Latest News

Bigg Boss Malayalam 3: എനിക്കും അഡോണിയ്ക്കും വേറെ പ്രണയമുണ്ട്, നിങ്ങൾ കണ്ടതൊന്നും സത്യമല്ല; വെളിപ്പെടുത്തലുമായി ഏഞ്ചൽ ലൈവിൽ

Bigg Boss Malayalam Season 3: “അവിടെ സംഭവിച്ചത് എന്താണെന്ന് വ്യക്തമായി കാണിക്കാതെ അരികും കോണുമാണ് നിങ്ങൾ വീഡിയോയിൽ കണ്ടത്”

Angel Thomas, Angel Thomas adoni friendship, Angel Thomas Adoni relationship, Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 finalist, bigg boss malayalam season 3 finalist angel thomas prediction, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3

Bigg Boss Malayalam Season 3: ‘ബിഗ് ബോസ്’ മലയാളത്തിന്റെ മൂന്നാം സീസണിൽ ഏറെ സോഷ്യൽ മീഡിയ ചർച്ച ചെയ്ത ഒന്നായിരുന്നു മത്സരാർത്ഥികളായ ഏഞ്ചലും അഡോണിയും തമ്മിലുള്ള സൗഹൃദം. ഇരുവരും പ്രണയത്തിലാണെന്ന രീതിയിലാണ് ബിഗ് ബോസ് ഹൗസിനകത്തും പുറത്തും അഭ്യൂഹങ്ങൾ പരന്നിരുന്നത്. വീക്ക്‌ലി എപ്പിസോഡുകൾക്കായി മോഹൻലാൽ എത്തുമ്പോഴും ഇവർ തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് ചോദ്യങ്ങൾ ചോദിച്ചിരുന്നു.

Read more: Read more: Bigg Boss Malayalam 3: വടയക്ഷിയെ വരെ അടിച്ചുമാറ്റാനൊരുങ്ങി മീശമാധവൻ; കിടിലൻ പെർഫോമൻസുമായി മണിക്കുട്ടനും ഋതുവും

ബിഗ് ബോസ് സീസൺ ഒന്നിലെ മത്സരാർത്ഥികളായിരുന്ന പേളി- ശ്രീനിഷ് ജോഡികളെ പോലെ പ്രണയം അഭിനയിച്ച് വോട്ട് നേടാനുള്ള ശ്രമമാണ് ഏഞ്ചലിന്റേതും അഡോണിയുടേതുമെന്നും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഏഞ്ചലിന്റേത് ലവ് സ്ട്രാറ്റജിയാണെന്നും വിമർശനങ്ങളുണ്ടായിരുന്നു.

കഴിഞ്ഞ ആഴ്ചയിലെ എലിമിനേഷനിൽ ഷോയിൽ നിന്നും ഔട്ടായ ഏഞ്ചലിന്റെ ഒരു ഇൻസ്റ്റഗ്രാം ലൈവാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അഡോണിയും താനും തമ്മിൽ നല്ല സൗഹൃദം മാത്രമാണ് ഉള്ളതെന്നും രണ്ടുപേർക്കും പുറത്ത് പ്രണയമുണ്ടെന്നും ചാനൽ പലപ്പോഴും ഇരുവരും ഒന്നിച്ചുള്ള സംഭാഷണങ്ങളുടെ തെറ്റിദ്ധരിക്കപ്പെടുന്ന ഭാഗങ്ങൾ മാത്രമാണ് പ്രക്ഷേപണം ചെയ്തതെന്നുമാണ് ഏഞ്ചൽ പറയുന്നത്.

 

View this post on Instagram

 

A post shared by Angel Thomas (Mr. J) (@angelthomas95)

ബിഗ് ബോസ് ഹൗസിനകത്ത് നടന്ന തെറ്റിദ്ധരിക്കപ്പെട്ട ഓരോ സംഭവങ്ങളുടെയും നിജസ്ഥിതി വ്യക്തമാക്കുകയാണ് ഏഞ്ചൽ ലൈവിൽ.

ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തെത്തിയ ഏഞ്ചൽ അഡോണിയുമായുള്ള സൗഹൃദത്തെ കുറിച്ച് ഏഷ്യാനെറ്റിനു നൽകിയ അഭിമുഖത്തിലും തുറന്നു സംസാരിച്ചിരുന്നു. “ലവ് ആയി എടുത്തതല്ല. ഞങ്ങൾക്കിടയിൽ നല്ലൊരു ഫ്രണ്ട്ഷിപ്പ് ഉണ്ടായിരുന്നു. അവരെന്നെ റാഗ് ചെയ്ത സമയത്ത് എല്ലാവരും കൂടി തമാശയ്ക്ക് അവനെ കൊണ്ട് ഐ ലവൂ എന്ന് പറയിക്കാനായി പ്ലേ ചെയ്തതാണ്. പിന്നെ ഞങ്ങൾ നല്ല കമ്പനിയായി,” എന്നാണ് ഏഞ്ചൽ പറഞ്ഞത്.

Angel Thomas, Angel Thomas adoni friendship, Angel Thomas Adoni relationship, Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 finalist, bigg boss malayalam season 3 finalist angel thomas prediction, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3

“എന്റെ ചെറിയ ചെറിയ കാര്യങ്ങൾ കൂടി, ആരെങ്കിലും വഴക്കു പറഞ്ഞാൽ അതുകൂടി ഷെയർ ചെയ്യാനുള്ള ഒരു വ്യക്തിയായി മാറി. എല്ലാവരും എന്നെയും അവനെയും വച്ച് കളിയാക്കുന്നതു കണ്ടപ്പോൾ, എന്നാൽ പിന്നെ ആ പേരിലെങ്കിലും എല്ലാവരും സന്തോഷിക്കുന്നുണ്ടെങ്കിൽ സന്തോഷിച്ചോട്ടെ എന്നു വിചാരിച്ചു. അല്ലാതെ പ്രണയമൊന്നുമല്ല അത്, എന്റെ എല്ലാ കാര്യങ്ങളും അറിയാവുന്ന ഒരു വ്യക്തി. അത്രയേ ഉള്ളൂ.”

“അഡോണി എനിക്കൊരു സ്പെഷൽ ഫ്രണ്ടാണ്. അവന് എന്നെ നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ടായിരുന്നു. ആ കൂട്ടത്തിൽ ഏറ്റവും ന്യായമായി മുന്നോട്ട് പോവുന്ന ഒരു വ്യക്തി അഡോണിയാണ്. അവൻ അവന്റെ കുടുംബത്തിനു വേണ്ടിയാണ് മുന്നോട്ട് പോവുന്നത്, അവന്റെ നിലനിൽപ്പിനല്ല. അതെനിക്ക് ഫീൽ ചെയ്തതു കൊണ്ട് സ്പെഷൽ അറ്റാച്ച്മെന്റ് ഉണ്ടായിരുന്നു. ഒരു ഫുഡ് എടുത്താൽ പോലും​ അവനു കൂടെ കൊടുത്തിട്ടേ ഞാൻ കഴിക്കാറുണ്ടായിരുന്നുള്ളൂ.”

Read more Bigg Boss Malayalam Stories Here:

Web Title: Bigg boss malayalam season 3 contestant angel thomas open up about the friendship with adoney live video

Next Story
Bigg Boss Malayalam 3: മീശമാധവനായി മണിക്കുട്ടൻ, രാജമാണിക്യമായി കിടിലം; പാട്ടും ഡാൻസും മേളവുമായി ബിഗ് ബോസ്  വീട്Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 March 16 episode, Bigg boss malayalam today episode hotstar, bigg boss malayalam season 3 March 15 episode, Bigg Boss malayalam day 29, bigg boss malayalam season 3 today elimination, bigg boss malayalam season 3 today episode, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3, ie malayalam, ​Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express