ബിഗ് ബോസ് സീസണ്‍ രണ്ടില്‍ കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് എല്ലാ പ്രേക്ഷകരെയും ഏറെ രസിപ്പിച്ച ഒന്നാണ്. മോഹന്‍ലാല്‍ എത്തിയ എപ്പിസോഡ് ആയതിനാല്‍ സാധാരണയിലേറെ ആളുകളാണ് ഇന്നലെ ബിഗ് ബോസ് കണ്ടത്. എന്നാല്‍, ഷോ നടക്കുന്നതിനിടയില്‍ മത്സരാര്‍ഥികള്‍ക്ക് നല്‍കിയ ടാസ്‌ക് കണ്ട് പ്രേക്ഷകരും ചെറിയ കണ്‍ഫ്യൂഷനിലായി.
പത്ത് മോഹന്‍ലാല്‍ സിനിമകള്‍ ക്രമപ്പെടുത്തുകയായിരുന്നു ആ ടാസ്‌ക്. ബിഗ് ബോസ് ഹൗസിലെ ഈ ആഴ്ചത്തെ ക്യാപ്റ്റനെ കണ്ടെത്താനുള്ള ടാസ്‌ക് ആയിരുന്നു ഇത്. ഒട്ടുമിക്ക ലാലേട്ടന്‍ സിനിമകളും കണ്ടിട്ടുള്ള മലയാളിക്ക് ആ സിനിമകളുടെ റിലീസ് വര്‍ഷം ഓര്‍മയുണ്ടാകണമെന്നില്ല.
Read Also: ഇപ്പോഴും എനിക്കതിൽ ദുഃഖമുണ്ട്; ലോകകപ്പ് സെമിഫൈനലിലെ റൺഔട്ടിനെക്കുറിച്ച് ധോണി
ഡോ.രജിത്ത് കുമാര്‍, സുരേഷ് കൃഷ്‌ണൻ, സാജു നവോദയ എന്നിവരായിരുന്നു ക്യാപ്‌റ്റനാകാനുള്ള മത്സരത്തിലുണ്ടായിരുന്നത്. ടാസ്‌കിൽ പൂർണമായും ശരിയാക്കാൻ ആർക്കും സാധിച്ചില്ല. ഏഴ് സിനിമകൾ കൃത്യമായി ക്രമത്തിലാക്കിയ സാജു നവോദയയായിരുന്നു വിജയി.
ഷോ കണ്ടുകൊണ്ടിരുന്ന പ്രേക്ഷകരും മത്സരാർഥികൾക്കൊപ്പം ലാലേട്ടൻ സിനിമകൾ മനസ്സുകൊണ്ട് ക്രമപ്പെടുത്താൻ നോക്കിയിട്ടുണ്ടാകും. അതിൽ എത്രപേർ വിജയിച്ചിട്ടുണ്ടാകുമെന്ന് അറിയില്ല. എങ്കിലും ടാസ്‌കിൽ നൽകിയ പത്ത് സിനിമകൾ ക്രമപ്പെടുത്തിയാൽ ഇങ്ങനെ വരും…
പത്ത് സിനിമകളിൽ ആദ്യം വരുന്നത് മഞ്ഞിൽ വിരിഞ്ഞ പൂക്കളാണ്. മൂന്ന് മത്സരാർഥികളും അത് കൃത്യമായി ക്രമപ്പെടുത്തിയിരുന്നു. ഫാസിൽ സംവിധാനം ചെയ്‌ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ 1980 ലാണ് റിലീസ് ചെയ്‌തത്. മോഹൻലാൽ വില്ലൻ വേഷം അവതരിപ്പിച്ച സിനിമ കൂടിയാണിത്.
Read Also: Bigg Boss Malayalam 2, രജിത് കുമാർ രണ്ടും കൽപ്പിച്ചാണ്
1989 ൽ പുറത്തിറങ്ങിയ കിരീടം എന്ന സിനിമയാണ് രണ്ടാമത് വരുന്നത്. മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ ഏറെ ശ്രദ്ധ നേടികൊടുത്ത കഥാപാത്രമാണ് കിരീടത്തിലെ സേതുമാധവൻ.
മൂന്നും നാലും സ്ഥാനത്ത് വരുന്ന സിനിമകളെ കുറിച്ച് മത്സരാർഥികൾക്കും പ്രേക്ഷകർക്കും ഒരുപോലെ സംശയമുണ്ടായിരുന്നു. ഭരതവും കിലുക്കവുമാണ് കൺഫ്യൂഷൻ ഉണ്ടാക്കിയ സിനിമകൾ. രണ്ട് സിനിമകളും പുറത്തിറങ്ങിയത് 1991 ലാണ്. എന്നാൽ, 1991 മാർച്ചിലാണ് ഭരതം തിയറ്ററുകളിലെത്തിയത്. അതിനുശേഷം നാല് മാസം കഴിഞ്ഞാണ് കിലുക്കം റിലീസ് ചെയ്യുന്നത്. രണ്ട് സിനിമകളും സൂപ്പർഹിറ്റായിരുന്നു.
1993 ൽ പുറത്തിറങ്ങിയ ദേവാസുരമാണ് ക്രമമനുസരിച്ച് അഞ്ചാം സ്ഥാനത്ത് വരേണ്ടത്. ആറാം സ്ഥാനത്ത് 1995 ൽ പുറത്തിറങ്ങിയ സ്‌ഫടികം. 1997 ൽ പുറത്തിറങ്ങിയ ആറാം തമ്പുരാൻ ഏഴാം സ്ഥാനത്തും വരും. ദൃശ്യം, പുലിമുരുകൻ, ലൂസിഫർ എന്നീ സിനിമകളാണ് റിലീസ് വർഷത്തിന്റെ അടിസ്ഥാനത്തിൽ എട്ടും ഒൻപതും പത്തും സ്ഥാനത്ത് വരിക.