Latest News
‘ഉണ്ടായത് പരാതിപ്പെടാത്തതിലുള്ള ആത്മരോഷം’; ഖേദം പ്രകടിപ്പിച്ച് ജോസഫൈന്‍
സ്വര്‍ണക്കടത്ത് കേസ്: ജുഡീഷ്യല്‍ കമ്മിഷനെതിരെ ഇഡി ഹൈക്കോടതിയില്‍
നിർബന്ധിച്ചുള്ള വാക്സിനേഷൻ മൗലികാവകാശങ്ങളുടെ ലംഘനം: മേഘാലയ ഹൈക്കോടതി
ജോസഫൈനെതിരെ ഇടത് ഇടങ്ങളിലും പ്രതിഷേധം ശക്തം; കണ്ടില്ലെന്നു നടിക്കാനാവാതെ സിപിഎം
ജമ്മു കശ്മീർ: തിരഞ്ഞെടുപ്പ് നടക്കാൻ മണ്ഡല പുനർനിർണയം വേഗത്തിലാകണമെന്ന് പ്രധാനമന്ത്രി
ഇസ്രായേല്‍ എംബസിക്കു സമീപത്തെ സ്‌ഫോടനം: ലഡാക്കില്‍നിന്നുള്ള നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
യൂറോയിൽ കോവിഡ് ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്തു; കാണികളോട് പരിശോധന നടത്താൻ സർക്കാർ
ഗൂഗിളുമായി സഹകരിച്ചു ജിയോഫോൺ നെക്സ്റ്റ് വരുന്നു; പ്രഖ്യാപനവുമായി അംബാനി
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില

Bigg Boss Malayalam Season 2: വേറെ ലെവൽ കളിയ്ക്ക് ‘ബിഗ് ബോസി’ൽ ഫുക്രുവും

Bigg Boss Malayalam Season 2: ബൈക്കിൽ എത്തുന്ന ആ മത്സരാർത്ഥി ഫുക്രുവാണെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ

Bigg Boss Malayalam Season 2: ബിഗ് ബോസ് സീസൺ 2 ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ടിക്‌ടോക് താരം ഫുക്രുവും ‘ബിഗ് ബോസി’ൽ എന്ന രീതിയിലുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ശക്തമാവുകയാണ്. ‘ബിഗ് ബോസി’ലേക്കുള്ള മത്സരാർത്ഥികളെ പ്രഖ്യാപിക്കാൻ ചാനൽ പ്രേക്ഷകർക്ക് സമൂഹമാധ്യമങ്ങളിലൂടെ അവസരം നൽകിയതു മുതൽ ഏറ്റവും ഉയർന്നു കേട്ട പേരുകളിൽ ഒന്ന് ഫുക്രുവിന്റേതായിരുന്നു. ഏഷ്യാനെറ്റ് ഇന്നു പുറത്തുവിട്ട പ്രമോ ആണ് ഫുക്രുവും പുതിയ സീസണിലുണ്ടെന്ന വാർത്തയെ സാധൂകരിക്കുന്നത്. ഇന്നത്തെ പ്രമോയിൽ അവ്യക്തമായി മത്സരാർത്ഥികളെ കാണിക്കുന്നുണ്ട്. ബൈക്കിൽ എത്തുന്ന ആ മത്സരാർത്ഥി ഫുക്രുവാണെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.

Read Here: Bigg Boss Malayalam 2 Recap: ‘ബിഗ്‌ ബോസ് 2 മുപ്പതു ദിനം കടക്കുമ്പോള്‍

ഫുക്രുവിന്റെ ഇന്നലത്തെ ഇൻസ്റ്റഗ്രാം പോസ്റ്റും ഫുക്രുവും ബിഗ് ബോസിൽ ഉണ്ടെന്നതിനെ സാധൂകരിക്കുന്നതാണ്. തന്റെ ഫോളോവേഴ്സിനോട് കുറച്ചുനാളത്തേക്ക് വിട പറഞ്ഞുകൊണ്ടാണ് ഫുക്രുവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്.

 

View this post on Instagram

 

No words

A post shared by Fukru (@fukru_motopsychoz) on

ടെലിവിഷൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘ബിഗ് ബോസ്’ മലയാളം സീസൺ 2വിന് ഏതാനും മണിക്കൂറുകൾക്കകം ചെന്നൈ ഇ വി പി ഫിലിം സിറ്റിയിൽ തുടക്കം കുറിക്കും. ‘ഇനി വലിയ കളികളുമല്ല കളികള്‍ വേറെ ലെവല്‍’ എന്ന ടാഗ് ലൈനുമായാണ് ഇത്തവണ ‘ബിഗ് ബോസ്’ എത്തുന്നത്. മോഹൻലാൽ അവതാരകനായി എത്തുന്ന ‘ബിഗ് ബോസ്’ ഷോയിൽ ആരൊക്കെയാണ് മത്സരാർത്ഥികളായി എത്തുന്നതെന്നറിയാനുള്ള കാത്തിരിപ്പിനും ഏതാനും മണിക്കൂറുകൾക്കുള്ളിൽ അവസാനമാകും. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി കൊണ്ടാണ് ഇത്തവണ ഷോ ആരംഭിക്കുന്നത്.

17 മത്സരാർത്ഥികളാണ് ഇത്തവണ ‘ബിഗ് ബോസി’ൽ ഉള്ളത്. ഏറെ രഹസ്യസ്വഭാവത്തോടെയാണ് ഇത്തവണ മത്സരാർത്ഥികളെ കണ്ടെത്തിയത്. ആരൊക്കെയാണ് മത്സരാർത്ഥികളായി എത്തുന്നത് എന്നതിനെ കുറിച്ച് യാതൊരു വിധ സൂചനകളും ചാനൽ നൽകിയിരുന്നില്ല. അതിനാൽ തന്നെ, ഏറെ ആകാംക്ഷയിലാണ് പ്രേക്ഷകർ. അവതാരകയും നടിയുമായ ആര്യ, അവതാരക അലീന പടിക്കല്‍, നടി മഞ്ജു പത്രോസ് എന്നിവരുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്.

Read more: Bigg Boss Malayalam Season 2: ‘ബിഗ്‌ ബോസ് ഹൗസ്’ ഒരുങ്ങുന്നു, മത്സരാർത്ഥികളെ വരവേല്‍ക്കാന്‍ ലാലേട്ടനും എത്തി

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 2 fukru

Next Story
Bigg Boss Malayalam 2 Highlights: ‘ബിഗ് ബോസ് മലയാളം സീസൺ 2’ വിലെ മത്സരാർത്ഥികൾ ഇവരൊക്കെ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express