Bigg Boss Malayalam: ഇപ്പോൾ നടക്കുന്നത് അനീതിയാണ്; രജിത്തിനെ പിന്തുണച്ച് ഷമ്മി തിലകൻ

പൊയ്‌മുഖം അണിയാതെ, ആത്മാർത്ഥമായി, ധൈര്യസമേതം കളിക്കുന്ന ഒരേയൊരു കളിക്കാരൻ അദ്ദേഹം മാത്രമാണ്

bigg boss, bigg boss malayalam season 2, bigg boss malayalam day 30, malayalam bigg boss highlights, bigg boss malayalam 30 days recap, watch bigg boss malayalam season 2, mohanlal bigg boss, mohanlal, bigg boss 2019, bigg boss vote, bigg boss new contestants, bigg boss season 2, bigg boss season 2 eviction, bigg boss season 1, bigg boss malayalam 2 elimination, bigg boss malayalam 2 elimination today, bigg boss malayalam 2 voting, ബിഗ്‌ ബോസ്, ബിഗ്‌ ബോസ് മലയാളം, ബിഗ്‌ ബോസ് സീസണ്‍ 2, rajith bigg boss malayalam, rajith kumar age, rajith kumar in bigg boss, rajith kumar family, രജിത് കുമാര്‍

ബിഗ് ബോസ് റിയാലിറ്റി ഷോയെ കുറിച്ചുള്ള അഭിപ്രായങ്ങളും പ്രതികരണങ്ങളുമാണ് കുറച്ചു മാസങ്ങളായി സമൂഹമാധ്യമങ്ങളുടെ പ്രധാന ചർച്ചകളിലൊന്ന്. ഷോയ്ക്ക് എതിരെ പരാമർശവുമായി രംഗത്തു വന്നിരിക്കുകയാണ് നടൻ ഷമ്മി തിലകൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷമ്മി തിലകൻ ഷോയെ കുറിച്ചുള്ള തന്റെ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്.

ബിഗ് ബോസ് ഗെയിം ഷോ ഇഷ്ടമാണ്. എല്ലാ എപ്പിസോഡുകളും മുടക്കമില്ലാതെ കാണുകയും സ്വയം വിലയിരുത്തുകയും ചെയ്യാറുണ്ട്. മത്സരാർത്ഥികളെല്ലാരും അവരവർക്ക് നല്ലത് എന്ന് തോന്നുന്ന രീതിയിൽ ഗെയിം കളിക്കുന്നു. മിക്കവരും എന്റെ സഹപ്രവർത്തകരും, അവരവരുടെ മേഖലകളിൽ അസൂയാവഹമായ പ്രകടനങ്ങൾ കാഴ്ചവെച്ചതിനാൽ എനിക്ക് ഒത്തിരി ഇഷ്ടം ഉള്ളവരുമാണ്. ഒരു കളിയെ, വലിയകാര്യം എന്നുകണ്ട് വിലയിരുത്തുന്നതും, മാർക്കിടുന്നതുമൊക്കെ; കളിക്കാരോടുള്ള ഇഷ്ടാനിഷ്ടങ്ങൾ മുൻനിർത്തി ആകരുത്. മറിച്ച്; കളിയിലെ അവരുടെ പ്രകടന മികവും, ആത്മാർത്ഥതയും, സത്യസന്ധതയും ഒക്കെയാണ് പരിഗണിക്കപ്പെടേണ്ടത്. ഈ കളിയിൽ ഞാൻ ഇഷ്ടപ്പെടുന്നതും, മാർക്ക് നൽകുവാൻ ഇഷ്ടപ്പെടുന്നതും ഡോക്ടർ രജിത്കുമാറിന് മാത്രമാണ്. പൊയ്മുഖം അണിയാതെ, ആത്മാർത്ഥമായി, ധൈര്യസമേതം കളിക്കുന്ന ഒരേയൊരു കളിക്കാരൻ അദ്ദേഹം മാത്രമാണ്. അദ്ദേഹത്തിന് വിജയാശംസകൾ,” ഷമ്മി തിലകൻ കുറിക്കുന്നു.

“ഈ കളി നല്ലതാണോ ചീത്തയാണോ എന്ന്; കളി കാണുന്ന പ്രേക്ഷകരായ നമ്മൾ വിലയിരുത്തി, നമ്മൾ മാർക്ക് നൽകി, നമ്മൾ തന്നെ വിജയിയെ കണ്ടെത്തുന്നു എന്ന വിശ്വാസ്യതയായിരുന്നു ഈ ഷോയിലേയ്ക്ക് എന്നെ ആകർഷിച്ച ഘടകം. എന്നാൽ, കഴിഞ്ഞ ഏതാനും എപ്പിസോഡുകൾ ആയി അതിന് മങ്ങലേറ്റുകൊണ്ടിരിക്കുന്നു,” ഷമ്മി തിലകൻ പറയുന്നു. മൽസരാർത്ഥിയായി തനിക്കും ക്ഷണം ഉണ്ടായിരുന്നു. മറ്റൊരു കരാറിൽ ഏർപ്പെട്ടു പോയതിനാൽ ആ ക്ഷണം നിരസിക്കേണ്ടി വന്നെന്നും ഷമ്മി തിലകൻ പറയുന്നു.

Read more: Bigg Boss Malayalam: അദ്ദേഹം കുറേ സഹിച്ചിട്ടാണ് അവിടെ നിൽക്കുന്നത്; രജിത്തിനെ കുറിച്ച് പേളി മാണി

Web Title: Bigg boss malayalam season 2 actor shammy thilakan supporting rajith kumar

Next Story
Bigg Boss Malayalam: അവസാന റൗണ്ടിൽ ഇവരൊക്കെ: ആര്‍ ജെ സൂരജ് പറയുന്നുbigg boss, bigg boss malayalam season 2, bigg boss malayalam day 30, malayalam bigg boss highlights, bigg boss malayalam 30 days recap, watch bigg boss malayalam season 2, mohanlal bigg boss, mohanlal, bigg boss 2019, bigg boss vote, bigg boss new contestants, bigg boss season 2, bigg boss season 2 eviction, bigg boss season 1, bigg boss malayalam 2 elimination, bigg boss malayalam 2 elimination today, bigg boss malayalam 2 voting, ബിഗ്‌ ബോസ്, ബിഗ്‌ ബോസ് മലയാളം, ബിഗ്‌ ബോസ് സീസണ്‍ 2, rajith bigg boss malayalam, rajith kumar age, rajith kumar in bigg boss, rajith kumar family, രജിത് കുമാര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com