scorecardresearch
Latest News

Bigg Boss Malayalam 2 Recap: ‘ബിഗ്‌ ബോസ് 2’ മുപ്പതു ദിനം കടക്കുമ്പോള്‍

Bigg Boss Malayalam 2: ‘ബിഗ്‌ ബോസ് 2’ മുപ്പതു ദിനം കടക്കുകയാണ് ഇന്ന്. നൂറു ദിവസം നീണ്ടു നില്‍ക്കുന്ന ഷോയില്‍ ഇത് വരെ എന്തൊക്കെയാണ് സംഭവിച്ചത്? ആരൊക്കെ വീണു, ആരൊക്കെ വാഴും… വായിക്കാം വിശദമായി

bigg boss, bigg boss malayalam season 2, bigg boss malayalam day 30, malayalam bigg boss highlights, bigg boss malayalam 30 days recap, watch bigg boss malayalam season 2, mohanlal bigg boss, mohanlal, bigg boss 2019, bigg boss vote, bigg boss new contestants, bigg boss season 2, bigg boss season 2 eviction, bigg boss season 1, bigg boss malayalam 2 elimination, bigg boss malayalam 2 elimination today, bigg boss malayalam 2 voting, ബിഗ്‌ ബോസ്, ബിഗ്‌ ബോസ് മലയാളം, ബിഗ്‌ ബോസ് സീസണ്‍ 2, rajith bigg boss malayalam, rajith kumar age, rajith kumar in bigg boss, rajith kumar family, രജിത് കുമാര്‍

Bigg Boss Malayalam 2, 30 day Summary: ലോക ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയതും ശ്രദ്ധേയവുമായ റിയാലിറ്റി ഷോയാണ് ‘ബിഗ് ബോസ്.’ 2018ലാണ് ആദ്യമായി ‘ബിഗ് ബോസ്’ മലയാളത്തിലും എത്തിയത്. മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍ ആണ് ആദ്യ സീസണ് അവതാരകന്‍. വലിയ വിജയം കണ്ട സീരീസിന്റെ രണ്ടാം സീസണ്‍ (Bigg Boss Malayalam Season 2) ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇത്തവണയും മോഹന്‍ലാല്‍ തന്നെയാണ് അവതാരകന്‍.

വ്യത്യസ്ത ജീവിതസാഹചര്യത്തിൽ നിന്നു വരുന്ന, പരസ്പരം ബന്ധമില്ലാത്ത മത്സരാർത്ഥികൾ നൂറു ദിവസം ഒരു വീട്ടിൽ, പരിമിതമായ സൗകര്യങ്ങളിൽ, പുറംലോകവുമായി ഒരു സമ്പർക്കവുമില്ലാതെ കഴിയുക. ‘ബിഗ് ബോസ്’ മത്സരാർത്ഥികൾക്ക് നൽകുന്ന ഗെയിമുകളും ടാസ്കുകളും പ്രകടനവും അനുസരിച്ചാണ് വീടിനകത്തെ മത്സരാർത്ഥികളുടെ നിലനിൽപ്പ്. മത്സരാർത്ഥികളുടെ ഓരോ നീക്കങ്ങളും ദിവസം മുഴുവൻ എഴുപതിലേറെ ക്യാമറക്കണ്ണുകൾക്കു നിരീക്ഷിച്ചു കൊണ്ടേയിരിക്കും.

ഒരു വീടിനകത്തേക്ക് മാത്രമായി മത്സരാർത്ഥികളുടെ ദിനചര്യകൾ ചുരുങ്ങുമ്പോൾ മത്സരാർത്ഥികൾക്ക് വരുന്ന മാറ്റങ്ങളും കൂടെയുള്ളവരോട് അവർക്ക് തോന്നുന്ന സ്നേഹവും അടുപ്പവും അകൽച്ചയും ശത്രുതയുമൊക്കെ നേരിട്ട് കണ്ട് വിലയിരുത്താൻ പ്രേക്ഷകർക്കും അവസരം നൽകുകയാണ് ‘ബിഗ് ബോസ്.’ തങ്ങളുടേതായ കംഫർട്ട് സോണിനു പുറത്താവുമ്പോൾ മനുഷ്യരിൽ വരുന്ന മാറ്റങ്ങൾ എന്തൊക്കെ എന്നു കൂടിയാണ് ‘ബിഗ് ബോസ്’ കാണിച്ചു തരുന്നത്. അതിനാൽ തന്നെ, മനുഷ്യരെ അവരിലേക്ക് തന്നെ നോക്കാൻ പ്രേരിപ്പിക്കുന്ന ഒരു കണ്ണാടി കൂടിയായി ‘ബിഗ് ബോസ്’ ഷോയെ വിലയിരുത്താം. മത്സരാർത്ഥികളെ നിരന്തരം ഓഡിറ്റിംഗിനു വിധേയമാക്കുകയും പ്രശ്നങ്ങൾ ഇട്ട് കൊടുത്ത് അവയോട് ഓരോ മത്സരാർത്ഥിയും എങ്ങനെ പ്രതികരിക്കുന്നു എന്ന് വിലയിരുത്തുകയും ചെയ്യുന്ന ‘ബിഗ് ബോസ്’ ചുരുങ്ങിയ കാലയളവില്‍ തന്നെ പ്രേക്ഷകർക്കിടയിൽ നേടിയ സ്വീകാര്യത ചെറുതല്ല.

bigg boss, bigg boss malayalam season 2, bigg boss malayalam day 30, malayalam bigg boss highlights, bigg boss malayalam 30 days recap, watch bigg boss malayalam season 2, mohanlal bigg boss, mohanlal, bigg boss 2019, bigg boss vote, bigg boss new contestants, bigg boss season 2, bigg boss season 2 eviction, bigg boss season 1, bigg boss malayalam 2 elimination, bigg boss malayalam 2 elimination today, bigg boss malayalam 2 voting, ബിഗ്‌ ബോസ്, ബിഗ്‌ ബോസ് മലയാളം, ബിഗ്‌ ബോസ് സീസണ്‍ 2, rajith bigg boss malayalam, rajith kumar age, rajith kumar in bigg boss, rajith kumar family, രജിത് കുമാര്‍
Bigg Boss Malayalam 2: Mohanlal returned as the host of the show

Read Here: Bigg Boss Malayalam Season 2: മലയാളത്തിലെ ഏറ്റവും ചെലവേറിയ ഷോ

Bigg Boss Malayalam 30 Days Recap,  Mohanlal Bigg Boss Highlights: ‘ബിഗ്‌ ബോസ് 2’ ആദ്യ മുപ്പതു ദിനം കടക്കുമ്പോള്‍

Bigg Boss Malayalam 30 Days Recap,  Mohanlal Bigg Boss Highlights: ‘ബിഗ് ബോസ്’ വീടിനകത്ത് മത്സരാർത്ഥികൾ 30 ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ഇന്ന്. അഭിനേത്രിയായ രാജിനി ചാണ്ടി, നടിയും അവതാരകയുമായ അലീന പടിക്കൽ, ആർ ജെ രഘു, അവതാരകയും നടിയുമായ ആര്യ, നടൻ സാജു നവോദയ, നടി വീണ നായർ, അഭിനേതാക്കളായ മഞ്ജു പത്രോസ്, പരീക്കുട്ടി, പ്രദീപ് ചന്ദ്രൻ, തെസ്നി ഖാൻ, ഡോ. രജത് കുമാർ, ടിക് ടോക് താരം ഫുക്രു, മോഡൽ രേഷ്മ, ഗായകൻ സോമദാസ്, എയർഹോസ്റ്റസും അഭിനേത്രിയുമായ അലക്സാണ്ട്ര ജോൺ, നടൻ സുജോ മാത്യു, സംവിധായകൻ സുരേഷ് കൃഷ്ണൻ എന്നിങ്ങനെ 17 മത്സരാർത്ഥികളുമായാണ് ജനുവരി 5ന് ‘ബിഗ് ബോസ്’ മലയാളം സീസൺ 2 സംപ്രേക്ഷണം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ വന്ന മത്സരാർത്ഥികളിൽ രാജിനി ചാണ്ടി, പരീക്കുട്ടി, സോമദാസ്, സുരേഷ് കൃഷ്ണൻ, തെസ്നി ഖാൻ എന്നിവർ ‘ബിഗ് ബോസ്’ ഹൗസിൽ നിന്നും പുറത്തു പോയി കഴിഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചകളിലായി അതിനു പകരം പുതിയ നാലു മത്സരാർത്ഥികളെ വൈൽഡ് കാർഡ് എൻട്രിയിലൂടെ വീടിനകത്തേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു.

ജനുവരി നാലിനാണ് 17 മത്സരാർത്ഥികളെയും ‘ബിഗ് ബോസ്’ വീടിനകത്തേക്ക് പ്രവേശിപ്പിച്ചത്. (ഈ എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത് ജനുവരി 5നായിരുന്നു). പതിവു പോലെ മത്സരാർത്ഥികളെ ഓരോരുത്തരെയായി പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ മോഹൻലാൽ ‘ബിഗ് ബോസ്’ വീടിനകത്തെ നിയമങ്ങളെയും പുതിയ പതിപ്പിൽ കൊണ്ടു വന്ന മാറ്റങ്ങളെ കുറിച്ചും മത്സരാർത്ഥികളോട് സംസാരിച്ചു. ഇത്തവണ ‘ബിഗ് ബോസ്’ ഹൗസിൽ പാചകവാതക ഉപയോഗത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉപയോഗം അളക്കുന്നതിന് പ്രത്യേക മീറ്ററും ‘ബിഗ് ബോസ്’ ഹൗസിൽ സ്ഥാപിച്ചിട്ടുണ്ട്.

 

Read Here: Bigg Boss Malayalam: ഇതാണ് ലാലേട്ടൻ പറഞ്ഞ എട്ടിന്റെ കുളം; കൗതുകക്കാഴ്ചകൾ ഒളിപ്പിച്ച് ബിഗ് ബോസ് ഹൗസ്

Bigg Boss Malayalam 2, Participants: നിന്നെ അറിയാം

ആദ്യ ക്യാപ്റ്റൻ രാജിനി ചാണ്ടി

Big Boss Malayalam 2 First Captain Rajini Chandy: ‘ബിഗ് ബോസ്’ ഹൗസിൽ ഒരു രാത്രി പിന്നിട്ട മത്സരാർത്ഥികൾ രണ്ടാം ദിവസം പുതിയ സീസണിലെ ആദ്യ ക്യാപ്റ്റനായി രജനി ചാണ്ടിയെ തിരഞ്ഞെടുത്തു. മറ്റു 16 മത്സരാർഥികളും ഒറ്റക്കെട്ടായാണ് രജനി ചാണ്ടിയുടെ പേര് ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിർദേശിച്ചത്. ഒപ്പം വീട്ടിലെ വിവിധ ജോലികൾ ചെയ്യുന്നതിനായി ബാക്കിയുള്ള 16 മത്സരാർഥികളെ നാല് ഗ്രൂപ്പുകളായി തിരിക്കുകയും ചെയ്തു.

ഫുക്രുവും ഡോ. രജിത് കുമാറും തങ്ങളുടെ പ്രണയകഥകൾ ഹൗസിലെ മറ്റ് അംഗങ്ങളുമായി പങ്കു വച്ചു. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ എട്ടാം ക്ലാസിൽ പഠിച്ചിരുന്ന കാമുകിക്ക് സിം കൈമാറുന്നതിന് രാത്രി വീട്ടിയ പോയ കഥയാണ് ഫുക്രുവിന് പറയാൻ ഉണ്ടായിരുന്നത്. വീട്ടിൽ കാമുകിക്ക് പകരം അമ്മയാണ് കാത്തിരുന്നതെന്നും അന്ന് ഓടിയ ഓട്ടം ഇന്നും മറക്കാനാകില്ലെന്നും ഫുക്രു പറഞ്ഞപ്പോൾ ചിരിയോടെയാണ് മറ്റ് മത്സരാർത്ഥികൾ കഥ കേട്ടിരുന്നത്. കോളേജ്കാലത്തെ പരിശുദ്ധ പ്രണയത്തിന്റെ ഓർമകളും അതിനു പിന്നാലെ കാമുകി തന്നെ ഒഴിവാക്കി പോയതുമൊക്കെയായിരുന്നു രജിത് കുമാറിന് പങ്കു വയ്ക്കാനുണ്ടായിരുന്നത്. ആ പ്രണയനഷ്ടമാണ് തന്നെ മദ്യത്തിലേക്ക് അടുപ്പിച്ചതെന്നും രജിത് കുമാർ വെളിപ്പെടുത്തി.

കണ്ണ് നനയിച്ച് വീണാ നായര്‍

ഓരോ മത്സരാർത്ഥിയേയും ‘ബിഗ് ബോസ്’ ഹൗസിലെ മറ്റു അംഗങ്ങൾക്കും പ്രേക്ഷകർക്കും കൂടുതൽ അടുത്തറിയാൻ സഹായിക്കുന്ന വീക്കിലി ടാസ്ക് ആണ് ‘നിന്നെ അറിയാം’ എന്നത്. മത്സരാർഥികളുടെ ജീവിതത്തിലെ മധുരമേറിയതും കയ്പ്പേ‌റിയതുമായ അനുഭവങ്ങൾ മറ്റുള്ളവരുമായി പങ്കു വയ്ക്കാനുള്ള അവസരമാണിത്. ‘ബിഗ് ബോസ്’ ഹൗസിലെത്തിയതു വരെയുള്ള ജീവിത യാത്രയുടെ സംക്ഷിപ്തവിവരണമാണ് ഓരോ മത്സരാർത്ഥിയും നൽകേണ്ടത്.

ഡിഗ്രി പഠനകാലം മുതൽ വീട്ടിലെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത അനുഭവങ്ങളും അച്ഛന്റെയും അമ്മയുടെയും രോഗം മൂലം സാമ്പത്തികമായി വലഞ്ഞ ഒരു കാലത്തെയാണ് വീണ നായര്‍ ഓര്‍ത്തെടുത്തത്‌. ദിവസം എഴുപതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെയൊക്കെ വേണ്ടി വന്ന അക്കാലത്ത് സുരാജ് വെഞ്ഞാറമൂട് ഉൾപ്പടെയുള്ളവർ സഹായിച്ചെങ്കിലും അതൊന്നും തികയാതെ വന്നപ്പോൾ വൃക്ക വിൽക്കാൻ വരെ തീരുമാനിച്ചിരുന്നെന്നും വീണ കരച്ചിലോടെ പറഞ്ഞു. ആരുടെ കൂടെയെങ്കിലും പോയാലോ എന്നു വരെ ആ ഘട്ടത്തിൽ ആലോചിച്ചിരുന്നെന്നും ഇക്കാര്യങ്ങളൊന്നും ഭർത്താവിനോട് ഇതു വരെ പറഞ്ഞിട്ടില്ലെന്നും ഒരു കുമ്പസാരം പോലെയാണ് വീണ തുറന്നു പറഞ്ഞത്. അന്നത്തെ കടങ്ങൾ ഇപ്പോഴും വീട്ടിക്കൊണ്ടിരിക്കുകയാണെന്നും ‘ബിഗ് ബോസി’ലേക്കുള്ള വരവിനു പിന്നിൽ പോലും കടങ്ങളെല്ലാം വീട്ടണമെന്ന ആഗ്രഹമാണെന്നും വീണ വെളിപ്പെടുത്തി. ഒരുപാട് പ്രയാസങ്ങളും പ്രതിസന്ധികളും നിറഞ്ഞ വീണയുടെ ജീവിതകഥ മറ്റ് മത്സരാർഥികളുടെയും കണ്ണ് നനച്ചു.

bigg boss, bigg boss malayalam season 2, bigg boss malayalam day 30, malayalam bigg boss highlights, bigg boss malayalam 30 days recap, watch bigg boss malayalam season 2, mohanlal bigg boss, mohanlal, bigg boss 2019, bigg boss vote, bigg boss new contestants, bigg boss season 2, bigg boss season 2 eviction, bigg boss season 1, bigg boss malayalam 2 elimination, bigg boss malayalam 2 elimination today, bigg boss malayalam 2 voting, ബിഗ്‌ ബോസ്, ബിഗ്‌ ബോസ് മലയാളം, ബിഗ്‌ ബോസ് സീസണ്‍ 2, rajith bigg boss malayalam, rajith kumar age, rajith kumar in bigg boss, rajith kumar family, രജിത് കുമാര്‍
Bigg Boss Malayalam 2: സാമ്പത്തികമായി വലഞ്ഞ ഒരു കാലത്തെയാണ് വീണ നായര്‍ ഓര്‍ത്തെടുത്തത്‌

Read Here: വൃക്ക വിൽക്കാൻ വരെ തീരുമാനിച്ചു; ജീവിതത്തിലെ ഏറ്റവും വിഷമമേറിയ കാലഘട്ടത്തെക്കുറിച്ച് വീണ

സുജോയേയും അലസാൻഡ്രയേയും കൂട്ടിയിണക്കാൻ ശ്രമിച്ച് രജത്കുമാർ

‘ബിഗ് ബോസ്’ ഹൗസിലെ യുവതാരങ്ങളായ അലസാൻട്രയേയും സുജോയെയും ഒന്നിപ്പിക്കാനുള്ള ശ്രമം തുടങ്ങി വയ്ക്കുന്നത് രജിത് കുമാർ ആണ്. അലസാൻഡ്രയ്ക്ക് സുജോയോട് താൽപര്യമുണ്ടെന്ന ഡയലോഗോടെയാണ് രജിത് കുമാർ സുജോയെ സമീപിക്കുന്നത്. പ്രേക്ഷകരുടെ ശ്രദ്ധ സുജോയിലേക്കും അലസാൻഡ്രയിലേക്കും തിരിക്കാൻ രജിത് കുമാറിന്റെ ഈ നീക്കം സഹായിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ. ആദ്യ സീസണിലെ ‘പേളിഷ്’ ജോഡികളെ പോലെ സുജോയേയും സാൻഡ്രയേയും ഒരു പ്രണയട്രാക്കിലേക്ക് നടത്താനാണ് രജിത്തിന്റെ ശ്രമം.

വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമെന്ന രീതിയിൽ എല്ലാ മത്സരാർത്ഥികളുടെയും ചെല്ലക്കുട്ടിയാണ് ഫുക്രു. ഫുക്രുവിന്റെ അഭ്യാസപ്രകടനങ്ങളും രജിത് കുമാറിനെ നിലത്ത് കിടത്തി ഞൊട്ട ഇടുവിക്കുന്നതുമെല്ലാം ഹൗസിലെ രസകരമായ നിമിഷങ്ങളായിരുന്നു. ഫുക്രുവിന്റെ കുസൃതിയ്ക്ക് ഒരു മറുപണി എന്ന രീതിയിൽ, അനങ്ങാതെ കിടന്ന് രജിത് കുമാറിന്റെ നമ്പർ ഫുക്രു തന്നെ പൊളിച്ചടുക്കി.

ജീവിതകഥ പറഞ്ഞ് സോമദാസും സാജു നവോദയയും ആര്യയും രജിത്തും
‘നിന്നെ അറിയാം’ റൗണ്ടിലെ അടുത്ത മത്സരാർത്ഥികൾ സോമദാസും സാജു നവോദയയും ആയിരുന്നു. പട്ടിണിയും പരിവട്ടങ്ങളും അനുഭവിച്ച കുട്ടിക്കാലത്തു നിന്നും കലയോടുള്ള സ്നേഹത്താൽ പ്രശസ്തിയിലേക്ക് ഉയർന്നു വന്ന കഥയായിരുന്നു ഇരുവർക്കും പറയാനുണ്ടായിരുന്നത്. പഠനകാലം മുതൽ വിവാഹ മോചനം വരെയുള്ള കാര്യങ്ങളും അച്ഛന്റെ അസുഖകാലവും മരണവുമൊക്കെ കണ്ണീരോടെയാണ് ആര്യ പങ്കുവച്ചത്. ഏറ്റെടുത്ത ഉത്തരവാദിത്വത്തിൽ താൻ ഉറച്ചു നിൽക്കുകയും അതിന്റെ പേരിൽ വഴക്കിട്ട ഭാര്യയ്ക്ക് അബോർഷൻ നടന്നതുമായ ഒരനുഭവമാണ് രജിത് പങ്കു വച്ചത്.

bigg boss, bigg boss malayalam season 2, bigg boss malayalam day 30, malayalam bigg boss highlights, bigg boss malayalam 30 days recap, watch bigg boss malayalam season 2, mohanlal bigg boss, mohanlal, bigg boss 2019, bigg boss vote, bigg boss new contestants, bigg boss season 2, bigg boss season 2 eviction, bigg boss season 1, bigg boss malayalam 2 elimination, bigg boss malayalam 2 elimination today, bigg boss malayalam 2 voting, ബിഗ്‌ ബോസ്, ബിഗ്‌ ബോസ് മലയാളം, ബിഗ്‌ ബോസ് സീസണ്‍ 2, rajith bigg boss malayalam, rajith kumar age, rajith kumar in bigg boss, rajith kumar family, രജിത് കുമാര്‍
Big Boss Malayalam 2 Participant Rajith Kumar: രജിത് കുമാര്‍ ‘ബിഗ്‌ ബോസി’ല്‍

Rajith Kumar makes the first controversy at Big Boss House: ‘ബിഗ് ബോസ്’ ഹൗസിലെ ആദ്യവിവാദം

Bigg Boss Malayalam 30 Days Recap,  Mohanlal Bigg Boss Highlights: ഭാര്യയ്ക്ക് അബോർഷനായത് ഗൗനിക്കാതെ ഏറ്റെടുത്ത കല്യാണം നടത്താൻ പോയ രജിത് കുമാറിന്റെ കഥ കേട്ടതോടെ മറ്റു മത്സരാർത്ഥികൾ രജിത്തിനെതിനെതിരെ തിരിഞ്ഞു. ഒരു സ്ത്രീയെന്ന രീതിയിൽ ഒരിക്കലും രജിത് കുമാറിന്റെ ചെയ്തികളെ ന്യായീകരിക്കാനാവില്ലെന്ന നിലപാടാണ് ‘ബിഗ് ബോസ്’ ഹൗസിലെ സ്ത്രീ മത്സരാർത്ഥികൾ എടുത്തത്. അതേ സമയം, രജിത്തിന്റേത് കെട്ടുകഥ ആണെന്നായിരുന്നു സുരേഷ് കൃഷ്ണന്റെ വിമർശനം. മഞ്ജുവും സുരേഷും അടക്കമുള്ള മത്സരാർത്ഥികൾ കടുത്ത ഭാഷയിൽ തന്നെ രജിത്തിനെ വിമർശിക്കുകയും ചെയ്തു. എന്നാൽ ഇതെല്ലാം തനിക്കെതിരായ ആസൂത്രിത ആക്രമണമാണെന്നായിരുന്നു രജിത്തിന്റെ ആരോപണം. എന്തായാലും രജിതിന്റെ കഥയും ന്യായീകരണവും വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്.

‘ബിഗ് ബോസ്’ വീടിനകത്തെ എല്ലാ അംഗങ്ങൾക്കും പൊതുവായി അഭിപ്രായവ്യത്യാസങ്ങൾ ഉള്ളൊരു മത്സരാർത്ഥി ഡോ. രജിത് കുമാറാണ്. വീടിനകത്തെത്തി ആദ്യത്തെ നാലു ദിവസങ്ങൾക്ക് അകത്തു തന്നെ ഒറ്റയാൾ പട്ടാളം പോലൊരു സാന്നിധ്യമായി രജിത് മാറുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. രജിത് കുമാർ മോഡേൺ ചാക്യാർകൂത്താണെന്നും എല്ലാത്തിനോടും പരിഹാസവും പുച്ഛവുമാണെന്നുമായിരുന്നു ആര്യയുടെ വിലയിരുത്തൽ. അതിനിടയിൽ, പരീക്കുട്ടിയുടെ വലി നിർത്താൻ തീപ്പെട്ടിയെടുത്ത് ഒളിപ്പിച്ച് വച്ച് രജിത് കുമാർ വീണ്ടും പുലിവാൽ പിടിച്ചു. ആ സംഭവം വലിയ ബഹളങ്ങളിലേക്ക് നയിച്ചപ്പോൾ, നന്മ ഉദ്ദേശിച്ചാണ് താൻ അത്തരത്തിൽ ചെയ്തതെന്നാണ് രജിത് കുമാര്‍ വാദിച്ചത്. എന്നാൽ മറ്റ് അംഗങ്ങളെല്ലാം രജിത്തിനെതിരെ തിരിഞ്ഞു.

Big Boss Malayalam 2 Guest: ആദ്യ  അതിഥിയായി ധർമജൻ

ഒരാഴ്ച പിന്നിട്ടപ്പോഴാണ്, ‘ബിഗ് ബോസ്’ വീടിനകത്തേക്ക് അപ്രതീക്ഷിതമായി അതിഥിയായി ധർമജൻ എത്തിയത്. വളരെ നാടകീയമായിരുന്നു ധർമജന്റെ എൻട്രി. ബാത്ത് റൂമിലെ തകരാർ നന്നാക്കാൻ ‘ബിഗ് ബോസ്’ ഹൗസിലെത്തിയ മുഖംമൂടിധാരികളായ അഞ്ച് പേരുടെ സംഘത്തിൽ നിന്നും ഒരാൾ മാത്രം തിരികെ പോവാതെ ബാത്ത്റൂമിൽ ഒളിച്ചിരുന്നു. അഞ്ചാമൻ ധർമ്മജനാണെന്ന് എലിന കണ്ടെത്തിയതോടെ ധർമജനെ തോളിലെടുത്താണ് ഫുക്രു വീടിനകത്തേക്ക് സ്വാഗതം ചെയ്തത്. ഹൗസിലുള്ളവരെ അനുകരിച്ച് കാണിച്ചും തമാശകൾ പറഞ്ഞും പെട്ടെന്ന് തന്നെ ധർമ്മജൻ മത്സരാർത്ഥികളെ കയ്യിലെടുത്തു.

‘ബിഗ് ബോസ്’ ഹൗസിലെ ആദ്യ ആഴ്ചയിലെ വിശേഷങ്ങൾ പങ്കിടാൻ എത്തിയ മോഹൻലാൽ, മത്സരത്തിന്റെ നിയമം തെറ്റിച്ചുവെന്ന് ചൂണ്ടികാട്ടി ധർമ്മജനെ മത്സരത്തിൽ നിന്ന് പുറത്താക്കുകയാണെന്ന് പറഞ്ഞത് അമ്പരപ്പോടെയാണ് മത്സരാർത്ഥികൾ കേട്ടത്. പുറത്ത് നടക്കുന്ന കാര്യങ്ങൾ അകത്ത് പറഞ്ഞു, ഹൗസിലെ നിയമപ്രകാരം അത് പാടില്ല, ഇക്കാരണത്തലാണ് ധർമ്മജനെ പുറത്താക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. എന്നാൽ പുറത്ത് വന്ന ശേഷമാണ് ധർമ്മജനെ ഒരു ദിവസത്തേക്ക് മാത്രമാണ് അകത്ത് വിട്ടതെന്ന കാര്യം മോഹൻലാൽ വെളിപ്പെടുത്തിയത്.

Read Here: ആദ്യ ദിനം തന്നെ നിയമം തെറ്റിച്ചു; ധർമ്മജൻ ബിഗ് ബോസിൽ നിന്നും പുറത്ത്

 

Bigg Boss Malayalam 2, Saju Navodaya becomes Captain for Week 2: രണ്ടാം ആഴ്ചയിലെ ക്യാപ്റ്റന്‍ സാജു നവോദയ

Bigg Boss Malayalam 30 Days Recap,  Mohanlal Bigg Boss Highlights: കഴിഞ്ഞ ആഴ്ചയിലെ ക്യാപ്റ്റനായ രാജിനി ചാണ്ടിയ്ക്ക് എതിരെയുള്ള പരാതികളുമായി മത്സരാർത്ഥികൾ കുറച്ചു പേർ രംഗത്തെത്തിയത് പുതിയ ചർച്ചകൾക്ക് കാരണമായി. എല്ലാവരും ഐക്യകണ്ഠേന ക്യാപ്റ്റൻ സ്ഥാനത്തേക്ക് തെരെഞ്ഞെടുത്ത മത്സരാർത്ഥിയാണെങ്കിലും, ക്യാപ്റ്റൻ എന്ന പദവിയിൽ ഇരുന്നപ്പോൾ എല്ലാ മത്സരാർത്ഥികളെയും ഒരുപോലെ പരിഗണിക്കുന്നതിൽ രാജിനി ചാണ്ടി പരാജയപ്പെട്ടു എന്നായിരുന്നു മഞ്ജു പത്രോസ്, തെസ്നി ഖാൻ, അലക്സാണ്ട്ര, രേഷ്മ എന്നിവരുടെ വിലയിരുത്തൽ. മുതിർന്ന ഒരാളിൽ നിന്ന് പ്രതീക്ഷിക്കുന്നതല്ല ഇതെന്നും അവർ പറഞ്ഞു.

ആദ്യ ആഴ്ചയിൽ വീടിനകത്ത് ഏറ്റവും കൂടുതൽ അനക്കമുണ്ടാക്കിയ മൂന്നു പേരിൽ നിന്നും രണ്ടാം ആഴ്ചയിലെ ക്യാപ്റ്റൻസി ടാസ്ക്കിലേക്ക് അവസരം ലഭിച്ചത് സാജു നവോദയ, സുരേഷ് കൃഷ്ണൻ, രജിത് കുമാർ എന്നിവർക്കായിരുന്നു. മോഹൻലാലിന്റെ സിനിമകൾ അവ റിലീസ് ചെയ്ത വർഷങ്ങളുടെ അടിസ്ഥാനത്തിൽ കൃത്യമായി അറേഞ്ച് ചെയ്യുക എന്നതായിരുന്നു രണ്ടാം ആഴ്ചയിലെ ക്യാപ്റ്റൻസി ടാസ്ക്. ഏഴു സിനിമകൾ കൃത്യമായ ഓർഡറിൽ അടുക്കിവച്ച സാജു നവോദയയാണ് പുതിയ ക്യാപ്റ്റനായി തെരെഞ്ഞെടുക്കപ്പെട്ടത്.

ഈ ആഴ്ച തന്നെ ‘ബിഗ് ബോസ്’ അംഗങ്ങള്‍ക്കുള്ള റേഷനും വെട്ടി കുറയ്ക്കപ്പെട്ടു. അംഗങ്ങള്‍ക്കുള്ള ലക്ഷ്വറി ബജറ്റ് 3,400 ആയിരുന്നു. എന്നാല്‍, പകല്‍ സമയം പലരും വീടിനകത്ത് ഉറങ്ങുന്നതിനാലും നിയമങ്ങള്‍ തെറ്റിക്കുന്നതിനാലും ശിക്ഷയെന്ന രീതിയിൽ ബജറ്റില്‍ നിന്ന് 500 പോയിന്റ് കുറക്കുകയാണ് ‘ബിഗ് ബോസ്’ ചെയ്തത്.

Read Here: Bigg Boss Malayalam: ആര് വീഴും? ആര് വാഴും? എലിമിനേഷനിൽ ആര് പുറത്തുപോവും?

bigg boss, bigg boss malayalam season 2, bigg boss malayalam day 30, malayalam bigg boss highlights, bigg boss malayalam 30 days recap, watch bigg boss malayalam season 2, mohanlal bigg boss, mohanlal, bigg boss 2019, bigg boss vote, bigg boss new contestants, bigg boss season 2, bigg boss season 2 eviction, bigg boss season 1, bigg boss malayalam 2 elimination, bigg boss malayalam 2 elimination today, bigg boss malayalam 2 voting, ബിഗ്‌ ബോസ്, ബിഗ്‌ ബോസ് മലയാളം, ബിഗ്‌ ബോസ് സീസണ്‍ 2, rajith bigg boss malayalam, rajith kumar age, rajith kumar in bigg boss, rajith kumar family, രജിത് കുമാര്‍
Big Boss Malayalam 2 Week 2 Captain Saju Navodaya: സാജു നവോദയയാണ് പുതിയ ക്യാപ്റ്റനായി തെരെഞ്ഞെടുക്കപ്പെട്ടത്

ഗെയിമിൽ പിടിച്ചു നിൽക്കാനാവാതെ രാജിനി ചാണ്ടി

ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഗെയിമിൽ തനിക്ക് പിടിച്ചുനിൽക്കാനാവില്ലെന്ന പരിഭവം ഉന്നയിക്കുന്നത് രാജിനി ചാണ്ടിയാണ്. ‘ബിഗ് ബോസ്’ വീട്ടിലെ എല്ലാവരും പുറത്തു കാണുന്നതു പോലെ അല്ല എന്നും എല്ലാവരും അഭിനയിച്ചു കാണിക്കുന്നവരാണെന്നും തനിക്ക് അതൊന്നും പറ്റില്ലെന്നുമാണ് രാജിനി ചാണ്ടിയുടെ പരാതി. ജീവിതത്തിൽ അഭിനയിക്കുന്നവരുടെ കൂടെ തനിക്ക് നിൽക്കാൻ ബുദ്ധിമുട്ടാണെന്നും ഒന്നോ രണ്ടോ ആഴ്‌ചയ്‌ക്കുള്ളിൽ താൻ ‘ബിഗ് ബോസ്’ വീട്ടിൽ നിന്ന് പോകുമെന്നും രാജിനി ചാണ്ടി എലീനയോട് പറഞ്ഞു.

ഭക്ഷണം കഴിക്കുന്ന സമയത്ത് തന്നോട്ട് രാജിനി ചാണ്ടി തന്നോട് മോമായി പെരുമാറിയെന്ന പരീക്കുട്ടിയുടെ പരാതിയും വീടിനകത്തെ അന്തരീക്ഷം കലുഷിതമാക്കി. ഫുക്രുവിനോട് പക്ഷപാതം കാണിച്ച രാജിനി ചാണ്ടി തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു പരീക്കുട്ടിയുടെ കുറ്റപ്പെടുത്തൽ. പരീക്കുട്ടി കയർത്തതോടെ രാജിനി ചാണ്ടി കരച്ചിൽ തുടങ്ങി. മനസ്സിൽ വിചാരിക്കാത്ത കാര്യങ്ങളാണ് എല്ലാവരും തന്നെ കുറിച്ച് പറയുന്നതെന്നും സഹിക്കാൻ പറ്റുന്നില്ലെന്നും പറഞ്ഞ് ചെറിയ കുട്ടികളെ പോലെ പൊട്ടിക്കരയുകയായിരുന്നു രാജിനി. രാജിനി ചേച്ചി കരയുന്നത് കണ്ട് എലീനയും കരച്ചിൽ തുടങ്ങി. ഇത്ര പ്രായമുള്ള രാജിനി ചേച്ചിയെ എല്ലാവരും വിഷമിപ്പിക്കുന്നത് ശരിയല്ലെന്നായിരുന്നു എലീനയുടെ പക്ഷം. നാടകീയ രംഗങ്ങൾക്കാണ് അന്ന് ‘ബിഗ് ബോസ്’ വീട് സാക്ഷ്യം വഹിച്ചത്.

ടോയ്‌ലറ്റ് വിവാദം

അടുക്കളയിൽ ഉപയോഗിക്കുന്ന കപ്പ് രജിത് കുമാർ ബാത്ത്റൂമിൽ ഉപയോഗിക്കുന്നു എന്ന പരാതിയുമായി എത്തിയത് മഞ്ജു പത്രോസ് ആണ്. ഹൈജീൻ കാര്യങ്ങളിൽ രജിത് കുമാർ കാണിക്കുന്ന ഉദാസീനത പല മത്സരാർത്ഥികളും ചൂണ്ടികാട്ടി. എന്നാൽ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോയപ്പോഴാണ് തനിക്ക് ടോയ്‌ലറ്റില്‍ നിന്നു വെള്ളം കുടിക്കേണ്ടി വന്നിട്ടുണ്ടെന്ന തുറന്നു പറച്ചിലോടെയാണ് രജിത് കുമാർ ഈ പരാതികളെ നേരിട്ടത്. “സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോയപ്പോള്‍ ടോയ്‌ലറ്റില്‍ നിന്നാണ് ചൂടു വെള്ളം കുടിച്ചത്. യൂറോപ്പില്‍ പല സ്ഥലങ്ങളിലും ടോയ്‌ലറ്റില്‍ ഉപയോഗിക്കുന്ന വെള്ളവും കുടിക്കുന്ന വെള്ളവും കുളിക്കുന്ന വെള്ളവും ഒന്നാണ്. അത് പ്യൂരിഫൈഡ് വെള്ളമാണ്. പക്കാ സാധനമാണ്. ഒരു പ്രശ്‌നവുമില്ല,” എന്നായിരുന്നു രജിത് കുമാറിന്റെ വാദം.

bigg boss, bigg boss malayalam season 2, bigg boss malayalam day 30, malayalam bigg boss highlights, bigg boss malayalam 30 days recap, watch bigg boss malayalam season 2, mohanlal bigg boss, mohanlal, bigg boss 2019, bigg boss vote, bigg boss new contestants, bigg boss season 2, bigg boss season 2 eviction, bigg boss season 1, bigg boss malayalam 2 elimination, bigg boss malayalam 2 elimination today, bigg boss malayalam 2 voting, ബിഗ്‌ ബോസ്, ബിഗ്‌ ബോസ് മലയാളം, ബിഗ്‌ ബോസ് സീസണ്‍ 2, rajith bigg boss malayalam, rajith kumar age, rajith kumar in bigg boss, rajith kumar family, രജിത് കുമാര്‍
Bigg Boss Malayalam 2 Contestant Alina Padickal: എലീന പടിക്കല്‍

എലീന ഫെയ്ക്ക് ആണോ?

‘ബിഗ് ബോസ്’ ഹൗസിലെ അംഗങ്ങളില്‍ ഭൂരിഭാഗം പേരും എലീനക്ക് എതിരാണ്, എലീനയുടെ യഥാർത്ഥ സ്വഭാവം പിടിക്കിട്ടുന്നില്ല എന്നാണ് പലരുടെയും പരാതി. മത്സരാർത്ഥികളിൽ നല്ലൊരു പങ്കും എലീനയുടെ പേര് നോമിനേറ്റ് ചെയ്യുകയും ചെയ്തു. എലീന പുറത്ത് ഒരു സ്വഭാവവും അകത്ത് മറ്റൊരു സ്വഭാവവും ഉള്ള ആളാണെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്.

എല്ലാവരും തന്റെ വാദങ്ങളെ കീറിമുറിച്ച് വിമർശിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തതോടെ പുതിയൊരു സ്ട്രാറ്റജിയുമായാണ് രജിത് കുമാറിന്റെ കളികൾ. തന്നോടു തന്നെ സംസാരിക്കുകയാണ് രജിത്. ഇവരുടെയൊക്കെ കോമണ്‍ വില്ലന്‍ താനാണെന്നും എല്ലാവരും തനിക്കെതിരെ സംഘടിത ആക്രമണം നടത്തുകയാണെന്നും പിറുപിറുക്കുകയാണ് രജിത്.

“എന്നെ പുറത്താക്കാന്‍ ഇവിടെ നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഞാനാണ് ഇവരുടെയൊക്കെ മെയിന്‍ എതിരാളി. ഇവരൊക്കെ എന്നെ മെയിന്‍ വില്ലനായിട്ടാണ് കാണുന്നത്. യെസ്, ഐ ആം കോമണ്‍ വില്ലന്‍. ബാക്കിയുള്ളവരെല്ലാം അങ്ങോട്ടും ഇങ്ങോട്ടും കമ്പനിയാണ്. എന്നെ പുറത്താക്കണമെന്നാണ് ഇവരുടെയൊക്കെ ആഗ്രഹം. അതിനെ ഞാന്‍ പ്രതിരോധിക്കണം. ഇല്ലേല്‍ ചീറ്റിപോകും. ഞാന്‍ ഇവിടെ വേണം. പുറത്താകുത്. ഞാന്‍ എന്തായാലും ഇവിടെ വേണം.” രജിത് കുമാര്‍ ഉറപ്പിച്ചു പറഞ്ഞു.

രജിത് കുമാറിനോട് കുസൃതികാട്ടി ഫുക്രു

കിട്ടുന്ന സമയത്തെല്ലാം ചെറിയ കുസൃതികൾ ഒപ്പിക്കുന്നത് ഫുക്രുവിന്റെ കലാപരിപാടിയാണ്. രജിത് കുമാറിന് ഫുക്രു നൽകിയ എട്ടിന്റെ പണി വീട്ടിലെ അംഗങ്ങൾക്കിടയിൽ ചിരിയുണർത്തിയ കാഴ്ചയായിരുന്നു. കസേരയിലിരിക്കുകയായിരുന്ന രജിത് കുമാറിനെ പിന്നിൽ വന്നിരുന്ന് പല തവണ വീഴ്‌ത്താൻ നോക്കി ഫുക്രു. കസേരയുടെ പിന്നിൽ നിന്ന് ഫുക്രു വലിച്ചു കൊണ്ടിരുന്നു. എന്നാൽ, ഫുക്രുവാണ് അത് ചെയ്യുന്നതെന്ന് രജിത് കുമാർ അറിഞ്ഞില്ല. ഫുക്രു പിന്നിൽ നിന്ന് വലിക്കുന്നതാണെന്ന് അറിഞ്ഞപ്പോൾ ജീവൻ രക്ഷിക്കാൻ കസേരയിൽ നിന്ന് മാറി ഇരിക്കുകയാണെന്ന് പറഞ്ഞ് രജിത് കുമാർ ഒടുവിൽ എഴുന്നേറ്റ് പോയി.

മഞ്ജുവിന് എതിരെ രജിത്

‘ബിഗ് ബോസ്’ വീട്ടിലെ ഏറ്റവും അപകടകാരിയായ മത്സരാർഥി മഞ്ജു പത്രോസ് ആണെന്നാണ് രജിത് കുമാറിന്റെ വിലയിരുത്തൽ. പരീക്കുട്ടിക്ക് ഉപദേശം നൽകുകയായിരുന്നു രജിത് കുമാർ. ഏറ്റവും ഡെയ്‌ഞ്ചറായ ആളാണ് മഞ്ജുവെന്നും സൂക്ഷിച്ചു കളിക്കണമെന്നും പരീക്കുട്ടിയോട് രജിത് പറഞ്ഞു. മഞ്ജു ആരാണെന്ന് തനിക്ക് മനസ്സിലായെന്നും മഞ്ജുവിന്റെ കെണിയിൽ താൻ കുടുങ്ങില്ലെന്നും രജിത് കൂട്ടിച്ചേര്‍ത്തു. മഞ്ജുവിൽ നിന്ന് ഓടിയൊളിക്കുകയാണ് ചെയ്യേണ്ടതെന്നും അവരുടെ മുഖത്ത് പോലും ഇനി നോക്കില്ലെന്നും രജിത് കുമാർ അറിയിച്ചു.

Read Here: Bigg Boss Malayalam 2, January 18 Written Live Updates: ബിഗ് ബോസിൽ വന്നത് ഈ സ്വപ്നവുമായി; തുറന്നു പറഞ്ഞ് മഞ്ജു പത്രോസ്

 

കൊലയാളിയെ കണ്ടെത്തൽ ടാസ്ക്

മത്സരാർത്ഥികൾക്കായി നൽകിയ കൊലയാളി ടാസ്കിൽ മികച്ച പ്രകടനമാണ് മത്സരാർത്ഥികൾ കാഴ്ച വച്ചത്. സാജു നവോദയ, തെസ്നിഖാൻ, സുജോ എന്നിവരെ ‘ബിഗ് ബോസ്’ നൽകിയ നിർദ്ദേശങ്ങൾ അനുസരിച്ച് സമർത്ഥമായി കൊല ചെയ്യുകയാണ് ഫുക്രു. കൊലയാളികളെ കണ്ടെത്താൻ എത്തുന്ന പൊലീസുകാരുടെ വേഷമാണ് രഘുവിനും രജിത് കുമാറിനും ലഭിച്ചത്. ഏറെ ശ്രമകരമായ അന്വേഷണത്തിനൊടുവിൽ ഒടുവിൽ ഇൻസ്‌പെക്ടർ രഘു കൊലയാളിയെ കണ്ടെത്തുകയാണ്.

‘അലവലാതി’ വിളിയും സുജോ – എലീന പോരും

സ്വാഭാവികമായ സംഭാഷണം വലിയ കലാപത്തിന് കാരണമാകുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. സുജോയും സാൻഡ്രയും സംസാരിക്കുന്നതിനിടയിൽ കയറി എലീന പറഞ്ഞ ഒരു കമന്റാണ് വീട്ടിൽ പുതിയ സംഘർഷത്തിന് തുടക്കമിട്ടത്. ‘ഈ അലവലാതികളോടൊന്നും സംസാരിക്കേണ്ട’ എന്നായിരുന്നു എലീന സാൻട്രയോട് പറഞ്ഞത്. ‘നീ എന്തിനാണ് എന്നെ അലവലാതി എന്നു വിളിച്ചത്’ എന്ന് ചോദ്യം ചെയ്തു കൊണ്ട് സുജോയും എത്തിയതോടെ തർക്കം രൂക്ഷമായി. എലീന ചെന്ന് ക്ഷമ പറഞ്ഞതോടെയാണ് പ്രശ്നം ആറിതണുത്തത്.

bigg boss, bigg boss malayalam season 2, bigg boss malayalam day 30, malayalam bigg boss highlights, bigg boss malayalam 30 days recap, watch bigg boss malayalam season 2, mohanlal bigg boss, mohanlal, bigg boss 2019, bigg boss vote, bigg boss new contestants, bigg boss season 2, bigg boss season 2 eviction, bigg boss season 1, bigg boss malayalam 2 elimination, bigg boss malayalam 2 elimination today, bigg boss malayalam 2 voting, ബിഗ്‌ ബോസ്, ബിഗ്‌ ബോസ് മലയാളം, ബിഗ്‌ ബോസ് സീസണ്‍ 2, rajith bigg boss malayalam, rajith kumar age, rajith kumar in bigg boss, rajith kumar family, രജിത് കുമാര്‍
Bigg Boss Malayalam 2: രജിത് കുമാര്‍, സുജോ എന്നിവര്‍ ‘ബിഗ്‌ ബോസില്‍’

Bigg Boss Malayalam 30 Days Recap,  Mohanlal Bigg Boss Highlights: വീണയും ഫുക്രുവുമായൊരു സൗന്ദര്യപ്പിണക്കം

രണ്ടാമത്തെ ആഴ്ചയിൽ മികച്ച പ്രകടനം പുറത്തെടുത്ത ആര്യയെയും സുരേഷിനെയും അത് വരെ മികച്ച പ്രകടനം പുറത്തെടുത്ത പ്രദീപിനെയും അടുത്ത ക്യാപ്റ്റൻസി ടാസ്ക്കിലേക്ക് തെരെഞ്ഞെടുത്തതിനൊപ്പം തന്നെ വീക്കിലി ടാസ്ക്കിൽ മോശം പ്രകടനം കാഴ്ചവച്ച രാജിനി ചാണ്ടിയെയും രജിത് കുമാറിനെയും ജയിലിൽ ഇടാനും ‘ബിഗ് ബോസ്’ നിർദ്ദേശിച്ചു. എന്നാൽ രജിത് കുമാറുമായി ജയിലിൽ കിടക്കുന്നത് രാജിനി ചാണ്ടിയെ അസ്വസ്ഥയാക്കി. സങ്കടത്തോടെ ഭക്ഷണവും മരുന്നും പോലും കഴിക്കാൻ തയ്യാറാവാതെ രാജിനി ചാണ്ടി കരച്ചിൽ തുടർന്നത് മറ്റ് മത്സരാർഥികളെയും സങ്കടപ്പെടുത്തി. ക്യാപ്റ്റനായ സാജു ബിഗ് ബോസിനോട് കാര്യം അവതരിപ്പിച്ചോടെയാണ് ‘ബിഗ്ബോസ്’ ഇരുവരുടെയും കാരഗൃഹവാസം അവസാനിച്ചതായി പ്രഖ്യാപിച്ചത്.

ഫുക്രുവുമായി ഏറെ ആത്മബന്ധമുള്ള ആളാണ് വീണ. മകനെ പോലെയാണ് പലപ്പോഴും വീണ ഫുക്രുവിനോട് ഇടപെടുന്നത്. നിസാരകാര്യങ്ങളെ ചൊല്ലിയുള്ള സംസാരം വലിയ സൗന്ദര്യപ്പിണക്കമായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഫുക്രുവിന് വീണ ഭക്ഷണം വിളമ്പി വച്ചിരുന്നു. എന്നാൽ, ഫുക്രു അത് കഴിച്ചില്ല. ഇത് വീണയെ വിഷമിപ്പിച്ചു. തന്നെ ഫുക്രു ഒഴിവാക്കിയതു പോലെ വീണക്ക് തോന്നി. അതോടെ വീണ പൊട്ടിക്കരയാൻ തുടങ്ങി. ഒടുവിൽ ആര്യ വിഷയത്തിൽ ഇടപെട്ടു. എന്തിനാണ് വീണയെ ഒഴിവാക്കുന്നതെന്ന് ആര്യ അടക്കമുള്ള അംഗങ്ങൾ ഫുക്രുവിനോട് ചോദിച്ചു. ഒടുവിൽ ഫുക്രു പോയി വീണയോട് സംസാരിച്ചു പിണക്കം അവസാനിപ്പിച്ചു.

വീട്ടിലെ പ്രോട്ടീൻപൗഡർ മോഷണം

എല്ലാം റേഷനായി മാത്രം കിട്ടുന്നതുകൊണ്ട് തന്നെ ‘ബിഗ് ബോസ്’ ഹൗസിൽ രാത്രികാലങ്ങളിൽ ചില മോഷണങ്ങളും നടക്കുകയാണ്. സുജോയുടെ പ്രോട്ടീൻ പൗഡറും അടുക്കളയിലെ പഞ്ചസാരയുമൊക്കെയാണ് മോഷ്ടാക്കളുടെ ലക്ഷ്യം. ഫുക്രുവാണ് മോഷണത്തിന് ചുക്കാൻ പിടിക്കുന്നത്. വീണയും മഞ്ജുവും ആര്യയുമെല്ലാം ഫുക്രുവിനൊപ്പം കൂടുകയാണ്.

bigg boss, bigg boss malayalam season 2, bigg boss malayalam day 30, malayalam bigg boss highlights, bigg boss malayalam 30 days recap, watch bigg boss malayalam season 2, mohanlal bigg boss, mohanlal, bigg boss 2019, bigg boss vote, bigg boss new contestants, bigg boss season 2, bigg boss season 2 eviction, bigg boss season 1, bigg boss malayalam 2 elimination, bigg boss malayalam 2 elimination today, bigg boss malayalam 2 voting, ബിഗ്‌ ബോസ്, ബിഗ്‌ ബോസ് മലയാളം, ബിഗ്‌ ബോസ് സീസണ്‍ 2, rajith bigg boss malayalam, rajith kumar age, rajith kumar in bigg boss, rajith kumar family, രജിത് കുമാര്‍
Bigg Boss Malayalam 2 Contests Veena and Fukru: വീണയും ഫുക്രുവും

Big Boss Malayalam 2 Elimination: ആദ്യത്തെ എലിമിനേഷൻ

Bigg Boss Malayalam 30 Days Recap,  Mohanlal Bigg Boss Highlights: ആദ്യത്തെ എലിമിനേഷൻ റൗണ്ടിൽ പ്രേക്ഷക വോട്ടിങ്ങിന്റെ അടിസ്ഥാനത്തിൽ സുജോ, അലക്സാൻഡ്രാ, എലീന, സോമദാസ് എന്നിവർ എലിമിനേഷൻ കടമ്പ ചാടികടക്കുകയാണ്. രാജിനി ചാണ്ടിയാണ് ആദ്യത്തെ ആഴ്ച വീട്ടിൽ നിന്നും പുറത്തായ മത്സരാർത്ഥി. ആദ്യമായി ‘ബിഗ് ബോസ്’ വീട്ടിലേക്ക് വന്ന രാജിനി ചാണ്ടി തന്നെ ആദ്യമായി വീട്ടിൽ നിന്നും പടിയിറങ്ങുകയാണ് എന്ന മുഖവുരയോടെയാണ് മോഹൻലാൽ രാജിനി ചാണ്ടിയുടെ പേര് വെളിപ്പെടുത്തിയത്.

എലിമിനേഷൻ കടമ്പ ചാടികടന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ സോമദാസിന് വിനയാവുകയാണ്. വൈദ്യപരിശോധനയിൽ രക്ത‌സമ്മർദവും പ്രമേഹവും അനിയന്ത്രിതമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കൂടുതൽ ചികിത്സകൾക്കായി സോമദാസിനോട് വീട്ടിലേക്ക് മടങ്ങാൻ ‘ബിഗ് ബോസ്’ ആവശ്യപ്പെട്ടു. ‘ബിഗ് ബോസ്’ വീട്ടിലെ എല്ലാവരും വലിയ ഞെട്ടലോടെയാണ് ഇതിനെ കണ്ടത്. സോമനാഥ് ആരോഗ്യം സംരക്ഷിക്കണമെന്ന് ‘ബിഗ് ബോസ്’ വീട്ടിലെ മറ്റ് അംഗങ്ങൾ പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങൾക്കുള്ള നിർദേശങ്ങളും അവർ സോമനാഥിന് നൽകി.

‘ബിഗ് ബോസി’ൽ പുതിയ പ്രണയമോ?

ബിഗ് ബോസ് വീട്ടിൽ മറ്റൊരു പ്രണയം കൂടി അരങ്ങേറുന്നുവോ? കിട്ടിയ അവസരത്തിൽ കഥകൾ മെനയുകയാണ് മറ്റു മത്സരാർത്ഥികൾ. പ്രദീപും രേഷ്മയുമാണ് കഥയിലെ നായികാനായകന്മാർ. പ്രദീപിന്റെ തലമുടി കറുപ്പിച്ചു കൊണ്ടിരുന്ന രേഷ്മയെയും ചേർത്ത് കഥ നെയ്യുകയാണ് മത്സരാർത്ഥികൾ. വീണയും ഫുക്രുവും ചേർന്ന് രംഗം കൊഴുപ്പിക്കുന്നു. കഥയ്ക്ക് എരിവ് കൂട്ടാൻ വീണയും ഫുക്രുവും ഒപ്പിച്ച കുസൃതി ഒടുവിൽ വീണയ്ക്ക് തന്നെ പണിയാവുന്നു. പ്രദീപിന്റെ ശരീരത്തിൽ കണ്ട ലിപ്സ്റ്റിക്കിലാണ് മറ്റ് മത്സരാർഥികൾ പിടിച്ച് തൂങ്ങുന്നത്. എന്നാൽ ഉമ്മ വെച്ചത് രേഷ്മയല്ലെന്നും മറ്റൊരാളാണെന്നും പ്രദീപ് പറഞ്ഞതോടെ വീണ വീണു. പിന്നീട് പണി പാളുമെന്ന് തോന്നിയ വീണ പ്രദീപിനോട് ക്ഷമ ചോദിക്കുകയാണ്.

Read Here: Bigg Boss Malayalam 2: ബിഗ് ബോസ് വീട്ടിൽ നിന്ന് സോമനാഥ് പുറത്ത്, കാരണം

 

ഊൺമേശയിലെ വിപ്ലവം

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ വീട്ടിലുള്ള മറ്റ് മത്സരാർഥികളെല്ലാം ചേർന്ന് രജിത് കുമാറിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. സുജോ ഉപയോഗിക്കുന്ന ബ്രാൻഡഡ് വസ്തുക്കളുടെ വില പറഞ്ഞിട്ടുള്ള രജിത്തിന്റെ ഏകാന്ത സംഭാഷണം സാജുവും മഞ്ജുവും തെസ്നി ഖാനും കേട്ടു. താൻ പാവപ്പെട്ടവനാണ് മറ്റുള്ളവർ അങ്ങനെയല്ലയെന്ന് തെളിയിക്കാൻ വേണ്ടിയാണ് രജിത് ഇത്തരത്തിൽ സംസാരിക്കുന്നതെന്നായിരുന്നു മറ്റ് മത്സരാർഥികളുടെ ആരോപണം. അനാവശ്യമായി മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്ന രജിതിന്റെ സ്വഭാവത്തെ നിഷിതമായി വിമർശിക്കുകയാണ് വീട്ടിലെ മറ്റ് അംഗങ്ങൾ.

നിർത്താതെ അടിക്കുന്ന അലാറം, നട്ടം തിരിഞ്ഞ് മത്സരാർത്ഥികൾ

കടുപ്പമേറിയൊരു ലക്ഷ്വറി ടാസ്കാണ് മൂന്നാമത്തെ ആഴ്ച മത്സരാർത്ഥികൾക്കായി ലഭിച്ചത്. നൂറു കണക്കിന് ക്ലോക്കുകൾ നിരത്തി വച്ച ആക്റ്റിവിറ്റി മുറിയിൽ നിന്നും അലാറാം അടിക്കുന്നവ കണ്ടെത്തി നിശ്ചിതസമയത്തിനുള്ളിൽ ഓഫാക്കുക എന്നതാണ് ടാസ്ക്. മൂന്നു ഘട്ടമായി നടന്ന ടാസ്കിൽ വിജയിക്കാനാവാതെ വന്നതോടെ ആ ആഴ്ചയിലെ ലക്ഷ്വറി പോയിന്റുകൾ മത്സരാർത്ഥികൾക്ക് നഷ്ടമായി.

എലീനയ്ക്ക് മുന്നിൽ കരഞ്ഞ് രജിത്

തന്റെ വ്യക്തിജീവിതത്തെ കുറിച്ച് മനസു തുറന്ന രജിത് കുമാർ എലീനയ്ക്ക് മുന്നിൽ പൊട്ടികരയുകയാണ്. അമ്മയുടെ രോഗവും മരണവുമാണ് തന്നെ ഏറെ വേദനിപ്പിച്ചതെന്നാണ് രജിത് കുമാർ പറയുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ദിവസം മൂന്നും നാലും വട്ടം ഓടി കയറിയിട്ടുണ്ട് താനെന്നും നല്ല താടിയൊക്കെയുള്ളതിനാൽ മറ്റുള്ളവർക്ക് ഞാനൊരു കാഴ്ചവസ്തുവായിരുന്നുവെന്നും രജിത് പറയുന്നു. അമ്മയ്ക്ക് ഡയാലിസിസ് വേണമെന്ന് ഡോക്ടർ നിർദ്ദേശിച്ചെങ്കിലും അതിനൊന്നും കാത്ത് നിൽക്കാതെ അമ്മ പോവുകയായിരുന്നെന്നും രജിത് പറഞ്ഞു.

പിണങ്ങി ഫുക്രുവും പരീക്കുട്ടിയും, അനുനയിപ്പിക്കാൻ മറ്റുള്ളവർ

‘ബിഗ് ബോസ്’ ഹൗസിലെത്തും മുൻപ് തന്നെ പരസ്പരം സുഹൃത്തുക്കളായ ഫുക്രുവിനും പരീക്കുട്ടിയ്ക്കും ഇടയിലുള്ള പിണക്കമാണ് വീട്ടിലെ മറ്റ് അംഗങ്ങൾ ചർച്ച ചെയ്യുന്നത്. എന്താണ് നിങ്ങൾ തമ്മിലുള്ള പ്രശ്നമെന്തെന്ന് ആരായുകയാണ് മഞ്ജു. രഘുവും സമാനമായ ചോദ്യം ഉന്നയിക്കുന്നുണ്ട്. രേഷ്മയും അലക്സാൻഡ്രയും ചേർന്ന് പരീക്കുട്ടിയോട് പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെടുകയാണ്.

bigg boss, bigg boss malayalam season 2, bigg boss malayalam day 30, malayalam bigg boss highlights, bigg boss malayalam 30 days recap, watch bigg boss malayalam season 2, mohanlal bigg boss, mohanlal, bigg boss 2019, bigg boss vote, bigg boss new contestants, bigg boss season 2, bigg boss season 2 eviction, bigg boss season 1, bigg boss malayalam 2 elimination, bigg boss malayalam 2 elimination today, bigg boss malayalam 2 voting, ബിഗ്‌ ബോസ്, ബിഗ്‌ ബോസ് മലയാളം, ബിഗ്‌ ബോസ് സീസണ്‍ 2, rajith bigg boss malayalam, rajith kumar age, rajith kumar in bigg boss, rajith kumar family, രജിത് കുമാര്‍
Bigg Boss Malayalam 2

ഒരു കമ്പിളി മടക്കലും പൊല്ലാപ്പും

രേഷ്മയുടെ കമ്പിളി രജിത് കുമാർ മടക്കിവെച്ചത് രേഷ്മയെ ചൊടിപ്പിക്കുകയും അതൊരു പ്രശ്നമാവുകയും ചെയ്യുകയാണ്. എന്റെ കമ്പിളി മറ്റാരും മടക്കുന്നത് ഇഷ്ടമില്ലെന്ന് രേഷ്മ പറയുന്നു. തന്റെ ഡ്യൂട്ടിയുടെ ഭാഗമാണ് വീട് വൃത്തിയാക്കൽ, അതിനാലാണ് മടക്കിയതെന്ന് രജിത് കുമാറും പറയുന്നു. അതോടെ വാക്കുകൾ കൊണ്ട് പരസ്പരം ഏറ്റുമുട്ടുകയാണ് ഇരുവരും. വാഗ്വാദത്തിനിടയിൽ രജിത് കുമാറിന് സപ്പോർട്ട് നൽകി സംസാരിക്കുകയാണ് വീണ. എന്നാൽ വീണ രജിത് കുമാറുമായി സംസാരിക്കുന്നത് സ്ക്രീൻ സ്‌പെയിസിനു വേണ്ടിയാണെന്ന് വീടിനകത്ത് ചില കുശുകുശുപ്പുകൾ ഉയരുന്നു. ഇതിനെ കുറിച്ച് വീണയ്ക്ക് സൂചന നൽകുകയാണ് ആര്യ, അങ്ങനെ പറയാൻ ഇനി അവസരം നൽകരുതെന്നും ആര്യ വീണയെ ഉപദേശിക്കുന്നു.

അവാർഡുകൾ വാങ്ങിക്കൂട്ടി പരീക്കുട്ടി

‘ബിഗ് ബോസ്’ ഏർപ്പെടുത്തിയ അവാർഡുകൾ രഘു സഹ മത്സരാർത്ഥികൾക്ക് സമ്മാനിക്കുകയാണ്. വിവിധ റോളുകളിൽ വീട്ടിൽ തിളങ്ങുന്നവർക്കാണ് പുരസ്കാരം നൽകിയത്. വീട്ടിലെ മത്സരാർഥികൾ തന്നെയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. രഹസ്യ വോട്ടെടുപ്പിലൂടെയാണ് തിരഞ്ഞെടുപ്പ്. ‘ഡ്രാമ ക്വീനായി’ വീണ നായരും ‘ഡ്രാമ കിങ്ങായി’ പരീക്കുട്ടിയും തിരഞ്ഞെടുക്കപ്പെട്ടു. അത്യന്തം സാധാരണമായ വിഷയങ്ങളെ പോലും സങ്കീർണവും നാടകീയവുമാക്കുന്ന വ്യക്തി എന്ന കാറ്റഗറിയിലാണ് ഈ പുരസ്കാരങ്ങൾ നൽകിയത്. സപ്പോർട്ടിങ് ആക്ടർ-വനിത, സ്വന്തമായി ഒരു അഭിപ്രായവുമില്ലാതെ തല കുലുക്കുന്ന വ്യക്തിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് തെസ്നി ഖാനാണ്. അവാർഡ് ദാനചടങ്ങിൽ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയത് പരീക്കുട്ടിയാണ്.

എങ്ങനെ പ്രശസ്തയാവാം, തെസ്നിയുടെ ക്ലാസും പിറകെ വന്ന പൊല്ലാപ്പും

എങ്ങനെ പ്രശസ്തയാകാമെന്ന വിഷയത്തിൽ ക്ലാസ്സെടുക്കുക എന്നതാണ് തെസ്നിഖാന് കിട്ടിയ മോണിങ് ടാസ്ക്. എങ്ങനെ പ്രശസ്തയാകാമെന്ന ക്ലാസിൽ തെസ്നി രജിത് കുമാറിനെ ഉദ്ദാഹരണമാക്കിയത് തർക്കത്തിനു കാരണമാവുന്നു. ക്യാമറയ്ക്ക് മുന്നിൽ ഒറ്റയ്ക്ക് സംസാരിക്കുന്നത് പ്രശസ്തനാകാമെന്നതിന്റെ ഒരു തന്ത്രമാണെന്ന് തെസ്നി ഖാൻ പറഞ്ഞു. ഇതിനിടയിൽ രജിത് മറുപടി പറഞ്ഞതോടെ സുരേഷ് കുമാർ ഉൾപ്പടെയുള്ള മത്സരാർഥികളും വിഷയത്തിൽ ഇടപ്പെട്ടു. ചില വ്യക്തികളുടെ സ്വഭാവത്തിന് ചെവികല്ല് അടിച്ച് പൊട്ടിക്കുകയാണ് വേണ്ടതെന്ന് സുരേഷ് പറഞ്ഞു. ഇതിൽ പ്രകോപിതനായ രജിത് സുരേഷിനോടും സുജോയോടും അടിക്കാൻ പറയുകയാണ്. എല്ലാവരും ഇതോടെ കൂവാൻ ആരംഭിച്ചു. ഇതും അദ്ദേഹത്തിന്റെ പ്ലാനാണെന്നും ആരും നിയന്ത്രണം വിട്ട് പോകരുതെന്നും സംയമനം പാലിക്കണമെന്നും സുരേഷ് മറ്റ് മത്സരാർഥികളെ ഉപദേശിക്കുകയാണ്.

തർക്കം അവസാനിക്കുന്നില്ല. രഘുവും സുജോയും ചേർന്ന് രജിത്തിനോട് സംസാരിക്കുകയാണ്. സുജോയോട് ഇച്ചിരി സ്നേഹം തോന്നാൻ കാരണം അവന് ബൈബിളിനെക്കുറിച്ച് അറിയാമെന്ന് പറഞ്ഞതു കൊണ്ടാണെന്ന് രജിത്. എന്നാൽ ബൈബിളിൽ പറയുന്നതിന് നേരെ വിപരീതമാണ് സുജോയുടെ പ്രവർത്തനമെന്നും രജിത്. അതുപോലെ തന്നെ ഗീതയും ഖുറാനും ബൈബിളും അറിയാവുന്ന രജിത്തിന്റെ സ്വഭാവവും മറ്റൊന്നാണെന്ന് രഘുവിന്റെ മറുപടി.

Read Here: Bigg Boss Malayalam: ബിഗ് ബോസ് ഹൗസിലെ മികച്ച മത്സരാർത്ഥി ആര്?

 

Big Boss Malayalam Elimination: പരീക്കുട്ടിയും പുറത്തേക്ക്

Bigg Boss Malayalam 30 Days Recap,  Mohanlal Bigg Boss Highlights: അസുഖകാരണങ്ങളാൽ വീട്ടിൽ നിന്നും പുറത്തു പോവുന്ന രണ്ടാമത്തെ മത്സരാർത്ഥിയാണ് പരീക്കുട്ടി. കണ്ണിന് ഇൻഫെക്ഷൻ ബാധിച്ചതിനാലാണ് വിദഗ്ധ ചികിത്സയ്ക്കായി പരീക്കുട്ടിയെ വീട്ടിൽ നിന്നും മാറ്റിയിരിക്കുന്നത്. (പിന്നീട് നോമിനേഷനിൽ വീഡിയോ കോൺഫ്രൻസിലൂടെ പരീക്കുട്ടി എത്തിയെങ്കിലും രോഗബാധിതനായതിനാലും വോട്ട് കുറവായതിനാലും പരീക്കുട്ടിയെ വീട്ടിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ് ‘ബിഗ് ബോസ്’.)

ക്യാപ്റ്റൻസി ടാസ്കിലെ കയ്യാങ്കളി

മൂന്നാമത്തെ ആഴ്ചയിലേക്കുള്ള ക്യാപ്റ്റൻസി ടാസ്ക് കയ്യാങ്കളിയായി മാറുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. സ്വന്തം തോളിൽ കിടക്കുന്ന ബാഗിൽ നിന്നും തെർമോകോൾ ബീഡ്സ് നഷ്ടപ്പെടാതെ മറ്റുള്ളവരുടേത് നഷ്ടപ്പെടുത്തുകയെന്നതായിരുന്നു ടാസ്ക്. വീണ, ഫുക്രു, രജിത് കുമാർ എന്നിവരാണ് ടാസ്കിൽ പങ്കെടുത്തത്. രജിത് കുമാർ കായികമായി നേരിടാൻ ആരംഭിച്ചതോടെ ഫുക്രുവും വീണയും ചേർന്ന് തിരിച്ചും ആക്രമിക്കുകയാണ്. ഒടുവിൽ മത്സരത്തിൽ നിന്ന് രജിത് പിന്മാറി. അവസാനം ഫുക്രു വീണയെയും പരാജയപ്പെടുത്തി ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

എലിമിനേഷൻ റൗണ്ടിൽ എത്തിയ മോഹൻലാൽ, കളി ജയിക്കാൻ ഫുക്രു വളഞ്ഞ വഴി സ്വീകരിക്കുന്നുണ്ടോ എന്ന് മത്സരാർത്ഥികളോട് ചോദിച്ചു. രജിത് കുമാറിനെ ഫുക്രുവും വീണയും ടാർഗറ്റ് ചെയ്‌തിരുന്നോ എന്നും മോഹൻലാൽ തിരക്കി. താൻ അങ്ങനെ ടാർഗറ്റ് ചെയ്‌ത് കളിച്ചിട്ടില്ലെന്ന് ഫുക്രു പറഞ്ഞു. താൻ ക്യാപ്‌റ്റനായില്ലെങ്കിലും ഫുക്രു ക്യാപ്‌റ്റൻ ആകണമെന്ന് തനിക്കുണ്ടായിരുന്നു എന്ന് വീണ അറിയിച്ചു. ചർച്ചകൾക്കും ചോദ്യോത്തരങ്ങൾക്കും അവസാനം രജിത് കുമാറിനെ ടാർഗറ്റ് ചെയ്‌തു എന്ന് ഫുക്രു തുറന്നു പറഞ്ഞു. രജിത് കുമാർ വീണതിൽ കുറ്റബോധമുണ്ടെന്ന് വീണ പറഞ്ഞു. കളിയുടെ സ്‌പിരിറ്റിലാണ് പലതും സംഭവിച്ചതെന്നും വീണ വെളിപ്പെടുത്തി.

bigg boss, bigg boss malayalam season 2, bigg boss malayalam day 30, malayalam bigg boss highlights, bigg boss malayalam 30 days recap, watch bigg boss malayalam season 2, mohanlal bigg boss, mohanlal, bigg boss 2019, bigg boss vote, bigg boss new contestants, bigg boss season 2, bigg boss season 2 eviction, bigg boss season 1, bigg boss malayalam 2 elimination, bigg boss malayalam 2 elimination today, bigg boss malayalam 2 voting, ബിഗ്‌ ബോസ്, ബിഗ്‌ ബോസ് മലയാളം, ബിഗ്‌ ബോസ് സീസണ്‍ 2, rajith bigg boss malayalam, rajith kumar age, rajith kumar in bigg boss, rajith kumar family, രജിത് കുമാര്‍
Bigg Boss Malayalam 2: രജിത് കുമാറിനെ ഫുക്രുവും വീണയും ടാർഗറ്റ് ചെയ്‌തിരുന്നോ എന്നും മോഹൻലാൽ തിരക്കി

സുരേഷ് കൃഷ്ണയും വീടിനു പുറത്തേക്ക്

എലിമിനേഷൻ റൗണ്ടിൽ നാലാമനായി പുറത്തു പോയത് സുരേഷ് കൃഷ്ണൻ ആയിരുന്നു. പ്രേക്ഷക അഭിപ്രായ പ്രകാരമാണ് സുരേഷ് പുറത്തു പോയത്. എന്നാൽ സുരേഷിന്റെ അപ്രതീക്ഷിത പുറത്താകൽ മത്സരാർത്ഥികളെ അമ്പരപ്പിക്കുന്ന ഒന്നായിരുന്നു.

പരീക്കുട്ടിയും സുരേഷ് കൃഷ്ണനും പുറത്തു പോയപ്പോൾ പകരം രണ്ടു മത്സരാർത്ഥികളെ വൈൽഡ് കാർഡ് എൻട്രിയിലൂടെ വീടിനകത്തേക്ക് കൊണ്ടു വന്നിരിക്കുകയാണ് ‘ബിഗ് ബോസ്.’ സോഷ്യൽ മീഡിയയിലെ അഭിപ്രായ പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയ ജെസ്‌ല മാടശ്ശേരിയും ദയ അശ്വതിയുമാണ് പുതിയ മത്സരാർത്ഥികൾ. സമൂഹമാധ്യമങ്ങളിൽ പരസ്പരം പോരടിക്കുന്ന രണ്ടു പേരെയും ഒന്നിച്ച് കൊണ്ടുവന്ന് ‘ബിഗ് ബോസ്’ പ്രേക്കഷകരെയും ഞെട്ടിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ആഴ്ച കണ്ടത്.

രജിത്തിനെ ലക്ഷ്യമിട്ട് ജസ്‌ലയും ദയയും

രജിത് കുമാറാണ് ജസ്‌ലയുടെയും ദയയുടെ ലക്ഷ്യം. ആശയപരമായി രജിത് കുമാറിനോട് കൊമ്പുകോർക്കുകയാണ് ജെസ്‌ല. എന്നാൽ ദയ അശ്വതി ഒരു പ്രണയ ട്രാക്കിലാണ് രജിത്തിനെ നേരിടുന്നത്. എല്ലാവരും ഡോക്ടർ എന്നും രജിത്തേട്ടൻ എന്നും വിളിക്കുമ്പോൾ വേണുവേട്ടാ എന്ന വിളിയുമായി രജിത്തിനു പിന്നാലെ കൂടിയിരിക്കുകയാണ് ദയ. വിവിധ വിഷയങ്ങളിലായി നിരന്തരമായി ഏറ്റുമുട്ടുകയാണ് ജെസ്‌ലയും രജിത്തും. താനാണ് ജെസ്‌ലയുടെ ലക്ഷ്യമെന്നതിനെ കുറിച്ച് രജിത്തിനും കൃത്യമായി ബോധ്യമുണ്ട്.

തെസ്നിയുടെ ഹിപ്നോട്ടിസം

രജിത് കുമാറിന്റെ മനസിലുള്ളത് പുറത്ത് കൊണ്ടു വരാനുള്ള ശ്രമം നടത്തുകയാണ് തെസ്നി. തെസ്നിയുടെ ഹിപ്നോട്ടിസത്തിന് വിധേയനായി മറ്റ് മത്സരാർഥികളെക്കുറിച്ച് തന്റെ മനസിലുള്ള കാര്യങ്ങൾ തുറന്ന് പറയുകയാണ് രജിത് കുമാർ. മുൻകൂട്ടിയുള്ള ധാരണയിലാണ് പരിപാടി. ജെസ്‌ല തന്റെ മകളാണെന്നാണ് രജിത് പറയുന്നത്. വീട്ടിലെ മറ്റു അംഗങ്ങളെ കുറിച്ചുള്ള നെഗറ്റീവും പോസിറ്റീവുമായ വിലയിരുത്തലും രജിത് നടത്തുന്നു.

Read Here: Bigg Boss Malayalam 2: രജിത് കുമാറും ജെസ്‌ലയും നേർക്കുനേർ; ക്ഷീണം മാറുമ്പോൾ ഇനി സംസാരിക്കാമെന്ന് രജിത്തിനോട് ജെസ്‌ല

 

‘ബിഗ് ബോസ്’ എന്ന ആഢംബര ഹോട്ടൽ

ആഡംബര ഹോട്ടലായി മാറുകയാണ് ‘ബിഗ് ബോസ്’ വീട്. പുതിയ ആഴ്ചയിലെ ലക്ഷ്വറി ബഡ്ജറ്റ് ടാസ്ക്കിൽ രജിത് കുമാറും ജെസ്‌ലയും ഇവിടുത്തെ അതിഥികളായി എത്തുമ്പോൾ മറ്റുള്ളവർ ഹോട്ടൽ ജീവനക്കാരായി പെരുമാറുകയാണ്. ആര്യയാണ് ഹോട്ടൽ മാനേജർ. തങ്ങൾക്ക് കിട്ടിയ കഥാപത്രങ്ങളെ ഗംഭീരമായി തന്നെ അവതരിപ്പിച്ചിരിക്കുകയാണ് ലക്ഷ്വറി ബഡ്ജറ്റ് ടാസ്ക്കിൽ ഓരോ മത്സരാർഥികളും. ചെറിയ ചെറിയ പിഴവുകൾ വരെ അതിഥികൾ ചൂണ്ടികാട്ടുമ്പോൾ അതെല്ലാം വിനയപൂർവ്വം അംഗീകരിക്കുകയും തിരുത്താമെന്ന് അറിയിക്കുകയുമാണ് തൊഴിലാളികൾ. രസകരമായ സംഭാഷണങ്ങളിലൂടെ തൊഴിരഹിതരും ഗെയിം മുന്നോട്ട് കൊണ്ടു പോവുകയാണ്.

പ്രണയം തുറന്നു പറഞ്ഞ് ദയ

രജിത്കുമാറിന് ഇഷ്ടമാണെങ്കിൽ അദ്ദേഹത്തെ വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന് ദയ. താൻ സീരിയസാണെന്നും ദയ പറഞ്ഞതോടെ ക്യാമറയ്ക്ക് മുന്നിലെത്തി തനിക്ക് ഇതൊന്നും കേൾക്കാൻ പറ്റില്ലെന്നും തന്റെ നിയന്ത്രണം വിട്ട് പ്രതികരിച്ചാൽ താൻ ഉത്തരവാദിയല്ലെന്നും രജിത് ബിഗ് ബോസിനോട് പറയുന്നു. ദയയ്ക്ക് രജിത് കുമാറിനെ ഇഷ്ടമാണെന്ന കാര്യം ജെസ്‌ലയും രഘുവും രജിത്തിനോട് അവതരിപ്പിക്കുന്നുമുണ്ട്. എന്നാൽ ഇതിൽ പ്രകോപിതനായ രജിത് ഇതു പോലെ ഇനി പറയരുതെന്നും നമ്മൾ തമ്മിൽ തെറ്റുമെന്നും ജെസ്‌ലയോട് പറഞ്ഞു. എന്നാൽ ഒരു സോഷ്യൽ സ്‌പെയിസിൽ പറയാനുള്ളത് പറയാനുള്ള അവകാശം തനിക്കുണ്ടെന്നും അത് പറയുമെന്നും ജെസ്‌ല മറുപടി നൽകി. മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ രജിത് കുമാർ ഇടപ്പെടുന്നത് ശരിയെങ്കിൽ തിരിച്ച് പറയാൻ തങ്ങൾക്കും അധികാരമുണ്ടെന്ന് പറഞ്ഞ് കലഹിക്കുകയാണ് ജെസ്‌ല.

പെണ്ണാളൻ വിളിയിൽ പ്രകോപിതനായി സുജോ

സംസാരത്തിനിടെ തന്നെ പെണ്ണാളൻ എന്നു വിളിച്ച രജിത് കുമാറിനോട് കയർത്ത് സുജോ. ‘താനെന്തിനാണ് എന്നെ അങ്ങനെ വിളിച്ചത്, ഇനി ഒരിക്കൽ കൂടി താൻ അങ്ങനെ പറഞ്ഞാൽ വലിച്ച് കീറി ഭിത്തിയിൽ ഒട്ടിക്കുമെന്നും’ പറഞ്ഞ സുജോ കോപം നിയന്ത്രിക്കാനാവാതെ കൈ ഭിത്തിയിൽ സ്വയം ഇടിക്കുകയാണ്. സാൻട്രയും മറ്റു മത്സരാർത്ഥികളും ചേർന്ന് സുജോയെ പിടിച്ച് മാറ്റുകയും എത്ര ദേഷ്യം വന്നാലും അടിക്കാനും തൊഴിക്കാനുമൊന്നും പോകരുതെന്ന് ഉപദേശിക്കുകയും ചെയ്യുകയാണ്.

ഈ വിഷയത്തിൽ ഇടപ്പെട്ട ‘ബിഗ് ബോസ്’ പിന്നീട്, സുജോയ്‌ക്കും രജിത്തിനും താക്കീത് നൽകി. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. എന്നാൽ, കയ്യേറ്റത്തിലേക്കും വ്യക്തിഹത്യയിലേക്കും അത് പോകരുതെന്ന് ‘ബിഗ് ബോസ്’ ഇരുവരോടും പറഞ്ഞു. ഇനി അങ്ങനെയുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നും ‘ബിഗ് ബോസ്’ താക്കീത് നൽകി. ഇതോടെ രജിത്തും സുജോയും പ്രശ്നം മാറ്റിവച്ച് ഒന്നിച്ചിരുന്ന് സംസാരിച്ചു.

Jesla Madassery, bigg boss, bigg boss malayalam season 2, bigg boss malayalam day 30, malayalam bigg boss highlights, bigg boss malayalam 30 days recap, watch bigg boss malayalam season 2, mohanlal bigg boss, mohanlal, bigg boss 2019, bigg boss vote, bigg boss new contestants, bigg boss season 2, bigg boss season 2 eviction, bigg boss season 1, bigg boss malayalam 2 elimination, bigg boss malayalam 2 elimination today, bigg boss malayalam 2 voting, ബിഗ്‌ ബോസ്, ബിഗ്‌ ബോസ് മലയാളം, ബിഗ്‌ ബോസ് സീസണ്‍ 2, rajith bigg boss malayalam, rajith kumar age, rajith kumar in bigg boss, rajith kumar family, രജിത് കുമാര്‍
Bigg Boss Malayalam 2: ജെസ്ല മാടശ്ശേരി

സ്ത്രീ സമത്വ ചർച്ച; പരസ്പരം ഇടഞ്ഞ് വീണയും ജെസ്‍ലയും

‘ബിഗ് ബോസ്’ വീട്ടിൽ വീണയും ജെസ്‌ലയും തമ്മിൽ അടിയോടടി. ഇരുവരും പരസ്‌പരം ആശങ്ങൾ പറഞ്ഞ് വഴക്കടിച്ചു. ജെസ്‌ലയുടെയും വീണയുടെയും വഴക്ക് മതം, സ്ത്രീ സമത്വം എന്നീ വിഷയങ്ങളെ കുറിച്ചായിരുന്നു. വിശ്വാസങ്ങളെ ചോദ്യം ചെയ്യാൻ അവിശ്വാസികൾക്ക് അർഹതയില്ലെന്ന് വീണ പറഞ്ഞു. ജെസ്‌ല തിരിച്ചും വാദിച്ചു. പിന്നീട് ഇരുവരുടെയും സ്വരം ഉയർന്നു.

താൻ വിശ്വസിക്കുന്നത് ഇന്ത്യൻ ഭരണഘടനയിലാണെന്നും ജെസ്‌ല പറഞ്ഞു. തനിക്കു മതവും വിശ്വാസവും ഇന്ത്യൻ ഭരണഘടനയിലാണെന്ന് ജെസ്‌ല അസന്നിഗ്‌ധമായി പ്രഖ്യാപിച്ചു. വീണ വിശ്വാസം, മതം എന്നിവയിൽ ഉറച്ചു നിന്നു. ഇന്ത്യൻ ഭരണഘടനയൊക്കെ ഞാനും പഠിച്ചിട്ടുണ്ടെന്നായി വീണ. ‘ഇരുപത്തിനാല് വയസ്സല്ലേ ആയിട്ടുള്ളൂ, പോയി വളർന്നിട്ടു വാ കൊച്ചേ… എന്നിട്ടാകാം സംസാരം’ എന്നായി വീണ. ഇത് ജെസ്‌ലയ്‌ക്ക് ഇഷ്ടപ്പെട്ടില്ല. ‘വളർന്ന് കുറേ തടി വച്ചു സംസാരിക്കണോ’ എന്നായി ജെസ്‌ല. ഇതോടെ വീണ സ്വരമുയർത്തി. ‘ബോഡി ഷെയ്‌മിങ് നടത്തി സംസാരിക്കരുതെന്ന്’ വീണ പറഞ്ഞു. ‘നിങ്ങൾക്കെന്നെ പോയി വളർന്നിട്ടു വാ എന്നൊക്കെ പറയാം അല്ലേ’ എന്നായി ജെസ്‌ല. ഇരുവരും പരസ്‌പരം ഏറ്റുമുട്ടി. ജെസ്‌ല വീണയെ ‘കുലസ്ത്രീ’ എന്നു വിളിച്ചതും വീണയെ ചൊടിപ്പിച്ചു.

ഭൂരിപക്ഷമാണ് ജയിക്കുന്നത്, ഭൂരിപക്ഷം പറയുന്നതാണ് ശരി തുടങ്ങിയ ബാലിശമായ വാദങ്ങളാണ് വീണ ഉയർത്തിയത്. എന്നാൽ, ന്യൂനപക്ഷത്തിനു സ്വാതന്ത്ര്യമുണ്ടെന്നും ഭൂരിപക്ഷമാണ് എപ്പോഴും ശരിയെന്ന് വിചാരിക്കരുതെന്നും ജെസ്‌ല പറഞ്ഞു. ഭൂരിപക്ഷമാണ് എപ്പോഴും ശരിയെന്ന നിലപാട് വീണ ആവർത്തിച്ചു. അപ്പോഴെല്ലാം ജെസ്‌ല അതിനെ ശക്തമായി എതിർത്തു. ജെസ്‌ലയെ ഒറ്റയ്‌ക്ക് കിട്ടാൻ കാത്തിരിക്കുകയായിരുന്നു താനെന്ന് വീണ പറഞ്ഞു. ജെസ്‌ല ഭരണഘടനയാണ് തനിക്കെല്ലാം എന്നു പറഞ്ഞപ്പോൾ ഭർത്താവും കുടുംബവും വിശ്വാസങ്ങളുമാണ് തനിക്കെല്ലാം എന്ന് വീണ പറഞ്ഞു. സ്ത്രീ സമത്വം എന്നൊക്കെ പറഞ്ഞ് കുറേ ഇറങ്ങിയിട്ടുണ്ട്. ഇതിൽ കൂടുതൽ എന്ത് സ്വാതന്ത്ര്യമാണ് ഇവർക്ക് വേണ്ടതെന്ന് വീണ ചോദിക്കുന്നു. വെറുതേ ഒരു സീൻ ഉണ്ടാക്കാനാണെങ്കിൽ അതങ്ങ് പറഞ്ഞാൽ മതിയെന്നായി ജെസ്‌ല.

 

മോശം പ്രകടനം, ഫുക്രുവിനും ദയയ്ക്കും ജയിൽവാസം

മോശം പ്രകടനത്തെ തുടർന്ന് ഫുക്രുവും ദയ അച്ചുവുമാണ് മൂന്നാമത്തെ ആഴ്ച ജയിലിൽ പോയത്. ഫുക്രു ജയിലിലേക്ക് പോകുമ്പോൾ ‘അഭിവാദ്യങ്ങൾ സഖാവേ…’ എന്നു ജെസ്‌ല പറഞ്ഞു. അപ്പോൾ തന്നെ ഫുക്രു പറഞ്ഞത് ഇങ്ങനെ: ഞാനതിന് കോൺഗ്രസാ! ജയിലിലേക്ക് പോകുമ്പോഴും പൊട്ടിച്ചിരിപ്പിച്ചാണ് ഫുക്രു പോയത്.

‘ബിഗ് ബോസ്’ വീട്ടിൽ വന്നിട്ട് ദയയുടെ പ്രകടനം വളരെ മോശമാണെന്നാണ് രജിത് കുമാറിന്റെ വിലയിരുത്തൽ. ദയ ഒരു പരാജയമാണെന്നും ഉണർന്നു പ്രവർത്തിക്കണമെന്നും രജിത് കുമാർ പറഞ്ഞു. ഒരു തോൽവി ആയതു കൊണ്ടാണ് ജയിലിൽ കിടന്നു ഗോതമ്പുണ്ട തിന്നേണ്ടി വരുന്നതെന്നും രജിത് കുമാർ പറഞ്ഞു. ‘ബിഗ് ബോസ്’ തുടങ്ങി ആദ്യ ആഴ്‌ച തന്നെ ജയിലിൽ കിടന്ന ആളല്ലേ ചേട്ടനെന്ന് രജിത് കുമാറിനോട് ദയ തിരിച്ചു ചോദിച്ചു. തന്നെ ചതിച്ചതു കൊണ്ടാണ് ജയിലിൽ കിടക്കേണ്ടി വന്നതെന്നായിരുന്നു രജിത് കുമാറിന്റെ മറുപടി.

പ്ലേറ്റ് കഴുകലുമായി ബന്ധപ്പെട്ട് ഒരു അടുക്കള തർക്കം

കിച്ചൺ ക്ലീനിങ്ങിന്റെ പേരില്‍, പ്ലേറ്റ് കഴുകുന്നതുമായി ബന്ധപ്പെട്ട് രജിത് കുമാറിനെ എല്ലാവരും വിമർശിച്ചു. കൃത്യമായി പാത്രം കഴുകാൻ പറ്റില്ലെങ്കിൽ രജിത് കുമാർ അത് ചെയ്യേണ്ട എന്ന് മറ്റുള്ളവർ പറഞ്ഞു. പാത്രം കഴുകുന്നത് വൃത്തിയല്ലെങ്കിൽ ഞാൻ ടോയ്‌ലറ്റ് കഴുകാമെന്ന് രജിത് കുമാർ പറഞ്ഞു. കുറച്ചു കൂടി വെള്ളം ഉപയോഗിച്ചാൽ പാത്രങ്ങളൊക്കെ വൃത്തിയാകുമെന്നും നന്നായി വെള്ളം ഉപയോഗിച്ച് പാത്രം കഴുകണമെന്നും രജിത് കുമാറിനോട് ബാക്കിയുള്ളവർ ആവശ്യപ്പെട്ടു.

ഒടുവിൽ, വിഷയത്തിൽ ക്യാപ്‌റ്റൻ ഫുക്രു ഇടപെട്ടു. പാത്രം കഴുകുമ്പോൾ വെള്ളം അധികം ചെലവാകുന്നതാണ് ചേട്ടന്റെ പ്രശ്‌നമെങ്കിൽ ഒരു പാത്രത്തിൽ വെള്ളം പിടിച്ച് വെച്ച് അതിലിട്ട് കുറച്ചു കുറച്ചായി കഴുകിയെടുക്കൂ എന്നായിരുന്നു ഫുക്രുവിന്റെ നിർദ്ദേശം. ടോയ്‌ലറ്റ് ക്ലീനിങ് ഞാൻ നന്നായി ചെയ്യുമെന്നാണ് ഇവിടെയുള്ളവർ പറയുന്നത്. അതു കൊണ്ട് എന്നെയങ്ങ് ടോയ്‌ലറ്റിലിട്ടേക്ക് എന്നായി രജിത് കുമാർ.

Read Here: നീയൊരു തോൽവിയാണ്; ദയ അച്ചുവിനോട് രജിത് കുമാർ

bigg boss, bigg boss malayalam season 2, bigg boss malayalam day 30, malayalam bigg boss highlights, bigg boss malayalam 30 days recap, watch bigg boss malayalam season 2, mohanlal bigg boss, mohanlal, bigg boss 2019, bigg boss vote, bigg boss new contestants, bigg boss season 2, bigg boss season 2 eviction, bigg boss season 1, bigg boss malayalam 2 elimination, bigg boss malayalam 2 elimination today, bigg boss malayalam 2 voting, ബിഗ്‌ ബോസ്, ബിഗ്‌ ബോസ് മലയാളം, ബിഗ്‌ ബോസ് സീസണ്‍ 2, rajith bigg boss malayalam, rajith kumar age, rajith kumar in bigg boss, rajith kumar family, രജിത് കുമാര്‍
Bigg Boss Malayalam 2: പ്ലേറ്റ് കഴുകുന്നതുമായി ബന്ധപ്പെട്ട് രജിത് കുമാറിനെ എല്ലാവരും വിമർശിച്ചു

ആ ബോംബുകളിൽ ഒന്നേ പൊട്ടിയുള്ളൂ

കഴിഞ്ഞ ആഴ്‌ച വൈൽഡ് കാർഡിലൂടെ രണ്ട് മത്സരാർഥികളെ ‘ബിഗ് ബോസ്’ ഹൗസിലേക്ക് കയറ്റി വിട്ടതോടെ സംഗതികളെല്ലാം വേറെ ലെവലായി എന്ന കമന്റോടെയാണ് മോഹൻലാൽ എത്തിയത്. “കഴിഞ്ഞ ആഴ്‌ച രണ്ട് ബോംബിട്ടു. അതിൽ ഒരെണ്ണം പൊട്ടിത്തെറിച്ചു, ഒരെണ്ണം… കുളത്തിലാണോ അത് വീണതെന്ന് തോന്നുന്നു. ചിലപ്പോ അത് ഇനിയും പൊട്ടിത്തെറിച്ചേക്കാം. ഇത് ഞാൻ പറയുന്നതല്ല. ‘ബിഗ് ബോസ്’ കാണുന്ന പ്രേക്ഷകർ പറഞ്ഞാണ്,” മോഹൻലാൽ പറഞ്ഞു.  ‘ബിഗ് ബോസ്’ വീട്ടിലെ അംഗങ്ങളും അത് ശരിവെച്ചു. ജെസ്‌ല ഭയങ്കര ആക്‌ടീവാണെന്നും ദയ അത്ര ഉഷാറല്ലെന്നുമായിരുന്നു മറ്റു മത്സരാർത്ഥികളുടെ പ്രതികരണം.

തെസ്നി ഖാൻ പുറത്തേക്ക്

മോഹൻലാലാണ് തെസ്‌നി ഖാൻ പുറത്തായ വിവരം അറിയിച്ചത്. എല്ലാവരോടും യാത്ര പറഞ്ഞ് തെസ്‌നി ഖാൻ ‘ബിഗ് ബോസ്’ വീടിനോട് വിട ചൊല്ലി. ആർക്കും തന്നോടു ദേഷ്യമില്ലാത്തതാണ് വലിയ കാര്യമെന്നും എല്ലാവരും പറഞ്ഞ നല്ല വാക്കുകളാണ് തനിക്കുള്ള അവാർഡെന്നും തെസ്‌നി ഖാൻ പറഞ്ഞു. പുറത്തിറങ്ങിയാലും താൻ ‘ബിഗ് ബോസ്’ ഷോ കാണുമെന്നും അകത്തുള്ള എന്റെ കുട്ടികൾക്കു വേണ്ടി പ്രവർത്തിക്കുമെന്നും തെസ്നി ഖാൻ അറിയിച്ചു.

Bigg Boss Malayalam 30 Days Recap,  Mohanlal Bigg Boss Highlights: വീണ്ടും പുതിയ രണ്ടുമത്സരാർത്ഥികൾ

‘ബിഗ് ബോസ്’ വീട്ടിലേക്ക് പുതിയ രണ്ടു മത്സരാർത്ഥികൾ കൂടി എത്തിയിട്ടുണ്ട്. ഖത്തറിൽ ജോലി ചെയ്യുന്ന ആർ ജെ സൂരജും മിസ്റ്റർ കേരള റണ്ണർ അപ്പും കോട്ടയം സ്വദേശിയും അഭിനയമോഹിയുമാണ് പവൻ ജിനോ തോമസുമാണ് പുതിയ മത്സരാർത്ഥികൾ. ‘ബിഗ് ബോസ്’ വീട്ടിൽ പുരുഷന്മാർ കുറവാണെന്ന പരാതി പരിഹരിക്കാൻ രണ്ടു പേർ എന്ന മുഖവുരയോടെയാണ് മോഹൻലാൽ മത്സരാർത്ഥികളെ പരിചയപ്പെടുത്തിയത്. എട്ട് പുരുഷന്മാരും എട്ട് സ്ത്രീകളുമടക്കം 16 മത്സരാർത്ഥികളാണ് ഇപ്പോൾ ‘ബിഗ് ബോസ്’ ഹൗസിൽ ഉള്ളത്.

Read Here: Bigg Boss Malayalam 2: ബിഗ് ബോസ് വീട്ടിലേക്ക് രണ്ട് ആൺപ്രജകൾ കൂടി; പുതിയ മത്സരാർത്ഥികളെ പരിചയപ്പെടുത്തി മോഹൻലാൽ

 

നൂറു ദിവസം നീണ്ടു നില്‍കുന്ന ‘ബിഗ്‌ ബോസ്’ ഷോയുടെ ആദ്യ മുപ്പതു ദിനങ്ങളാണ് കടന്നു പോയത്.  ഇനിയുള്ള ദിവസങ്ങളില്‍ എന്തൊക്കെ നടക്കും, ആരൊക്കെ വീഴും, ആരൊക്കെ വാഴും എന്നത് കാത്തിരുന്നു കാണാം.

തിങ്കള്‍ മുതല്‍ വെളളി വരെ രാത്രി 9.30നും ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മണിക്കുമാണ് ‘ബിഗ് ബോസ്’ മലയാളം സീസൺ 2 സംപ്രേക്ഷണം ചെയ്യുന്നത്. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഹോട്ട്‌സ്റ്റാറിലും ‘ബിഗ് ബോസ്’ കാണാനുള്ള സൗകര്യമുണ്ട്. 

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 2 recap 2019 contestants eviction 30 day summary