Latest News

Bigg Boss Malayalam: ആര്യയ്ക്ക് വെല്ലുവിളിയാവുന്നത് ഈ സഹോദരിമാരോ?

രജിത് കുമാർ എന്ന ഒറ്റയാനോടു മാത്രമല്ല, ഒരേ മനസ്സും ശരീരവുമെന്നവണ്ണം കളിയ്ക്കുന്ന അമൃത-​അഭിരാമി സഹോദരിമാരോട് കൂടെയാണ് ഇപ്പോൾ ആര്യയുടെ മത്സരം

bigg boss malayalam 2, bigg boss malayalam 2 contestants, ബിഗ് ബോസ് മലയാളം, bigg boss malayalam fukru, bigg boss malayalam 2 arya, hospital malpractice, Arya divorce, Bigg boss malayalam fukru krishna jeeva, ബിഗ് ബോസ് മലയാളം ഫുക്രു, ബിഗ് ബോസ് മലയാളം ഫുക്രു കൃഷ്ണ ജീവ്, bigg boss malayalam 2 eviction, bigg boss malayalam 2 january 8 written update, bigg boss malayalam 2 fight, bigg boss malayalam 2 day four written update, bigg boss malayalam, reality show, bigg boss malayalam 2 written update, bigg boss malayalam 2 preview, Indian express Malaylam, IE Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ​ ഇ മലയാളം

Bigg Boss Malayalam: ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ ഏറ്റവും ശക്തരായ മൂന്നു മത്സരാർത്ഥികൾ ആരെന്ന ചോദ്യത്തിന് രണ്ട് ആഴ്ച മുൻപു വരെ മറ്റൊന്നും ആലോചിക്കാതെ എടുത്തു പറയാവുന്ന മൂന്നു പേരുകളായിരുന്നു- ഡോ. രജിത്കുമാർ, ആര്യ, ഫുക്രു എന്നീ പേരുകൾ.​ സ്ട്രാറ്റജി വെച്ച് കളിക്കുന്ന രജിത് കുമാർ എന്ന ശക്തനായ മത്സരാർത്ഥിയോട് ആദ്യം മുതൽ കട്ടയ്ക്ക് നിൽക്കുന്ന പെർഫോമൻസ് ആണ് ആര്യ കാഴ്ച വച്ചത്. അതുകൊണ്ടു തന്നെ, ഗ്രാൻഡ് ഫിനാലെ വരെ തീർച്ചയായും ആര്യയെന്ന മത്സരാർത്ഥിയും കാണുമെന്നായിരുന്നു സോഷ്യൽ മീഡിയയുടെ പൊതുവെയുള്ള വിലയിരുത്തൽ.

പ്രേക്ഷകർക്കു മാത്രമല്ല, ബിഗ് ബോസ് ഹൗസിനകത്തെ മത്സരാർത്ഥികൾക്ക് ഇടയിലും ഇക്കാര്യത്തെ കുറിച്ച് കൃത്യമായ​ അഭിപ്രായങ്ങളുമുണ്ട്. ആദ്യ എലിമിനേഷനിൽ പുറത്തുപോയ രാജിനി ചാണ്ടിയാണ് ഇക്കാര്യം ഏറ്റവും ഓപ്പണായി പറഞ്ഞ വ്യക്തികളിൽ ഒരാൾ. ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തിറങ്ങിയതിനു ശേഷം ഏഷ്യാനെറ്റിനു നൽകിയ അഭിമുഖത്തിൽ ആര്യയും ഫുക്രുവും ആണ് നിലവിൽ അവിടെയുള്ളതിൽ ഏറ്റവും മികച്ച മത്സരാർത്ഥികൾ എന്ന് രാജിനി ചാണ്ടി അഭിപ്രായപ്പെട്ടിരുന്നു. “നല്ല മത്സരാർത്ഥികൾ ഫുക്രുവും ആര്യയുമാണ്. വരാൽ തെന്നുന്ന പോലെ വഴുതി മാറാൻ അവർക്കറിയാം.” എന്നായിരുന്നു രാജിനി ചാണ്ടി പറഞ്ഞത്.

ബിഗ് ബോസ് ഹൗസിലെ ഗ്രൂപ്പ് തിരിഞ്ഞുള്ള ചർച്ചയ്ക്കിടെ ആർ ജെ രഘുവും പലപ്പോഴായി ഈ കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. നിലവിൽ ഇവിടെ സ്ട്രോങ്ങായ മത്സരാർത്ഥി ആര്യയാണെന്നായിരുന്നു രഘുവിന്റെ കമന്റ്. രജിത് കുമാറും നിരവധി തവണ ആര്യയുടെ പേര് എടുത്തു പറഞ്ഞിരുന്നു. തെസ്നി ഖാൻ, മഞ്ജു, വീണ തുടങ്ങിയ മത്സരാർത്ഥികളും ആര്യയെ സ്ട്രോങ്ങായൊരു മത്സരാർത്ഥിയായി തന്നെയാണ് വിലയിരുത്തുന്നത്.

ബിഗ് ബോസ് എന്ന ഗെയിമിനെ കുറിച്ചും തന്റെ ഇടപെടലുകളെ കുറിച്ചുമുള്ള ഉറച്ച ബോധ്യമാണ് ആര്യയെ മറ്റു മത്സരാർത്ഥികളിൽ നിന്നും വ്യത്യസ്തയാക്കിയത്. വളരെ സൂക്ഷിച്ചും ചിന്തിച്ചും വീടിനകത്തെ പ്രശ്നങ്ങളിൽ ഇടപെടുകയും സംസാരിക്കുകയും ചെയ്ത ഒരു​ ആര്യയെയാണ് 50 ദിവസത്തോളം പ്രേക്ഷകർ കണ്ടത്. അതിനാൽ തന്നെ, ജെനുവിൻ എന്നതിനേക്കാൾ പലപ്പോഴും ഫേക്കായ പെരുമാറ്റം എന്നൊരു ഇമേജാണ് ആര്യയുണ്ടാക്കുന്നത്. നിലവിൽ വീണയുമായാണ് ആര്യയ്ക്ക് പറയത്തക്ക സൗഹൃദമുള്ളതെങ്കിലും മറ്റു മത്സരാർത്ഥികളുമായെല്ലാം ആരോഗ്യകരമായൊരു അടുപ്പവും ആര്യ സൂക്ഷിച്ചിരുന്നു.

എന്നാൽ, ബിഗ് ബോസ് ഹൗസിലെ അമ്പതാം ദിന​ ആഘോഷങ്ങളോടെയാണ് കാര്യങ്ങൾ മാറുന്നത്. വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് ഹൗസിലെത്തിയ അമൃത- അഭിരാമി സഹോദരിമാർ രജിത് കുമാർ പക്ഷത്ത് ചേർന്നതോടെ വീടിനകത്തെ അന്തരീക്ഷം അക്ഷരാർത്ഥത്തിൽ മാറി. രണ്ടു ചേരി തിരിഞ്ഞുള്ള മത്സരങ്ങളാണ് ബിഗ് ബോസ് വീടിനകത്ത് പിന്നീട് ഇങ്ങോട്ട് പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുന്നത്. പുതിയ അതിഥികളായെത്തിയ അമൃതയും അഭിരാമിയും ‘നിധി കുഴിച്ചെടുക്കൽ’ ഗെയിമിൽ അസാധാരണമായ പ്രകടനം കാഴ്ച വയ്ക്കുകയും ആദ്യ ആഴ്ചയിൽ തന്നെ ക്യാപ്റ്റൻസി ടാസ്കിലേക്ക് യോഗ്യത നേടുകയും ചെയ്തതോടെ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ശക്തമായ ഫാൻ ബെയ്സ് ഉണ്ടാക്കാൻ ഇരുവർക്കും സാധിച്ചു. രജിത് കുമാറിനെ പിന്തുണയ്ക്കുന്ന അമൃത- അഭിരാമി സഹോദരിമാരെ സമൂഹമാധ്യമങ്ങളിൽ രജിത് കുമാർ ആർമിയും പിന്തുണയ്ക്കാൻ തുടങ്ങിയതോടെ ബിഗ് ബോസ് ഹൗസിലെ ശ്രദ്ധേയ മത്സരാർത്ഥികളായി ഇരുവരും മാറി.

‘നിധി കുഴിച്ചെടുക്കൽ’ ഗെയിമിലെ മോശം പ്രകടനത്തെ തുടർന്ന് ജയിൽവാസം ഏറ്റുവാങ്ങേണ്ടി വന്നതോടെ ആര്യയെന്ന ശക്തയായ മത്സരാർത്ഥി ഒന്നുലയുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. കരച്ചിലും ഇമോഷനുമൊക്കെ പരമാവധി കൺട്രോൾ ചെയ്യുന്ന ആര്യ പൊട്ടിക്കരയുന്ന കാഴ്ചയ്ക്കും ഷോ സാക്ഷ്യം വഹിച്ചു. ഗ്രൂപ്പ് ചേർന്നുള്ള ആക്രമണത്തിൽ ആര്യയെന്ന മത്സരാർത്ഥി ഒന്നിടറി​ എന്നു തന്നെ പറയാം. അമൃത- അഭിരാമി സഹോദരിമാർ പ്രത്യക്ഷത്തിലും പരോക്ഷത്തിലും ആര്യയെ ലക്ഷ്യം വയ്ക്കാനും ഏറ്റുമുട്ടാനും തുടങ്ങിയതും ആര്യയ്ക്ക് വെല്ലുവിളിയാവുന്നുണ്ട്. രജിത് കുമാർ എന്ന ഒറ്റയാനോടു മാത്രമല്ല, ഒരേ മനസ്സും ശരീരവുമെന്നവണ്ണം കളിയ്ക്കുന്ന അമൃത-​അഭിരാമി സഹോദരിമാരോട് കൂടെയാണ് ഇപ്പോൾ ആര്യയുടെ മത്സരം. അതുകൊണ്ടുതന്നെ,അറുപതിലേറെ ദിവസങ്ങൾ പിന്നിടുമ്പോൾ ബിഗ് ബോസ് വീടിനകത്തെ മത്സരങ്ങൾ കനക്കുകയാണ്.

Read more: Bigg Boss Malayalam 2: എന്റെ കുഞ്ഞാണെ സത്യം ഞാൻ ഈ ഷോ ഉപേക്ഷിക്കും; ബിഗ് ബോസിന് മുന്നറിയിപ്പുമായി ആര്യ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 2 arya amrutha suresh abhirami suresh

Next Story
ഒരമ്മ പെറ്റ കുഞ്ഞും അമ്മയും; മകൾക്കൊപ്പമുള്ള ചിത്രവുമായി അശ്വതി ശ്രീകാന്ത്Aswathy Sreekanth, അശ്വതി ശ്രീകാന്ത്, Aswathy Sreekanth family, Aswathy Sreekanth photos, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം, Indian express Malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com