ബിഗ് ബോസ് താരം ദയ അശ്വതി വിവാഹിതയായി

ഭർത്താവിനൊപ്പം നിൽക്കുന്ന ദയയുടെ ചിത്രങ്ങൾ വൈറലാവുകയാണ്

ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിലൂടെ ശ്രദ്ധ കവർന്ന മത്സരാർത്ഥിയാണ് ദയ അശ്വതി. ഇപ്പോഴിതാ, ദയ അശ്വതി വീണ്ടും വിവാഹിതയായിരിക്കുന്നുവെന്ന വാർത്തകളാണ് പുറത്തു വരുന്നത്. ഭർത്താവിനൊപ്പം നിൽക്കുന്ന ദയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാാണ്. താന്‍ വിവാഹിതയായെന്ന് സൂചിപ്പിച്ച് ദയ ഫെയ്സ്ബുക്കിൽ സ്റ്റാറ്റസും മാറ്റിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ദയ അശ്വതി, ദയ അച്ചു എന്നീ പേരുകളിലാണ് താരം അറിയപ്പെടുന്നത്.

പാലക്കാട് സ്വദേശിനിയായ ദയയുടെ രണ്ടാമത്തെ വിവാഹമാണിത്. പതിനാറാമത്തെ വയസിലായിരുന്നു ആദ്യ വിവാഹം. അഞ്ചു വർഷങ്ങൾക്കു ശേഷം വിവാഹബന്ധം വേർപ്പെടുത്തുകയായിരുന്നു. ഈ ബന്ധത്തിൽ രണ്ട് കുട്ടികളും ദയയ്ക്കുണ്ട്. ബിഗ് ബോസ് ഷോയ്ക്കിടെ തന്റെ ജീവിതകഥയും വിവാഹജീവിതത്തിലെ പാളിച്ചകളുമെല്ലാം ദയ തുറന്നു പറഞ്ഞിരുന്നു. മക്കൾ രണ്ടുപേരും ഭർത്താവിനൊപ്പമാണെന്നും ദയ വ്യക്തമാക്കിയിരുന്നു.

Bigg Boss Malayalam, Bigg Boss Daya Aswathi, Daya Aswathi weddding photos

വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ ഇടം നേടിയ മത്സരാർത്ഥിയായിരുന്നു ദയ. സെലിബ്രിറ്റികളെ വിമർശിച്ചുകൊണ്ട് വീഡിയോകൾ പങ്കുവയ്ക്കുന്ന ദയ ബിഗ്ബോസിൽ എത്തുന്നതിനു മുൻപ് തന്നെ സോഷ്യൽ മീഡിയ സ്റ്റാറായിരുന്നു. ഏതാനും ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായും ദയ അശ്വതി അഭിനയിച്ചിട്ടുണ്ട്.

Read more: സീരിയൽ താരം അനുശ്രീ വിവാഹിതയായി

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 2 contestant daya aswathi got married

Next Story
Bigg Boss Malayalam Season 3 Latest Episode 09 April Highlights: സജ്നയെ ഫിറോസ് ശരിക്കും തല്ലിയോ ?
The moderation of comments is automated and not cleared manually by malayalam.indianexpress.com