/indian-express-malayalam/media/media_files/uploads/2020/01/rajith-kumar-biggboss.jpg)
Bigg Boss Malayalam: ബിഗ് ബോസ് മലയാളം രണ്ടാം സീസൺ 19 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ബിഗ് ബോസ് വീടിനകത്ത് ഗ്രൂപ്പുകളികളും മത്സരാർത്ഥികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളുമൊക്കെ സ്ഥിരം കാഴ്ചയായി കൊണ്ടിരിക്കുകയാണ്.
നിലവിൽ സീസൺ രണ്ടിലെ എറ്റവും വിവാദങ്ങളുണ്ടാക്കുന്ന മത്സരാർത്ഥി ആരെന്ന ചോദ്യത്തിന് രണ്ടാമത് ഒന്നാലോചിക്കാതെ എടുത്തുപറയാവുന്ന പേരാണ് ഡോ. രജിത് കുമാർ എന്നത്. ഒരു മത്സരാർത്ഥിയെന്ന രീതിയിൽ എടുത്തുപറയാവുന്ന ഗുണങ്ങൾ രജിത് കുമാറിനുണ്ട്, എന്നാൽ അത്രത്തോളം തന്നെ നെഗറ്റീവുകളുമുള്ള മത്സരാർത്ഥിയാണ് രജിത് കുമാർ. അതുകൊണ്ടു തന്നെ, സമൂഹമാധ്യമങ്ങളിൽ നല്ലൊരു ഫാൻ ബെയ്സ് ഉണ്ടാവുമ്പോഴും അത്ര തന്നെ വിമർശകരും രജിത് കുമാറിനുണ്ട്.
രജിത് കുമാറിനെ കുറിച്ച് ബിഗ് ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥികൾക്കും ചിലത് പറയാനുണ്ട്. ശ്രീനിഷ് അരവിന്ദ്, ബഷീർ ബഷി എന്നിവരാണ് രജിത് കുമാർ എന്ന മത്സരാർത്ഥികളെ കുറിച്ച് തങ്ങൾക്കുള്ള അഭിപ്രായങ്ങൾ തുറന്നു പറയുന്നത്.
താനും ബിഗ് ബോസ് സീസൺ രണ്ട് സ്ഥിരമായി കാണാറുണ്ടെന്നും തന്റെ ഇഷ്ടമത്സരാർത്ഥി ഡോ. രജിത് കുമാർ ആണെന്നുമാണ് ശ്രീനിഷ് തുറന്നു പറയുന്നത്. ഫേസ്ബുക്കിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടയിലായിരുന്നു താരം ബിഗ് ബോസിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവെച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലും രജിത് കുമാറിനോടുള്ള തന്റെ ഇഷ്ടം ശ്രീനിഷ് പങ്കുവച്ചിരുന്നു.
Read Here: Bigg Boss Malayalam 2 Recap: 'ബിഗ് ബോസ് 2'' മുപ്പതു ദിനം കടക്കുമ്പോള്‍
ബഷീർ ബഷിയേയും കുടുംബത്തെയും സംബന്ധിച്ച് ഇഷ്ടപ്പെട്ട മത്സരാർത്ഥി ഫുക്രുവാണ്. ബഷീറിന്റെയും കുടുംബത്തിന്റെയും അടുത്ത സുഹൃത്താണ് ഫുക്രു. കൂടാതെ 'കല്ലുമ്മക്കായ' എന്ന ബഷീറിന്റെ വെബ് സീരിസിലും ഭാഗമായിരുന്നു ഫുക്രു. ബിഗ് ബോസ് രണ്ടാം സീസൺ തുടങ്ങിയതു മുതൽ ഫുക്രുവിനെ ബഷീറും ഭാര്യമാരായ സുഹാനയും മഷൂറയും പിൻതുണയ്ക്കുന്നുണ്ട്.
ഫുക്രുവിനോടുള്ള പ്രത്യേക ഇഷ്ടം നിലനിൽക്കുമ്പോഴും രജിത് സാർ ഒരു ഇൻഡസ്ട്രിംഗ് കണ്ടസ്റ്റന്റ് ആണെന്നാണ് ബഷീറും ഭാര്യമാരും ഒരേ സ്വരത്തിൽ പറയുന്നത്. രജിത് കുമാർ എന്നൊരു മത്സരാർത്ഥി ഇല്ലായിരുന്നെങ്കിൽ ബിഗ് ബോസിന്റെ ഈ സീസണിൽ വേണ്ടത്ര ഓളമോ ഗ്രൂപ്പുകളിയോ ഡ്രാമകളോ ഉണ്ടാവില്ലായിരുന്നു എന്നും ഷോയെ രസകരമായി മുന്നോട്ട് കൊണ്ടുപോവുന്നതിൽ രജിത്തിന് നല്ലൊരു പങ്കുണ്ടെന്നുമാണ് ബഷീറിന്റെ അഭിപ്രായം.
പ്രേക്ഷകരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ വേണ്ടിയാണ് തനിയെ സംസാരിക്കുന്ന സ്വഭാവത്തെ രജിത് ഉപയോഗിക്കുന്നതെന്നും നല്ല രീതിയിൽ തന്നെ അദ്ദേഹം കളിക്കുന്നുണ്ടെന്നും ബഷീർ കൂട്ടിച്ചേർക്കുന്നു.
പലകാര്യങ്ങളിലും രജിതിനോട് അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും,
ഭക്ഷണം കഴിക്കുമ്പോൾ കൂട്ടം ചേർന്ന് ഹൗസിലെ അംഗങ്ങൾ രജിത്തിനെ ആക്രമിച്ചത് ശരിയായില്ല എന്നും ബഷീർ പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ഷോയെ കുറിച്ച് മത്സരാർത്ഥികളെ കുറിച്ചുമുള്ള അഭിപ്രായപ്രകടനം ബഷീർ നടത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.