമായി അവതരിപ്പിക്കാൻ അനൂപിന് ഇതുവരെ സാധിച്ചിട്ടില്ല. ലാൽ ജോസിന്റെയും ജനാർദ്ദന്റെയും ശബ്ദം അവതരിപ്പിച്ചും മിമിക്രിയിലുള്ള തന്റെ കഴിവ് പുറത്തെടുത്തുമൊക്കെയാണ് അനൂപ് ബിഗ് ബോസ് ഹൗസിലെ ക്യാമറക്കണ്ണുകളുടെ ശ്രദ്ധ കവരുന്നത്.

അഡോണി

അഡോണിയും ഇടപെടലുകളിലൂടെ ഹൗസിൽ തന്റെ സാമിപ്യം അറിയിക്കാൻ ശ്രമിക്കുന്നുണ്ട്. ഗ്രൂപ്പ് ചർച്ചകളിൽ കഴിയാവുന്നിടത്തോളം തന്റെ സാന്നിധ്യം ഉറപ്പുവരുത്തുന്ന അഡോണി നല്ലൊരു കേൾവിക്കാരനായി സൂര്യയ്ക്കും ചെവി നൽകുന്നുണ്ട്.

സന്ധ്യയും ഋതു മന്ത്രയും

സന്ധ്യയും ഋതു മന്ത്രയും പാട്ടിലൂടെയും ഡാൻസിലൂടെയുമെല്ലാം തങ്ങളുടെ സാന്നിധ്യം തെളിയിക്കുന്നുണ്ടെങ്കിലും ഇരുവരുടെയും ക്യാരക്റ്റർ വരും ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടാനുണ്ട്.

Bigg Boss day 1
അലൈപായുതേ കണ്ണാ… ലക്ഷ്മിയുടെ പാട്ടിന് ചുവടുവെച്ച് സന്ധ്യ

സായ് വിഷ്ണു

ഗെയിമുകളിലും വീട്ടിലെ അംഗങ്ങളോടുള്ള ഇടപെടലുകളിലുമെല്ലാം ശ്രദ്ധ ചെലുത്തുന്നുണ്ടെങ്കിലും ഇപ്പോഴും കംഫർട്ട് സോണിലാണ് സായ് വിഷ്ണുവിന്റെ നീക്കങ്ങൾ.

മണിക്കുട്ടൻ

ബിഗ് ബോസ് ഹൗസിനകത്ത് പൊതുവെ പതിഞ്ഞൊരു കഥാപാത്രമാണ് മണിക്കുട്ടന്റേത്. തനിക്ക് മുൻപു പരിചയമുള്ള ആളുകളോടാണ് കൂടുതലും സംസാരം. കൂടുതൽ ഇൻവോൾവ്മെന്റ് ഉണ്ടെങ്കിൽ മാത്രമേ മുന്നോട്ടുള്ള യാത്ര മണിക്കുട്ടന് സുഗമമാകൂ.

മജിസിയ

ശക്തി തെളിയിക്കേണ്ടി വരുന്ന ഇടങ്ങളിലാണ് മജിസിയ തിളങ്ങുന്നത്. പഞ്ചഗുസ്തിയിൽ ലക്ഷ്മിയേയും ഗെയിം വേളയിൽ തുടർച്ചയായി മൂന്നുപേരെ തോൽപ്പിച്ചു നിൽക്കുന്ന ഭാഗ്യലക്ഷ്മിയുടെ വിജയത്തിന് പ്രതിരോധം തീർക്കാനുമെല്ലാം മജിസിയയ്ക്ക് കഴിയുന്നുണ്ട്. പക്ഷേ വ്യക്തിയെന്ന രീതിയിൽ തന്നെ രേഖപ്പെടുത്താൻ മജിസിയയ്ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.

നോബി

കൗണ്ടറുകളുമായി തന്റെ സാന്നിധ്യം തെളിയിക്കുന്നുണ്ടെങ്കിലും നോബിയും ഇതുവരെ സേഫ് സോൺ വിട്ടു പുറത്തുവന്നിട്ടില്ല.

Read more: Bigg Boss Malayalam 3: ബിഗ് ബോസ് ഹൗസിലെ ആദ്യദിന കാഴ്ചങ്ങൾ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 contestant first day performance

Next Story
Uppum Mulakum: ലെച്ചുവിന്റെ കുട്ടിക്കാല ഫോട്ടോ കണ്ടവര്‍ ചോദിക്കുന്നു, ഇത് പാറുക്കുട്ടിയല്ലേ?
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express