Bigg Boss Malayalam: എട്ടാം ക്ലാസുകാരിയെ പ്രണയിച്ച കൃഷ്‌ണജീവ്; ഫുക്രു നമ്മള്‍ വിചാരിച്ച ആളല്ല!

Bigg Boss Malayalam: സ്‌കൂൾ പൂട്ടി വീട്ടില്‍ നിന്ന സമയത്ത് ഒരു സിം കാര്‍ഡ് സംഘടിപ്പിച്ച് തരാമോ എന്നു ചോദിച്ച് ആ പെൺകുട്ടി തന്നെ വിളിച്ചതായി ഫുക്രു പറയുന്നു

Bigg Boss Malayalam: ബിഗ് ബോസ് സീസണ്‍ രണ്ടിലെ ഏറ്റവും പ്രായംകുറഞ്ഞ മത്സരാര്‍ഥിയാണ് ഫുക്രു. ആദ്യ ദിവസം മോഹന്‍ലാല്‍ സ്വാഗതം ചെയ്തപ്പോള്‍ ഒരു ചെറിയ പയ്യനെ പോലെ സംഭ്രമിച്ചു നില്‍ക്കുന്ന ഫുക്രുവിനെയാണ് നമ്മള്‍ കണ്ടത്. എന്നാല്‍, രണ്ടാം ദിവസത്തിലേക്ക് എത്തിയപ്പോള്‍ കഥയൊക്കെ മാറി.

ബിഗ് ബോസ് കുടുംബത്തിലെ എല്ലാവരെയും പൊട്ടിച്ചിരിപ്പിക്കുന്ന ഒരു പ്രണയകഥ പറഞ്ഞാണ് ഫുക്രു കഴിഞ്ഞ ദിവസം താരമായത്. സ്‌കൂളില്‍ പഠിക്കുന്ന സമയത്തെ പ്രണയത്തെ കുറിച്ചാണ് ഫുക്രു വിവരിക്കുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നേക്കാള്‍ പ്രായംകുറഞ്ഞ പെണ്‍കുട്ടിയെ പ്രണയിച്ചു എന്നാണ് ഫുക്രു പറയുന്നത്. എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയായിരുന്നു അത്. ആ കുട്ടിയോട് തനിക്ക് പ്രണയം തോന്നിയത് എങ്ങനെയാണെന്ന് പറയുകയാണ് കൃഷ്ണജീവ് എന്ന ഫുക്രു.

Horoscope Today January 07, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

തന്റെ സുഹൃത്തായ സബിന്‍ ഇഷ്ടപ്പെട്ടിരുന്ന കുട്ടിയായിരുന്നു അത്. അവളെ കുറിച്ച് സബിന്‍ പറയാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ താനും അവളെ ശ്രദ്ധിക്കാന്‍ തുടങ്ങിയെന്ന് ഫുക്രു പറഞ്ഞു. ‘അവള്‍ നോക്കുമ്പൊ ഞാന്‍ ചിരിക്കും. പുറകെ നടക്കുകയാണെന്ന് പതിയെ അവള്‍ക്ക് മനസിലായി തുടങ്ങി. ഒരു ദിവസം അവള്‍ ചുരിദാര്‍ ധരിച്ച രീതി ഇഷ്ടപ്പെട്ടില്ല. അക്കാര്യം അവളോട് ഞാൻ തുറന്നുപറഞ്ഞു. അവള്‍ക്ക് അത് ഫീല്‍ ആയി. ചെറിയ ‘സ്‌പാർക്ക്’ ആയി. പക്ഷേ, അപ്പോഴേക്കും സ്‌കൂള്‍ പൂട്ടാറായിരുന്നു. വാലന്റെെൻസ് ഡേ ആയ ഒരു ഫെബ്രുവരി 14 നാണ് അവൾ തന്നോട് തിരിച്ച് ഇഷ്‌ടമാണെന്ന് പറഞ്ഞതെന്നും ഫുക്രു പറഞ്ഞു.

Read Also: നടിയെ ആക്രമിച്ച കേസ്: വിചാരണ തിയതി ഇന്ന് തീരുമാനിക്കും

സ്‌കൂൾ പൂട്ടി വീട്ടില്‍ നിന്ന സമയത്ത് ഒരു സിം കാര്‍ഡ് സംഘടിപ്പിച്ച് തരാമോ എന്നു ചോദിച്ച് ആ പെൺകുട്ടി തന്നെ വിളിച്ചതായി ഫുക്രു പറയുന്നു. മറ്റൊരു സുഹൃത്തിനെ കൊണ്ട് സിം എടുപ്പിച്ചു. പിന്നീട് സിം നൽകാൻ കൂട്ടുക്കാരനൊപ്പം ബെെക്കിൽ പോയി. അവളുടെ വീട്ടിലെത്തി സിം നൽകാൻ വേണ്ടി ജനലിനടുത്തേക്ക് ചെന്നു. അപ്പോള്‍ ഒരു മുതിര്‍ന്ന ശബ്ദം കേട്ടു. ‘നിന്നെയാ ഞാന്‍ കാത്തിരുന്നതെന്ന്’, അത് അവളുടെ അമ്മയായിരുന്നു. ഇത് കേട്ടതും സുഹൃത്തും താനും രണ്ടുവഴിക്ക് ജീവനും കൊണ്ടോടുകയായിരുന്നു എന്നും ഫുക്രു പറഞ്ഞു. ബിഗ് ബോസ് കുടുംബത്തിലെ എല്ലാവരും ഫുക്രു പറഞ്ഞ കഥകേട്ട് പൊട്ടിച്ചിരിക്കാനും തുടങ്ങി. ആ കുട്ടിയുമായുള്ള പ്രണയബന്ധം ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ലെന്നും ഫുക്രു പറഞ്ഞു.

Read Also: കേരളത്തിലെ സ്‌കൂള്‍-കോളെജ് അസംബ്ലികളില്‍ ഭരണഘടന ആമുഖം വായിക്കും; മുഖ്യമന്ത്രി

ഏഷ്യാനെറ്റ് ചാനലിലെ ജനകീയ പരിപാടിയാണ് ബിഗ് ബോസ്. ഞായറാഴ്‌ച മുതലാണ് രണ്ടാം സീസൺ ആരംഭിച്ചത്. മോഹൻലാലാണ് ബിഗ് ബോസ് ഫാമിലിയിലെ മത്സരാർഥികളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. അഭിനേത്രിയായ രജനി ചാണ്ടി, നടിയും അവതാരകയുമായ അലീന പടിക്കൽ, ആർ ജെ രഘു, അവതാരകയും നടിയുമായ ആര്യ, നടൻ സാജു നവോദയ, നടി വീണ നായർ, അഭിനേതാക്കളായ മഞ്ജു പത്രോസ്, പരീക്കുട്ടി, പ്രദീപ് ചന്ദ്രൻ, തെസ്നി ഖാൻ, ഡോ. രജത് കുമാർ, ടിക് ടോക് താരം ഫുക്രു, മോഡൽ രേഷ്മ, ഗായകൻ സോമദാസ്, എയർഹോസ്റ്റസും അഭിനേത്രിയുമായ അലക്സാണ്ട്ര ജോൺ, നടൻ സുജോ മാത്യു, സംവിധായകൻ സുരേഷ് കൃഷ്ണൻ എന്നിവരെയാണ് മോഹൻലാൽ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. 17 മത്സരാർത്ഥികളാണ് ഇത്തവണ ‘ബിഗ് ബോസി’ൽ ഉള്ളത്.

തിങ്കള്‍ മുതല്‍ വെളളി വരെ രാത്രി 9.30നും ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മണിക്കുമാണ് ‘ബിഗ് ബോസ്’ മലയാളത്തിന്റെ പുതിയ പതിപ്പ് സംപ്രേക്ഷണം ചെയ്യുക. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഹോട്ട്‌സ്റ്റാറിലും ‘ബിഗ് ബോസ്’ കാണാം.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 2 fukru about his love affair

Next Story
Bigg Boss Malayalam 2 January 06 episode Highlights: ‘നിന്നെയാ ഞാൻ കാത്തിരുന്നത്’; രാത്രി കാമുകിയെ കാണാൻ പോയ കഥയുമായി ഫുക്രു
The moderation of comments is automated and not cleared manually by malayalam.indianexpress.com