scorecardresearch

വൈറൽ വീഡിയോയ്ക്ക് പിന്നിലെ കാരണം പറഞ്ഞ് പേളി

ബിഗ് ബോസ് മലയാളം ആദ്യ സീസണിൽ ഏറെ പൊട്ടിച്ചിരിപ്പിച്ച ആ വീഡിയോയ്ക്ക് പിന്നിലെ കാരണമിതാണ്

ബിഗ് ബോസ് മലയാളം ആദ്യ സീസണിൽ ഏറെ പൊട്ടിച്ചിരിപ്പിച്ച ആ വീഡിയോയ്ക്ക് പിന്നിലെ കാരണമിതാണ്

author-image
Television Desk
New Update
Pearle Maany| Bigg Boss Malayalam| Bigg Boss Malayalam Season 1

ബിഗ് ബോസ് മലയാളത്തിലെ ഏറ്റവും രസകരമായ രംഗം

ബിഗ് ബോസ് മലയാളം ഷോയുടെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം വൈറലായ വീഡിയോയാണ് പേളിയും സാബുവും പാചകം ചെയ്യുന്ന രസകരമായ രംഗങ്ങൾ. അടുക്കളയിൽ നിന്ന് എന്തോ പാകം ചെയ്യാൻ നോക്കുമ്പോൾ അത് എണ്ണയിൽ കിടന്ന് പൊട്ടിത്തെറിക്കുന്നു. ശേഷം പേളിയും സാബുവും പല വഴിയ്ക്കായി ഓടുന്നു. യൂട്യൂബിൽ മില്യൺ വ്യൂസ് കടന്ന ആ വീഡിയോയ്ക്ക് പിന്നിൽ എന്താണ് സംഭവിച്ചതെന്ന് പറയുകയാണ് പേളി. തന്റെ സോഷ്യൽ മീഡിയ സ്റ്റോറിയിലൂടെയാണ് പേളി കാര്യങ്ങൾ പങ്കുവച്ചത്.

Advertisment

"ഒന്ന് ക്ലാരിഫൈ ചെയ്തോട്ടെ. ഞങ്ങൾ അരിയുണ്ട പാകം ചെയ്യാൻ നോക്കുകയായിരുന്നു. അത് അരിപൊടിയും ജീരകവുമാണ്. കുറച്ച് ദിവങ്ങളായി ഫ്രിഡ്ജിൽ വച്ചിരിക്കുകയായിരുന്നു. അതുകൊണ്ടായിരിക്കാം ചിലപ്പോൾ… ഇപ്പോൾ അതിന്റെ കൃത്യമായ കൂട്ട് എനിക്കറയില്ല," പേളി കുറിച്ചു.

publive-image

ബിഗ് ബോസ് മലയാളം ഒന്നാം സീസണിലെ മത്സരാർത്ഥികളായിരുന്നു പേളിയും സാബുവും. ഒന്നാം സ്ഥാനം സാബു സ്വന്തമാക്കിയപ്പോൾ പേളിയാണ് രണ്ടാം സ്ഥാനം നേടിയത്. ഷോയിലൂടെ തന്നെയാണ് പേളി തന്റെ ഭർത്താവ് ശ്രീനിഷിനെ പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലായതും.

Advertisment

അവതാരക, നടി, ഗായിക, യൂട്യൂബർ എന്നീ നിലകളിലെല്ലാം പേളി ശ്രദ്ധ നേടിയിട്ടുണ്ട്.പേളി മാത്രമല്ല കുടുംബത്തിലെ മറ്റ് അംഗങ്ങളും പ്രേക്ഷകർക്ക് സുപരിചിതരാണ്. ഭർത്താവ് ശ്രീനിഷിനും മകൾ നിലയ്ക്കുമൊപ്പം പേളി പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോയും ആരാധകർ ഏറ്റെടുക്കാറുണ്ട്.

ബിഗ് ബോസ് ഒന്നാം സീസണില്‍ മത്സരാര്‍ത്ഥികളായി വന്ന് പ്രണയത്തിലായ പേളിയും ശ്രീനിഷും 2019 ലാണ് വിവാഹിതരായത്. 2021 മാര്‍ച്ചിലാണ് പേളി മകള്‍ നിലയ്ക്കു ജന്മം നല്‍കിയത്. അച്ഛനെയും അമ്മയേയും പോലെ നിലയും സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയാണ്.

Pearley Maaney

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: