‘കുടുക്ക്’ പാട്ടിനൊപ്പം ചുവടു വെച്ച് അനൂപും കൂട്ടുകാരനും; വീഡിയോ

വൈറലായ ‘തെയ്തക തെയ്തക’ പാട്ടിന് ഒപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ പങ്കുവച്ച് അനൂപ്

bigg boss anoop krishnan

സമൂഹമാധ്യമങ്ങളിൽ ഇതിനകം തന്നെ വൈറലായി കഴിഞ്ഞ ഒന്നാണ് കുടുക്ക് എന്ന ചിത്രത്തിലെ ‘തെയ്തക തെയ്തക’ എന്ന ഗാനം. ചിത്രത്തിന് നിറയെ കവർ വേർഷനുകളും ഇറങ്ങികഴിഞ്ഞു. ഇപ്പോഴിതാ, ഈ ഗാനത്തിനൊപ്പം ചുവടുവെയ്ക്കുന്ന ബിഗ് ബോസ് താരം അനൂപ് കൃഷ്ണന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. അനൂപിനൊപ്പം സുഹൃത്തുമുണ്ട്.

കൃ​ഷ്ണ​ ​ശ​ങ്ക​ർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘കുടുക്ക് 2025’. ‘അ​ള്ള് ​രാ​മേ​ന്ദ്ര​ന്’ ​ശേ​ഷം​ ​സംവി​ധായകൻ ബി​ല​ഹ​രി​ ഒരുക്കുന്ന ചിത്രത്തിൽ ദുർഗ കൃഷ്ണയും സ്വാസികയുമാണ് നായികമാർ. 2025ലെ കഥയാണ് ചിത്രം പറയുന്നത്. വ്യക്തികളുടെ സ്വകാര്യതയാണ് ചിത്രത്തിന്റെ പ്രമേയമായി വരുന്നത്.

അടുത്തിടെ ചിത്രത്തിലെ നായിക ദുർഗാകൃഷ്ണയ്ക്ക് ഒപ്പം നായകൻ കൃഷ്ണശങ്കർ ചുവടുവെയ്ക്കുന്ന വീഡിയോയും​ ശ്രദ്ധ നേടിയിരുന്നു.

“കുടുക്ക് 2025 എന്ന സിനിമയിലെ നായകനും നായികയും ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും!,” എന്ന ക്യാപ്ഷനോടെയാണ് കൃഷ്ണശങ്കർ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഇതുവരെ കാണാത്ത മേക്കോവറിലാണ് കൃഷ്ണ ശങ്കർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു. ഷൈൻ ടോം ചാക്കോയും ചിത്രത്തിലുണ്ട്.

Read more: സീതാകല്യാണത്തിലേക്ക് ഇനിയില്ല; അനൂപ് കൃഷ്ണൻ പറയുന്നു

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 contestant anoop krishnan kudukku song

Next Story
‘തട്ടീ മൂട്ടീ’മിലേക്ക് ഇനി പോവില്ലേ? ശാലു കുര്യന്റെ മറുപടിshalu kurian, serial artist, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express