ബിഗ് ബോസ് സീസൺ രണ്ടിൽ അതിഥിയായി എത്തിയ താരമാണ് ധർമജൻ. ബിഗ് ബോസിൽ തനിക്കേറ്റവും സത്യസന്ധനായി തോന്നിയ മത്സരാർത്ഥി ഫുക്രുവാണെന്ന് തുറന്നു പറയുകയാണ് ധർമജൻ. മറ്റുപലരും അഭിനയിക്കുന്നതായി തോന്നുന്നുവെന്നും ഫുക്രു മാത്രമാണ് ജെനുവിനായി പെരുമാറുന്നതെന്നനും ധർമജൻ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

ഒരു ദിവസം ബിഗ് ബോസ് വീടിനകത്ത് മത്സരാർത്ഥികൾക്കൊപ്പം ചെലവഴിക്കാൻ ചാനൽ ധർമജന് അവസരം നൽകിയിരുന്നു. ആ വീട്ടിലെ തന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ധർമജന്റെ കമന്റ്. ടൈംസ് ഓഫ് ഇന്ത്യയ്ക്കു നൽകിയ അഭിമുഖത്തിനിടയിൽ ആയിരുന്നു ധർമജൻ ഫുക്രുവിനെക്കുറിച്ച് സംസാരിച്ചത്.

Read Here: Bigg Boss Malayalam 2 Recap: ‘ബിഗ്‌ ബോസ് 2 മുപ്പതു ദിനം കടക്കുമ്പോള്‍

ബിഗ് ബോസ് മലയാളത്തിന്റെ പുതിയ സീസൺ നാലാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോൾ. ഷോ തുടങ്ങിയപ്പോൾ ബിഗ് ബോസ് ഹൗസിൽ ഉണ്ടായിരുന്ന 17 മത്സരാർത്ഥികളിൽ ഇപ്പോൾ 13 മത്സരാർത്ഥികൾ മാത്രമേ ശേഷിക്കുന്നുള്ളൂ. രാജിനി ചാണ്ടി, പരീക്കുട്ടി, സുരേഷ് കൃഷ്ണ എന്നിവർ എലിമിനേഷനിലൂടെയും സോമദാസ് അസുഖത്തെ തുടർന്നും ബിഗ് ബോസ് ഹൗസിൽനിന്നു പുറത്തുപോയിരുന്നു. പകരം വൈൽഡ് കാർഡ് എൻട്രിയിലൂടെ രണ്ടു മത്സരാർത്ഥികൾ കൂടി ബിഗ് ബോസ് ഹൗസിലെത്തിയിരിക്കുകയാണ് ഇപ്പോൾ.

Read more: അന്തരീക്ഷം ഇനി കൂടുതൽ കലുഷമാകും; പരസ്പരം പോരടിക്കുന്നവർ ഒന്നിച്ചെത്തുമ്പോൾ

സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതയായ ദയ അശ്വതിയും ജെസ്‌ല മാടശ്ശേരിയുമാണ് പുതിയ അതിഥികൾ. ഏറ്റവും കൗതുകകരമായ വസ്തുത, സോഷ്യൽ മീഡിയയിൽ പരസ്പരം കൊമ്പു കോർക്കുന്നവരാണ് ഇരുവരും എന്നതാണ്. അന്തരീക്ഷം കൂടുതൽ കലുഷിതമാക്കാനാണ് ഈ മത്സരാർത്ഥികളുടെ വൈൽഡ് കാർഡ് എൻട്രി എന്ന അനുമാനത്തിലാണ് ബിഗ് ബോസ് പ്രേക്ഷകർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook