scorecardresearch

Bigg Boss Malayalam: അവസാന റൗണ്ടിൽ ഇവരൊക്കെ: ആര്‍ ജെ സൂരജ് പറയുന്നു

ഫൈനൽ ഫൈവിലേക്ക് വരാൻ ഏറ്റവും സാധ്യതയുള്ള ഒന്നാമത്തെ മത്സരാർത്ഥി രജിത് സാറാണ്

ഫൈനൽ ഫൈവിലേക്ക് വരാൻ ഏറ്റവും സാധ്യതയുള്ള ഒന്നാമത്തെ മത്സരാർത്ഥി രജിത് സാറാണ്

author-image
Entertainment Desk
New Update
bigg boss, bigg boss malayalam season 2, bigg boss malayalam day 30, malayalam bigg boss highlights, bigg boss malayalam 30 days recap, watch bigg boss malayalam season 2, mohanlal bigg boss, mohanlal, bigg boss 2019, bigg boss vote, bigg boss new contestants, bigg boss season 2, bigg boss season 2 eviction, bigg boss season 1, bigg boss malayalam 2 elimination, bigg boss malayalam 2 elimination today, bigg boss malayalam 2 voting, ബിഗ്‌ ബോസ്, ബിഗ്‌ ബോസ് മലയാളം, ബിഗ്‌ ബോസ് സീസണ്‍ 2, rajith bigg boss malayalam, rajith kumar age, rajith kumar in bigg boss, rajith kumar family, രജിത് കുമാര്‍

Bigg Boss Malayalam: ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാമത്തെ സീസൺ 62 ലേറെ ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ബിഗ് ബോസിന്റെ അവസാന റൗണ്ടു വരെ എത്തുന്ന മത്സരാർത്ഥികൾ ആരൊക്കെ? ആരാവും ടൈറ്റിൽ വിന്നർ ആവുക എന്നൊക്കെയാണ് പ്രേക്ഷകർ ഇപ്പോൾ പ്രതീക്ഷയുടെ ഉറ്റു നോക്കുന്ന കാര്യം. കഴിഞ്ഞ ആഴ്ച ബിഗ് ബോസ് ഹൗസിൽ നിന്നും എവിക്ഷനിൽ പുറത്തായ മത്സരാർത്ഥികളിൽ ഒരാളാണ് ആർ ജെ സൂരജ്. ആരൊക്കെയാവും 'ഫൈനൽ 5'ലെത്തുന്ന മത്സരാർത്ഥികൾ? ആർജെ സൂരജ് പറയുന്നതിങ്ങനെ:

Advertisment

"ഞാൻ അവിടെ കണ്ട മത്സരാർത്ഥികളെ വെച്ചു നോക്കുമ്പോൾ ഫൈനൽ ഫൈവിലേക്ക് വരാൻ ഏറ്റവും സാധ്യതയുള്ള ഒന്നാമത്തെ ആൾ രജിത് സാറാണ്. രണ്ടാമത്തെ ആൾ ഫുക്രു, മൂന്നാമത് ഷാജി ചേട്ടൻ, നാലാമത് അമൃത/അഭിരാമി സഹോദരിമാർ, അഞ്ചിൽ വീണ അല്ലെങ്കിൽ ആര്യ."

ജനുവരി നാലിനാണ് 17 മത്സരാർത്ഥികളോടെ ‘ബിഗ് ബോസ്’ ഗെയിം ആരംഭിക്കുന്നത്. (ഈ എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത് ജനുവരി 5നായിരുന്നു). എവിക്ഷനോളം തന്നെ ബിഗ് ബോസ് ഹൗസിലെ വില്ലനായി എത്തിയ ഒരു ഒരു അതിഥി ഗുരുതരമായ ഐ ഇൻഫെക്ഷൻ ആയിരുന്നു. അസുഖം ബാധിച്ച് പലരും ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തു പോവുകയും അതിൽ ചിലരൊക്കെ ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തുകയും ചെയ്തു. ബിഗ് ബോസ് ഹൗസിലെ ഗെയിമുകളോടും ടാസ്കുകളോടും മാത്രമല്ല, അസുഖത്തോടും പടവെട്ടുക എന്നതാണ് ഈ സീസണിൽ മത്സരാർത്ഥികൾക്ക് മുന്നിലുണ്ടായിരുന്ന വേറൊരു വെല്ലുവിളി. ഒരു വീടിനുള്ളിലെ പരിമിതമായ സൗകര്യങ്ങളിൽ 24 മണിക്കൂറും ഒന്നിച്ച് ജീവിക്കുമ്പോൾ അസുഖം പകരാതെ മുന്നോട്ട് പോവുക എന്നത് മത്സരാർത്ഥികളെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു.

Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: