Bigg Boss Malayalam Season 2: വേറെ ലെവൽ കളികളുമായി ‘ബിഗ് ബോസ്’ ഇന്നു മുതൽ

ഇന്ന് വൈകിട്ട് ആറുമണി മുതൽ ഏഷ്യാനെറ്റിൽ ബിഗ് ബോസ് സീസൺ 2 സംപ്രേക്ഷണം ചെയ്തു തുടങ്ങും

Big boss, ബിഗ് ബോസ്,Big Boss Malayalam Season 2, ബിഗ് ബോസ് മലയാളം സീസണ്‍ 2,Big boss 2,ബിഗ് ബോസ് 2, Mohanalal Big Boss, Big Boss Malayalam Contestants, ie malayalam, ​Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

Bigg Boss Malayalam Season 2: വേറെ ലെവൽ കളികളുമായി ബിഗ് ബോസ് എത്താൻ ഇനി ഒരു ദിവസം കൂടി. മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസിന്റെ പുതിയ സീസൺ ഇന്ന് ആരംഭിക്കുകയാണ്. വൈകിട്ട് ആറുമണി മുതൽ ഏഷ്യാനെറ്റിൽ ബിഗ് ബോസ് സീസൺ2 സംപ്രേക്ഷണം ചെയ്തു തുടങ്ങും. ബിഗ് ബോസിന്റെ അവസാനഘട്ട ഒരുക്കങ്ങൾ ചെന്നൈയിൽ പുരോഗമിക്കുകയാണ്. ചെന്നൈ ഇ വി പി ഫിലിം സിറ്റിയിലാണ് ‘ബിഗ് ബോസ് മലയാളത്തിന്റെ സെറ്റ് ഒരുക്കിയിരിക്കുന്നത്. ഷോയുടെ പ്രൊമോഷൻ ഷൂട്ടുമായി ബന്ധപ്പെട്ട് രണ്ടു മൂന്നു ദിവസമായി മോഹൻലാലും ഇ വി പി ഫിലിം സിറ്റിയിലുണ്ട്. സീസൺ 2വിലെ മത്സരാർത്ഥികളും ഇതിനകം തന്നെ ചെന്നൈയിൽ എത്തി കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്‌.

മത്സരാർത്ഥികളെ കുറിച്ചു യാതൊരു വിധ സൂചനകളും ഇതു വരെ അണിയറപ്രവർത്തകർ നൽകുന്നില്ലെങ്കിലും അവതാരകയും നടിയുമായ ആര്യ, ടിക്ടോക് താരം ഫുക്രു തുടങ്ങിയവർ ഈ സീസണിൽ ഉണ്ടെന്ന രീതിയിലാണ് അഭ്യൂഹങ്ങൾ പരക്കുന്നത്. കഴിഞ്ഞ തവണ 16 മത്സരാർത്ഥികൾ ആയിരുന്നെങ്കിൽ ഇത്തവണ 17 പേരാണ് ‘ബിഗ് ബോസ് ഹൗസ്സിൽ’ എത്തുന്നതെന്നാണ് പുറത്തുവരുന്ന കണക്ക്.

Read Here: Bigg Boss Malayalam 2 Recap: ‘ബിഗ്‌ ബോസ് 2 മുപ്പതു ദിനം കടക്കുമ്പോള്‍

Bigg Boss Malayalam Season 2: ലോക ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയതും ശ്രദ്ധേയവുമായ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2018ല്‍ മലയാള ടെലിവിഷന്‍ ലോകത്തേക്കും ആദ്യമായി ബിഗ് ബോസ എത്തിയപ്പോള്‍ മികച്ച വരവേല്‍പ്പാണ് ഈ റിയാലിറ്റി ഷോയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ, മലയാളം ബിഗ് ബോസിന്റെ സീസണ്‍ 2 വിനായുള്ള കാത്തിരിപ്പിലാണ് ടെലിവിഷന്‍ പ്രേക്ഷകര്‍. ജനുവരി അഞ്ച് മുതല്‍ ഏഷ്യാനെറ്റില്‍ ബിഗ് ബോസ് സംപ്രേക്ഷണം ചെയ്തു തുടങ്ങുകയാണ്.

Bigg Boss Malayalam Season 2 House, Budget, Participants

ചെന്നൈ ഇ വി പി ഫിലിം സിറ്റിയിലാണ് ഇത്തവണ മലയാളം ബിഗ് ബോസിനായുള്ള സെറ്റ് ഒരുക്കിയിരിക്കുന്നത്. കമലഹാസന്‍ അവതാരകനായി എത്തിയ തമിഴ് ബിഗ് ബോസിന്റെ സെറ്റ് പുതുക്കി പണിതാണ് ബിഗ് ബോസ് മലയാളം സീസണ്‍ 2 വിന്റെ വേദി ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 44 കോടി രൂപയായിരുന്നു ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ബഡ്ജറ്റ്.  മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളുടെ ബജറ്റിനും എത്രയോ മേലെയാണ് ഈ തുക. ഇത്തവണ പുതിയ രൂപത്തിലും ഭാവത്തിലും കുറച്ചുകൂടി ആര്‍ഭാടമായി തന്നെ ബിഗ് ബോസ് പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ചാനല്‍ അധികൃതര്‍.

കഴിഞ്ഞ തവണത്തേക്കാള്‍ മത്സരാര്‍ത്ഥികള്‍ ഈ സീസണില്‍ ഉണ്ടാവും എന്നാണ് ബിഗ് ബോസിന്റെ അണിയറയില്‍ നിന്നും ലഭിക്കുന്ന സൂചന. ഏഷ്യാനെറ്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മത്സരാര്‍ത്ഥികളെ നിര്‍ദ്ദേശിക്കാനുള്ള അവസരം പ്രേക്ഷകര്‍ക്കും നല്‍കിയിരുന്നു. പ്രേക്ഷകരുടെ നിര്‍ദ്ദേശവും കൂടി പരിഗണിച്ചാണ് ഇത്തവണത്തെ മത്സരാര്‍ത്ഥികളെ തീരുമാനിച്ചിരിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

‘ ചെറുപ്പക്കാര്‍ക്കു പുറമെ, സീരിയല്‍ പ്രേക്ഷകരെയും പരിപാടിയിലേക്ക് ആകര്‍ഷിക്കുന്ന രീതിയിലുള്ള കണ്ടന്റോടെയാണ് ഈ വര്‍ഷത്തെ ബിഗ് ബോസ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഫിക്ഷന്‍ ഇഷ്ടപ്പെടുന്ന കാണികളെയും തൃപ്തിപ്പെടുത്തുന്ന രീതിയിലാവും ഈ വര്‍ഷത്തെ ഷോ. സെലബ്രിറ്റികള്‍ മാത്രമല്ല, സമൂഹത്തിന്റെ പല കോണുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ ഇത്തവണ ബിഗ് ബോസ് ഹൗസിലുണ്ടാവും. സജ്ജീകരണങ്ങളിലും പുതുമ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. കുറേക്കൂടി വലിയ ഫ്‌ളോറാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. മെഗാ ഇവന്റുകള്‍ സംഘടിപ്പിക്കുന്ന വേദിയുടെ പ്രൗഢിയുണ്ടാവും വേദിയ്ക്ക്,’ ഏഷ്യാനെറ്റ് സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ബി എസ് പ്രവീണ്‍ കുമാര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

Bigg Boss Malayalam 2 Host Mohanlal

മോഹന്‍ലാല്‍ തന്നെയാണ് ഈ വര്‍ഷവും അവതാരകനായി എത്തുന്നത്. മത്സരാര്‍ത്ഥികള്‍ ആരൊക്കെ എന്ന കാര്യത്തില്‍ ഇതുവരെ യാതൊരു സൂചനകളും ചാനല്‍ നല്‍കുന്നില്ല. അതുകൊണ്ട് തന്നെ ബിഗ് ബോസ് ഹൗസിലെ അതിഥികള്‍ ആരെല്ലാം എന്നറിയാനുള്ള കാത്തിരിപ്പിലാണ് ടെലിവിഷന്‍ പ്രേക്ഷകര്‍.

നൂറു ദിവസം നീണ്ടുനിന്ന ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ മോഹന്‍ലാല്‍ പ്രതിഫലമായി കൈപ്പറ്റിയത് 12 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്. 10 മുതല്‍ 50 ലക്ഷം രൂപയായിരുന്നു പരിപാടിയില്‍ പങ്കെടുത്ത മത്സരാര്‍ത്ഥികളുടെ പ്രതിഫലമെന്നും റിപ്പോര്‍ട്ടുകളുണ്ട്. താരമൂല്യത്തിന് അനുസരിച്ച്  മത്സരാര്‍ത്ഥികളുടെ പ്രതിഫലത്തിലും വ്യത്യാസമുണ്ടായിരുന്നു.

Read Here: Bigg Boss Malayalam Season 2: മലയാളത്തിലെ ഏറ്റവും ചെലവേറിയ ഷോ, ഒരുക്കങ്ങള്‍ ഇവിടെ വരെ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 2 starts tomorrow

The moderation of comments is automated and not cleared manually by malayalam.indianexpress.com