എൻജോയ് എൻചാമി ഗാനത്തിനൊപ്പം ചുവടുവെച്ച് ബിഗ് ബോസ് താരം ഏഞ്ചൽ

Bigg Boss Malayalam Season 3: ബിഗ് ബോസ് വീട്ടിൽ നിന്നും മൂന്നാമത്തെ ആഴ്ച ഔട്ടായ മത്സരാർത്ഥിയാണ് ഏഞ്ചൽ

Enjoy Enjaami, Enjoy Enjaami song, Enjoy Enjaami dance, Enjoy Enjaami trending, Angel Thomas, Angel Thomas adoni friendship, Angel Thomas Adoni relationship, Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 finalist, bigg boss malayalam season 3 finalist angel thomas prediction

Bigg Boss Malayalam Season 3: സോഷ്യൽ മീഡിയയിൽ തരംഗം തീർത്തുകൊണ്ടിരിക്കുന്ന തമിഴ് റാപ്പ് സോങ്ങാണ് എൻജോയ് എൻചാമി. നാലാഴ്ച കൊണ്ട് 8 കോടിയില്‍ അധികം വ്യൂവേഴ്സ് ആണ് ഈ ഗാനം യൂട്യൂബിൽ കണ്ടിരിക്കുന്നത്. ട്രെൻഡിംഗ് ആയിമാറിയ ഈ റാപ്പ് സോങ് തമിഴ് നാട്ടിലെ കര്‍ഷകരുടെ ജീവിതവും സംസ്കാരവുമൊക്കെയാണ് പറയുന്നത്.

പ്രശസ്തരും അല്ലാത്തവരുമായി നിരവധിയേറെ പേരാണ് ഈ ട്രെൻഡിംഗ് ഗാനത്തിനൊപ്പം ചുവടുവെച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, ബിഗ് ബോസ് മലയാളം സീസൺ 3 ഫെയിം ഏഞ്ചൽ തോമസ് പങ്കുവച്ച വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. എൻജോയ് എൻചാമിയ്ക്ക് അനുസരിച്ച് ചുവടുവെയ്ക്കുകയാണ് ഏഞ്ചൽ, ഒപ്പം കുറച്ചു കുട്ടികളുമുണ്ട്.

സന്തോഷ്‌ നാരായണന്‍ ആണ് എൻജോയ് എൻചാമി എന്ന ആൽബം നിർമ്മിച്ചിരിക്കുന്നത്. ധീയും അറിവും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇരുവരും ഗാനരംഗത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അമിത്​ കൃഷ്​ണൽ സംവിധാനം ചെയ്​തിരിക്കുന്ന ആൽബം റിലീസ്​ ചെയ്​തിരിക്കുന്നത്​ എ.ആർ റഹ്​മാന്‍റെ മാജ്ജാ എന്ന യൂട്യൂബ്​ ചാനലിലൂടെയാണ്​. സ്വതന്ത്ര സംഗീത പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി റഹ്​മാൻ തുടങ്ങിയ ചാനലാണ്​ മാജ്ജാ.

നടൻ ദുൽഖർ സൽമാൻ, നസ്രിയ നസീം എന്നിവരും ഈ ഗാനത്തെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ പങ്കുവച്ചിരുന്നു.

The most epic track and an equally awesome video ! Listening on loop the past few days & I’m still discovering new…

Posted by Dulquer Salmaan on Tuesday, March 16, 2021

തങ്ങളുടെ എൻജോയ് എൻചാമി വേർഷനുമായാണ് നസ്രിയയും നവീനും എത്തിയത്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

Read More: അവനൊപ്പമുള്ള ഞാൻ ഇതാണ്; നസ്രിയ പറയുന്നു

The most epic track and an equally awesome video ! Listening on loop the past few days & I’m still discovering new…

Posted by Dulquer Salmaan on Tuesday, 16 March 2021

ഏറെ ചരിത്രപ്രാധാന്യമുള്ള ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഈ ആൽബം ഒരുക്കിയിരിക്കുന്നത്.

“200 ആണ്ടുകൾക്ക് മുന്നേ നിലമറ്റ് ഈ മണ്ണിൽ ജീവിച്ച, മണ്ണിൽ ഉഴച്ചു കൊണ്ടേയിരുന്ന ഒരു ജനതയെ പട്ടിണി കാലത്ത് ശ്രീലങ്കയിലേക്ക് തേയിലത്തോട്ടത്തിൽ അടിമയായി ജോലി ചെയ്യാൻ കൊണ്ടു പോയിരുന്നു… മനുഷ്യന്‍റെ കാൽപാട് വീഴാത്ത ഘോരവനങ്ങൾ വെട്ടി അവർ നഗരങ്ങൾ ഉരുവാക്കി, വീടുകൾ കെട്ടി, ശ്രീലങ്കയുടെ സാമ്പത്തിക വളർച്ചയ്ക്ക് പ്രധാന കാരണം അവിടെ തേയിലത്തോട്ടത്തിൽ ഇല പറിക്കുന്ന കൂലി തൊഴിലാളികളായിരുന്നു, തമിഴിൽ നിന്നും പോയവർ…

ശേഷം ഇവിടെ ജനസംഖ്യ അധികമാണ്​.. നിങ്ങൾ ഇവിടുത്തുകാർ അല്ല എന്നൊക്കെ പറഞ്ഞ് അവർ എവിടെ നിന്നു വന്നോ അവിടേക്ക് തന്നെ അവരെ ആട്ടിപ്പായിച്ചു, തിരികെ നാട്ടിലെത്തിയപ്പോൾ അവർക്ക് തേയില നുള്ളുന്നതല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു അവർ ഇവിടുത്തെ മലയിടുക്കുകളിൽ അഭയംതേടി, ഊട്ടി, കൊടൈക്കനാൽ, ഗൂഡല്ലൂർ തുടങ്ങിയിടങ്ങളിൽ തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്തു.. അവിടെയും ജോലി നിഷേധങ്ങൾ നേരിട്ട് മറ്റു ജോലികൾ ചെയ്തു ഉഴച്ച് ഉഴച്ച് തൻ കുടുംബത്തെ രക്ഷിച്ച് മക്കളെ വളർത്തി ആളാക്കിയവർ… അതിൽ ഒരമ്മ..അവരുടെ പേര് വല്ലിയമ്മാൾ അവരാണെന്‍റെ മുത്തശ്ശി,അവരുടെ പേരക്കുട്ടിയാണ് ഞാൻ…അവരുടെ പാട്ടാണ് ഇത്, അവരുടെ കഥയാണ് ഇത്, അവരുടെ അധ്വാനമാണിത്….”

മ്യൂസിക് ലോഞ്ചിന്​ എൻജോയ്​ എൻചാമിയുടെ ഗായകൻ തിരുക്കുറൾ അറിവ് പറഞ്ഞതിങ്ങനെ.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 angel thomas enjoy enjaami

Next Story
ഡോക്ടറാവാൻ മോഹിച്ചു, കുടുംബ വിളക്കിലൂടെ സഫലമായി; സീരിയൽ താരം ആതിര പറയുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com