Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

പപ്പയുടെ മരണം അവളെങ്ങനെ താങ്ങുമെന്നറിയില്ല; കണ്ണീരോടെ ഡിംപലിന്റെ സഹോദരി

Bigg Boss Malayalam Season 3: ബിഗ് ബോസ് വീട്ടിലുള്ള ഡിംപലിനെ മരണവിവരം അറിയിക്കാനുള്ള ശ്രമത്തിലാണ് കുടുംബം

Bigg Boss, Bigg Boss dimpal bhal, Bigg Boss dimpal bal father passes away, Bigg Boss dimpal bhal father died, ഡിംപൽ ബാൽ, bigg boss malayalam season 3

Bigg Boss Malayalam Season 3: ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ മത്സരാർത്ഥിയായ ഡിംപൽ ഭാലിന്റെ പിതാവ് സത്യവീർ സിംഗ് ഭാൽ അന്തരിച്ചു എന്ന വാർത്തയാണ്​ ഇന്ന് രാവിലെ മുതൽ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഏതാനും ദിവസങ്ങളായി പനി ബാധിതനായിരുന്ന അദ്ദേഹം ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്. കോവിഡ് ബാധിച്ചാണോ മരണമെന്ന് സംശയമുള്ളതിനാൽ കോവിഡ് ടെസ്റ്റ് നടത്തുകയും ഫലം നെഗറ്റീവാകുകയും ചെയ്തിരിക്കുകയാണ്. ഡിംപലിന്റെ സഹോദരിയും മറ്റു കുടുംബാംഗങ്ങളും ബിഗ് ബോസ് വീട്ടിലുള്ള ഡിംപലിനെ മരണവിവരം അറിയിക്കാനുള്ള ശ്രമത്തിലാണ്.

“പപ്പയുടെ മരണം അവളെങ്ങനെ എടുക്കുമെന്നറിയില്ല, സഹോദരനും സുഹൃത്തുക്കളും അവളുടെ അടുത്തേക്ക് പോയിട്ടുണ്ട്. ഞങ്ങൾ അവളെ വിവരം അറിയിക്കാൻ പോവുകയാണ്,” ഡിംപലിന്റെ സഹോദരിയും മലയാളി ഹൗസ് മത്സരാർത്ഥിയുമായിരുന്ന തിങ്കൾ ബാൽ പറയുന്നതിങ്ങനെ. മരണസമയത്ത് ഇളയ സഹോദരി നയന മാത്രമാണ് പപ്പയ്ക്ക് ഒപ്പം ഉണ്ടായിരുന്നതെന്നും അമ്മയും താനും ഇപ്പോൾ ഡൽഹിയിൽ എത്തിയിട്ടുണ്ടെന്നും തിങ്കൾ പറയുന്നു. കോവിഡ് ഫലം നെഗറ്റീവ് ആയതിനാൽ പപ്പയെ അവസാനമായി ഒരു നോക്കു കാണാമെന്ന പ്രതീക്ഷയിലാണ് തിങ്കൾ.

Read more: ബിഗ് ബോസ് താരം ഡിംപൽ ഭാലിന്റെ പിതാവ് അന്തരിച്ചു

ഉത്തർപ്രദേശ് സ്വദേശിയായ ബാൽ രാജ്‌പുത് വംശജനാണ്. മലയാളിയായ മിനിയാണ് ഭാര്യ. തിങ്കൾ ബാൽ, നയന എന്നിവരാണ് മറ്റു മക്കൾ. അച്ഛനുമായി ഏറെ അടുപ്പമുള്ള ഡിംപൽ എങ്ങനെ ഈ വാർത്തയോട് പ്രതികരിക്കും എന്ന ആശങ്കയിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. കഴിഞ്ഞ ഈസ്റ്റർ എപ്പിസോഡിലും പിതാവിന്റെ വീഡിയോ ആശംസ ഡിംപലിനെ തേടിയെത്തിയിരുന്നു.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 contestant dimpal bhal father died sister thinkal bhal response

Next Story
മണിക്കുട്ടൻ ഒരു കളിപ്പാവയല്ല, നീ ചെയ്യുന്നത് തെറ്റ്; സൂര്യയോട് കയർത്ത് രമ്യSoorya Remya bigg boss, ramya angry to soorya
The moderation of comments is automated and not cleared manually by malayalam.indianexpress.com