Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

സഹമത്സരാർത്ഥിക്ക് എതിരെ ചെരിപ്പെറിഞ്ഞ സംഭവം; റംസാനെ പുറത്താക്കണമെന്ന് പ്രേക്ഷകർ

ഒരു ഷോയ്ക്ക് യോജിച്ച പ്രവൃത്തിയല്ല റംസാന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് പ്രേക്ഷകരുടെ വിമർശനം

Ramzan Bigg Boss Malayalam, Evict Ramzan

Bigg Boss Malayalam Season 3: ബിഗ് ബോസ് വീട്ടിലെ മത്സരാർത്ഥികളുടെ ജീവിതം പത്താം ആഴ്ചയിലേക്ക് കടന്നതോടെ മത്സരങ്ങളും കനക്കുകയാണ്. സഹമത്സരാർത്ഥികളെ വ്യക്തിഹത്യ നടത്താൻ ശ്രമിച്ചും കടുത്ത ആരോപണങ്ങൾ ഉന്നയിച്ചുമൊക്കെ കിടിലം ഫിറോസിനെ പോലുള്ളവർ സ്ട്രാറ്റജിയുമായി മുന്നോട്ടു പോവുമ്പോൾ വീടിനകത്തെ അന്തരീക്ഷം കലുഷിതമായി കൊണ്ടിരിക്കുകയാണ്.

Read more: Biggboss Malayalam Season 3 latest Episode 22 April Live Updates : റംസാന് കളി കൈവിട്ടു പോകുന്നോ?

ഈ ആഴ്ചയിലെ വീക്ക്‌ലി ടാസ്കായ ‘നാട്ടുകൂട്ട’ത്തിനിടെ ഉണ്ടായ ചില സംഭവവികാസങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. നാട്ടുകൂട്ടം ടാസ്കിനിടെ സായി വിഷ്ണുവിനെതിരെ ചെരിപ്പെറിയുന്ന റംസാനെയാണ് ഇന്നലെ പുറത്തുവിട്ട പ്രമോ വീഡിയോയിൽ കാണുന്നത്. വാദപ്രതിവാദങ്ങൾ കൊണ്ട് എതിർ ടീമിലെ മത്സരാർത്ഥിയെ പ്രകോപിപ്പിച്ചു നിലപാടുതറയിൽ നിന്നും താഴെയിറക്കുക എന്നതാണ് നാട്ടുകൂട്ടം ടാസ്കിൽ ബിഗ് ബോസ് നൽകിയിരിക്കുന്ന നിർദ്ദേശം. എന്നാൽ വാക്കുകൾ കൊണ്ട് പോരാടുന്നതിനു പകരം ചെരിപ്പൂരി എറിഞ്ഞ് പ്രകോപിപ്പിച്ച റംസാനെ ഷോയിൽ നിന്നും ഔട്ടാക്കണം എന്നാണ് ഒരുവിഭാഗം പ്രേക്ഷകർ ആവശ്യപ്പെടുന്നത്. #evictramzan എന്ന ഹാഷ് ടാഗ് പങ്കുവച്ചുകൊണ്ടാണ് പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ തങ്ങളുടെ ആവശ്യം ഉന്നയിക്കുന്നത്.

Read more: കൂട്ടത്തോടെയുള്ള ആക്രമണത്തിൽ നിലതെറ്റി സൂര്യ; ചേർത്തു പിടിച്ച് സായി

സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയൊരു വിഭാഗം പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുന്ന ഷോയ്ക്ക് യോജിച്ച പ്രവൃത്തിയല്ല റംസാൻ കാഴ്ച വച്ചത് എന്നാണ് പ്രേക്ഷകരുടെ വിമർശനം. നാട്ടുകൂട്ടം ടാസ്കിനിടെ എതിരാളിയെ കൂവി തോൽപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന റംസാനെതിരെയും രൂക്ഷ വിമർശനങ്ങളുമായി പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു.

ഷോയ്ക്ക് ഇടയിൽ ശാരീരികമായി ആരെയും ആക്രമിക്കാൻ പാടുള്ളതല്ലെന്ന് ബിഗ് ബോസ് നിയമാവലിയിൽ ഉള്ളതാണ്. അതുമറന്ന് ഒരാളെ ലക്ഷ്യം വച്ച് ചെരിപ്പ് വലിച്ചെറിഞ്ഞ റംസാന്റെ പ്രവൃത്തി അത്യന്തം അപലപനീയമാണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. വാരാന്ത്യ എപ്പിസോഡിനായി മോഹൻലാൽ എത്തുമ്പോൾ റംസാന്റെ കാര്യത്തിൽ എന്തു നിലപാടാണ് എടുക്കുക എന്ന് കാത്തിരുന്ന് കാണാം.

Read more: കിടിലം ഫിറോസ് നമ്മളുദ്ദേശിച്ച ആളല്ല!

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 angry ramzan throws sandal

Next Story
Bigg Boss Malayalam Season 3 latest Episode 21 April Highlights: വ്യക്തിപരമായ ആരോപണങ്ങൾ കളം നിറച്ച നാട്ടൂകൂട്ടം ടാസ്ക്Bigg Boss, Bigg Boss kidilam firoz, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express