ബിഗ് ബോസ് സീസൺ രണ്ട് നാലാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. പൊതുവെ തണുത്ത പ്രകടനങ്ങളാണ് ബിഗ് ബോസ് മത്സരാർത്ഥികളുടെ ഭാഗത്തു നിന്നാണെന്നാണ് ഒരു വിഭാഗം പ്രേക്ഷകരുടെ ഭാഗത്തു നിന്നുള്ള പ്രതികരണം. ഇപ്പോഴിതാ, എലിമിനേഷനിൽ പുറത്തുപോയ പരീക്കുട്ടിയ്ക്കും സുരേഷിനും പകരം രണ്ടു മത്സരാർത്ഥികളെ വൈൽഡ് കാർഡ് എൻട്രിയിലൂടെ കൊണ്ടുവന്നിരിക്കുകയാണ്.

ദയ അശ്വതിയും ജെസ്‌ല മാടശ്ശേരിയുമാണ് പുതിയ അതിഥികൾ. ഏറ്റവും കൗതുകകരമായ വസ്തുത, സോഷ്യൽ മീഡിയയിൽ പരസ്പരം കൊമ്പു കോർക്കുന്നവരാണ് ഇരുവരും എന്നതാണ്. അന്തരീക്ഷം കൂടുതൽ കലുഷിതമാക്കാനാണ് ഈ മത്സരാർത്ഥികളുടെ വൈൽഡ് കാർഡ് എൻട്രി എന്ന അനുമാനത്തിലാണ് ബിഗ് ബോസ് പ്രേക്ഷകർ.

Read Here: Bigg Boss Malayalam 2 Recap: ‘ബിഗ്‌ ബോസ് 2 മുപ്പതു ദിനം കടക്കുമ്പോള്‍

ദയ അശ്വതി

ബ്യൂട്ടീഷനായി ബഹ്റിനിൽ ജോലി ചെയ്തിരുന്ന ദയ അശ്വതി സോഷ്യൽ മീഡിയയിൽ അഭിപ്രായ പ്രകടനങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ്. സോഷ്യൽ ആക്ടിവിസ്റ്റ് കൂടിയാണ് ദയ. പാലക്കാട് മുണ്ടൂർ സ്വദേശിനിയാണ് ദയ.

bigg boss malayalam 2, bigg boss malayalam 2 contestants, bigg boss today, Daya Aswathy, Jazla Madasseri

ജെസ്‌ല മാടശ്ശേരി

സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് ഇടയിൽ സുപരിചിതയായ സാന്നിധ്യമാണ് മലപ്പുറം സ്വദേശിനിയായ ജെസ്‌ല മാടശ്ശേരി. ആക്ടിവിസ്റ്റും പ്രഭാഷകയും യുക്തിവാദിയുമാണ് ജെസ്‌ല. ഒരു ലണ്ടൻ കമ്പനിയിൽ മാർക്കറ്റിംഗ് മാനേജരായി വർക്ക് ചെയ്യുന്നതിനിടയിലാണ് ബിഗ് ബോസിലേക്ക് എത്തുന്നത്.

bigg boss malayalam 2, bigg boss malayalam 2 contestants, bigg boss today, Daya Aswathy, Jazla Madasseri

ദയയും ജെസ്‌ലയും നിരവധി വിഷയങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം പോരടിച്ചിട്ടുള്ളവരാണ്. എന്നാൽ ജെസ്‌ലയുടെ വരവ് വെല്ലുവിളിയാവുന്ന ഒരാൾ, ഡോ. രജിത് കുമാർ ആയിരിക്കും. പ്രഭാഷകയും യുക്തിവാദിയുമായ ജെസ്‌ല, രജിത്തിനൊരു എതിരാളിയായിരിക്കും എന്നുവേണം അനുമാനിക്കാൻ. എന്തായാലും, കളികൾ വേറെ ലെവലായി തുടങ്ങും എന്ന സൂചനകളാണ് ഇന്നലത്തെ എലിമിനേഷൻ എപ്പിസോഡ് നൽകുന്നത്.

Read more: Bigg Boss Malayalam: രജിത്തിനെ കുറിച്ച് മുൻ ബിഗ് ബോസ് മത്സരാർത്ഥികൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook